ഇതിൽ ആരെയാണ് വെള്ള പൂശേണ്ടത് ?

ഇതിൽ ആരെയാണ് വെള്ള പൂശേണ്ടത് ?
April 21 08:53 2022 Print This Article

ചിലരുടെ ഡയലോഗ് കേട്ടാൽ എത്രയും വേഗം ബൈബിൾ ബാൻ ചെയ്യണമെന്നു തോന്നുന്നു. അതിൽ മോശ ഒരുത്തനെ അടിച്ചു കൊന്നതും, പെട്ടകത്തിന് നേരെ കൈനീട്ടിയ ഉസ്സ മരിച്ചുവീണതും, യാക്കോബിന്റെ കപടതകളും, അമ്മായിഅപ്പനെ ചതിച്ചതും, ദാവീദ് പെണ്ണുപിടിക്കാൻ പോയതും മുതൽ… സഹോദരന്റെ ഭാര്യയെവെച്ചു കൊണ്ടിരുന്ന ഹെരോദാവിനു നേരെ കൈചൂണ്ടി പറഞ്ഞ യോഹന്നാനും, ആലത്തിൽ കയറി ചാട്ടവാർ കൊണ്ട് അടിച്ച യേശുവും, ഒരുത്തൻ അപ്പന്റെ ഭാര്യയെ വെച്ചു കൊണ്ടിരിക്കുന്നു എന്ന പരാതി പറഞ്ഞ അപ്പോസ്തോലനും ഒക്കെ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ അടങ്ങിയ ബൈബിൾ എത്രയും വേഗം ഫ്രീയായി ചിന്തിക്കുന്ന ചിന്തകരുടെ കാഴ്ചപ്പാടിൽ കത്തിച്ചുകളയേണ്ടി വരും എന്ന് തോന്നുന്നു. തെറ്റ് കണ്ടാൽ തെറ്റ് എന്ന് പറയുകയും യോഗ്യമായി നടക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ക്രൈസ്തവ ധർമ്മം. അല്ലാതെ തെറ്റിനെ മൂടി വച്ചു കൊണ്ട് അതിനെ പരിപോഷിപ്പിക്കുന്നത് പിശാചിനെ തന്ത്രം.
കക്കാൻ ഇറങ്ങിയവനെ പട്ടി കടിച്ചാൽ പട്ടിയെ വിമർശിക്കുന്നവർക്കു ആണോ പട്ടിക്ക് ആണോ മാനസിക ചികിത്സ ആവശ്യമെന്ന് ജനങ്ങൾ വിലയിരുത്തട്ടെ…. “ഫ്രീ” ആയി കാര്യങ്ങൾ വിലയിരുത്തിയാൽ പോരാ, തന്റെ വിളിക്ക് ഒത്തവണ്ണം യോഗ്യമായി നിരപവാദ്യനും ഘനശാലിയും ഉപദേശിപ്പാൻ യോഗ്യനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും ആയിരിക്കണം കർത്തൃദാസന്മാർ. ആയിരക്കണക്കിന് കർത്തൃ ദാസന്മാരുടെ ഇടയിൽ പുഴുക്കുത്ത് ഉള്ളവനെ കണ്ടാൽ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ യോഗ്യമായി ജീവിക്കുന്നവരോട് ചെയ്യുന്ന അനീതി ആയിരിക്കും അത്. അതിന് ആരും കുരു പൊട്ടിച്ചിട്ട് ഒരു കാര്യവുമില്ല.
യോഗ്യമല്ലാത്ത വഴികളിലൂടെ ക്രൈസ്തവ അധ്യക്ഷന്മാരും വിശ്വാസികളും സഞ്ചരിക്കുമ്പോൾ അതിനെ വിമർശിക്കുകയും വിചാരണ ചെയ്യുകയും അങ്ങനെ യഥാസ്ഥാനപ്പെടുകയും ചെയ്തു വളർന്നുവന്നതാണ് ക്രൈസ്തവസഭകൾ എല്ലാം തന്നെ. അധികാരത്തിന്റെ ഇടനാഴിയിൽ വീണവരും ആഭാസത്തരങ്ങളുടെ കൂത്തരങ്ങായി ജീവിച്ചവരും, വ്യഭിചാരികളും, മദ്യപന്മാരും, തല്ലുകാരും, കേസും കോടതിയുമായി നടക്കുന്നവരും, സ്ഥാനത്തിനുവേണ്ടി സഹോദരന്റെ കുതികാൽ വെട്ടുന്നവനും ആത്മീയ ജീവിതത്തിന്റെ അരങ്ങുകളിൽ നിന്ന് ഒഴിഞ്ഞു പോവുക തന്നെ വേണം. തന്റെ കുറവുകളെ പരിഹരിച്ച് യോഗ്യമായി അവർ ജീവിക്കുന്നു എങ്കിൽ അങ്ങനെയുള്ളവരെ പടയാളി എഴുന്നേറ്റുനിന്ന് സല്യൂട്ട് അടിക്കും.

