പറവട്ടാനി ശാരോൻ സഭാ പാസ്റ്റർ.തോമസ്‌ ചാക്കോയെ പോലീസ് അറസ്റ്റുചെയ്തു.

പറവട്ടാനി ശാരോൻ സഭാ പാസ്റ്റർ.തോമസ്‌ ചാക്കോയെ പോലീസ് അറസ്റ്റുചെയ്തു.
April 19 22:18 2020 Print This Article

പറവട്ടാനി ശാരോൺ സഭയിലെ പാസ്റ്റർ തോമസ് ചാക്കോ അറസ്റ്റിൽ.കോവിഡ് 19 എന്ന മഹാമാരിയെ രാജ്യം ഒറ്റകെട്ടായി നേരിടുന്നതിന്റെ…

Posted by Muttom Benny on Sunday, April 19, 2020

കോവിഡ് 19 എന്ന മഹാമാരിയെ രാജ്യം ഒറ്റകെട്ടായി നേരിടുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ നിയമം നിലവിൽ പ്രാബല്യത്തിലുള്ള സാഹചര്യത്തിൽ സ്ഥിരമായി എല്ലാ വെള്ളിയാഴ്ച്ചയും ഞായറാഴ്ചയും ദിവസങ്ങളിൽ ആരാധന നടത്തിയ സാഹിച്ചര്യത്തിൽ നാട്ടുക്കാരുടെ പരാതിയെ തുടർന്ന് സ്ത്രികളടക്കം പതിമുന്നോള്ളം വിശ്വാസിക്കളെയും, സഭാ പാസ്റ്ററെയും കുടുബത്തെയും പോലീസ് അറസ്റ്റ് ചെയ്തു.

ലോക്ക് ഡൗണിനോടുള്ള ബന്ധത്തിൽ സഭാ നേതൃത്വം ഇറക്കിയ കത്ത്. 

അദ്ദേഹത്തിനോപ്പം അറസ്റ്റിലായ ഡോളിയെന്ന വിശ്വാസി സഹോദരിയുടെ പ്രതികരണത്തിൽ മനുഷ്യന്റെ നിയമത്തിന് ഇവർ കീഴ്പ്പെടില്ല എന്നാണ് പറയുന്നത്. രോഗ വ്യാപന സമയത്തും ആരാധന നടത്തിയതായി പരാതി ഉയർന്നിരുന്നു. സഭയിലെ എല്ലാ കുടുബത്തെയും ഇദ്ദേഹം ആരാധനക്കായി ക്ഷണിച്ചിരുന്നില്ല സാമ്പത്തിക വരുമാനമുള്ള വിശ്വാസിക്കളെ തിരഞ്ഞുപിടിച്ചാണ് ആരാധനക്കായി ക്ഷണിച്ചത് പീന്നിലെ ചേതോവികാരം ഭക്തിയല്ല എന്നത് എടുത്ത് പറയേണ്ടതില്ല. ഈ വിഷയത്തെക്കുറിച്ച് പടയാളി അന്വേഷിച്ചപ്പോൾ ചില വിവരങ്ങൾ കൂടെ ലഭിച്ചു. ഇതിനൊരു മറുവശമുണ്ട്,

ഇതേ സഭയിൽ ചില മാസങ്ങളായി പ്രശ്നങ്ങൾ നടന്നു വരികയായിരുന്നു. കിഷോർ എന്ന വ്യക്തി ഹൈന്ദവ മാർഗ്ഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് വർഷങ്ങളായി സഭയുടെ അംഗവും മുൻ കാലങ്ങളിൽ പ്രതിപുരുഷനുമായിരുന്നു.എന്നാൽ ഇദ്ദേഹത്തിന്റെ മാതാവിൽ നിന്നും തോമസ്‌ ചാക്കോ മരണപത്രം(വിൽപ്പത്രം)വാങ്ങികൊണ്ട് പോകുകയും,കിഷോറിന്റെ സഹോദരിയെ ഏൽപ്പിക്കുകയും ചെയ്ത പാസ്റ്ററിന്റെ നടപടിയെ ചോദ്യം ചെയ്ത കിഷോറിനെയും രണ്ട് ആൺമക്കളെയും സഭയിൽ നിന്ന് പുറത്താക്കാൻ ഗുഡാലോച്ചന നടത്തിയ തോമസ്സ് ചാക്കോ സഭയിൽ വിളിച്ച രഹസ്യ മിറ്റിങ്ങിൽ പുറത്ത് നിന്ന് വാടക ഗുണ്ടയെ വരുത്തിയത്തിന്റെ ഓഡിയോ ഞങ്ങൾക്ക് ലഭിച്ചു. പീന്നിടുള്ള ആഴ്ച്ചയിൽ പോലീസിനെ വിളിച്ച് കിഷോറിനെ അറസ്റ്റ് ചെയ്യിപ്പിക്കണം എന്ന അലോചനയുടെ ഓഡിയോ ശബ്ദരേഖയുണ്ട് ,അതേ അലോചനപ്രകാരം നടത്തിയ നാടകത്തെ തുടർന്ന് ആരാധന മദ്ധ്യേ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, മുൻ നിർണ്ണയിച്ച പോലെ തോമസ്സ് ചാക്കോയുടെ നിർദ്ദേശ പ്രകാരം സഭയുടെ ഗേറ്റ് പൂട്ടി കിഷോറിനെയും,മക്കളെയും കള്ളക്കേസ്സിൽ കുടുക്കി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സത്യസന്ധമായ അന്വേഷണത്തിൽ പരാതി കെട്ടിച്ചമച്ചതാണ് എന്ന ബോധ്യത്തിൽ കേസ്സ് ക്ലോസ്സ് ചെയ്തു.അനേക വർഷങ്ങൾ കുട്ടികൾ ഇല്ലാതിരുന്ന കിഷോറിന് വേണ്ടി സഭയുടെ പ്രാർത്ഥനയുടെ ഫലമായി ലഭിച്ച ആൺകുട്ടിക്കളെ പിന്നിട്ട് വന്ന ഗുണ്ടാ പാസ്റ്റർ കള്ള കേസ്സിൽ കുടുക്കിയത്. എന്നാൽ അഹങ്കാരവും,ദ്രവ്യാഗ്രഹവും തലക്കുപിടിപ്പിച്ചപ്പോൾ സഭാ നേതൃത്യവും, സംസ്ഥാന,കേന്ദ്ര സർക്കാർ നിർദ്ദേശങ്ങളും കാറ്റിൽ പറത്തി സഭയിലെ വിശ്വാസികളെയും പ്രതികളാക്കി ഇദ്ദേഹം എപ്പോഴും മുൻകാല ചെയ്തികളെയും, പിൻമാറ്റകാലത്തെ പരാക്രമങ്ങളും വിശ്വസിക്കളെ ഓർമ്മിപ്പിച്ച് വിരട്ടി വരുതിയിൽ നിർത്തുന്ന ഗുണ്ടാ ഇടയൻ ഇന്ന് അറസ്റ്റിലായി.

