വാട്സാപ്പ് ഇല്ലാത്തവർ ഭാഗ്യവാന്മാർ. എന്തെന്നാൽ ഐപിസി അവർക്കുള്ളത്

വാട്സാപ്പ് ഇല്ലാത്തവർ ഭാഗ്യവാന്മാർ. എന്തെന്നാൽ ഐപിസി അവർക്കുള്ളത്
March 27 21:06 2022 Print This Article

ഐപിസി നേതാക്കളുടെ തരവഴികളും തനിഗുണങ്ങളും.( part -1)

വാട്സാപ്പ് ഇല്ലാത്തവർ ഭാഗ്യവാന്മാർ. എന്തെന്നാൽ ഐപിസി അവർക്കുള്ളത്. എന്ന കുമ്പനാട്ടെ കൂതറ ഗിരിപ്രഭാഷണ വാക്യത്തിൽ നിന്നും പുതിയ പരമ്പര പടയാളി ആരംഭിക്കുകയാണ്.
വാട്സാപ്പ് ഗ്രൂപ്പ് നിരോധന ഉമ്മാക്കിപോലെയുള്ള കോമഡി തരികിടകൾ ഇന്ത്യ പെന്തക്കോസ്തു ദൈവസഭയിൽ അപൂർവ്വ പരിഷ്കാരങ്ങളായി വിളയാടുമ്പോൾ ചിലതൊക്കെ വിശ്വാസികളും അറിയട്ടെ. ലോകത്തിൽ മറ്റൊരു സംഘടനക്കും ഇല്ലാത്ത ഗതികേടിലാണ് ഇപ്പോൾ ഐപിസി എത്തി നിൽക്കുന്നത്. ഇതാ ഐപിസി നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പുകളെ നിരോധിച്ചിരിക്കുന്നു. Mark Zuckerberg ന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്, അതിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി ചർച്ച ചെയ്താൽ ഉടഞ്ഞുവീഴുന്നത് ആണോ ഐപിസി നേതാക്കളെ നിങ്ങളുടെ ചീട്ടുകൊട്ടാരം. അങ്ങനെയെങ്കിൽ ഉടർച്ചുതകർത്തിരിക്കും. ഉമ്മാക്കി ഇറക്കി പേടിപ്പിക്കാൻ ശ്രമിക്കരുത്. അതൊക്കെ നിങ്ങളുടെ എച്ചിൽ നക്കികളുടെ അടുക്കൽ മതി.
ഐപിസി യിലെ നേതാക്കളുടെ തോന്നിയവാസങ്ങളും കൊള്ളയടിയും തരവഴിയും തറ രാഷ്ട്രീയവും വിശ്വാസി സമൂഹം അറിയാതിരിക്കാൻ കണ്ടെത്തിയ പോംവഴി ആണ് ഈ നിരോധന പടക്കം.
ഐപിസി വാട്സാപ്പ് ഗ്രൂപ്പുകളെ നിരോധിച്ചുകൊണ്ടിറക്കിയ കോമഡി കത്ത് ( താഴെ)

ഇത്രയ്ക്കു വിഡ്ഢികൾ ആണോ ഈ നേതാക്കൾ ? എന്ന് ഒരുവട്ടം ആർക്കും ചോദിക്കാം. സമൂഹ മാധ്യമങ്ങളുടെ വായ്‌ അടയ്ക്കാൻ ശ്രമിക്കുന്നതിലും നല്ലത്, നിങ്ങൾ കയ്യിലിരിപ്പും തോന്നിയവാസങ്ങളും വിട്ടുകളയുന്നതാണ് വെള്ള തേച്ച ശവക്കല്ലറകളെ.

സ്വന്തം ഓഫീസ് സഹിതം ഐപിസി യുടെ വസ്തുക്കളുടെയും സ്ഥാവര ജംഗമ വസ്തുക്കളുടെയും ആധാരം പോലും എവിടെ ആണെന്ന് വർഷങ്ങളായി അറിയില്ലാത്ത കുറെ കോമരങ്ങൾ വട്ടം കൂടിയിരുന്നു , നിങ്ങടെ പത്തു പൈസ ചിലവില്ലാതെ ആരെങ്കിലും നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പുകളെ വിലക്കാൻ ഈ കത്തിറക്കിയതിലും നല്ലത് ആ കുമ്പനാട്ടെ ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു റോഡിൽ കൂടി പോകുന്ന വണ്ടികൾ എണ്ണി കളിക്കുന്നതായിരിക്കും.

വർഗ്ഗീയതക്കു കയ്യും കാലും വെച്ചു, കുക്കു സായിപ്പിന്റെ പാത്രത്തിൽ മണ്ണ് വാരിയിട്ട് തുടങ്ങിയ ഈ അടിപീസി നേതാക്കളുടെ ഓരോ കാലഘട്ടത്തിലും കാണിച്ചിട്ടുള്ള വൃത്തികേടുകൾ ആരെയെങ്കിലും ഒക്കെ ദൈവം എഴുന്നേല്പിച്ചു പുറത്തു കൊണ്ടു വന്നിട്ടുണ്ട്. അവയിൽ ചിലത് ഈ പാർട്ടിൽ തുടങ്ങി പുറത്തു കൊണ്ടു വരുന്നു.

(14 ദൈവദാസന്മാർ ചേർന്ന് പ്രവർത്തിച്ച ഐപിസി പ്രോഗ്രസ്സീവ് മൂവ്മെന്റ് എഴുതിയ കത്ത് ചുവടെ ചേർക്കുന്നു.)

പ്രസ്ഥാനത്തിന്റെ പേരിൽ അപ്പച്ചനും, മകനും കൊച്ചു മകനും എല്ലാം തലമുറ തലമുറയായി വൻ തട്ടിപ്പുകാർ തന്നെയാണ് എന്നതിന്റെ ഒരു തെളിവ് മാത്രം ആണ് ഇപ്പോൾ വെളിപ്പെടുത്തിയത്. ബാക്കി തെളിവുകൾ ഓരോന്നായി വരും ദിവസങ്ങളിൽ പുറത്തു വിടും.

നേതാക്കന്മാരെ നിങ്ങൾ ഇടയ്ക്കിടെ, ഓരോന്ന് നിരോധിക്കുകയും നിങ്ങടെ പരസംഗത്തിനും തരവഴിക്കും കൂട്ട് നിൽക്കാത്തവരെ സസ്‌പെൻഡും ഡിസ്മിസ്സും ഒക്കെ ചെയ്തും ആക്റ്റീവ് ആയി തുടരണം. അങ്ങനെ എങ്കിലും നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നു നാലാൾ അറിയട്ടെ. നിങ്ങൾ ഇങ്ങനെ ഓരോ വിക്രിയകൾ ചെയ്യുമ്പോൾ ഞങ്ങളും പൂർവ്വാധികം ശക്തിയോടെ നിങ്ങളുടെയും നിങ്ങളുടെ അപ്പന്മാരുടെയും യഥാർത്ഥ രൂപവും തനിക്കൊണവും വെളിപ്പെടുത്തികൊണ്ടിരിക്കും.

ഐപിസി നേതാക്കളുടെ തരവഴികളും തനിഗുണങ്ങളും….പടയാളി പ്രത്യേക പരമ്പര തുടരും.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.