ചാക്കോ തോമസ് എന്ന ചെമ്പൻ ചെല്ലിയുടെ വളർച്ചയും ഛത്തീസ്‌ഗഡ് വേലയുടെ തകർച്ചയും

by padayali | 19 June 2021 8:19 AM

( അല്പം ചരിത്രം )

IPC ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ് പണ്ട് മധ്യപ്രദേശ് റീജിയന്റെ ഭാഗം ആയിരുന്നപ്പോൾ 1996 വരെ ഇവിടെ 10 മലയാളി കൂട്ടായ്മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1996 ൽ പാസ്റ്റർ ജിജി പോൾ, പാസ്റ്റർ ജോസ്മോൻ എന്നിവർ 21 ദിവസം ഉപവസിച്ച് പ്രാർത്ഥിക്കുകയും അതിന്റെ 14-)ം ദിവസം വില്ലേജുകളിൽ സുവിശേഷവും കൊണ്ട് പോകാനുള്ള ദൈവലോചന കേൾക്കുകയും രണ്ടു പേരും തയ്യാർ ആകുകയും ചെയ്തു. ഈ ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ബിനോയ് ജോസഫ് പങ്കെടുക്കുകയും താനും ഈ വില്ലേജ് പ്രവർത്തനത്തിൽ സഹകരിപ്പൻ മുന്നോട്ട് വന്നു. അപ്പോൾതന്നെ സഹോദരന്മാരായ ജേക്കബ് തോമസ്, പി എം മാത്യു, കെ ടി രാജൻ എന്നിവർ ബിലാസ്പൂരിൽനിന്നു വരികയും ഉപവാസത്തിൽ സംബന്ധിച്ച് അവരുടെ അനുഭവം പങ്കിടുകയും ജേക്കബ് തോമസ് തനിക്ക് കിട്ടിയ ദർശന പ്രകാരം ആരംഭിച്ച എട്ടുഗ്രാമ സഭകളെക്കുറിച്ച് പറയുകയും, അങ്ങനെ ഉപവാസ പ്രാർത്ഥനക്ക് ശേഷം ഇവർ ആറ് പേരും കൂടി വില്ലേജ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു.

ഇന്ന് കർത്താവിൽ വിശ്രമിക്കുന്ന ബാബൂച്ഛാൻ എന്ന് എല്ലാവരും വിളിക്കുന്ന ദൈവദാസൻ, ഭിലായിൽ ഇപ്പോഴും പ്രവർത്തിക്കുന്ന പാസ്റ്റർ മോഹൻ സി തോമസ് എന്നിവരും ഈ ഉപവാസ പ്രാർത്ഥനയിൽ കൂടുകയും ഈ പ്രവർത്തനത്തിൽ സഹകരിക്കുകയും ചെയ്തു.

അങ്ങനെ വളരെ താത്പര്യത്തോടെ ഐപിസി യിലെ ശുശ്രുഷകരായ പാസ്റ്റർ ജിജി പി പോളും, പാസ്റ്റർ ജോസ്‌മോനും, പാസ്റ്റർ ബിനോയിയൂം മറ്റു സഹോദരന്മാരും കൂടി ആരംഭിച്ച പ്രവർത്തനം അനേക ഗ്രാമങ്ങളിലേക്ക് വളരുവാൻ ഇടയായി. അന്ന് ഐപിസി മധ്യപ്രദേശ് റിജിയന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന പാസ്റ്റർ സണ്ണി ഫിലിപ് (USA) ഈ പുതിയ പ്രവർത്തനത്തെ സഹായിപ്പാൻ മുന്നോട്ട് വന്നു. അങ്ങനെ അദ്ദേഹം 20000/- രൂപ എല്ലാ മാസവും സഹായം കൊടുത്തു തുടങ്ങി

