പടയാളി ന്യൂസിന്റെ ലക്ഷ്യം ( നയം ) വ്യക്തമാക്കുന്നു

പടയാളി ന്യൂസിന്റെ ലക്ഷ്യം ( നയം ) വ്യക്തമാക്കുന്നു
June 05 09:31 2020 Print This Article

ക്രിസ്തുവിൽ പ്രീയ വായനക്കാരെ,

നാളിതുവരെ നിങ്ങൾ നൽകിയ പ്രോത്സാഹനങ്ങൾക്കായി നന്ദി. നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും പടയാളിയുടെ ലക്ഷ്യവും നയവും വ്യക്തമാണ്. പടയാളിയുടെ ലക്‌ഷ്യം ക്രിസ്തീയസമൂഹത്തിലെ ( പ്രത്യേകിച്ചു പെന്തക്കോസ്തൽ ) തിരുത്തൽ ശക്തിയായി മുൻപോട്ടു പോകുക എന്നതാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി പെന്തക്കോസ്തു സമൂഹത്തിലെ ദുരുപദേശങ്ങൾ, ദൈവദാസന്മാരുടെ ദുർമ്മാർഗ്ഗങ്ങൾ, സാമ്പത്തിക അഴിമതികൾ, പെന്തക്കോസ്തു  പ്രസ്ഥാനങ്ങളുടെ സാമ്പത്തിക നയങ്ങൾ, ജാതീയ- വർഗ്ഗീയ വിവേചനങ്ങൾ, അരുതായ്മകൾ പടയാളി ന്യൂസ്‌ പുറത്തുകൊണ്ടു വന്നിരുന്നു. അതെ തുടർന്ന് ഏറെ വെല്ലുവിളികൾക്കു നടുവിൽ പ്രസ്ഥാനങ്ങളിലും, ദൈവദാസന്മാരുടെ ഇടയിലും വളരെ വ്യത്യാസങ്ങൾ കാണുവാൻ ഇടയായി.
പറഞ്ഞു വരുന്നത് ‘ പടയാളിയെ’ ആരും ഭയക്കേണ്ട, മറിച്ചു ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകൾ അനുസരിച്ചു ദൈവദസന്മാരും വിശ്വാസികളും ജീവിക്കണം എന്നത് മാത്രമാണ്. മനുഷ്യന് എന്നും തെറ്റ് പറ്റാനുള്ള സാദ്ധ്യതകൾ ഉണ്ട്, എന്നാൽ അത് പടയാളിപോലുള്ള വാർത്താമാധ്യമങ്ങൾ പുറത്തുവിടുമ്പോൾ അവർക്ക് ആ തെറ്റ് മനസിലായി അത് തിരുത്തി നല്ല രീതിയിൽ ജീവിക്കാം എന്ന് അവർ അംഗീകരിക്കുമ്പോൾ പടയാളി അത്തരം വാർത്തകൾ ഹൈഡ് ചെയ്യാറുണ്ട്. അതിനർത്ഥം പടയാളി ഫേക്ക് ന്യൂസ് ഇട്ടു എന്നോ, ഭീഷണി വന്നതുകൊണ്ടോ, അല്ലങ്കിൽ പണം വാങ്ങി വാർത്ത മുക്കി എന്നോ അല്ല. വന്ന വാർത്ത അവർ വായിക്കുകയും പിന്നീട് അത് തിരുത്തി ജീവിക്കാം എന്നും അവർ തരുന്ന ഉറപ്പിലാണ് വാർത്തകൾ ഹൈഡ് ചെയ്യുന്നത്.
പടയാളിക്കു തെറ്റ് തിരുത്തൽ മാത്രമാണ് ഉദ്ദേശം അല്ലാതെ ഒരാളെയും ജീവിതത്തിൽ തകർക്കുക എന്ന ലക്‌ഷ്യം ഇല്ല.
ആയതിനാൽ തുടർന്നും പടയാളി ന്യൂസ്‌ തന്റെ ലക്ഷ്യത്തിലൂടെ മുൻപോട്ടു പോകും. വാർത്തകൾ കണ്ടു തെറ്റ് തിരുത്താൻ തയ്യാറായാൽ അത്തരം വാർത്തകൾ ഹൈഡ് ചെയ്തു അവർക്കു വിശ്വസ്തരാകാൻ വീണ്ടും അവസരം കൊടുക്കാറുണ്ട്.
പടയാളി ന്യൂസ്‌ ഇന്നുവരെ ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ല. അങ്ങനെ പണം ആഗ്രഹിച്ചു ആരോടും ചോദിച്ചിട്ടും ഇല്ല, വാങ്ങിയിട്ടും ഇല്ല.
കാരണം പടയാളി ഒരു വൺ മാൻഷോ അല്ല. ഞങ്ങൾ പലരാണ് ഇതിൽ പ്രവർത്തിക്കുന്നത്.

ഒരുവൻ തന്റെ തെറ്റ് ഗ്രഹിച്ചു എന്ന് പടയാളിക്കു ബോധ്യം വരുന്നതുകൊണ്ടാണ് ചില വാർത്തകൾ ഹൈഡ് ആക്കി ഇടുന്നത്‌. അതും രേഖാമൂലം ‘ഇനിയും കൊള്ളരുതായ്മകൾ ആവർത്തിക്കില്ല” എന്ന് അവർ പടയാളിന്യൂസിനു എഴുതി തരുന്നതുകൊണ്ട്

പ്രീയവായനക്കാർ ഓർക്കുക!! പടയാളിക്കു രണ്ടു മുഖം ഇല്ല. പടയാളി ന്യൂസ്‌ ക്രിസ്തീയ ലോകത്തെ തിരുത്തൽ ശക്തിയായി തുടരും.
ഇന്നലെ ഇട്ട വീഡിയോ പണം വാങ്ങിയോ, ഭീഷണിയുടെ മുൻപിൽ മുട്ടുകുത്തിയോ, വ്യാജം ആയതുകൊണ്ടോ ഡിലീറ്റ് ചെയ്തതല്ല. മറിച്ചു താൻ ചെയ്തത് തെറ്റ് ആണ്, തെറ്റ് തിരുത്താൻ തയ്യാറാണ് എന്ന് രേഖാമൂലം പടയാളിന്യൂസിനു ലഭിച്ചപ്പോൾ പടയാളി ന്യൂസ്‌ അവർക്കു ഒരു അവസരം കൂടി കൊടുത്തു എന്നു മാത്രം.
പടയാളി ന്യൂസിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.
( പേഴ്‌സണലായി തെറ്റു സമ്മതിച്ചു ഏറ്റുപറഞ്ഞു അയച്ചുതരുന്ന കുറിപ്പുകൾ പടയാളി ന്യൂസ്‌ പബ്ലിഷ് ചെയ്യാറില്ല. ഏകദേശം 164 വായനക്കാർ അവരുടെ സംശയം പ്രകടിപ്പിച്ചു പടയാളിക്ക് മെസ്സേജ് ഇട്ടതിനാൽ അതിന്റെ പൂർണ്ണരൂപം വിടുന്നില്ല. എങ്കിലും നിങ്ങളുടെ വിശ്വാസത്തിനായി താഴെ കാണാം. )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.