ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു യേശു

ഞാൻ ഏവനെ ചുംബിക്കുമോ അവൻ  തന്നേ ആകുന്നു യേശു
January 15 23:29 2022 Print This Article

എന്താണ് ഹെഡ്ലൈൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ആർക്കെങ്കിലും സംശയം ഉണ്ടായിട്ടുണ്ടങ്കിൽവ്യക്തമാക്കാം….

യേശുവിന്റെ മൂന്നര വർഷത്തെ പരസ്യശുശ്രൂഷയുടെ അവസാന നിമിഷങ്ങൾ, യേശു തന്നെ നേരിട്ടുതിരഞ്ഞെടുത്ത 12 ശിഷ്യന്മാരിൽ ഒരുവൻ ലോകമോഹത്തിനുവേണ്ടി, പണത്തിനുവേണ്ടി, 30 വെള്ളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കുന്ന രംഗമാണ് മത്തായി 26:48  വിവരിച്ചിരിക്കുന്നത്.

ഗുരുവായ യേശു തന്നെയാണ്  മുക്കുവന്മാർ മുതൽ ടാക്സ് കളക്റ്റർമാർ വരെയുള്ള നാനാ നിലവാരങ്ങൾപുലർത്തിയിരുന്ന 12 പേരെ ശിഷ്യന്മാരായി തിരഞ്ഞെടുത്തത്. പക്ഷേ ഊണിലും,ഉറക്കത്തിലും, യാത്രയിലും, വേഷത്തിലും ഗുരു ആര്, ശിഷ്യർ ആര് എന്ന വേർതിരിവ് അവരിൽ ഇല്ലായിരുന്നു. എല്ലാവരും ഒരുപോലെഅതുകൊണ്ടാണ് മഹാപുരോഹിതന്റെ ദാസന്മാരും റോമൻ പടയാളികളും രാത്രി യേശുവിനെ അറസ്റ്റ് ചെയ്യാൻവരുമ്പോൾ ആളിനെ തിരിച്ചറിയുന്നത് എങ്ങനെയെന്ന് ചോദിച്ച ചോദ്യത്തിന് ഒറ്റുകാരനായ യൂദാ കൊടുത്തഅടയാളമാണ് ഇതിന്റെ ഹെഡ് ലൈൻ. ” ഞാൻ ഏവനെ ചുംബിക്കുമോ അവൻ  തന്നേ ആകുന്നു യേശുഅവനെ പിടിച്ചുകൊൾവിൻ……

നാളെ 2022  ജനുവരി 16 നു അങ്ങു ഹെബ്രോൻ പുരത്തിന്റെ പറമ്പിൽയേശുവിനെ വീണ്ടും കാട്ടികൊടുക്കും“.ഇവരുടെ ചിന്താവിഷയവും അതുതന്നെയല്ലേ ? യേശുവിനെ, പ്രസ്ഥാനത്തെ വിറ്റു കോടികൾസമ്പാദിച്ച ഒറ്റുകാരനായ യൂദാസ് നാളെ ഒറ്റ  ചുംബനത്താൽ യേശുവിനെ നിങ്ങൾക്ക് കാട്ടിത്തരും. ഹെബ്രോൻപുരത്ത് നാളെ യേശുവിനെ കാണിച്ചുകൊടുക്കുന്ന ശിഷ്യനായ യൂദാസിനെ വിശ്വാസികൾക്ക് നേരിട്ടു കാണാം.

