കൗശലക്കാരാ നീ എന്ത് നേടി….?

കൗശലക്കാരാ നീ എന്ത് നേടി….?
March 10 21:12 2021 Print This Article

അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ പലരുടെയും ഗവൺമെന്റ് കണ്ടുകെട്ടുന്നു, പല ധനികർ ചതിച്ചു ഉണ്ടാക്കിയ പണവുമായി വിദേശത്തേക്ക് കടക്കുന്നു, മറ്റുപല ധനികർ ആത്മഹത്യ ചെയ്യുന്നു, ചില ധനികർ ജയിലിൽ കിടക്കുന്നു. എന്നാൽ നേരായ മാർഗ്ഗത്തിൽ സമാധാനത്തോടെ ധനം സമ്പാദിച്ച പലരും അതിൽ കുറെയൊക്കെ പല നല്ല കാര്യങ്ങൾക്കും വിനിയോഗിച്ച ശേഷം അവർ സമാധാനമായി വീട്ടിൽ കിടന്നുറങ്ങുന്നു.

അടുത്തിടെ കേരളത്തിൽ നടന്ന, നടന്നു കൊണ്ടിരിക്കുന്ന ചില സമ്പന്നരുടെ സാഹചര്യങ്ങൾ ഓർക്കുമ്പോൾ സാധാരണ ജനങ്ങളായ നാം എന്ത് പഠിക്കേണ്ടിയിരിക്കുന്നു ?

സ്വന്തം സഹോദരങ്ങൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ, അവിഹിതമായി ഉണ്ടാക്കിയെടുത്ത ധനം, മാന്യത ഇല്ലാത്തതും നേരായ മാർഗ്ഗത്തിലൂടെ അല്ലാതെ ഉണ്ടാക്കിയ പണവും, കരുണയില്ലാതെ മറ്റുള്ളവരുടെ പിടിച്ചു പറിച്ചതും പിഴിഞ്ഞ് എടുത്തതും, എല്ലാം ആർത്തിയോടെ അള്ളിപ്പി ടിച്ചിരിക്കുമ്പോൾ ഓർക്കുക താൻ ഇടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തത്തിരി പകഷിയെപ്പോലെ ആണ് അല്പകാലത്തിൽ അതു നിന്നെ വിട്ടു പറന്നു പോവുക തന്നെ ചെയ്യും.
മറ്റൊരുവന് ചെന്നു ചേരേണ്ടതും,മറ്റൊരുവന്റെ വിയർപ്പിന്റെ അംശവും എന്റെ പക്കൽ ഉണ്ടോ എന്ന് ശോധന ചെയ്തു കോൾക….!

അവിഹിതമായും അധാർമ്മികം ആയും ധനം ഉണ്ടാകുമ്പോൾ എല്ലാവരും വിചാരിക്കും ആരും കാണുന്നില്ല എന്നും അൽപം കഴിഞ്ഞ് എല്ലാം ശരിയാകും എന്നും. തന്റെയും തന്റെ അനേകം തലമുറയ്ക്കും സുഖമായി ജീവിക്കാനുള്ള എളുപ്പവഴി ആണെന്നും കരുതിയേക്കാം. എന്നാൽ യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്. കൗശലം പ്രയോഗിച്ച് അധികാരം നേടുന്നതും,കുറച്ച് എല്ലിൻ കഷണത്തിന് വേണ്ടി അർഹതയുള്ളവരെ തട്ടിമാറ്റിനേടുന്ന നന്മകളും ഒക്കെ മിക്കപ്പോഴും ഉപകാരപ്പെടുക ഇല്ല എന്ന് മാത്രമല്ല പിന്നീട് അത് വ്യസനഹേതു ആകുകയും  ചെയ്യുമെന്ന് അനേകരുടെ അനുഭവങ്ങളിലൂടെ നമുക്ക് കാണാവുന്നതാണ്.

