ട്രാൻസും, ന്യൂജെൻ വ്യാജ തട്ടിപ്പുകളും

ട്രാൻസും, ന്യൂജെൻ വ്യാജ തട്ടിപ്പുകളും
February 21 10:30 2020 Print This Article

ഒരു പാസ്റ്റർ കേന്ദ്രകഥാപാത്രമായ് വരുന്ന അദ്യ ഇന്ത്യൻ ചിത്രം Trance (ട്രാൻസ്) തിയേറ്ററുകളിൽ ഓടിത്തുടങ്ങി.കപട രോഗശാന്തി, സമൃദ്ദി സുവിശേഷകർക്കുള്ള അഡാറ് പണിയാണ് ഈ സിനിമ. കൃത്യമായ 3 വർഷങ്ങൾ അൻവർ റഷീദ് എന്ന വ്യക്തി പെന്തക്കോസ്ത്, ന്യൂ ജെൻ, കരിസ്മാറ്റിക് ലോകത്ത് നടത്തിയ പoനങ്ങൾ കൊണ്ട് എഴുതി തയ്യാറാക്കിയ ലക്ഷണമൊത്ത ഒരു മൂവിയാണ് എന്ന് റിവ്യൂ ചെയ്തവർ പറയുന്നു.

ഏച്ചുകെട്ടലുകൾ ഒഴിവാക്കി കൃത്യമായ റിയലിസ്റ്റിക് മേക്കിങ്ങ്. ചില നാളുകൾക്ക് മുമ്പിറങ്ങിയ മറ്റൊരു സിനിമ (അച്ഛനുറങ്ങാത്ത വീട് ) ദി പെന്തക്കോസ്ത് പ്രസ്ഥാനത്തെ തുറന്നു കാട്ടിയിരുന്നു എങ്കിലും  ഈ സിനിമ ഭൗതീക കുടുംബ സാഹചര്യങ്ങളിൽ പരാജിതനായ വിജു പ്രസാദ് (ചിട്ടിക്കമ്പനി പൊളിഞ്ഞപ്പോൾ തങ്കപ്പൻ പേരുമാറ്റി മാത്യു കുരുവിളയായി അത്ഭുത രോഗശാന്തികൊടുക്കാൻ ഇറങ്ങിയ തങ്കു ബ്രദർ, ചെറിയ സ്വർണ്ണക്കടയും റൂട്ട് ബസ് ബിസിനസും പൊളിഞ്ഞപ്പോൾ രോഗശാന്തി വിദഗ്ദ്ധനായ താരു ബ്രദറും, പത്തിൽ തോറ്റ് വേറെ വഴി ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ആത്മീയ വേഷം കെട്ടി പേരു വിളിച്ചും കള്ള പ്രവചനവും നടത്തുന്ന അടൂർ ടിജോ, വ്യാജ രോഗശാന്തി തട്ടിപ്പുകാരൻ സജിത്ത് കണ്ണൂർ എന്നിവരെപ്പോലെ ) പിന്നീട് എന്ന മോട്ടിവേഷണൽ ട്രെയിനറിൽ നിന്നും സ്വന്തമായ് ഖനികളും, സഞ്ചരിക്കാൻ റോൾസ് റോയിസ് കാറുകളും, സ്വന്തം ജെറ്റ്, ആഡംബര അപ്പാർട്ട്മെൻറുകളും ഉള്ള പാസ്റ്റർ ജോഷ്വായിലേക്കുള്ള മാറ്റവും അനന്തര സംഭവങ്ങളുമാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്.

തങ്കു, താരു, ടിജോ, സജിത്ത് എന്നിവരുടെ ഫാൻസ്‌കാർ ഈ സിനിമ ഒരിക്കലും കാണാൻ പോകരുത്. കാരണം നിങ്ങളുടെ കുരുപൊട്ടിയൊലിച്ച് സീറ്റ് വൃത്തികേടാവാൻ സാദ്ധ്യതയുണ്ട്. അവേശം മുതൽ അന്യഭാഷ വരെയുണ്ട് ചിത്രത്തിൽ. കോട്ടയം, അടൂർ, കൊച്ചി എന്നിവിടങ്ങളിൽ ഉള്ള ചില അന്തർദേശീയ കള്ള രോഗശാന്തി, അനുഗ്രഹ വിദഗ്ധരായ തങ്കു ബ്രദർ, ടിജോ തോമസ്‌, താരു ബ്രദർ എന്നിവരുമായ് ഫഹദിന്റെ കഥാപാത്രത്തിന് സാദൃശ്യം തോന്നിയാൽ യാദൃശ്ചികമായ് കരുതേണ്ടതില്ല, അത് പച്ചയായ യാഥാർഥ്യമാണ്.

സിനിമയിലെ ഫഹദ് ഫാസിൽ എന്ന പാസ്റ്റർ ജോഷ്വാ നേതൃത്തം നൽകുന്ന മിനിസ്ട്രിയുടെ പേര് ഗ്ലോറിയസ് ഇന്റർനാഷണൽ മിനിസ്ട്രി എന്നാണ്. (പടയാളി സിനിമ കണ്ടിട്ടില്ല, റിവ്യൂ വായിച്ചു)

ഇതേ പോലെ തന്നെ 1992 ൽ ‘സ്റ്റീവ് മാർട്ടിൻ ‘ മുഖ്യ കഥാപാത്രമായ ‘വിശ്വാസത്തിന്റെ കുതിപ്പ്’ (LEAP OF FAITH ) എന്ന ഒരു ഇംഗ്ലീഷ് സിനിമയുടെ ഒരു മലയാള പതിപ്പായി ട്രാൻസിനെയും വിലയിരുത്താം.

1992 ൽ ഇറങ്ങിയ വിശ്വാസത്തിന്റെ കുതിപ്പ് എന്ന സിനിമയിൽ ഒരു തട്ടിപ്പുകാരൻ പാസ്റ്റർ ആയി തട്ടിപ്പ് രോഗശാന്തി, പ്രവചനങ്ങൾ നടത്തുന്നതും പേര്, ആളിനെ വിളിച്ചു വിവരം പറയുന്നത് ഒക്കെ ( ഇന്ന് തങ്കു ബ്രോ, താരു ബ്രോ, അടൂർ ടിജോ, എന്നിവരും മറ്റു പല തട്ടുപൊളിപ്പൻ പ്രവാചകന്മാർ നടത്തുന്ന തട്ടിപ്പുകൾ പൊളിച്ചു കാണിക്കുന്നുണ്ട്.

(പ്രസംഗിക്കുന്ന ആളിന്റെ ചെവിയിൽ ഇരിക്കുന്ന പുറത്തുകാണാൻ കഴിയാത്ത വയർലെസ്സ് ഹെഡ് ഫോണിലേക്ക് ഉള്ളറയിൽ ഇരുന്നു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും അത് തെറ്റ് കൂടാതെ ആളിനെ കണ്ടെത്തി അവതരിപ്പിച്ചു കയ്യടി നേടുന്നതും അതിൽ വ്യക്തമായി കാണാം

( കുറച്ചുഭാഗം വീഡിയോ താഴെ കാണാം.)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.