ഹൂസ്റ്റണിലെ ബാല പീഡകനായ പെന്തക്കോസ്ത് ആഭാസനെ പൊതിഞ്ഞു സൂക്ഷിക്കുന്നത് ആര് ?

ഹൂസ്റ്റണിലെ ബാല പീഡകനായ പെന്തക്കോസ്ത് ആഭാസനെ പൊതിഞ്ഞു സൂക്ഷിക്കുന്നത് ആര് ?
October 01 23:03 2021 Print This Article

കർത്താവിൽ പ്രിയ സഹോദരങ്ങളെ….
കാലാകാലങ്ങളിലായി പടയാളി സത്യത്തിനു വേണ്ടി മാത്രമേ നിലകൊണ്ടിട്ടുള്ളു എന്ന് എന്റെ പ്രിയ വായനക്കാർക്ക് അറിയാമല്ലോ; സമൂഹത്തിലെയും പെന്തക്കോസ്തു സഭകളിലേയും പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവന്ന് കള്ളനാണയങ്ങളിൽ നിന്നും സഭയ്ക്കും സമൂഹത്തിനും കുടുംബത്തിനും ഇത്തരം പുഴുക്കുത്തുകളെപ്പറ്റി അറിവ് നൽകുകയാണ് പടയാളിയുടെ പരമപ്രധാനമായ ലക്ഷ്യം.
മലപ്പുറത്ത് ഒരു പോലീസുകാരൻ മതേതരരെ വെള്ളപൂശുകയും അവർക്ക് വക്കാലത്ത് പിടിക്കാൻ നടക്കുകയും ചെയ്തു. താൻ പോലുമറിയാതെ അയാളുടെ മകളെ കഴിഞ്ഞ ഒന്നര വർഷമായി മയക്കുമരുന്ന് നൽകി തക്കം കിട്ടിയപ്പോൾ തട്ടിക്കൊണ്ടുപോയി പലർ ചേർന്ന് 15 വയസ്സ് പോലുമില്ലാത്ത ആ പെൺകുട്ടിയെ പീഡിപ്പിച്ച വിഷയം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഇതുപോലെ പുഴുക്കുത്തുകളെ സംരക്ഷിക്കുകയും അവർക്കു വേണ്ടി വക്കാലത്ത് പിടിക്കുകയും ചെയ്യുമ്പോൾ നിങ്ങളോർക്കുക ഇതേപോലെയുള്ള അനർത്ഥങ്ങൾ നിങ്ങളുടെ ഭവനത്തിലും വന്നുചേരും. അതിനുമുമ്പേ ഇത്തരം ആഭാസന്മാരെ പടിയടച്ച് പിണ്ഡം വെക്കുവാൻ ഉള്ള ആർജ്ജവമാണ് സഭകളും സമൂഹവും കാണിക്കേണ്ടത്. ഇത്തരക്കാരെ പൊതിഞ്ഞു സൂക്ഷിക്കുന്ന ധാരാളം പാസ്റ്റർമാർ ഉണ്ട് എന്നറിയാം. സഭയിലുള്ള പല മുന്തിയ ആൾക്കാരും ഇരയ്ക്കു വേണ്ടി അല്ല , മറിച്ച് വേട്ടക്കാരന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നുള്ളത് സാധാരണ വിശ്വാസികൾ ശ്രദ്ധിക്കേണ്ടതാണ്. ഹുസ്റ്റണിലെ പ്രധാന സഭയിൽ ഉള്ള ഒരു ബാല പീഡകൻ (child molester- ഇന്ന് കാലിൽ വാച്ചും കെട്ടി വീട്ടിലിരിക്കുന്ന മഹാൻ ) പീഡിപ്പിച്ച 6 / 7 കുഞ്ഞുങ്ങളിൽ ഒരാൾ പോലും മാന്യമായ കുടുംബ ജീവിതം നയിക്കുവാൻ സാധിക്കാതെ തകർന്നുപോയത് നിങ്ങൾക്ക് അറിയാമോ..? ( ഈ ആഭാസനെ അന്നത്തെ സഭയുടെ അതി മഹാനായ ഡോക്റ്റർ പാസ്റ്റർ, ഒരു പീഡന വിഷയത്തിൽ പൊതിഞ്ഞു സൂക്ഷിച്ചതാണ്. എന്നാൽ കാലം കാത്തുവച്ച കാവ്യനീതി അൽപം കഴിഞ്ഞ് ആയാലും അവനെ തേടി എത്തിയല്ലോ എന്ന ആശ്വാസമാണ് പടയാളിക്കു ഉള്ളത്.)
എന്നാൽ ഇപ്പോൾ ഹൂസ്റ്റണിലെ മറ്റൊരു ചർച്ചിൽ നടക്കുന്ന വിഷയത്തിൽ കഥാനായകൻ പല കുഞ്ഞുങ്ങളോടും മോശമായും ഇതിനും അനേക വർഷം മുൻപു മുതലേ (unwanted touching ) നടത്തിയതായി ഈയുള്ളവൻ അറിയുന്നു.