കൗശലത്തോടെയും അധാർമികമായും ധനം സമ്പാദിച്ചവരൊക്കെ മനസമാധാനം ഇല്ലാതെ അകമേ നീറിയ ജീവിതവുമായി മല്ലടിക്കുന്ന കാഴ്ച സ്ഥിരം നമ്മൾ കാണുന്നതാണ്. ദൈവത്തിന്റെ പ്രത്യേകമായ കരുതലും അനുഗ്രഹവും പ്രാപിച്ചിട്ടും കൗശലക്കാരൻ ആയതുകൊണ്ടുമാത്രം ജീവിതത്തിൽ ദുഃഖത്തോടെയും പ്രാണഭയത്തോടെയും അപമാനഭാരത്തോടെയും കഷ്ട നഷ്ടങ്ങളുടെയും ജീവിച്ച ഒരാളാണ് യാക്കോബ്. യാക്കോബിന്റെ ജീവിതം ആത്മീയമായ തലങ്ങളിൽ പലപ്പോഴും പല പ്രാസംഗികരും അവർക്ക് വേണ്ടുന്ന രീതിയിൽ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിൻറെ ഭൗതികമായ ജീവിതം എടുത്ത് പരിശോധിച്ചാൽ ഞെട്ടിക്കുന്ന ചില സത്യങ്ങൾ ആണ് ചിന്തയിൽ കടന്നുവരുന്നത്.

കൗശലപൂർവ്വം തന്റെ സഹോദരനിൽ നിന്നും കുറച്ചു പായസത്തിനു വേണ്ടി ജേഷ്ഠ അവകാശം കൈവശം ആക്കിയ അനുജൻ യാക്കോബ്, പിന്നീട് അമ്മയുമായി ചേർന്ന് തന്റെ പിതാവിനെയും സഹോദരനെയും വഞ്ചിച്ചു. നിയമ പ്രകാരവും ചട്ട പ്രകാരവും മൂത്ത പുത്രന് ലഭിക്കേണ്ടിയിരുന്ന എല്ലാ അനുഗ്രഹങ്ങളും കൈക്കലാക്കിയ ശേഷം പ്രാണഭയത്തോടെ വീടുവിട്ട് ഓടിപ്പോയി. തന്റെ ജേഷ്ഠൻ തന്നെ കൊല്ലുമെന്ന് ചിന്തയിൽ അമ്മയെയും അപ്പനെയും ജനിച്ചുവളർന്ന നാടും വീടും വിട്ട്, ഓടിപ്പോയത് ലാബാൻ എന്ന തന്റെ അമ്മയുടെ സഹോദരന്റെ ( അമ്മാച്ചൻ ) ഭവനത്തിൽ.