ലോകം എനിക്കുവേണ്ട, ലോകത്തിനിമ്പം വേണ്ട, വെള്ളപ്പശുവിന്റെ പാൽ ( സായിപ്പിന്റെ ഡോളർ ) വേണ്ട  എന്നു പറഞ്ഞിറങ്ങിയ ഐപിസി നേതാവിന്റെ മൂന്നാം തലമുറ നാളെ കർത്താവിനെ വീണ്ടും ഒറ്റിക്കൊടുക്കും, ( കാണിച്ചു കൊടുക്കും ) അതും വെള്ള പശുവിന്റെ പാൽ വലിച്ചു ഊറ്റി കുടിക്കാൻ. ഐപിസിയുടെ തുടക്കക്കാരിൽ ഒരുവനായ കെ സിചെറിയാൻ  വാഗ്മിയും  അനുഗ്രഹീതവും ആവേശോജ്വലമായി മനോഹരമായി ദൈവവചന പ്രഘോഷണം നടത്തുമ്പോൾ അതുകേട്ട് അനേകർ ദൈവവചന വ്യവസ്ഥയിലേക്കും തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ്കർത്താവിൽ സ്നാനപ്പെടുവാൻ തീരുമാനമെടുക്കുകയും ചെയ്തുഇംഗ്ലീഷും മലയാളവും അതിസമർത്ഥമായികൈകാര്യം ചെയ്യുവാൻ കഴിവുള്ള കെ സി ചെറിയാന്റെ പ്രസംഗങ്ങൾ ഒരിക്കൽ കേട്ടവർ വീണ്ടും വീണ്ടും അനേകരെ അതിലേക്ക് കേൾക്കുവാൻ വിളിച്ചു കൊണ്ടുവരു മായിരുന്നു അത്രേഅങ്ങനെ അദ്ദേഹത്തിന്റെ വിശ്വസ്ത തയോടെയുള്ള ദൈവ വചനപ്രഘോഷണവും തന്റെ കുടുംബത്തേക്കാൾ ഏറെ തന്റെ വിളിയെസ്നേഹിക്കുകയും ചെയ്തതുകണ്ടുകൊണ്ട് യൂറോപ്പിൽ നിന്നും വന്ന ഒരു സ്വീഡിഷ് മിഷണറി  അദ്ദേഹത്തെയൂറോപ്പിലേക്ക് ക്ഷണിക്കുകയുണ്ടായിതന്റെ ആത്മ സ്നേഹിതനും ദൈവ വേലയിൽ ബദ്ധനുമായ  കെ എബ്രഹാമും കൂടെ ഉണ്ടെങ്കിൽ മാത്രമേ താൻ വരികയുള്ളൂ എന്ന് ശഠിച്ചുഅങ്ങിനെ  KC ചെറിയാനും, KE എബ്രഹാമും യൂറോപ്പിലേക്ക് പോകുവാനുള്ള ഏർപ്പാടുകളെല്ലാം അവർ തന്നെ ചെയ്തുപിന്നീട് അവിടെ ഇവരെ  കണ്ടു ഇവരുടെ പ്രവർത്തനങ്ങളിൽ തൽപരരായ  മറ്റൊരു സ്ത്രീ സഭാ പ്രവർത്തനത്തിനും കുടുംബത്തിന്റെആവശ്യങ്ങൾക്കുമായി പ്രത്യേകം പ്രത്യേകം രണ്ടുപേർക്കും അല്പാല്പം പണം കൊടുത്തു എന്നാണ് അറിവ്അങ്ങനെ വ്യക്തിപരമായി കിട്ടിയ 6 ഡോളർ കൊണ്ട് നെല്ല് നടുവാൻ പാകത്തിനുള്ള അല്പം പുഞ്ചകണ്ടം തന്റെകുഞ്ഞുങ്ങൾ പട്ടിണിയിൽ  ആയി പോകാതിരിക്കുമല്ലോ എന്ന ആഗ്രഹത്തിൽ കെ സി ചെറിയാൻ വാങ്ങി.. ഒരാൾ പണം രഹസ്യമായി വെക്കുകയും മറ്റൊരാൾ പരസ്യമായി നിലം വാങ്ങുകയും ചെയ്തു എന്നുള്ളതാണ്പറഞ്ഞുകേൾക്കുന്നത്എന്നാൽ കാലം അല്പം മുന്നോട്ടു പോയപ്പോൾ KE എബ്രഹാം മാനസികമായി KC ചെറിയാന് എതിരേ തിരിയുകയും തന്റെ അപ്രമാദിത്യം ഊട്ടിയുറപ്പിക്കുവാൻ സഭയിലെ പലരുമായി ചേർന്ന് നിലംവാങ്ങിയത് വലിയ കുറ്റമായി പറഞ്ഞ് അദ്ദേഹത്തെ പി സി യിൽ നിന്ന് പുറത്താക്കുകയും ചെയ്തുഇന്നു പുള്ളിയുടെ കൊച്ചുമക്കളാണ് പ്രസ്ഥാനത്തിന്റ വസ്തുക്കളുടെ ആധാരം കക്ഷത്തിൽ ഒളിപ്പിച്ചുവെച്ചുനടക്കുന്നത്.

