ഈ തട്ടിപ്പുകൾക്ക് ഒരു അന്തമില്ലേ..?

ഈ തട്ടിപ്പുകൾക്ക് ഒരു അന്തമില്ലേ..?
August 30 18:50 2022 Print This Article

ഭരണഘടന തിരുത്തും മുമ്പ് വിശ്വാസികൾ അറിയുക…

ഇന്നത്തെ ഐപിസി ജനറൽ പ്രസിഡന്റ്‌ പ്രസ്ഥാനത്തിൽ നടത്തി വരുന്നത് എണ്ണിയാൽ തീരാത്ത തട്ടിപ്പുകൾ ആണ്. ജനറൽ ബോഡി വിളിച്ചു കൂട്ടി, അതിൽ തന്റെ കൂലിക്കാരെ ഉപയോഗിച്ച് ഐപിസി സഭയെ ഹൈജാക്ക് ചെയ്യാൻ വത്സൻ ശ്രമിക്കുമ്പോൾ ഇദ്ദേഹം ജനറൽ ബോഡി പ്രഹസനത്തിലൂടെ ഐപിസി സഭയെ വഞ്ചിക്കുന്ന നിരവധി കാര്യങ്ങൾ നിങ്ങൾക്കു ബോധ്യം ഉണ്ടായിരിക്കണം.

1. 2022 സെപ്റ്റംബർ 1 നു കുമ്പനാട് വിളിച്ചിരിക്കുന്ന ജനറൽ ബോഡി, വിശ്വാസി സമൂഹത്തെ വഞ്ചിക്കുന്നതാണ്. പല സഭകളും, ലോക്കൽ ശുശ്രൂഷകരും, പ്രതിനിധികളും ഇപ്പോളും വിവരം അറിഞ്ഞിട്ടില്ല.

2. വിശ്വാസി സമൂഹത്തിന്റെ പ്രാധിനിത്യം സഭയിൽ ഇല്ലാതാക്കുന്നത് ( 21 പേർക്ക് ഒരു പ്രതിനിധി എന്നതിൽ നിന്ന് 100 പേർക്ക് 1 പ്രതിനിധികൾ എന്ന നിലയിൽ കുറക്കുന്നത്) പ്രസ്ഥാനത്തിൽ ആയിരക്കണക്കിന് സഭകൾക്ക് അവകാശം നിഷേധിക്കുന്നതിനു തുല്യമാണ്.

3. ജനറൽ ബോഡി അട്ടിമറിക്കാൻ ജനറൽ എക്‌സിക്യുട്ടീവുകൾ തന്നെ കേരള സ്റ്റേറ്റിലെ നിരവധി സെന്റർ പാസ്റ്റഴ്‌സിനെ കഴിഞ്ഞ 25 നു കുമ്പനാട്ട് വിളിച്ചു രഹസ്യ ധാരണ ഉണ്ടാക്കി, അവരിൽ ഭരണഘടനാ വിരുദ്ധമായി സെന്ററുകളിൽ തുടരുന്നവരോട് നിങ്ങൾക്കു യഥേഷ്ടം തുടരാൻ പറ്റുന്ന തരത്തിൽ ഭരണഘടന തിരുത്തി സഹായിക്കാം എന്ന് ഹാമാന്യ കൂട്ട് കെട്ട് ഉണ്ടാക്കിയത് പൈശാചികം ആണ്.

4. ലോക്കൽ സഭകളുടേയും അതിലെ ഓരോ വിശ്വാസികളുടെയും കാര്യത്തിൽ ജനറൽ പ്രസിഡന്റ്‌ നേരിട്ട് അധികാര ദുർവിനിയോഗം ചെയ്യാവുന്ന തരത്തിൽ ഉള്ള തിരുത്തൽ സഭയെ പോപ്പ് ഭരണം, മതകോടതി, ശരീയത്ത് നിയമം, എതിർക്രിസ്തു വാഴ്ച എന്നിങ്ങനെയുള്ള ഏകാധിപത്യ സാത്താന്യതയിലേക്ക് നയിക്കുന്നതാണ്.

