ഭീകരൻ ദേ പോയി ക്രൂരൻ ദാ വന്നു…

ഭീകരൻ ദേ പോയി ക്രൂരൻ ദാ വന്നു…
August 20 23:19 2021 Print This Article

പത്തനാപുരം ചെങ്കിലാത്ത് അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭ വളെരെ പ്രബലമായ ഒരു പഴയകാല സഭയാണ്. അനേക ദൈവദാസാന്മാർ ശുശ്രൂഷക്കുവേണ്ടി ഇറങ്ങിയസഭ. വരുന്ന ശുശ്രൂഷകന്മാരെ യഥാവിധി ശുശ്രൂഷകൾ ചെയ്യാൻ പഠിപ്പിക്കുന്ന സഭ. റിട്ടയർ ചെയ്ത ഒരുപാടു ദൈവദാസന്മാർ ഉള്ള സഭ.

റ്റി- ഗ്രൂപ്പും പി – ഗ്രൂപ്പും ഉള്ള സഭ. ഈ രണ്ടു ഗ്രൂപ്പിലും ഇല്ലാതെ നിൽക്കുന്ന ഒരു കൂട്ടംവിശ്വാസികൾ ഉള്ള സഭ. നാലാം ഗ്രൂപ്പായ വിദേശത്ത് ഉള്ളവരുടെ മറ്റൊരു ഗ്രൂപ്പുള്ള സഭ. ദൈവവേലക്കു കൈ അയച്ചു സഹായിക്കുന്ന സഭ. കാട്ടാനയെ മെരുക്കുവാൻ കുങ്കിയാനയെ/ താപ്പാന ഉപയോഗിക്കുന്നതുപോലെ വരുന്ന പാസ്റ്റർമാരെ മെരുക്കി എടുക്കുവാൻ വിപുലമായ കമ്മിറ്റിയും, പെൻഷൻ ആയ പാസ്റ്റർമാരും അടങ്ങിയ വലിയ ശക്തമായ കമ്മിറ്റി ഉള്ള സഭ.

ഏതു ഗ്രൂപ്പുകൾ ആയാലും സഭ തകരുമെന്ന ഘട്ടത്തിൽ എല്ലാ ഗ്രൂപ്പുകളും ഒന്നായി സഭയ്ക്കുവേണ്ടി നിൽക്കുകയും വാദിക്കുകയും ചെയ്യുന്നസഭ. ഇതെല്ലാം ഈ സഭയുടെ നല്ലകാര്യങ്ങൾ. എന്നിരുന്നാലും ചില കുറവുകൾ ഇപ്പോൾ ഈ സഭയെപ്പറ്റി പറയാതെ വയ്യ. കഴിഞ്ഞ നാളുകളിൽ ഹൈറേഞ്ചിലെ ഒരു സഭ പൊളിച്ചടുക്കി വന്ന, ഹൈറേഞ്ചിലെ ഒരു അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിലെ വിശ്വാസികളുടെ ക്രൂരപീഡനത്തിനിരയായി വേട്ടയ്ക്ക്പോയി തെന്നി വീണു കാലൊടിഞ്ഞു വന്ന ഭീകരനായ ഒരു ദൈവദാസൻ പോയതിനു ശേഷം പകരം വന്ന ക്രൂരനായ ഒരു പാസ്റ്ററുടെ കഥയാണ് ഇപ്പോൾ പറയാനുള്ളത്.

വിദേശ സഭകളും വലിയ സഭകളിലും മാത്രം ശ്രുശൂക്ഷിക്കുന്ന പാസ്റ്റർ. എം പി തോമസ് ആണ് ഇന്നത്തെ താരം. സാമ്പത്തികകാര്യത്തിൽ ഇദ്ദേഹത്തിന്റെ ആക്രാന്താവും പരവേശവും എടുത്തു പറയേണ്ട സ്വഭാവമാണ്. പണം വിശ്വാസികളിൽ നിന്ന് കിട്ടിയില്ലെങ്കിൽ പിന്നീട് ഇദ്ദേഹത്തിന് വട്ടാണ്. ഇവിടെനിന്നു മാറിപോയ ഒരു സഹോദരന്റെ കത്ത് വായിച്ചിട്ട് നിങ്ങൾ തീരുമാനിക്കു. ഇതു വായിക്കുന്നവരിൽ ആര ക്കെങ്കിലും സ്വർണ്ണകടത്തു പ്രതി സ്വപ്ന സുരേഷുമായീ ബന്ധപ്പെട്ടു അവരുട ഗ്രൂപ്പിൽ ഒരു അഡ്മിഷൻ തരപ്പെടുത്തികൊടുത്ത് കള്ളക്കടത്തു നടത്തി സാമ്പത്തിക ഉന്നമനം ഉണ്ടാകാൻ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു.

