UPFK വാർത്തകൾ വായിച്ചവരുടെ അറിവിലേക്ക്

UPFK വാർത്തകൾ വായിച്ചവരുടെ അറിവിലേക്ക്
October 28 18:53 2017 Print This Article
 എടുത്തു ചാടി പ്രതികരണം എഴുതി സ്വയം സമാധാനിച്ചവരോടു ചിലതു പറയട്ടെ
ഒന്ന്: വാർത്ത മുഴുവൻ നിങ്ങൾ വായിച്ചോ? പടയാളി പറഞ്ഞോ നിങ്ങളുടെ കൺവൻഷൻ പരാജയം ആയിരുന്നു എന്ന്? അത് പറഞ്ഞത് കുവൈറ്റിലെ ആരാണ് ?
രണ്ട്‌: പടയാളി പറഞ്ഞോ വിശ്വാസ സമൂഹത്തിനു ഐക്യതയും ഒരുമയും ഇല്ലെന്നു? അവർ സാഹോദര്യം ഉള്ളവർ ആണെന്നാണ് എഴുതിയിരിക്കുന്നത്
പിന്നെ എവിടാണ്  വായനക്കാരനെ  പ്രകോപിപ്പിച്ചത്?
UPFK   കൺവൻഷൻ പരാജയം എന്ന് പറഞ്ഞവർ  അതിന്റെ ഉത്തരവാദിത്ത്വം സാധാരണ വിശ്വാസ സമൂഹത്തിനുമേൽ കെട്ടി വെക്കാൻ ശ്രമിച്ചതിനെയാണ് ഇവിടെ വിലയിരുത്തിയത്. അതിനു കാരണക്കാരൻ റാസക്ക് പോയതും ഇതര സാമുദായിക ക്രൈസ്തവരുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്വത്തെയും ആണല്ലോ ഇവിടെ എടുത്തു പറഞ്ഞത്. അതിൽ എന്തിന് ഇത്ര സങ്കടം?
പിന്നെ സംഘാടകരെ ആരെയെങ്കിലും പടയാളി ഇവിടെ വിമർശിച്ചോ ?
റോയ് യോഹന്നാനെ വിമർശിച്ചതിൽ നിങ്ങൾ സങ്കടപ്പെടുന്നതിലെ  ചേതോവികാരം മനസിലാക്കാൻ പടയാളിക്ക് ബുദ്ധിഹീനത ഒന്നും ഇല്ല. അടുത്ത് സംഘാടകർ കസേര കുറെ ഇട്ടതുകൊണ്ടു അത് അത്രയും ആൾ വന്നു എന്നതിന്റെ തെളിവല്ല, കഴിഞ്ഞ വർഷം രാജു മേത്ര വന്നതിനേക്കാൾ ജനം കുറവായിരുന്നു. ഇതാണ് പടയാളി പറഞ്ഞത്.
കുവൈറ്റ് കൺവൻഷന് ആളു വന്നാലും ഇല്ലേലും പടയാളിക്കു ഒന്നുമില്ല. പടയാളി പറയുന്നത് വായനക്കാരൻ ഗ്രഹിക്കാതെപോയതും പടയാളിയുടെ തെറ്റല്ല.
 UPFK അവിടെയുള്ളവരുടെ സ്നേഹബന്ധത്തെ തകർത്തു എന്നും പടയാളി പറഞ്ഞില്ല. അക്ഷരം അറിയാവുന്നവർ ഒന്ന് ഇരുത്തി വായിക്കണം എന്ന് പറയാതെ വയ്യ.
   ശക്തമായ ദൈവവചന ശ്രുശൂക്ഷ നടന്നില്ല എന്ന് ഈ വാർത്തയിൽ പറയുന്നില്ല
പെന്തക്കോസ്ത് സഭകളുടെ ഐക്യതയ്‌ക്കോ , കൂട്ടായ്മ ബന്ധത്തിനോ യു പി എഫ് കെ   എന്തെങ്കിലും തടസ്സങ്ങൽ സൃഷ്ടിച്ചതായി പറഞ്ഞുമില്ല. വായനക്കാരന് മനസ്സിലായില്ല എന്നുമാത്രം. ഏകപക്ഷീയമായി റോയ് യോഹന്നാനെ സ്നേഹിക്കുന്നവരുടെ വിലാപം  മാത്രം ഇവിടെ കണ്ടു. അത് അവിടെ വെച്ചോളൂ.
വായിക്കുന്നവർ ഒന്നുകൂടി ശ്രദ്ധിച്ചു വാർത്തകൾ വായിക്കുക!!
  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.