ന്യൂഡൽഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര എക്സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ്
ചെന്നൈ: നീറ്റ് പിജി(പരീക്ഷയുടെ സമ്മര്‍ദം താങ്ങനാകാതെ തമിഴ്നാട്ടില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി കോയമ്പത്തൂര്‍ സ്വദേശി ഡോ രാശിയാണ് പഠന മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. പരീക്ഷയ്ക്ക് രണ്ടു ദിവസം ശേഷിക്കെയാണ് ആത്മഹത്യ. പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടുകാര്‍ വന്ന് വിളിച്ചപ്പോള്‍ മുറി ഉള്ളില്‍
പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും നടപടി. പി സി ജോര്‍ജ്ജിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. എറണാകുളം
ചരിത്രത്തിൽ ആദ്യമായി വനിതാ റഫറിമാർ ഫിഫ ലോകകപ്പിൽ. പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യമായാണ് വനിതകൾ റഫറിമാരായി എത്തുന്നത്. ആകെ 36 റഫറിമാരാണ് ഖത്തർ ലോകകപ്പ് നിയന്ത്രിക്കുക ഫിഫ ലോകകപ്പ് മത്സരത്തിന് പുതു ചരിത്രമെഴുതി റഫറിമാരുടെ പാനലിൽ ഇടം പിടിച്ച്
കല്ലാച്ചി മത്സ്യമാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അടപ്പിച്ചു. കോഴിക്കോട് നാദാപുരം ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് (44) വീട്ടിലുണ്ടാക്കിയ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യവിഷബാധയെത്തുടർന്നാണെന്ന സംശയം നിലനിൽക്കുന്നുണ്ട്.
എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്തെ മൂന്ന് ബീം തകർന്നത് അന്വേഷിക്കാൻ വിജിലൻസ് സംഘമെത്തി. തിരുവനന്തപുരം ഡെപ്യൂട്ടി എൻജിനീയർ എം. അൻസാറിന്റെ നേതൃത്വത്തിലെ നാലംഗ സംഘമാണ് ബുധനാഴ്ച രാവിലെ 10 ഓടെ മപ്രത്തെത്തിയത്.
ഐഫോൺ നിർമാതാക്കളായ ആപ്പിളിനെ മറികടന്ന് എണ്ണ കമ്പനിയായ സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. എണ്ണവില വർധനയാണ് അരാംകോയുടെ നേട്ടത്തിന് വഴിയൊരുക്കിയത്. അതേസമയം ഉയർന്ന പണപ്പെരുപ്പം മൂലം ടെക്നോളജി ഓഹരികളുടെ ആവശ്യകത കുറഞ്ഞത് ആപ്പിളിന് തിരിച്ചടിയായി. 2020 ന്
ഗുജറാത്തില്‍ ഫാക്ടറിയുടെ മതില് തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ഉപ്പ് നിര്‍മാണ ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ജെസിബി ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. ചാക്കില്‍ ഉപ്പുനിറയ്ക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് കൂറ്റന്‍ മതില് ഇടിഞ്ഞുവീഴുകയായിരുന്നു. മുപ്പതോളം പേരാണ്
സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന ജെസ്ന മരണപ്പെട്ടു. 5 ദിവസം മുൻപ് ലുക്കീമിയ ഡയഗണോസിസ് ചെയ്തിരുന്നു. കാർഡിയാക്ക് അറസ്റ്റിനെ തുടർന്നാണ് മരണപ്പെട്ടത്. ഭർത്താവ് മാഹിൻ. 3 മക്കളുണ്ട്. ചെറിയ കുഞ്ഞിന് 3 മാസമേ ആയിട്ടുള്ളൂ.
യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർ പഠനത്തിന് നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവേശനം റദ്ദാക്കുമെന്നും കേന്ദ്രം അറിയിച്ചു. വിദേശ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ സ്ക്രീനിങ് ടെസ്റ്റ്