1 .സുന്ദരിയായ റാഹേലിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹവുമായി ലാബാന്റെ അടുക്കൽചെന്ന യാക്കോബിനോടു 7 വർഷം തന്റെ ആടുകളെ മേയ്ക്കാൻ ആവശ്യപ്പെട്ടു. ഏഴു വർഷം കഴിഞ്ഞ് വിവാഹം കഴിച്ചു കൊടുത്തതോ ലാബാന്റെ മൂത്തമകൾ ലേയെ ആയിരുന്നു. അത് ചോദിക്കുവാൻ ചെന്ന യാക്കോബിനോടു വീണ്ടും ഏഴ് വർഷം കൂടി ആടിനെ നോക്കിയാൽ റാഹേലിനെ വിവാഹം കഴിച്ചു തരാം എന്ന് അറിയിച്ചു.
2: അങ്ങനെ തന്നെ പറഞ്ഞു വഞ്ചിച്ച അമ്മായിയപ്പൻ ആയ ലബാനെ തിരിച്ചു വഞ്ചിച്ചുകൊണ്ട് പുള്ളിയും മറുകും ഉള്ള നല്ലതും ആരോഗ്യം ഉള്ളതുമായ ആടുകളെ ജനിപ്പിച്ചു എല്ലാം സ്വന്തമാക്കിയെടുത്തുശേഷം ഭാര്യമാരെയും കുട്ടി ഓടിപ്പോയി..
3. ഭാര്യയായ റാഹേൽ തന്റെ അപ്പന്റെ വിഗ്രഹങ്ങളെ മോഷ്ടിക്കുന്നു. അപ്പൻ പിടികൂടുമെന്ന് ആയപ്പോൾ ജീവരക്ഷക്കായി കളവു പറഞ്ഞ് രക്ഷപ്പെടുന്നു. തുടർന്ന്…. യാക്കോബ് പറയുന്നു ലബാനോട്….
4. നിന്നെ ഞാൻ ഇരുപതുവർഷം സേവിച്ചു. വെയിൽ കൊണ്ടും ശിതം കൊണ്ടും ഞാൻ ക്ഷയിച്ചു. എന്റെ കണ്ണിനു ഉറക്കം ഇല്ലാതെ ആയി… നീ എൻറെ പ്രതിഫലം പത്തുവട്ടം മാറ്റി…
5. താൻ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തശേഷം സഹോദരനിൽ നിന്നും പ്രാണഭയത്തോടെ ഓടിപ്പോയ യാക്കോബ് തന്റെ വാല്യക്കാരെ വിട്ടു സഹോദരനുമായി സമാധാനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ യാക്കോബിനെ എതിരേൽക്കുവാൻ 400 ആളുകളുമായി വരുന്നു എന്നറിഞ്ഞ് യാക്കോബ് പ്രാണഭയത്തോടെ തന്റെ ആടുമാടുകളെയും തനിക്കുള്ളതൊക്കെയും രണ്ടു കൂട്ടം ആകുന്നു. നിഷ്കളങ്കനും മാന്യനുമായ ഏശാവ് സഹോദരനോട് എല്ലാം ക്ഷമിച്ച് തന്റെ സഹോദരനെ എതിരേൽക്കുന്നു.
5. തന്റെ ഏക മകളായ ദീനായെ ഹിവ്യനായ ശേഖേം പിടിച്ചുകൊണ്ടുപോയി അവളോട് കൂടെ ശയിക്കുന്നു. കോപിഷ്ഠനായ യാക്കോബിനെ മക്കൾ ദേശത്തിൽ അനേകം പേരെ വാളാൽ കൊല്ലുന്നു.ദേശമെല്ലാം തീ വെച്ചു നശിപ്പിച്ചു.
6. ഇതിൽ സങ്കടപ്പെട്ട് യാക്കോബ് ഈ ദേശ നിവാസികളുടെ ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു ഞാൻ ആൾ ചുരുക്കം ഉള്ളവനല്ലോ, അവരെല്ലാം കൂടി വന്ന് എന്നെ നശിപ്പിക്കും എന്ന് പറഞ്ഞു
7. പിന്നീട് തന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ റാഹേൽ മരിക്കുന്നു അവരെ വഴിയരികിൽ അടക്കം ചെയ്യുന്നു.
8. തന്റെ പ്രിയ മകനായ ജോസഫിനെ ദുഷ്ട മൃഗം കൊന്നുകളഞ്ഞു എന്ന് അവന്റെ മറ്റുമക്കൾ യാക്കോബിനോടു പറഞ്ഞപ്പോൾ അവൻ ദുഃഖം സഹിക്കാനാവാതെ വസ്ത്രം കീറി രട്ടുശീല അരയിൽ ചുറ്റി ഏറിയ നാൾ അവനെ ഓർത്ത് വിളിച്ചുകൊണ്ടിരുന്നു. തന്റെ പുത്രിമാരും പുത്രന്മാരും എല്ലാവരും അവനെ ആശ്വസിപ്പിക്കാൻ വന്നെങ്കിലും ആശ്വാസം കൊള്ളുവാൻ മനസ്സില്ലാതെ, ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും എന്ന് പറഞ്ഞ് വിലപിച്ചുകൊണ്ടിരുന്നു.
9. താൻ പാർക്കുന്ന ദേശത്തു ക്ഷാമം അതികഠിനം ആകയാൽ നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു മിസ്രയിമിൽ പോയി ധാന്യം കൊണ്ടുവരുവാൻ മക്കളോട് യാക്കോബ് ആവശ്യപ്പെടുന്നു
10. യാക്കോബ് ഫറവോനെ കാണുമ്പോൾ പറയുന്നു എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടവും ഉള്ളതത്രേ…

