കേരളം മറ്റൊരു കാശ്മീർ ആകുമോ ?

കേരളം മറ്റൊരു കാശ്മീർ ആകുമോ ?
June 19 19:10 2021 Print This Article

കാർമേഘങ്ങൾ വന്നു കൂടുമ്പോൾ മഴ പെയ്യുവാൻ ഉള്ള സാഹചര്യം സംജാതമാകുന്നു എന്ന് തിരിച്ചറിയുന്നത് പോലെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മത സാഹചര്യങ്ങൾ കാണുമ്പോൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അവിടെ എത്ര കാലം കൂടി കഴിയുവാൻ സാധിക്കുമെന്ന് സന്ദേഹം ഉണരുകയാണ്. ഇതിൽ നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം. എന്നാൽ ഒരിക്കലും ഇല്ലാത്തവിധം അസ്വസ്ഥതകൾ ഉയരുകയാണ് കേരളത്തിൽ. ഇത് എന്റെ മാത്രം സന്ദേഹം അല്ല, ആയിരക്കണക്കിന് ആൾക്കാർ രഹസ്യമായും പരസ്യമായും പങ്കുവെക്കുന്ന വിഷയമാണ്. സ്വന്തമായി ഒരു അഭിപ്രായം തുറന്നു പറയുവാൻ മുഖ്യമന്ത്രിക്കോ മുൻമുഖ്യമന്ത്രിക്കോ പോലും കഴിയാത്ത വിധം കേരളത്തിന്റെ മലീമസമായ മത സാഹചര്യം വ്രണപ്പെട്ടു കഴിഞ്ഞു. ഇന്ന് സ്വന്തമായി ഒരു അഭിപ്രായം പറയുവാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും അവരവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ പറ്റാത്തവിധം ആൾക്കാർ ഭയക്കുകയും ചെയ്യുന്നതെങ്കിൽ പത്തുവർഷങ്ങൾ എത്തുന്നതിനു മുൻപേ ശബ്ദിക്കുന്നവരെ നിശബ്ദർ ആക്കുകയും നിശബ്ദനാക്കാൻ പറ്റാത്തവരെ ആട്ടിയോടിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും എന്ന് സാധാരണ ജനമനസ്സുകളിൽ ഭയം വിതച്ചു കഴിഞ്ഞിരിക്കുന്നു.
ഈ കൊച്ചു കേരളത്തിൽ നിന്ന് നാൽപ്പതിലേറെപ്പേർ ജിഹാദികൾ ആയി ഐസിസിൽ ചേരുകയും പലരും കൊല്ലപ്പെടുകയും അതിലേറെ ആളുകൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭീകര പ്രവർത്തനങ്ങളുമായി അറസ്റ്റിലാവുകയും മറ്റുപല സംസ്ഥാനങ്ങളിലെ ഭീകരവാദികൾ കേരളത്തിൽ വന്നു ഒളിച്ച് താമസിക്കുകയും ചെയ്യുന്നത് ചേർത്തുവെച്ച് കേരളസമൂഹം വായിക്കുമ്പോൾ സമാധാനത്തോടെ ജീവിച്ചു കൊണ്ടിരുന്ന ഒരു സമൂഹത്തിൽ സാമൂഹികമായും മതപരമായും സൗഹാർദപരമായ അന്തരീക്ഷം മുതലെടുത്തുകൊണ്ട് ഒരു ചെറിയ ശതമാനം ആളുകൾ തീവ്രവാദത്തിന് അടിത്തറ കേരളത്തിൽ പാകി കഴിഞ്ഞു. ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായം മൗനാനുവാദത്തോടെയോ അല്ലെങ്കിൽ നിർവികാരതയോടെയോ അതിനെ കാണുകയും ചെയ്യുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന ഒരു സത്യമാണ്. കേരളം അധികം താമസിയാതെ കാശ്മീർ പോലെയോ ലെബനോൻ പോലെയോ ആയിത്തീരുവാൻ അധികം സമയം വേണ്ടതില്ല. ഇത്തരം മതമൗലിക വാദത്തിന് തക്കതായ സാഹചര്യം കേരളത്തിൽ ഉണ്ട്. അധ്വാനിക്കാൻ മനസ്സുള്ള മനുഷ്യരും പണം കൊണ്ടുവരുവാനുള്ള വഴികളും ഉണ്ടാവുമ്പോൾ ഇന്ന് കാണുന്ന കേരളം 20 വർഷം മുൻപത്തേക്കാൾ എത്രയോ അപകടകരമായ സാഹചര്യമാണ് എന്നു എന്നതുപോലെതന്നെ അടുത്ത പത്ത് വർഷത്തിനുള്ളിൽ വളെരെ ഏറേ അപകടകരമായ സാഹചര്യം ഉരുത്തിരിയുക തന്നെ ചെയ്യും. അങ്ങനെ വന്നാൽ ഇന്നുകാണുന്ന സാമുദായിക സമാധാനപരമായ അന്തരീക്ഷം തകരുകയും കേരളം ഒരു സായുധ സമരത്തിന് കളമൊരുങ്ങും എന്നത് സാഹചര്യത്തെളിവുകൾ വച്ച് നമുക്ക് മനസ്സിലാക്കാം.