ഒരു സെന്ററിന്റെ ചുമതല വഹിക്കുന്ന ആൾ. കൗൺസിൽ അംഗം. സെന്ററിലുള്ള സഭകൾക്ക് മാതൃകയാകേണ്ടപാസ്റ്റർ കാണിച്ച തോന്യവാസത്തിന്റെ പരിണിതഫലമാണ് ഇന്ന്  ശാരോണിൽ ദൈവദാസന്മാർക്കും ദൈവസഭയ്ക്കും ഉണ്ടായ നാണക്കേട്.പെരുമ്പാവൂർ മൂപ്പൻ എന്റെ അപ്പനാണ്, അപ്പനോടു ചോദിച്ചിട്ടേ ഞാൻഎന്തും ചെയ്യുകയുള്ളൂ അങ്ങനെയെങ്കിൽ ലോക്ക് ഡൗൺ തുടങ്ങുന്നതിന്റെ മുന്നോടിയായി പ്രധാനമന്ത്രിപുറത്തിറക്കിയ നിയമ ഉപദേശം കാറ്റിൽ പറത്തിയത് പെരുമ്പാവൂർ മൂപ്പന്റെ അനുഗ്രഹത്തോടെയാണോ ? സമൂഹത്തിൽ മാതൃക കാണിക്കേണ്ട പാസ്റ്റർ ഒരു കൗൺസിൽ അംഗം കാണിച്ചുകൂട്ടിയത് പ്രസ്ഥാനത്തിന്അപമാനകരം. ഇനി എന്ത് അർഹതയാണുള്ളത് ദൈവദാസന് സഭയുടെ പാസ്റ്ററായിരിക്കാനും ഒരുസെന്ററിന്റെ തലവനാകുവാനും? സ്വർഗ്ഗത്തിൽ ഉടലോടെ പോകാനിരിക്കുന്ന പറവട്ടാനി പാതിരിക്ക് പറയാൻഒരുപാട് കാണും. ദൈവനാമത്തിൽ അല്ലെ ഞങ്ങളെ അറസ്റ്റ് ചെയ്തത്, ദൈവം എല്ലാം  അറിയുന്നുണ്ട് ഒന്നൊക്കെതള്ളി മറിക്കും.

ലോക്ക് ഡൗൺ തുടങ്ങിയിട്ട് എല്ലാ ഞായറാഴ്ച്ചയും വെള്ളിയാഴ്ച്ചയും പാതിരിയുടെ വേണ്ടപ്പെട്ട ആളുകളെ വിളിച്ച്ആരാധന നടത്തി പോരുകയായിരുന്നു, എന്തുക്കൊണ്ട് സഭയിലുള്ള മറ്റുള്ള കുടുംബങ്ങളെ ആരാധനയ്ക്ക്വിളിച്ചില്ല?

മഹാവ്യാധി ആളിപ്പടർന്ന് പിടിക്കുമ്പോൾ ഭരണകുടത്തെ വെല്ലുവിളിച്ച് സഭയ്ക്ക് പേരുദോഷം ഉണ്ടാക്കിയപറവട്ടാനി സഭയുടെ പാസ്റ്ററും തൃശ്ശൂർ ഈസ്റ്റ് സെന്റർ പാസ്റ്ററുമായ തോമസ് ചാക്കോയെ ഇന്ത്യൻ ഭരണഘടനക്ക്യോജിക്കും വിധം താക്കിത് നൽകണം. തീത്തൊസ് 3:1,2 വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങിഅനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും. ആരെക്കൊണ്ടും ദൂഷണം പറയാതെയുംകലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൗമ്യത കാണിപ്പാനും അവരെഓർമ്മപ്പെടുത്തുക.

വാർത്താചാനലുകളിൽ സഭയെയും പ്രസ്ഥാനത്തെയും ലജ്ജിപ്പിച്ചു.നിഷ്കളങ്കനെ വീഴ്ത്തുവാൻ കെണി വെച്ചവൻ അതേ കെണിയിലായി.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.