“അമേരിക്കയിൽ അനോനിമസായി ഇങ്ങനെയുള്ള വിഷയം റിപ്പോർട്ട് ചെയ്യാൻ അവസരം ഉണ്ട്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ പലതുംകൊണ്ട് ഭയപ്പെട്ട് മൗനമായിരുന്നാൽ അനോനിമസായി ഈ വിവരം റിപ്പോർട്ട് ചെയ്യപ്പെടും. പിന്നെ വിൽമകനെ നിന്റെ കാര്യം കട്ടപ്പൊഹ
 ”

ഇങ്ങനെയുള്ള ആഭാസന്മാരെ പൊതിഞ്ഞു സൂക്ഷിക്കുന്ന സഭകളോടും പാസ്റ്റർമാരോടും പറയുവാനുള്ളത്, നിങ്ങൾ ക്രിസ്തുവിനെ ആണോ പിൻപറ്റുന്നത് എന്ന് ഈയുള്ളവന് സന്ദേഹമുണ്ട്. ഇത്തരം ആഭാസന്മാർക്കെതിരെ നടപടി എടുക്കുവാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ബാർബർഷോപ്പ് നടത്തുന്നതാണ്  ഇതിലുമെത്രയോ യോഗ്യം.  പരസ്ത്രീ ബന്ധത്തിന്റെ പേരിൽ ഫ്ലോറിഡയിൽ  നിന്നും രായ്ക്കുരാമാനം ഓടി പോകേണ്ടിവന്ന ഒരു പാസ്റ്റർ കൂടിയായ ഈ  ചെറ്റയെ താങ്ങിപ്പിടിച്ചു കൊണ്ടുനടക്കുന്നത്‌ ഹൂസ്റ്റണിലെ  ഒരു മുന്തിയ പാസ്റ്ററാണന്നു അറിഞ്ഞു. ഇങ്ങനെ ആഭാസന്മാരെ സംരക്ഷിക്കുന്ന ഈ പാസ്റ്റർ പല കുട്ടി പീഡകന്മാരെയും സംരക്ഷിക്കുകയും രഹസ്യമായി ഇതിനുമുൻപും പല കേസുകളും ഒതുക്കി തീർക്കുകയും ചെയ്തിട്ടുണ്ട് എന്ന് അറിയുന്നു. ( ഇത്തരം കാര്യങ്ങൾ മേലിലും അറിഞ്ഞാൽ കൗൺസിലിംഗ് ലൈസൻസും ക്ലർജി പ്രിവിലേജുകളും എടുത്തു കളയുവാൻ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ പരാതി കൊടുക്കുന്നതായിരിക്കും.) ആ മഹാനായ പാസ്ററരോട് വ്യക്തമായി തന്നെ പറയട്ടെ തനിക്കു വേണ്ടി ഇനിയും ഒരു അവസരങ്ങളും മാറ്റിവെക്കുക ഇല്ല എന്നുള്ളത് തീർച്ച. തന്റെ വിശ്വാസികളോടും ദൈവത്തോടും പ്രതിബദ്ധത ഇല്ലായെങ്കിൽ താങ്കളെപ്പോലുള്ളവർ ശുശ്രൂഷിക്കതെ മാറിനിൽക്കുന്നതാണ് സമൂഹത്തിന് നന്ന്. പീഡകനെ സംരക്ഷിക്കുകയും ആഭാസൻമാരെ സംരക്ഷിക്കുകയും ഇരയെ കൈവിടുകയും പൊതിഞ്ഞുവെയ്ക്കുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ളവർ ആരോടാണ് ദൈവവചനം സംസാരിക്കുന്നത് ? അത് വെറും പ്രഹസനമായി മാറുകയാണ്..

