പെന്തകോസ്തുകാരുടെ മുഴുവൻ ഉത്തരവാദിത്തങ്ങളും ആഗോളപരമായി തീറ് എഴുതി കൊടുത്തിരിക്കുകയാണ് “ക്രൈസ്തവ എഴുത്തുപുര” എന്ന തൊഴുത്തുപുരക്ക് എന്നാണ് ഇതിലെ സകല ഏമാന്മാരുടെയും വിചാരം. രാവും പകലും പെന്തകൊസ്തുകാരുടെ ഉന്നമനം മാത്രമേ ഇവന്മാർക്ക് ലക്ഷ്യമായുള്ളു താനും. ഇനി കാര്യത്തിലേക്ക് വരാം. കഴിഞ്ഞ ദിവസം യൂ കെയിലെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ തൊഴുത്തുപുരയുടെ യൂ കെയിലെ തലതൊട്ടപ്പൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രിൻസ് യോഹന്നാൻ എന്ന ജഡീകൻ ആ ഗ്രൂപ്പിൽ ഒരു പബ്ലിസിറ്റി പോസ്റ്റ് ഇടുകയും, അങ്ങനെ ഉള്ള പോസ്റ്റുകൾ നിങ്ങൾ കണ്ട്രോൾ ചെയ്യണം എന്ന് പറഞ്ഞ അതിന്റെ അഡ്മിനെ വെല്ലുവിളിക്കുകയും, അതും കൂടാതെ അദ്ദേഹത്തെ രാത്രിയിൽ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ചെയ്യുകയുണ്ടായി. (വ്യക്തമായ തെളിവുകൾ പടയാളിയുടെ കൈവശം ഉണ്ട് ).
ജഡീകന്മാരായ പ്രിൻസുമാർ ആണ് തൊഴുത്തുപുര യൂ കെ ചാപ്റ്ററിന്റെ എല്ലാമെല്ലാം (പ്രിൻസ് പ്രയ്സൺ , പ്രിൻസ് യോഹന്നാൻ). യൂ കെയിലെ വിശ്വാസികളുടെ ഇടയിൽ പല രീതികളിലുള്ള അവമതിപ്പ് ഉണ്ടാക്കി നടക്കുന്നവന്മാരാണ് ഇവന്മാർ രണ്ടും എന്നത് പരാമർഥ്യം. പ്രിൻസ് പ്രയ്സൺ വെയിൽസിൽ സഭ പിളർത്തി ഐ പി സിയുടെ സഭ തുടങ്ങി രണ്ടു അസിസ്റ്റന്റുമാരെയും ഉണ്ടാക്കി. എന്നാൽ ഇപ്പോൾ അവന്റെ ആ രണ്ടു അസിസ്റ്റന്റ്മാർ ആ സഭ പിളർത്തി വേറെ രണ്ടു സഭകളും തുടങ്ങി, ഇപ്പോൾ ഇവൻ ഐ പി സിയെയും ചീത്തവിളിച്ചു സഭാപരിപാടികൾ എല്ലാം വിട്ടു സ്വതന്ത്രമായി തൊഴുപുരയുടെ പ്രസിഡന്റ് പദവി കളിച്ചു നടക്കുന്നു.
എന്നാൽ പ്രിൻസ് യോഹന്നാൻ ( തൊഴുത്തുപുര യൂ കെ സെക്രട്ടറി) യൂ കെയിൽ വന്നിട്ട് 3-4 വർഷം ആകുന്നു. അവൻ വന്ന സ്ഥലത്തു നിന്നും മാറി സുവിശേഷവേലയോടുള്ള അതിയായ എരിവ് മൂത്ത് തൊഴുത്തുപുരയുടെ വലിയ വളർച്ചക്കുമായി മിൽട്ടൺ കെയിൻസിൽ ഒരു ശിങ്കിടിയെ കൂട്ടു പിടിച്ചു സഭ തുടങ്ങി. അവിടെ ഇരുന്നു കൊണ്ടാണ് ആളുകളെ ഭീഷണിപ്പെടുത്തുന്നതും തെറിവിളിക്കുന്നതും. ഒരു വർഷം മുന്നേ യൂ കെയിലെ ഒരു ദൈവദാസന്റെ ശവസംസ്കാര ശുശ്രുഷയുമായി ബന്ധപ്പെട്ട് ഇവൻ മറ്റു ചില ദൈവദാസന്മാരെ ഭീഷണിപ്പെടുത്തുകയും, തൊഴുത്തുപുരക്ക് ആണ് ആ പരേതന്റെ കുടുംബം സകല കാര്യങ്ങളും ചെയ്യുവാൻ തീറെഴുതി ഏല്പിച്ചിരിക്കുന്നത് എന്ന കാര്യം ഉൾപ്പടെ പലതും സംസാരിച്ചതായി പറയപ്പെടുന്നു. മരണ വീട്ടിൽ പോലും ഇതുപോലെയുള്ള നെറികെട്ട പ്രവർത്തികളാണ് തൊഴുത്തുപുരയുടെ അണികൾ കാണിച്ചു കൂട്ടുന്നത്. ഈ സംഭവങ്ങളെ ഏല്ലാം ന്യായികരിച്ചു കൊണ്ട് തൊഴുത്തുപുരയുടെ യൂദാസ് (പണം കൈകാര്യം ചെയ്യുന്നവൻ) ജോയൽ, വലിയ ഒരു വോയിസ് ക്ലിപ്പ് പുറത്തുവിടുകയും, ഇങ്ങനെ സംഭവിച്ചു പോയതിൽ ക്ഷമ ചോദിക്കുകയും ചെയ്തു (തെളിവ് പടയാളിയുടെ കൈവശം ഉണ്ട്)
തൊഴുത്തുപുരയോട് പടയാളിക്ക് ചോദിക്കാൻ ഉള്ളത് :1. ലോക പെന്തക്കോസ്തിന്റെ അട്ടിപ്പേർ അവകാശം നിങ്ങൾക്ക് തന്നിട്ടുണ്ടോ?
ഇതുപോലെയുള്ളവന്മാരെ നിങ്ങൾ നിയന്ത്രിച്ചു മര്യാദയക്ക് നിർത്തിയില്ലങ്കിൽ പടയാളിക്ക് തൊഴുത്തുപുര ഗുണ്ടകളെ വിശ്വാസിസമൂഹത്തിനു മുൻപിൽ തൊലിപൊളിച്ചു നിരത്തേണ്ടിവരും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.