അതുകൊണ്ട് ഫ്രീയായി ചിന്തിച്ചത് കൊണ്ട് ഒരു അന്തവുമില്ല ചിന്തിച്ചില്ല എങ്കിൽ ഒരു കുന്തവും ഇല്ല.
ഫേസ്ബുക്കിന്റെ കയ്യാല പുറത്തും കവലകളിലും അലഞ്ഞു നടന്ന് ആരെയോ സുഖിപ്പിക്കാൻ ആയി ആർക്കും എന്തും ഫ്രീ ആയി പറയാം.
കൂലിവേല ചെയ്തു ഉപജീവനം നടത്തുന്ന പാവം ദൈവമക്കൾ ഇട്ട സ്തോത്ര കാഴചയെയും ദശാംശത്തേയും ( പന്നം പിടിച്ചവരുടെ പിച്ചക്കാശ് എന്ന് ) അവഹേളിച്ച MA വർഗ്ഗീസിന് എന്തു യോഗ്യതയാണ് എല്ലാം മഹിമകളേയും വിട്ടു ദരിദ്രനായി ജനിച്ചു കരം അടയ്ക്കാൻ പോലും പണം ഇല്ലാതെ ദരിദ്രനായി ജീവിച്ച ക്രിസ്തുവിനെ പ്രസംഗിക്കാൻ ? സ്‌കൂളിൽ പഠിക്കുന്ന കൊച്ചുമക്കൾക്ക് പോക്കറ്റ് മണിയായി ബാങ്കിൽ പോയി മഷി ഉണങ്ങാത്ത 500 നോട്ടുകൾ വാരി കൊടുക്കുന്ന MA വർഗ്ഗീസിനെപ്പോലെയുള്ള കോടീശ്വരർ യേശുവിനെ മൊത്തമായും ചില്ലറയായും വിറ്റു ഉണ്ടാക്കിയതല്ല എന്നുപറയാൻ ഫ്രീ ആയി ചിന്തിക്കുന്നവർക്ക് മാത്രമേ സാധിക്കു.