കത്ത് വായിച്ചാലും….. “പ്രിയ ദൈവമക്കളെ,ചെങ്കിലാത്ത് സഭയിലെ ഒരു വിശ്വാസിയാണ് ഞാൻ എൻറെ പേര് അജീഷ് ജോൺ.ഞാനും എൻറെ ഫാമിലിയും ആറു വർഷത്തോളമായി ഈ സഭയിൽ കൂടുന്നു. ഇതുവരെയും ഞങ്ങളാൽ കഴിയുന്ന രീതിയിൽ ആ സഭയിൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

സൺഡേ സ്കൂൾ സ്കൂൾ പഠിപ്പിക്കുവാൻ ഞാൻ യൂത്തിൽ പങ്കാളിയാകുവാൻ എൻറെ ഭാര്യയും, വർഷിപ് ലീഡ് ചെയ്യുവാനും കീബോർഡ് വായിക്കുവാനും കൺവെൻഷൻ സമയങ്ങളിൽ എൻറെ ജോലി മാറ്റിവെച്ച് ക്വയർ ചെയ്യുവാനും പ്രയത്നിച്ചിട്ടുണ്ട്. കൊറോണാ തുടങ്ങിയപ്പോൾ എൻറെ സ്കൂളിലെ ജോലി ചെയ്യുവാൻ കഴിയാതെയായി. പിന്നീട് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു ആരും സഹായിക്കുവാനും ഇല്ലായിരുന്നു.

പക്ഷേ ഇപ്പോൾ ദൈവസഹായത്താൽ എനിക്ക് ഒരു ക്രിസ്ത്യൻ മിഷനറി ട്രസ്റ്റിന് കീഴിലുള്ള സ്കൂളിൽ ജോലി ലഭിക്കുവാൻ ഇടയായി. അതിനായി ഒരു സഭയിലെ അംഗത്വ ലെറ്റർ സ്കൂൾ ആവശ്യപ്പെട്ടു. ഞാൻ പാസ്റ്റർ പി എം തോമസിനോട് ഒരു ലിറ്റർ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ദശാംശം ശമ്പളം തന്നാൽ മാത്രമേ ലെറ്റർ ഉള്ളൂ എന്ന് പറഞ്ഞു വളരെ മോശമായി സംസാരിക്കുകയുണ്ടായി.

അത് എനിക്കും എൻറെ കുടുംബത്തിനും വളരെ അധികം വിഷമമുണ്ടാക്കി . ജോലിക്ക് കയറി സാലറി കിട്ടിയാലുടൻ ഞാൻ ദശാംശം തരാമെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം ഫോൺ കട്ട് ചെയ്യുകയുണ്ടായി. ഈ വിവരം ഞാൻ കമ്മറ്റിയിൽ ഉള്ള ഒരു മെമ്പറെ അറിയിച്ചപ്പോൾ അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. എനിക്കൊരു ലെറ്റർ തന്നില്ലെങ്കിൽ ഞാനും കുടുംബവും സഭയിൽനിന്നും പോകുമെന്ന് പറഞ്ഞു.

സഭയിൽ നിന്നും ഞാനും എൻറെ കുടുംബവും പോകുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം വെരിഗുഡ് എന്ന് എനിക്ക് മെസ്സേജ് ഇട്ടു. അത് കണ്ടപ്പോൾ എനിക്ക് വളരെ വളരെ സങ്കടം തോന്നി ഈ സഭയ്ക്ക് ഞങ്ങളെ ആവശ്യമില്ല എന്ന് മനസ്സിലായി.ആയതിനാൽ ഞാനും എൻറെ കുടുംബവും,രണ്ടു കുഞ്ഞുങ്ങളും ഈ സഭയിൽ നിന്ന് പിൻവാങ്ങുന്നു.. എന്ന് വളരെയധികം വിഷമത്തോടെ ..

(Aish John, Rinee Ajish,Georgio R Ajish, Jaidon R Ajish.)

(ഈ സഭയിൽ നിന്നും എനിക്ക് ലെറ്റർ തന്നില്ലെങ്കിലും മറ്റൊരു സഭയിലെ പാസ്റ്ററെ ദൈവം എനിക്കായി ഒരുക്കിഎനിക്ക് ലെറ്റർ തന്നു ഞാൻ ജോലിയിൽ കയറി.)”

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.