ജനനം കൊണ്ടും, കുടുംബ മഹിമകൊണ്ടും, വിദ്യാഭ്യാസംകൊണ്ടും സാമ്പത്തികം കൊണ്ടും ഉന്നത നിലവാരത്തിൽനിന്ന വ്യക്തിയായ പൗലോസ് യേശുവിനെ കാണിച്ചുകൊടുക്കാൻ ഇറങ്ങിതുമൂലം അദ്ദേഹത്തിന് മിച്ചം വന്നത്ഒരു പഴയ പുതപ്പും ചർമ്മലിഖിതങ്ങളും ( ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പുംപുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.) മാത്രം. ക്രിസ്തീയജീവിതം എന്നുപറയുന്നത് കഷ്ടം സഹിക്കാനും നഷ്ടം സഹിക്കാനും ഉള്ളതാണ്. അങ്ങനെയാണ് യേശുവിനെമറ്റുള്ളവർക്ക് കാട്ടി കൊടുക്കേണ്ടത്.

10  കോടിയുടെ രമ്യഹർമ്മങ്ങളും മണിമേടകളും ഉണ്ടാക്കിവെച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് ഓലപ്പുരയിൽതാമസിക്കുന്ന അത്താഴപ്പട്ടിണിക്കാരനായ പാസ്റ്റർമാരെയും വിശ്വാസികളേയും കൊഞ്ഞണം കുത്തിക്കാട്ടിയല്ലയേശുവിനെ കാണിച്ചുകൊടുക്കേണ്ടത്.

യേശുവിന്റെ അടുക്കലേക്ക് ആർക്കും ഓടി വരാമായിരുന്നു. അവരുടെ ആവശ്യങ്ങൾ പറയാമായിരുന്നു. എന്നാൽ നൂറ്റാണ്ടിലെ ക്രിസ്തുശിഷ്യനെ കാണാൻ അപ്പോയിന്റ് മെന്റ് എടുക്കണം. അതിനായി ശിഷ്യന്റെഅളിയന്മാരുടെ മുൻപിൽ കൈ കൂപ്പി നിൽക്കണം.അളിയന്മാർക്ക് കരുണതോന്നിയാൽ അപ്പോയിൻമെന്റ് കിട്ടും. കിട്ടിയാൽ യേശുവിന്റെ ശിഷ്യനായ പ്രസിഡന്റിനെ മുഖം കാട്ടാം. അതും തരത്തിൽ ഒപ്പമുള്ളവർക്കേ ശിഷ്യൻകൈകൊടുക്കു. ( തൊലി കറുപ്പ്, താഴ്ന്ന ജാതി, സാമ്പത്തീക സന്തുലീനത, ഇങ്ങനെ താഴേക്കിടയിലുള്ളവർക്ക്അപ്പോയിൻമെന്റ് പോയിട്ടു ഒന്നു നോക്കി പുഞ്ചിരിക്കപോലും ഇല്ല യേശു ശിഷ്യൻ )

എന്നെ നോക്കിയാൽ നിങ്ങൾക്ക് യേശുവിനെ (ക്രിസ്തുവിനെ ) കാണാം എന്ന് പറയാൻ തന്റേടം ഉള്ളഏതെങ്കിലും ഒരു പ്രാസംഗികൻ ഉണ്ടങ്കിൽ ഞാൻ നിങ്ങൾക്ക് കൈ അടിക്കാം. ജീവിതം മുഴുവൻ ഞണ്ടുനടക്കുന്നപോലെ നടക്കുകയും മറ്റുള്ളവരെ നേരെ നടക്കാൻ ഉപദേശിക്കുകയും ചെയ്യുന്നവൻ ക്രിസ്തുവിന്റെശിഷ്യനല്ല. സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ നന്മകളുമായി ഒരു രാജാവിനെപ്പോലെ ജീവിക്കുവാൻ സാഹചര്യംഉണ്ടായിട്ടും തനിക്കുള്ളത് ഒക്കെയെടുത്തു പാവങ്ങൾക്ക് നന്മ ചെയ്യുന്ന, ക്രിസ്തുവിനുവേണ്ടി നിലകൊള്ളുന്നഒരുത്തനെങ്കിലും കൂട്ടത്തിൽ ഉണ്ടല്ലോ എന്നത് അല്പം ആശ്വാസം നൽകുന്നുണ്ട്.

