“നിന്റെ വഴികൾ അഗോചരമേ നിന്റെ കരുതൽ അപ്രേയമേ ” ഈ ഗാനം ആരെഴുതിയത് ?

“നിന്റെ വഴികൾ അഗോചരമേ നിന്റെ കരുതൽ അപ്രേയമേ ” ഈ ഗാനം ആരെഴുതിയത് ?
December 26 03:32 2022 Print This Article

മോഷണം ഒരു കലയാണ്. അത് പല തരത്തിലാണ്. അണ്ടർവെയർ മാത്രം ഇട്ട് ശരീരത്ത് മുഴുവൻ കരിഓയിൽ തേച്ചു ജനൽ കമ്പി വളച്ചു ചിലർ വീടുകളിൽ കയറി മോഷ്ടിക്കും, ചിലർ ഷട്ടർ കുത്തിപ്പൊളിച്ചു കടകളിൽ, ചിലർ ജ്യുവിലറികളുടെ അടിയിൽ തുരങ്കം ഉണ്ടാക്കി മോഷ്ടിക്കും. ചിലർ ബാങ്കുകളിൽ തോക്ക് ചൂണ്ടി മോഷ്ടിക്കും. ഓരോ മോഷണവും ഓരോ രീതിയിലാണ്. എന്നാൽ ഇതാ അങ്ങ് അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റിൽ ഡാളസ് പട്ടണത്തിൽ സൂട്ടും ടൈയും കെട്ടി ഇരുന്നു പാവങ്ങൾ അവരുടെ അനുഭവങ്ങളിൽ എഴുതിയ പാട്ട് മോഷ്ടിച്ചു സ്വന്തമാക്കി പുറത്തിറക്കുന്നു. ഇയാളും മോഷ്ടാവ് ആണ് . അല്ലങ്കിൽ പച്ചമലയാളത്തിൽ പാസ്റ്റർ കള്ളൻ.

തിരുവനന്തപുരം സ്വദേശിയും ( ഇപ്പോൾ ഷാർജയിൽ ) ICPF ന്റെ തിരുവനന്തപുരം സ്റ്റാഫ് വർക്കറും എയ്‌ഞ്ചലോസ് എന്ന ട്രൂപ്പിന്റെ ഒപ്പം ഗാനങ്ങൾ പാടുകയും എഴുതുകയും ചെയ്ത സുനിൽ ജെ ദാസ് ( സഹോദരൻ പ്രേം ജെ ദാസ്, രണ്ടുപേരും ഏയ്‌ഞ്ചലോസിൽ ഉണ്ടായിരുന്നു ) എന്ന വ്യക്തി 1986 ഗോസ്പൽ സിംഗേഴ്സ്, TVM റിലീസ് ചെയ്ത സ്നേഹസ്വരൂപം വോള്യം 2 ലെ രണ്ടാമത്തെ ഗാനമാണ് ഈ മഹാൻ മോഷ്ടിച്ചു സ്വന്തം പേരിൽ ഇപ്പോൾ പുറത്തിറക്കിയത്. ക്രൈസ്തവ കേരളത്തിലെ ഒട്ടുമിക്ക ആൾക്കാർക്കും പരിചയമുള്ള ഈ ഗാനം രചിച്ചതും ട്യുൺ ചെയ്തതും പാടിയതും സുനിൽ ജെ ദാസ് ആണ്.
ദേ കേട്ടു കണ്ടോളു…..

തിരുവനന്തപുരം കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ B.Sc ബിരുദമെടുത്ത് ( പഠന സമയത്ത് യൂണിവേഴ്‌സിറ്റി ബെസ്റ്റ് സിംഗർ ആയിരുന്നു )

ICPF പ്രവർത്തനങ്ങൾക്ക് ശേഷം Umm Al Qaiwain റേഡിയോ സൗണ്ട് ഇഞ്ചിനിയറായി ജോലിക്ക് കയറുകയും പിന്നീട് അവിടെ ഏഷ്യാനെറ്റിൽ ജോലി ചെയ്തു, ശേഷം ഒരു സുവിശേഷപ്രവർത്തകനായി ഇന്ന് ഷാർജയിൽ ജീവിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് മറ്റു പലർ എഴുതി ട്യൂൺ ചെയ്ത് പാടിയ പാട്ടുകൾ അങ്ങു ഡാളസിൽ ഇരുന്നു മേലനങ്ങാതെ മോഷ്‌ടിച്ചു സ്വന്തം പേരിൽ റീ പ്രോടക്റ്റ് ചെയ്താൽ ആരും കണ്ടുപിടിക്കില്ല എന്നു കരുതിയെങ്കിൽ മിസ്റ്റർ നിങ്ങൾക്ക് തെറ്റി. ഇയാളുടെ പേരിൽ ഇറക്കിയ പല പാട്ടുകളും മോഷ്ടിക്കപ്പെട്ടവയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.
താങ്കൾക്ക് അല്പം എങ്കിലും ഉളിപ്പ് ഉണ്ടങ്കിൽ, നാണവും മാനവും ഉണ്ടങ്കിൽ താങ്കൾ വിശ്വാസ സമൂഹത്തോട് മാപ്പ് പറയണം. മാത്രമല്ല, സുനിൽ ജെ ദാസിനോട് പൊതുവായി മാപ്പ് പറയേണം. സൂട്ടും ടൈയും കെട്ടിയാൽ ഉളുപ്പ് മാറില്ല മിസ്റ്റർ കള്ളൻ…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.