കാര്യങ്ങൾ ഇത്രയും രൂക്ഷം ആകുവാൻ മാറിമാറിവന്ന ഭരണനേതൃത്വം ആണ് എന്ന് പറയുന്നതിൽ യാതൊരു സംശയവുമില്ല.

എടുത്തു പറഞ്ഞാൽ ക്രിസ്ത്യൻ സമൂഹത്തെ ഇത്രയേറെ വഞ്ചിച്ചത് കോൺഗ്രസ് ആയിരുന്നു എന്ന് വ്യക്തമായും മനസ്സിലാക്കും. ക്രിസ്ത്യൻ സമൂഹം കോൺഗ്രസിനൊപ്പം വിശ്വസ്തതയോടെ നിലകൊണ്ടു എങ്കിലും രഹസ്യമായി മറ്റൊരു സമൂഹത്തെ പ്രീണിപ്പിച്ചുകൊണ്ട് പലതും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പലതിനും ഒത്താശ രഹസ്യമായി ചെയ്തുകൊണ്ട് കേരളത്തിലെ അന്തരീക്ഷം ഇത്രയും ഗുരുതരമായി വളർത്തിയത് കോൺഗ്രസും, കുറച്ചുകാലങ്ങളായി ഒരു മതത്തിന്റെ എല്ലാ സംരക്ഷണവും ഏറ്റെടുത്ത പിണറായി ഗവൺമെന്റ് ആണ്.

കേരള ജനത സത്യത്തിൽ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരു മീഡിയകളും സത്യം തുറന്നു പറയുവാൻ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ട് ചില അപകടകരമായ സ്വാർത്ഥ താല്പര്യങ്ങൾക്ക് ഏണി ചാരി കൊടുക്കുന്ന സാഹചര്യം ആണ് ഉള്ളത്.

കേരളത്തിന്റെ പൊതു സാഹചര്യം വളരെ ഭയപ്പെടുത്തുന്നതാണ്. മീഡിയകളുൾ സത്യം മനസിലാക്കിയിട്ടും സത്യം പുറത്തു പറയുവാൻ പറ്റാതെ പല സത്യങ്ങളും വിഴുങ്ങുകയാണ്. ഒരു പ്രത്യേക സമൂഹത്തെ സൂഖിപ്പിച്ചുകൊണ്ട് അവരെ തഴുകിയും താലോലിച്ചുകൊണ്ട് നിൽക്കുക എന്നത് നിർബന്ധത്താൽ നടത്തുന്ന കാര്യമായി അതിനെ കാണുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഹലാൽ ഫുഡ് എന്ന് ബോർഡ് വെക്കാം, എന്നാൽ ഹലാൽ അല്ല എന്ന് ബോർഡ് വെക്കാൻ പാടില്ലത്രേ. കാരണം അത് ചിർക്കു സഹിക്കുന്നില്ലത്രെ. കേരളത്തിൽ ആഹാരം മാത്രമല്ല ഹലാൽ ഫ്ലാറ്റുകളും ഹലാൽ സ്കൂളുകളും വരെ ഉണ്ട് എന്ന് കേൾക്കുമ്പോൾ കാര്യത്തിലെ ഗൗരവം എത്ര വലുത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തമായി അഭിപ്രായം പറയുവാൻ ആർക്കും പറ്റാത്ത വിധം സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഇതര രീതിയിലും ചീത്തവിളിച്ചും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആൾക്കാരെ അകറ്റി നിർത്തുന്നു.

