ഈ പെരുംചാഴിയും പെന്തക്കോസ്ത് വിട്ടു.

ഈ പെരുംചാഴിയും പെന്തക്കോസ്ത് വിട്ടു.
February 04 23:15 2021 Print This Article

നെല്ലിനു കതിരുവരുമ്പോള്‍ എവിടുന്നോ പെരുംചാഴി വരുംപോലെ പെന്തകൊസ്തിലെ നന്മ ( പണം ) മാത്രം നോക്കി പെന്തക്കോസ്തുകാരെ തുരക്കാൻ വന്ന ഒരു പെരുംചാഴി പെന്തക്കോസ്തു സഭകളിലും വീടുകളിലും വ്യക്തിപരമായും ‘പാവങ്ങളുടെ അന്ന’ ത്തിന്റെ പേരിൽ പിരിച്ചു കൂട്ടി. മേലനങ്ങി ഒരു തൊഴിലും ചെയ്തിട്ടില്ലാത്തവൻ ആഡംബര ജീവിതമായി- കോടികളുടെ വീട്, വിലകൂടിയ കാർ, ബൈക്ക് എന്നുവേണ്ട. മക്കൾ 25 ലക്ഷം രൂപാ വെച്ചു മുടക്കി വിദേശരാജ്യങ്ങളിലെ കോളേജുകളിൽ പഠിക്കുന്നു. അങ്ങനെ പെന്തക്കോസ്തുകാരനായി വേഷം കെട്ടി പെന്തക്കൊസ്തിൽ വന്ന് സ്വയം നന്മ മരമായി വിശേഷിപ്പിച്ചു സമ്പന്നനായി.

ഇവനാണ് പോൾ ഡേവിഡ് അറക്കൽ, കോഴിക്കോട് കൊള്ളപ്പലിശക്കു പണം കൊടുത്തു നടന്നവൻ. പെന്തക്കോസ്തു സമൂഹത്തിൽ ഉൾപ്പെട്ടു നിൽക്കുന്ന പാസ്റ്റർ എന്ന സ്വയം വിശേഷണവുമായി. നടന്നവൻ. ഇവൻകള്ളനാണെന്നും, പണമാണ് ഇവന്റെലക്‌ഷ്യം എന്നും പടയാളി പലതവണ പറഞ്ഞതാണ്. അപ്പോൾ ഉറഞ്ഞു തുള്ളിയവർ ഒക്കെ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ ല്ലേ ? ഇപ്പൊൾ പെന്തക്കോസ്തു സമൂഹം ഇവന് മടുത്തുപോലും ! മടുക്കണമല്ലോ? പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം കൊടുക്കുന്നു എന്നപേരിൽ പെന്തകോസ്ത് സമൂഹത്തിൽ നിന്നും മാക്സിമം ഊറ്റി തിരുവനന്തപുരത്ത് വസ്തുവായി, വീടായി, ഇന്നോവ കാറായി,ബാങ്ക് ബാലൻസ് ആയി, മക്കൾ രണ്ടു പേരും വിദേശത്തു പഠനം ആയി, സ്പോൺസർ ആയി ഇനി എന്തിനാണ് പെന്തക്കോസ്തിൽ നിന്നും ഇവന് കിട്ടാൻ ഉള്ളത് ? നൂറു പേർക്ക് ഭക്ഷണം കൊടുക്കുന്ന പേരും പറഞ്ഞു ആയിരം പേർക്ക് പേഴ്സണൽ മെസ്സേജ് അയച്ചു ഈ കള്ളൻ പണം ഉണ്ടാക്കി. പറ്റിക്കപ്പെടാൻ അനേക മണ്ടന്മാർ പെന്തക്കോസ്തിൽ ഇനിയും ബാക്കി ഉള്ളത് കൊണ്ട് സജിത്തിനെപ്പോലെ, പീടികയെപോലെ, ബിന്നിയെ പോലെ ,ഈ കള്ളൻ അറക്കലിനെപ്പോലെ ഇനിയും പലരും ബാക്കി ഉണ്ട് .ഇതൊക്കെ പലതവണ വിളിച്ചു പറഞ്ഞിട്ടും പടയാളിയെ കല്ലെറിയാനും, പോൾ അച്ചായന് വേണ്ടി തെറി വിളിക്കാൻ വന്നവർക്കും നല്ല നമസ്കാരം അർപ്പിക്കുന്നു…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.