മിക്ക പാസ്റ്റർമാരും ‘ സഭ’ എന്നത് പണമുണ്ടാക്കാനുള്ള ഒരു ഉപാധിയായി മാത്രം കാണുന്നു. അവർക്ക് എല്ലാവരോടും സമദൂര സിദ്ധാന്തം പാലിച്ച് കിട്ടുന്ന കാശ് മേടിച്ചു പോക്കറ്റിലിട്ട് പോകുക എന്നതിനപ്പുറത്ത് യാതൊരു ആത്മിക ധർമ്മങ്ങളും പാലിക്കാതെയാണ് പലരുടെയും പ്രവർത്തനങ്ങൾ. ഇത്രയൊക്കെ പീഡനങ്ങളും കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങളും മലയാളി സഭകളിൽ നടന്നിട്ട് ഇതുവരെ ഏതെങ്കിലും ഒരു പാസ്റ്റർ കുഞ്ഞുങ്ങൾക്കു വേണ്ടി ഒരു കൗൺസിലിംഗ് സെക്ഷനോ അവരെ ബോധവൽക്കരിക്കുന്നതിനുവേണ്ടി ഒരു ക്ലാസ്സോ അല്ലങ്കിൽമറ്റെന്തെങ്കിലും ഒരു നീക്കവും നടത്തിയിട്ടില്ല എന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇതൊന്നും അവരുടെ വിഷയം അല്ല. അതുകൊണ്ട് മക്കൾ ഉള്ള കുടുംബങ്ങളോട് പ്രത്യേകം പറയട്ടെ; നിങ്ങടെ കുഞ്ഞുങ്ങളോട് ഇത്തരം കാര്യങ്ങൾ വ്യക്തമായി പറയുകയും ഇത്തരം ആഭാസന്മാരുടെ സ്പർശനം ( unwanted touching)പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ എത്രയും വേഗം ഉത്തരവാദിത്വപ്പെട്ട ആളുകളിലേക്ക് അത് അറിയിക്കുവാനുള്ള അറിവ് കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കേണ്ടതാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയായി നിങ്ങൾ ഇതിനെ കാണുമല്ലോ. പടയാളിയിലൂടെ കടന്നുപോകുന്ന പല കഥകളിലെ നായകന്മാരും വ്യക്തിപരമായി ഈയുള്ളവന് യാതൊരു ശത്രുതയും ഉള്ളവർ അല്ല, ദോഷങ്ങളും ചെയ്തിട്ടില്ല. എന്നാൽ ഞാനീ സമൂഹത്തോടും ദൈവത്തോടും 100% കൂറ് പുലർത്തിജീവിക്കുന്നു എന്നുള്ളത് കൊണ്ടും, നാം കബളിപ്പിക്കപ്പെടാതെ യും നമ്മുടെ കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടാതെ ഇരിക്കേണ്ടതിനും ഒരു മുൻകരുതലായി ഇതിനെ കാണുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നന്ദി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.