ലൗ ജിഹാദ് പോലെയുള്ള ഒരു വലിയ വിപത്ത് കേരളം കണ്ടില്ല എന്ന് നടിക്കുന്നു. ഏകദേശം 4000.. 5000 ഇടയിലാണ് ലൗ ജിഹാദ് നടന്നിട്ടുള്ളത് എന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. സാഹചര്യമനുസരിച്ച് പെൺകുട്ടികളെ കണ്ടെത്തി സ്നേഹം നടിച്ചു കൂട്ടുകാരെ കൊണ്ട് മറ്റു പുരുഷ കൂട്ടുകാരെ പരിചയപ്പെടുത്തും ശല്യപ്പെടുത്തുകയും ഭയപ്പെടുത്തിയും മയക്കുമരുന്ന് നൽകിയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചും അനേകം പേരെ ഇത്തരത്തിൽ മതം മാറ്റുന്നു. ഇതിനെതിരെ പരാതി പറയുവാൻ ചെന്നാൽ പോലീസ് സംവിധാനങ്ങൾ പോലും പരാതി പറയുവാൻ ചെല്ലുന്നവർക്ക് എതിരാകുന്നു. രാഷ്ട്രീയ സംവിധാനങ്ങൾ വോട്ടിനുവേണ്ടി കേരളജനതയെ ഒറ്റു കൊടുത്തിരിക്കുന്നു. ഇങ്ങനെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾ സ്വാഭാവികമായും അവരുടെ ഭവനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുകയും അവർ മിക്കവരും പല തീവ്രവാദ ഗ്രൂപ്പുകളിൽ എത്തപ്പെടുകയും രാജ്യം വിടുകയും ബാക്കിയുള്ളവർ രണ്ടും മൂന്നും കുട്ടികളായി ഉപേക്ഷിക്കപ്പെടുകയും മറ്റു പല സംസ്ഥാനങ്ങളിലും അലഞ്ഞുതിരിയുകയും ചെയ്തതായി അറിയുന്നു. എന്നാൽ സ്വന്തം മക്കളെ നന്നായി വിദ്യാഭ്യാസം കൊടുത്ത വിവാഹം കഴിച്ച് അയക്കുവാൻ മതത്തിന്റെ എല്ലാ നേതാക്കന്മാരും ഉത്സാഹിക്കുന്നു. മറ്റുള്ളവരുടെ മക്കൾ അവിടെയുമിവിടെയും പോയി ബോംബ് വച്ച് ചാകുമ്പോൾ നേതാക്കന്മാരുടെ മക്കൾ അത് പത്രത്തിലൂടെ വായിച്ച് സന്തോഷിച്ചു ചിരിക്കുന്നു.

ഉദ്യോഗസ്ഥ തലങ്ങളിൽ കീ പൊസിഷനുകളിൽ വംശീയ വാദികളെയും തീവ്രവാദ താൽപര്യങ്ങൾ ഉള്ളവരെയും കുത്തി തിരുകുന്നു. ഇതെല്ലാം കണ്ടിട്ടും രാഷ്ട്രീയക്കാർ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല അവർക്ക് വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. അത്തിക്കാട് എന്ന മുഴുവൻ മുസ്ലിം ഗ്രാമത്തിൽ നടത്തുന്ന കാര്യങ്ങൾ CNN പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

തിരൂർ കേന്ദ്രമായി ഒരു ജില്ല വേണമെന്നു് വനിത ലീഗ്..മലബാർ കേന്ദ്രമായി സംസ്ഥാനം വേണമെന്നു് യൂത്ത് ലീഗ്… സ്വന്തം നാടിന്റെ വിഭജനം ചിലർക്ക് എന്നും ഒരു ഹോബിയാണ് അത് 1947 ആയാലും 1971 ആയാലും ഇനി 2021 ആയാലും.