അഗാധഗർത്തം (സദ്ദാമിന്റെ എണ്ണക്കിണർ ) വെട്ടുക്കിളി (സദ്ദാമിന്റെ ഹെലികോപ്റ്റർ),വായിൽ കുന്തം പിടിച്ച കുതിര (സദ്ദാമിന്റെ പാറ്റൺ ടാങ്ക് ) , ട്രാൻസ്‌ജെൻഡർ നാരങ്ങാ ഉരുട്ടുന്നതുകൊണ്ട് വാഹനാപകടങ്ങൾ, യു കെ യിലെ രാജകുടുംബത്തിലെ അംഗങ്ങൾ രാത്രിയിൽ ഓന്തായി മാറി പ്രധാന റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്, ഇന്ത്യയിൽ കാണാതാകുന്ന പെൺകുട്ടികളെ ഏലിയൻസ് തട്ടിക്കൊണ്ടു പോയി ഗർഭിണികൾ ആക്കുന്നത്, അമേരിക്കൻ പ്രസിഡന്റിന് ആലോചന കൊടുക്കുന്ന ഏലിയൻസ്… ( ധാരാളം പറയുവാനുണ്ട്, പരിമിതികൊണ്ട് നിർത്തുന്നു) എന്നിത്യാദി കെട്ടുകഥകളും അമ്മൂമ്മ കഥകളും പ്രസംഗിച്ചു ജനത്തെ തങ്ങളുടെ രക്ഷകനിൽ നിന്നും വഴി തെറ്റിച്ചു നരകത്തിലെ വിറകു കൊള്ളികൾ ആക്കുന്ന ഇയാളുടെ പ്രവണത തെറ്റാണെന്നു തുറന്നു പറയാൻ വചനം പഠിച്ച ഒരാൾക്ക് ആർജ്ജവം ഉണ്ടാകും. അതിൽ മോങ്ങിയിട്ടു കാര്യമില്ല. ( മുകളിൽ പറഞ്ഞതിനെല്ലാം വീഡിയോ പ്രൂഫ് കൈയ്യിൽ ഉണ്ട് )
മുകളിൽ ഉള്ള ഒരുത്തനേയും ദൈവദാസൻ എന്നുവിളിക്കാൻ നാവ് വഴങ്ങില്ല. കാരണം അവരുടെ കൈയ്യിലിരിപ്പുകളും പ്രവർത്തികളും അതാണു ചൂണ്ടിക്കാട്ടുന്നത്.
മക്കൾ കെട്ടി കൊച്ചുങ്ങളും ആയി. (ഇളയവൻ കെട്ടാതെ മറ്റൊരുത്തന്റെ ഭാര്യയിൽ ഒന്നിനെ ഉണ്ടാക്കി ) എന്നിട്ടും ഇളം തൈയ്‌കിടാങ്ങളോടുകൂടെ വ്യഭിചരിക്കാൻ തങ്കു പോയത് സിങ്കപ്പൂരിൽ. ( ദുബായിലെ സംഭവം മറ്റൊന്ന് ) അവസാനം അടിയും കൊണ്ടു തോമസുകുട്ടി പറന്നു ചെല്ലേണ്ടിവന്നു കോംപ്രമൈസ് ആക്കാൻ. ഇതെല്ലാം കേട്ടും കണ്ടും പഴയതുപോലെ കൈത്തണ്ട മുറിക്കാൻ സ്വന്തം ഭാര്യയ്ക്ക് യൗവ്വനം ബാക്കിയില്ലാത്തത് തങ്കപ്പന്റെ ഭാഗ്യം.

ബാബു ചെറിയാന്റെയും രാജു മേത്രയുടെയും കെട്ടുകഥകൾ, കസേരക്കളികൾ, കേസ്, കോടതി, രാജു പൂവക്കാലയുടെ കള്ളത്തരങ്ങളും കേസും കോടതിയും, സുരേഷ് ബാബുവിന്റെ വ്യഭിചാരം, ടിനു ജോർജ്ജിന്റെ കള്ള പ്രവചനം…etc
ഇങ്ങനെ ഓരോരുത്തരുടേയും കാര്യങ്ങൾ നിരത്താൻ ആഴ്‌ചകൾ എഴുതേണ്ടിവരും. ഇവരുടെ ചരിത്രങ്ങൾ എല്ലാം padayali ഡോട്ട് com ന്റെ സൈറ്റിൽ ആർക്കും വായിക്കത്തക്കരീതിയിൽ ഇപ്പോഴും സുലഭമാണ്.

കൈ വെടിപ്പാക്കി ജീവിക്കുന്നത് കൊണ്ട് തന്നെയാണ് കൈ ചൂണ്ടി ചോദിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇവറ്റകളെ വെള്ള തേച്ച ശവക്കല്ലറകളെ എന്ന് അഭിസംബോധന ചെയ്യുന്നതും. അതിനുള്ള ആർജ്ജവം ഇന്നും ഉണ്ട്.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.