തൻറെ വ്യക്തിജീവിതത്തിൽ ഒന്നിലേറെത്തവണ ദൈവം നേരിട്ട് സംസാരിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത ഒരു മനുഷ്യൻ തൻറെ വാർദ്ധക്യസമയത്തു പറഞ്ഞ വാക്കുകൾ ആണ്, എന്റെ ജീവിതം ഏറെ കഷ്ടം ഉള്ളതായിരുന്നു അത്രേ. തന്റെ ജീവിതത്തിൽ കൗശലത്തോടെ തന്റെ ജേഷ്ഠനെയും അപ്പനെയും അമ്മായി അച്ഛനേയും ഒക്കെ പറ്റിച്ചു താൽക്കാലിക സന്തോഷവും ധനവും ഒക്കെ ഉണ്ടാക്കിയാലും തന്റെ ജീവിതം വളരെ ദുസ്സഹവും വേദന നിറഞ്ഞതും നിരാശയും ഭയവും നിറഞ്ഞതായിരുന്നു. ചതിയിലൂടെ ജേഷ്ടന്റെ അനുഗ്രഹം തട്ടിയെടുത്ത് സ്വന്തമാക്കിയെങ്കിലും കാട്ടിലും മേട്ടിലും പ്രാണഭയത്തോടെ ജീവിച്ചു. എന്നാൽ എല്ലാ അനുഗ്രഹങ്ങളും നഷ്ടമായ ജേഷ്ടനോ, അന്നന്നു പോയി വേട്ടയാടിക്കിട്ടുന്നത് പാകം ചെയ്തു ഭക്ഷിച്ചു സമാധാനത്തോടെ കിടന്നുറങ്ങി. യാക്കോബ് തന്റെ വാർധക്യ സമയത്ത് മിസ്രേയ്‌മിൽ മാത്രമായിരിക്കാം അല്പം ആശ്വാസം ലഭിച്ചത് എന്ന് ദൈവ വചനത്തിലൂടെ നമുക്ക് മനസ്സിലാക്കാം. മറ്റുള്ളവർക്ക് അർഹതപ്പെട്ടതു ഒക്കെയും എത്ര സാമർത്ഥ്യത്തോടെ നമ്മളത് നേടിയാലും ആ നന്മകളൊന്നും നമ്മുടെ ജീവിതത്തിൽ നമ്മളെ തുണയ്ക്കുക ഇല്ല എന്ന് വ്യക്തമാക്കുന്നു ഈ കഥ. ആയതിനാൽ നമ്മുടെ കൈകളും നമ്മുടെ മനസ്സും നമ്മുടെ ജീവിതവും ദൈവസന്നിധിയിൽ നിഷ്കളങ്കം ഉള്ളത്‌ ആയിരിക്കട്ടെ. നമ്മുടെ പ്രവർത്തികൾ വെടിപ്പുള്ളതു ആയിരിക്കട്ടെ. നമ്മുടെ ധനം ദൈവസന്നിധിയിൽ നിതിയോടെ ഉള്ളത് ആയിരിക്കട്ടെ. അല്ലെങ്കിൽ അവയൊക്കെയും നമുക്ക് വേദന സമ്മാനിക്കുന്ന അനുഭവങ്ങളായി മാറാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.