ചേകന്നൂർ മൗലവി മുതലിങ്ങോട്ട് അനേകരുടെ തിരോധാനം ഭയപ്പെടുത്തുന്ന ഒരു സമസ്യയായി മാറുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ മുതൽ ഭരണസംവിധാനങ്ങളെ വരെ സ്വാധീനിച്ച എങ്ങനെയെങ്കിലും കേസുകൾ ഇൻവെസ്റ്റിഗേഷനുകൾ മുതലായവ തേച്ചുമായ്ച്ചു കളയാൻ ഉള്ള ശ്രമങ്ങൾ വളരെയധികം കൂടുന്നതായി അറിയുന്നു. പലയിടങ്ങളിലും നടക്കുന്ന തീവ്രവാദ സംബന്ധമായ പരിശീലനങ്ങൾ, റിക്രൂട്ട്മെന്റ് ക്ലാസുകൾ, ആയുധ പരിശീലനങ്ങൾ, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള ക്ലാസുകൾ, ആയുധ കള്ളക്കടത്ത് മുതലായവ പലതും ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങളുടെ വീഴ്ചയോ മൗനാനുവാദമോ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ തീവ്രവാദത്തിലേക്ക് ആകർഷിക്കാനായി. അങ്ങിനെ പറഞ്ഞ അയക്കപ്പെട്ട യുവതി യുവാക്കളുടെ എണ്ണം കേരളത്തിൽ വളരെയാണ്. ഒരു സമയത്ത് സമാധാനത്തോടെ സൗഹാർദ്ദത്തോടെ കഴിഞ്ഞിരുന്ന മനസ്സുകളിൽ മത തീവ്രവാദത്തിന്റെ വരവോടെ കടുത്ത ഇസ്ലാമൈസേഷനും അവർക്ക് വേണ്ട സാമ്പത്തിക സ്രോതസ്സുകളും പലയിടത്തു നിന്നും കിട്ടി തുടങ്ങിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നത്. ഇങ്ങനെപോയാൽ കേരളത്തിൽ സാമുദായികമായ സ്പർദ്ധയും ഒരു സമൂഹം മറ്റു സമൂഹങ്ങളെ ഭയപ്പെടുത്തി ജീവിക്കുന്ന സാഹചര്യമുണ്ടായാൽ തീർച്ചയായും അവിടെ പൊട്ടിത്തെറികൾ ഉണ്ടാകും എന്നതിൽ സംശയമില്ല. ഇന്ന് എല്ലാം മീഡിയകളുടെയും വായ് അടപ്പിക്കുകയും പരസ്യമായി ഒരു അഭിപ്രായം പോലും പറയുവാനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയിൽ നിന്ന് അൽപ വർഷങ്ങൾ കഴിയുമ്പോൾ പരസ്യമായിത്തന്നെ ഇത്തരം ചിദ്ര ശക്തികൾ പുറത്തുവരും എന്നതിൽ സംശയമില്ല. അപ്പോൾ കാശ്മീരിലെ പോലെ ഇവിടെ ഒരു സാമുദായിക കലാപം ഉണ്ടാവാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങുകയാണ്. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ ഇന്ന് മിണ്ടാതിരിക്കുന്ന സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷ മുസ്ലിം സമുദായവും മറ്റുള്ള എല്ലാവരെയും പോലെ ഇതിൻറെ കൈപ്പു അനുഭവിക്കേണ്ടിവരും എന്നുള്ളത് യാഥാർഥ്യമാണ്. ഒരു ചെറിയ കൂട്ടം തീവ്രവാദ സ്വഭാവമുള്ള അവർ ഒരു വലിയ കൂട്ടത്തെ ഹൈജാക്ക് ചെയ്യുകയും അത് ഒരു പൊതു സ്വഭാവം ആയി മാറുകയും ചെയ്യുമ്പോൾ കേരളം ഒരു യുദ്ധകളം ആയി മാറും എന്നത് ഭയത്തോടും അസ്വസ്ഥതകളോട് മാത്രമേ ചിന്തിക്കുവാൻ കഴിയുകയുള്ളൂ. അതിന്റെ കൈപ്പുള്ള, വേദനയുളവാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും അഭിമുഖീകരിക്കേണ്ടിവരും എന്നുള്ളതിൽ സംശയമില്ല. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ എങ്ങനെ ഇല്ലാതാക്കുവാൻ കഴിയും എന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ്. ഗവൺമെൻറ് എത്രയും പെട്ടെന്ന് ഇത്തരം ചിദ്ര ശക്തികളെ അടിച്ചമർത്തുകയും തുല്യനീതിയും എല്ലാവർക്കും ഒരേ പോലെയുള്ള നീതിന്യായ സംവിധാനങ്ങളും കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എല്ലാ പൗരനും ഇന്ത്യൻ ഭരണഘടനയുടെ കീഴിൽ ഒരു അവകാശവും ഒരു നീതിയും ആക്കണം. ഈ പോക്കിന് ഇവിടെ കടിഞ്ഞാണിട്ടില്ല എങ്കിൽ കേരളം ഭീതിതമായ അവസ്ഥയിലേക്ക് തള്ളപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല. അതിന് അകത്തും പുറത്തുമുള്ള പല ശക്തികളും ഏതു രീതിയിലും ഉള്ള സഹായം ചെയ്യുവാൻ തയ്യാറായി നിൽക്കുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോവുക തന്നെ ചെയ്യും….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.