സമാധാനം തകർക്കുന്ന സമാധാനക്കാർ…!

സമാധാനം തകർക്കുന്ന സമാധാനക്കാർ…!
September 24 23:33 2022 Print This Article

“ഈ രാജ്യത്തെ വൃദ്ധന്മാരും സ്ത്രീകളും കുട്ടികളും ഇരയായി ആക്രമിക്കപ്പെടുമ്പോൾ നിങ്ങൾ എന്തുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നില്ല എന്ന അല്ലാഹുവിന്റെ ചോദ്യത്തിനുമുന്നിൽ ഉത്തരം കൊടുക്കേണ്ടതാണ്..”

“ഒരു നേതാവിന്റെ മുന്നിലും അല്ല ഞങ്ങൾ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിന്റെ മുന്നിലാണ് ഞങ്ങൾ പ്രതിജ്ഞ ചെയ്തിരിക്കുന്നത്.” “പകൽ വെളിച്ചത്തിൽ 10 സെക്കൻഡ് കൊണ്ട് നിങ്ങളെ ഞങ്ങൾക്ക് കൈകാര്യം ചെയ്യുവാൻ കഴിയും.”

“ഈ രാജ്യത്തെയും ഈ സമുദായത്തെയും ഞങ്ങൾ സംരക്ഷിക്കും.” ഏകദേശം 500 ൽ പരം പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിന്റെയും പിന്നീട് നടന്ന അറസ്റ്റിന്റെയും പശ്ചാത്തലത്തിൽ കേരളത്തിൽ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ ചില വരികളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.

സമാധാനത്തോടെ ജീവിക്കുന്ന ഒരു മുസ്ലിം സമൂഹത്തിന് നിങ്ങൾക്ക് അരക്ഷിതാവസ്ഥ ഉണ്ട് എന്നും നിങ്ങളുടെ ജീവൻ അപകടത്തിൽ ആണെന്നും പറഞ്ഞുകൊണ്ട് സ്വന്തം സമുദായത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് വളർന്നു പന്തലിച്ച ഈ പ്രസ്ഥാനം സമൂഹത്തെ എവിടെ കൊണ്ട് എത്തിക്കും എന്നതിൽ യാതൊരു സംശയവുമില്ല. വിഭജനകാലത്ത് ഇന്ത്യയിൽ 12% ന്യൂനപക്ഷങ്ങളും 12% ന്യൂനപക്ഷങ്ങൾ പാക്കിസ്ഥാനിലും ഉണ്ടായിരുന്നു.

ഇന്ന് പാക്കിസ്ഥാനിൽ 4.5 ശതമാനത്തിൽ താഴെയാണ് ന്യൂനപക്ഷങ്ങളുടെ ജീവിതം. എന്നാൽ ഇന്ത്യയിൽ ആകട്ടെ മുസ്ലിങ്ങൾ മാത്രം 22% ആയി വളർന്നിരിക്കുന്നു… ഈ രാജ്യത്ത് സമാധാനത്തോടെ ജീവിക്കുന്ന ഒരു ജനതയ്ക്ക് ഇടയിലേക്ക് തീവ്രവാദപരമാകുന്ന ആശയങ്ങളും അരക്ഷിതാവസ്ഥയുടെ വിത്തുകളും എറിഞ്ഞു വളർത്തിയെടുത്തതാണ് ഇന്നത്തെ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും…

ഇവിടെ സാധാരണ ജനങ്ങൾക്ക് സമാധാനമാണ് ആവശ്യം. ഇത്തരം കൊലവിളി പ്രസംഗങ്ങൾ അനേകരേ എരീ തീയിലേക്ക് വലിച്ചെറിയുകയും കാര്യങ്ങൾ കൈവിട്ടുപോയാൽ ഒരു അഫ്ഗാൻസ്ഥാനോ സിറിയയോ ആകുവാൻ അധിക താമസം ഉണ്ടാവുകയില്ല…

അന്ന് ബൊലോ തക്ബീർ വിളിച്ചവരും ആയുധം എടുത്തവരും അതിനെ പ്രോത്സാഹിപ്പിച്ച വരും കണ്ടു നിന്നവരും രഹസ്യമായും പരസ്യമായും സഹായിച്ചവരും സഹായിക്കാത്ത വരും വിയോജിപ്പുള്ളവരും പൊതുസമൂഹം മുഴുവനും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടതായി വരുന്നു….

രാജ്യത്ത് കലാപം ഉണ്ടാക്കുവാൻ , മതത്തിന്റെയും വിഭാഗീയതയുടെയും തീ ആളിക്കത്തിച്ചാൽ നിസ്സഹായരായ സാധാരണ ജനങ്ങളാണ് അതിന്റെ തിക്തഫലം അനുഭവിക്കുക. അവിടെ മുസൽമാനെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യാനി എന്നോ ജൈനനെന്നോ ബുദ്ധനെന്നോ ഒന്നുമില്ല….

അതിനാൽ ഇത്തരം വർഗീയതയുടെ വിഷവിത്തുകൾ എത്രയും വേഗം പറിച്ചെടുത്ത് സമൂഹത്തിൽ സമാധാനം കൊണ്ടുവരണമെന്ന് ഉത്തരവാദിത്തപ്പെട്ട അധികാരികളോട് അപേക്ഷിക്കുന്നു.

ബ്ലെസ്സൺജി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.