യുഎസ് കാപ്പിറ്റോളില്‍ പ്രതിഷേധം, വെടിയേറ്റ് യുവതി മരിച്ചു

യുഎസ് കാപ്പിറ്റോളില്‍ പ്രതിഷേധം, വെടിയേറ്റ് യുവതി മരിച്ചു
January 07 10:27 2021 Print This Article

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ യുഎസ് പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം. ആക്രമണത്തില്‍ വെടിയേറ്റ് യുവതി മരിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് സ്ഥിരീകരിച്ചു. അക്രമത്തില്‍ ആകെ മരണം നാലായി.

പ്രവര്‍ത്തകരോട് കലാപം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിജയം തനിക്കൊപ്പമാണെന്ന് ട്രംപ് അവകാശപ്പെട്ടു.

ഇതിനിടെ ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.തുടര്‍ന്നും ലംഘനം ഉണ്ടാകുകയാണെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ അറിയിച്ചു.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയെല്‍ ബൗസെര്‍ വൈകീട്ട് ആറുമണിമുല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ സമയത്ത് ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്.

എന്നാല്‍ അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ ഫെയ്‌സ്ബുക്കും യുട്യൂബും നീക്കം ചെയ്തിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.