ശാരോൺ സഭയുടെ പ്രസ്ഥാനത്തിന്റെ ഭിത്തികളിൽ കോടതി നോട്ടിസ് പതിക്കുവാൻ സ്ഥലം തികയാതെ വരുന്നു.

ശാരോൺ സഭയുടെ പ്രസ്ഥാനത്തിന്റെ ഭിത്തികളിൽ കോടതി നോട്ടിസ് പതിക്കുവാൻ സ്ഥലം തികയാതെ വരുന്നു.
December 18 17:11 2020 Print This Article

ശാരോൻ പ്രസ്ഥാനം വെറും ഒരു തട്ടിപ്പു കുടിൽ വ്യവസായമാണ്. കോവിഡ് മറയാക്കി വസ്തുക്കൾ വിറ്റ് തിന്നാൻ ഇറങ്ങിത്തിരിച്ച നേതൃത്വത്തിന് വൻ തിരിച്ചടി. വിശ്വാസികൾ മനേജി०ഗ് കൗൺസിലിനെതിരെ കേസ്സുമായി തിരുവല്ല കോടതിയിൽ. കോടതി അയച്ച നോട്ടിസ് കൈ പറ്റാത്തതിനാലാണ് ഈ കർശന നടപടി . 28 അംഗ ശാരോൻ മാനേജിംഗ് കൗൺസിലിനെ പ്രതിയാക്കിയാണ് കോടതി നിയമ നടപടി എടുത്തിരിക്കുന്നത്. വിശ്വാസ സമൂഹമറിയാതെ വസ്തുകൾ വിറ്റു പോക്കറ്റിലാക്കാൻ തിരുമാനിച്ച ജനറൽ സെക്രട്ടറി മാനേജിംഗ് കൗൺസിലിൽ നിന്നും പവർ ഓഫ് അറ്റോർണി സ്വന്തം പേരിൽ വാങ്ങി കണ്ണൂരിലെ എക്കറ് കണക്ക് വസ്തു വിൽക്കാൻ ധാരണയായി. ഈ വിവരം രഹസ്യമായി ചില അംഗങ്ങൾ വിശ്വാസ സമൂഹത്തെ അറിയിച്ചതിനെ തുടർന്ന് വിശ്വാസികൾ വക്കീൽ നോട്ടിസ് അയച്ചു. നിയമപരമായി വൈസ് പ്രസിഡന്റ് നൽകിയ മറുപടി ഇങ്ങനെ ” ഈ പ്രസ്ഥാനം ഒരു ട്രസ്റ്റ് അല്ല ട്രവൻകൂർ സൊസൈറ്റി ആക്ടിൽ രജിസ്റ്റർ ചെയ്തതാണ് ആയതിനാൽ യഥേഷ്ടം ഏതു വസ്തുവും വിൽക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട് ” എന്നാണ്. ഇതിനെ തുടർന്ന് വിശ്വാസികൾ കേസ്സുമായി കോടതിയിലേക്ക് പോയി. തുടർന്ന് കോടതി നോട്ടിസുമായി അയച്ച മെസ്സഞ്ചറെ ഓഫീസ് സെക്രട്ടറി പരിഹസിച്ച് തിരിച്ചയയക്കുകയും ഗൗരവം മനസ്സിലാക്കാതെ നോട്ടിസ് കൈപ്പറ്റാതെയും ഇരുന്നതിനെ തുടർന്ന് കോടതി കർശന നിലപാടിലേക്ക് നീങ്ങി. പത്രത്തിൽ വാർത്ത കൊടുത്തതിന് പിന്നാലെ ഇന്നലെ കോടതി മെസ്സഞ്ചറിനെ വിട്ടു 112 പേജുകൾ ഭിത്തിയിൽ പതിപ്പിച്ചു.

വസ്തുക്കളും , വിശ്വാസികൾ ആരാധിക്കുന്ന പല സഭകളും ഇവർ വിറ്റ് തുടങ്ങിയതായി വ്യാപക പരാതിയാണ്. നിലവിൽ മൂന്ന് കേസ്സുകളാണ് നേത്യത്വത്തിനെതിരായി

പ്രളയത്തിന്റെ പേരിൽ ഫണ്ട് പിരിച്ചു സ്വന്തം പേരിലും, ഭാര്യമാരുടെ പേരിലും ആക്കി അടിച്ചുമാറ്റിയ കേസ്സ് ഹൈക്കോടതിയിൽ ക്രിമിനൽ കേസ്സായി നില നിൽക്കുമ്പോൾ, രണ്ടാമത്തെ കേസ്സ് സ്വന്തമായി ട്രസ്റ്റും മറ്റ് പല ട്രസ്റ്റിൽ അംഗമായും വിദേശ പണം നിയമ വിരുദ്ധ പ്രവർത്തനത്തിലുടെ സമ്പാധിക്കുന്ന കേസ്സ് കോടതിയിലും, കേന്ദ്ര അന്വേഷണ എജൻസിയുടെ പരിധിയിലും നില നിൽക്കുന്നു. എന്നാൽ ഇപ്പോഴത്തെ കേസ്സ് ശാരോൻ ഫെലോഷിപ്പിന് മറ്റൊരു പ്രഹരമാണ്. മനേജി०ഗ് കൗൺസിൽ ജനറൽ സെക്രട്ടറി ഒന്ന്, രണ്ട്, മുന്ന് പ്രതിയും, നാലാം പ്രതി പ്രസിഡന്റും, അഞ്ച് വൈസ് പ്രസിഡന്റും എന്നിങ്ങനെ നിളുന്നു പ്രതി പട്ടിക. പ്രസ്ഥാനത്തിന്റെ പേരിൽ സ്വദേശത്തുനിന്നും വിദേശങ്ങളിൽ നിന്നും പണം പിരിച്ച് സ്ഥലവും , സഭയും പണിയുന്നവർ സൂക്ഷിക്കുക. ആർക്കും എപ്പോഴും വിറ്റ് പോക്കറ്റിലാക്കാം.  വീഡിയോ കാണാം….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.