5. ഇനി മേലാൽ ജനങ്ങളുടെ അംഗീകാരത്തോടെ തനിക്കു ഐപിസി യിൽ തുടരാൻ ആവില്ല എന്ന് തീർച്ച ഉറപ്പായ വത്സൻ അടുത്ത ചില വർഷങ്ങൾ കൂടി ഭരണത്തിൽ ഇലക്ഷൻ കൂടാതെ തുടരാനുള്ള തട്ടിപ്പ് കൂടിയാണ് ഭരണഘടനാ തിരുത്തൽ കൊണ്ട് ആവിഷ്കരിക്കുന്നത്.

6. സെപ്റ്റംബർ 1 നു ജനറൽ ബോഡിയിൽ പങ്കെടുക്കുവാൻ അവകാശമുള്ള വിശ്വാസി സമൂഹത്തിന്റെ പത്തിൽ ഒന്ന് പോലും പിന്നീട് മേലാൽ ഒരു ജനറൽ ബോഡി ഉണ്ടായാൽ അതിൽ പങ്കെടുക്കാൻ അവകാശം ഉള്ളവർ ആയിരിക്കില്ല. ഇതിനർത്ഥം ഈ ജനറൽ ബോഡി കൂടുന്ന പലരും ഇനി അവർക്കു മേലാൽ ഇങ്ങനെ വരാൻ അവകാശം വേണ്ട എന്ന് തീരുമാനിക്കാൻ വരുന്നവർ ആണെന്ന് സാരം.

7. നിലവിൽ ജനറൽ പ്രസിഡന്റ്‌ സഹിതം മറ്റു അനേകം സെന്റർ പാസ്റ്റർമാരും നിരവധി കോടതികളിൽ അനേകം കേസുകൾ നേരിടുന്നു. ഇതിൽ എല്ലാം തന്നെ ഭരണഘടനാ ലംഘനം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ കേസുകൾ അട്ടിമറിക്കാൻ ഉള്ള ശ്രമം കൂടിയാണ് തിരക്കിട്ടുള്ള ഭരണഘടനാ തിരുത്തൽ.

8. തനിക്കു എതിരെ ആത്മീയത കൊണ്ടും ജനപിന്തുണ കൊണ്ടും മറ്റൊരു സ്ഥാനാർഥി ഉണ്ടാകുന്നത് തടയാനും, ഐപിസി എന്നേക്കുമായി igo എന്ന തട്ടിപ്പ് പ്രസ്ഥാനത്തിന്റെ പുത്രികാ സംഘടന പോലെ ആക്കുന്നതിനും ആണ് ഇപ്പോൾ ഭരണഘടന തിരുത്തി അതിലൂടെ വത്സന്റെ ഏകാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

9. ഇന്നു ഐപിസിയുടേതായി കുമ്പനാട് ഉള്ള ഭൂമി/ സ്ഥാവര ജംഗമ വസ്തുക്കളുടെ ശരിയായ രേഖകൾ അപ്രത്യക്ഷമാണ്. അവയിൽ പലതിലും വലിയ തിരുത്തലുകൾ സംഭവിച്ചിരിക്കുന്നു. പലതും KE എബ്രഹാം ഫൌണ്ടേഷന്റെ ആസ്തിയിൽ ഉൾപ്പെടുത്തിയതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ഐപിസി യുടേത് എന്ന് പറവാൻ പേരിനു മാത്രം ഉള്ള വസ്തുക്കളെ ശേഷിക്കുന്നുള്ളൂ. യഥാർഥ്യങ്ങൾ ജനം അറിയാതിരിക്കാൻ യഥാർത്ഥ പട്ടയമോ / ആധാരമോ / പവർ ഓഫ് അറ്റോണിയോ / മറ്റു രേഖകളോ പതിറ്റാണ്ടുകൾ ആയി ഇവർ പുറത്തു വിടുന്നില്ല. ഭരണഘടന തിരുത്തും മുമ്പ് വ്യക്തത ഉണ്ടാവേണ്ടത് ഈ കാര്യങ്ങളിൽ ആണ്.

10. ജനറൽ കൗൺസിലോ, തിരഞ്ഞെടുക്കപ്പെട്ട 11 അംഗ സമിതിയോ അംഗീകരിക്കാത്ത കരട് ഭരണഘടന ആണ് ഇവർ അജണ്ട വെച്ച് ജനറൽ ബോഡിയിൽ പാസാക്കാൻ ശ്രമിക്കുന്നത്.