ക്രിസ്തുവിനെ കാണിക്കുവാൻ നേതാക്കന്മാർ ഇറങ്ങുമ്പോൾ ആത്മാർത്ഥതയോടെ ക്രിസ്തുവിനെസ്നേഹിക്കുന്ന ക്രൈസ്തവ ജനം പരസ്പരം ചോദിക്കുന്നുക്രിസ്തുവിന്റെ താഴ്മ എവിടെ…. ?ക്രിസ്തുവിന്റെനീതിബോധം ഇവിടെ… ?ക്രിസ്തുവിന്റെ ഉപദേശവും അതിൻപ്രകാരമുള്ള ജീവിതവും ഉള്ള ഉപദേശകർ എവിടെ… ?നിങ്ങളിൽ ആർക്ക് എന്നെ പാപബോധം വരുത്തുവാൻ സാധിക്കും എന്ന് പറഞ്ഞ ചങ്കുറപ്പ് എവിടെ… ?ശത്രുവിനോട് പോലും ക്ഷമിക്കുവാൻ പറഞ്ഞ ധാർമികത എവിടെ… ? രണ്ടു പുതപ്പ് ഉള്ളവൻ ഒന്ന് ഇല്ലാത്തവന്കൊടുക്കട്ടെ എന്ന് പറഞ്ഞ മനസ്സാക്ഷി എവിടെ…. ? ശിഷ്യന്മാരുടെ പോലും കാലുകളെ കഴുകിയ വലിയഗുരുവിന്റെ ഔന്നിത്യം എവിടെ…. ? മീനിന്റെ വായിൽ നിന്നും കിട്ടുന്ന നാണയത്തിൽ എന്റെയും കൂടെ നികുതികൊടുക്കണം എന്ന് പറഞ്ഞ വലിയ ഗുരുവിന്റെ ഇല്ലായ്മകൾ എവിടെ…… ? ക്രിസ്തു ലോകത്തെ നേടിയത്തന്റെ പൊള്ളയായ വെറും വാക്കുകൾ കൊണ്ടല്ല, അപ്രകാരം അവൻ ജീവിച്ചു കാണിച്ചു. അവൻ ഒന്നുംസമ്പാദിച്ചില്ല. ഒന്നും പിടിച്ചുപറിച്ചില്ല, അവൻ ആർക്കും പാര വെച്ചില്ല, അവൻ ആരെയും കുറ്റപ്പെടുത്തിയില്ല, പണംഎറിഞ്ഞ് നേതാവ് ആയില്ല, പ്രസ്ഥാനത്തിന്റെ ആധാരം കക്ഷത്തിൽ തിരുകി നടന്നില്ല, പ്രസ്ഥാനത്തിന്റെഭൂസ്വത്തിൽ പകുതി സ്വന്തം പേരിൽ ആക്കി ആധാരം തിരുത്തി എഴുതിയില്ല, രമ്യഹർമ്യങ്ങളും മണിമാളികകളുംഉണ്ടാക്കി എടുത്തില്ല, കളവു പറഞ്ഞ് പണം സമ്പാദിച്ചില്ല, ധനവാന്മാർ ഉണ്ടായിട്ടും പാവങ്ങൾക്ക് ഒപ്പം നടന്നു, രോഗികളെ സൗഖ്യമാക്കി, പാപികളെ മാനസാന്തരപ്പെടുത്തി, മ്ലേച്ഛന്മാരായ അധികാരികളെ തുറന്നുകാണിച്ചു, തെറ്റുകളെ ചോദ്യം ചെയ്തു, നഷ്ടവും കഷ്ടവും ഉണ്ടാകും എന്നറിഞ്ഞിട്ടും സത്യത്തിനുവേണ്ടി നിന്നു….

അതെ ക്രിസ്തുവിനെ കാണിക്കുവാൻ മുൻപേ പോകുമ്പോൾ  വഴി കാണിക്കുവാൻ വെളിച്ചവും ആയിപോകുന്നവന് തന്റെ വഴി തിട്ടം ഉണ്ടോ എന്ന് യോഗ്യമായിത്തന്നെ ആലോചിക്കേണ്ടിയിരിക്കുന്നു.

പ്രാവശ്യത്തെ ജനറൽ കൺവൻഷന് സംബന്ധിക്കാൻ 200  പേർക്ക് മാത്രമേ അനുമതി കേരളാ ഗവർമെന്റ്കൊടുത്തിട്ടുള്ളു.   രണ്ടുവർഷങ്ങൾക്ക് മുൻപ് ഉള്ളതുപോലെ യാതൊരു ആരവാരങ്ങളും ഇല്ല. ( ഊണ്, ഉറക്കം, ട്രാഫിക്ക്, പാർക്കിങ്, വെള്ളം, വെയ്സ്റ്റ് ..etc ചിലവുകൾ ) എന്നാലും പിരിവിന് ഒരു കുറവും വരുത്തിയിട്ടില്ല. കത്ത്കാണാം.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.