നനഞ്ഞിടം കുഴിച്ചു തുരന്നുമാന്തുന്ന ആന്റി

നനഞ്ഞിടം കുഴിച്ചു തുരന്നുമാന്തുന്ന ആന്റി
July 12 22:42 2019 Print This Article

പാസ്റ്റർ. അതിരൂപനോട് സകല ബഹുമാനവും സ്നേഹവും മുൻനിർത്തി പറയട്ടെ. താങ്കളുടെ ഭാര്യയെ അമേരിക്കൻ മലയാളികളെ തുരന്നു തിന്നാനും, അവരെ ദ്രോഹിക്കാനും ഇങ്ങനെ കെട്ടഴിച്ചു വിടരുത്. വേണ്ടാ എന്നു വിചാരിച്ചിട്ടും ഏകദേശം 24 പേരുടെ പരാതി മൂലം ഇതു പൊതുവിൽ എഴുതുന്നു. അമേരിക്കയിൽ വരേണം എന്നുള്ളത് എല്ലാവരുടെയും ആഗ്രഹം ആണ്. അതിൽ ഒരു തെറ്റും ഇല്ല. എല്ലാവരും ഒരു പ്രാവശ്യം വന്നു,കണ്ടു, കേട്ടു പോകുന്നത് നല്ലതാണ്. അതിൽ പടയാളിക്ക് ഒരു എതിർപ്പും ഇല്ല. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരം 6 മാസത്തേക്ക് രാവും പകലും ജോലി ചെയ്തു കഷ്ടപ്പെടുന്ന അമേരിക്കൻ മലയാളികളെ തുരക്കാൻ വേണ്ടി ഇങ്ങനെ കെട്ടി എഴുന്നുള്ളിക്കരുത്. വിസാ കിട്ടിയ വർഷം മുതൽ എല്ലാ വർഷവും 6 മാസത്തേക്ക് അമേരിക്കയിൽ വരുന്നത് ഇവിടെ ആരേയും നന്നാക്കാൻ അല്ല എന്ന് സുബോധം ഉള്ള എല്ലാവർക്കും അറിയാം. ആരുടെയോ കൈയ്യിൽ നിന്നും ഫോൺ നമ്പർ വാങ്ങി ഈയുള്ളവനെ 6 തവണ ഈ ആന്റി വിളിച്ചു.
ഞങ്ങളുടെ ഫോൺ സംഭാഷണം ഇങ്ങനെ ….
ഹലോ ബെന്നി പാസ്റ്റർ ആണോ ?
അതെ:….
ഞാൻ അതിരൂപന്റെ ഭാര്യയാണ്. അച്ചായനെ അറിയുമോ ? അച്ചായൻ നന്നായി ബൈബിൾ ക്ലാസ്സ്‌ എടുക്കും.( അപ്പച്ചൻ ആനപ്പുറത്ത് ഇരുന്നു എന്നുകരുതി കൊച്ചുമോന്റെ പൃഷ്ഠ ഭാഗത്ത് തഴമ്പ് ഉണ്ടാകുമോ ? )
ചോദ്യം : എന്നിട്ട് അച്ചായൻ വന്നോ?
ഇല്ല, അച്ചായന് അമേരിക്കയിൽ വരുന്നത് ഇഷ്ടമല്ല. ( അതുകൊണ്ട് അമ്മാമ്മ കെട്ടിപ്പെറുക്കി ഇങ്ങ് പോന്നു) ഞാൻ ഭാഗവതരുടെ മകൾ ആണ്. എനിക്ക് പാസ്റ്ററുടെ സഭയിൽ ഒരു മീറ്റിങ് തരേണം.
ചോദ്യം: ആന്റി പ്രസംഗിക്കുമോ ? വേണമെങ്കിൽ പ്രസംഗിക്കാം…(ആർക്ക് ? )
പിന്നെ ഞാൻ സാക്ഷ്യം പറയും. എന്റെ വലിയ സാക്ഷ്യമാ…നന്നായി പാട്ടും പാടും.
ആന്റി എനിക്ക് സഭയില്ല;
അന്നാൽ പാസ്റ്റർ പോകുന്ന സഭയിൽ മീറ്റിങ് പിടിച്ചു തരാമോ. ഡാലസിൽ വന്നാൽ ബാക്കി ഒക്കെ ഞാൻ പിടിച്ചോളാം……
ഇതേപോലെ 6 തവണ ഈയുള്ളവനെ വിളിച്ചു. നാണം ഇല്ലാത്ത വർഗ്ഗം. ഈ മൂന്നു വർഷത്തിനിടയിൽ ഇത് മൂന്നാം തവണ. അച്ചായനേയും കുടുംബത്തേയും നാട്ടിൽ ഇട്ടിട്ടു കാടാറു മാസം, നാടാറു മാസം എന്ന കണക്കിന് ഊരു ചുറ്റി നടക്കുന്ന ഇവരുടെ ലക്ഷ്യം പണം സമ്പാദ്യം മാത്രം. അമേരിക്കയിൽ വന്നാൽ ഏതെങ്കിലും വീട്ടിൽ കുറ്റി ഉറപ്പിക്കും. എന്നിട്ടു ഒപ്പിക്കാവുന്നിടത്തോളം നമ്പർ ഒപ്പിച്ചു മലയാളികളെ വിളിച്ചു ശല്യം ചെയ്യുന്ന ഇവരുടെ രീതികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. മുഴു രാത്രി ജോലി കഴിഞ്ഞു പകൽ സ്വസ്ഥമായി ഉറങ്ങുന്ന വീടുകളിലെ അച്ചായന്മാരേയും സഹോദരിമാരേയും വിളിച്ചു ദ്രോഹിക്കുക. അതും ഒരു വിളിയിൽ ഒതുക്കില്ല. അവർ വന്നു കെട്ടി എടുത്തു കൊണ്ടുപോകും വരെ വിളിച്ചു ദ്രോഹിച്ചുകൊണ്ടേയിരിക്കും. മാത്രമല്ല, കനിവു തോന്നി എവിടെയെങ്കിലും താമസിക്കാൻ സൗകര്യം കൊടുത്താൽ പിന്നെ ഒട്ടകത്തിന് മൂക്ക് ഇടാൻ സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയാകും ആ വീട്ടുകാർക്ക്. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ, ഉറക്കമില്ലായ്മയോ പോരായ്മകളോ ഇവർക്ക് അറിയേണ്ട. പിന്നെ ഇവർ പറയുന്നിടത്തെല്ലാം ഡ്രൈവ് ചെയ്ത്
ഇവരെ എഴുന്നള്ളിച്ചു കൊണ്ടുപോകണം.