11. തിരുത്തൽ കരട് തയ്യാറാക്കിയ ശേഷം ഉള്ള പൂർണമായ ഒരു ഭരണഘടനാ കോപ്പി ഇത് വരെ ജനറൽ കൗൺസിലോ, സമിതിയോ, സ്റ്റേറ്റ് / റീജിയൻ ഭാരവാഹികളോ, സെന്റർ പാസ്റ്റർമാരോ, ലോക്കൽ സഭാ ശുശ്രൂഷകരോ, വിശ്വാസികളോ അറിഞ്ഞിട്ടില്ല, കണ്ടിട്ടുമില്ല.

12. പലർക്കും ലഭ്യമായി എന്ന് പറയുന്ന കോപ്പി തിരുത്തൽ നടത്തിയ ഭാഗങ്ങൾ മാത്രം എന്ന പേരിൽ അവതരിപ്പിച്ചവയാണ്. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്തെല്ലാം വ്യാജങ്ങൾ ഒപ്പിച്ചിട്ടുണ്ട് എന്ന് ആർക്കും അറിയില്ല.

13. ഭരണഘടനയുടെ മലയാളം കോപ്പി എന്ന പേരിൽ വെറും 3 പേജ് ഉള്ളതായി വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതും, പുറത്തു വന്ന ഇംഗ്ളീഷ് കോപ്പിയുടെ ശരിയായ ട്രാൻസ്ലേഷൻ പോലും അല്ല.

14. ഐപിസി സഭക്ക് വിശാലമായ ഹാളും, മുറ്റവും ഉണ്ടായിരിക്കെ, വെറും തരികിട ന്യായീകരണങ്ങൾ പറഞ്ഞു, ജനറൽ ബോഡി ഹെബ്രോൻ പുരത്തു നിന്ന് പെട്ടെന്ന് മാറ്റിയതും പ്രതികരിക്കുന്ന സമൂഹത്തെ അടിച്ചമർത്താൻ ഉള്ള ഗുണ്ടാസമീപനം ആണെന്ന് ആക്ഷേപം ഉയരുന്നു.

15. 2018 -19 ൽ ഭരണത്തിൽ വരുമ്പോൾ വത്സൻ എബ്രഹാമും കൂട്ടാളികളും വാഗ്ദാനം പറഞ്ഞ യാതൊരു കാര്യത്തിലും പൂർത്തീകരണം ഉണ്ടായിട്ടില്ല. ഐപിസി യുടെ FCRA പോലെയുള്ള വിഷയങ്ങളിൽ അവ്യക്തത തുടരുന്നു. ഇതിനിടയിൽ ഐപിസി യുടെ പണം വത്സൻ എബ്രഹാമിന്റെ സമാന്തര സംഘടനയുടെ FCRA വഴി അമേരിക്കയിൽ നിന്ന് അയക്കുകയും ചെയ്തു.

FCRA യിൽ ഉണ്ടായിരുന്ന ഏകദേശം 1 കോടി 20 ലക്ഷം രൂപ പോലും എവിടെ എന്ന് ആർക്കും അറിയില്ല. കേസ് നടത്താൻ എന്ന പേരിലും ഏകദേശം 45 ലക്ഷം രൂപ പിരിച്ചു. ഇത്തരം വിഷയങ്ങളിൽ വ്യക്തത വരാതെ ഭരണഘടന തിരുത്താൻ അനുവദിക്കരുത്, അനുവദിച്ചാൽ അത് കള്ളന്മാരെ രക്ഷപ്പെടുത്താൻ മുൻവാതിൽ തന്നെ തുറന്നു കൊടുക്കുന്നത് പോലെ ആയിരിക്കും.

16. പാസ്റ്റർ T.G. ഉമ്മന്റെ പേരിൽ, ഐപിസി ക്കു വേണ്ടി ഓഡിറ്റോറിയം പണിയാൻ വത്സൻ എത്ര ലക്ഷം രൂപ പാസ്റ്റർ T.G. ഉമ്മന്റെ മക്കളിൽ നിന്ന് പിരിച്ചു എന്നും അത് എന്ത് ചെയ്തു എന്നതും ഭരണഘടന തിരുത്തും മുമ്പ് വിശ്വാസി സമൂഹത്തിനു ബോധ്യപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം നാളെ ഇതെല്ലാം ചോദിക്കുന്ന ഓരോരുത്തരും എന്തിനേറെ പണം കൊടുത്തവർ പോലും ഐപിസി ക്കു പുറത്താകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.