പ്രീയ അതിരൂപൻ പാസ്റ്ററോട് സ്നേഹത്തോടെ ഒരു വാക്ക്. അമേരിക്കൻ മലയാളികളെ ഇങ്ങനെ ദ്രോഹിച്ചു തുരക്കാൻ സ്വന്തം ഭാര്യയെ കെട്ടഴിച്ചു വിടാതെ സ്വന്തകുടുംബത്തിൽ കാര്യങ്ങൾ നോക്കി ഭർത്താവിനെ ശുശ്രൂഷയിൽ സഹായിച്ചു നല്ല സാക്ഷ്യം പ്രാപിക്കട്ടെ.
10 വർഷത്തെ വിസയും ഉണ്ടെന്ന സന്തോഷത്തിൽ ഓരോ വരവിനും ഒന്നോ രണ്ടോ സ്റ്റേറ്റിൽ മാത്രം നിരങ്ങുന്ന ഇവർക്ക് ഇനിയും 40 ഓളം സ്റ്റേറ്റുകൾ ബാക്കി ഉണ്ട് എന്നു കരുതി വീണ്ടും തള്ളി വിടാതെ ഭർത്താവിനെ അനുസരിച്ചു ഒതുങ്ങിപ്പാർക്കുന്ന ഭാര്യ ആണങ്കിൽ പറഞ്ഞു മനസിലാക്കി അങ്ങയുടെ കൂടെ ശുശ്രൂഷയിൽ സഹായിക്കട്ടെ…..
(ഇനിയും പ്രതികരണം ഇങ്ങനെ ആയിരിക്കില്ല.)

അമേരിക്കൻ മലയാളികളോട് ഒരു വാക്ക് ;
ഭർത്താവ് ഇല്ലാതെ ശുശ്രൂഷയുടെ പേരും പറഞ്ഞു കയറുപൊട്ടിച്ച പശുവിനെപ്പോലെ ഒറ്റക്ക് ഊരുചുറ്റി നടക്കുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക. നിങ്ങളുടെ ചാർച്ചക്കാരോ, ബന്ധുക്കളോ അല്ലാത്തപക്ഷം നാളെ നിങ്ങളുടെ കുടുംബം തകരാതിരിക്കാൻ ഒരു മുൻകരുതൽ എന്നോണം ഇങ്ങനെ ഉള്ളവരെ വീട്ടിൽ കയറ്റി താമസിപ്പിക്കാതെ ഇരിക്കുക !!!
( ഇതെഴുതുമ്പോൾ ഈ ആന്റി ഫ്ലോറിഡയിൽ ഉണ്ട്, സ്ഥിരം തൊഴിലായ ഫോൺ വിളി തുടർന്നുകൊണ്ടേ യിരിക്കുന്നു)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.