രണ്ടായിരം നവംബർ ഒന്നിന് ഛത്തീസ്ഗഡ് സ്റ്റേറ്റ് നിലവിൽ വന്നതിനു ശേഷം ചില വർഷങ്ങൾ കൂടി പാസ്റ്റർ സണ്ണി ഫിലിപ്പ് ഈ പ്രവർത്തനത്തെ സഹായിച്ചു കൊണ്ടിരുന്നു. ഛത്തീസ്ഗഡ് ഒരു പുതിയ സ്റ്റേറ്റ് ആയതിനാലും പാസ്റ്റർ സണ്ണി ഫിലിപ്പ് ഈ പ്രവർത്തനത്തെ സഹായിക്കുന്നതുകൊണ്ടും പാസ്റ്റർ സണ്ണി ഫിലിപ്പ് അന്നത്തെ ജനറൽ കൗൺസിൽ അധികാരികളോട് ഐപിസി ഛത്തീസ്ഗഡ് എന്ന പുതിയ സ്റ്റേറ്റ് രൂപീകരിക്കുന്നതിന് വേണ്ടി സംസാരിച്ചു. ഇത് അറിഞ്ഞ പാസ്റ്റർ E M സഖറിയ പെട്ടെന്ന് തന്നെ ഒരു റീജിയൺ കൗൺസിൽ വിളിച്ചു കൂട്ടുകയും മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡ് പ്രവർത്തനത്തെ അടർത്തി മാറ്റി പുതിയ സ്റ്റേറ്റ് പ്രഖ്യാപിക്കുകയും, പാസ്റ്റർ കുരുവിള എബ്രഹാമിനെ അതിന്റെ പ്രസിഡന്റ് ആയി അവരോധിക്കുകയും ചെയ്തു. അങ്ങനെ പാസ്റ്റർ ഇ എം സക്കറിയ തനിക്ക് എന്നും തലവേദന ആയിരുന്ന പാസ്റ്റർ കുരുവിളയെ മധ്യപ്രദേശിൽ നിന്നും എന്നേക്കുമായി പറഞ്ഞുവിട്ടു.

ഐപിസി ഛത്തീസ്ഗഡ് റീജിയൺ വൈസ് പ്രസിഡന്റ് ആയിരുന്ന പാസ്റ്റർ സണ്ണി ഫിലിപ്പ് 2003-04 വര്ഷങ്ങളിൽ മദ്ധ്യപ്രദേശിൽ നിന്നും തന്റെ സ്ഥാനം രാജിവച്ചു മാറുകയും ഐപിസി നോർത്തേൺ റീജിയനുമായി ചേരുകയും അവിടെ വൈസ് പ്രസിഡന്റ് ആകുകയും ചെയ്തു. ഇതേ സമയം പാസ്റ്റർ ജോസ് മോൻ, പാസ്റ്റർ ബിനോയ് എന്നിവരുടെ ഇടയിൽ ഉണ്ടായ ചില വാക്ക് തർക്കങ്ങൾ അവർ തമ്മിലുള്ള ബന്ധം വഷളാക്കി. പാസ്റ്റർ ബിനോയ് പാസ്റ്റർ ജിജി പോളിന്റെ കൂടെ താമസിച്ചിരുന്നതുകൊണ്ട് പാസ്റ്റർ ജിജി പാസ്റ്റർ ബിനോയിയുടെ പക്ഷം ചേർന്ന് സംസാരിക്കാൻ നിർബന്ധിതനായി. അങ്ങനെ പാസ്റ്റർ ജോസ്, പാസ്റ്റർ ബിനോയ്, ജിജി പോൾ എന്നിവരുമായി അകന്നു. മാത്രമല്ല പാസ്റ്റർ ജിജി, ബിനോയ് എന്നിവർ ഐപിസി മദ്ധ്യപ്രദേശ് റീജിയൺ വിട്ടു തങ്ങൾ ആരംഭിച്ച സഭകളുമായി പാസ്റ്റർ സണ്ണി ഫിലിപ്പിന്റെ കൂടെ തങ്ങൾ പണ്ട് പ്രവർത്തിച്ചിരുന്ന ഐപിസി നോർത്തേൺ റീജിയണിലേക്ക് മടങ്ങി പ്പോയി.

ഇതിനിടയിൽ 1996 ലെ ഉപവാസ പ്രാർത്ഥനക്ക് ശേഷം പാസ്റ്റർ ജിജി, പാസ്റ്റർ ജോസ്, പാസ്റ്റർ ബിനോയ് എന്നിവരും മറ്റു ചില സഹോദരന്മാരും ചേർന്ന് ആരംഭിച്ച വില്ലേജ് പ്രവർത്തനം പെട്ടെന്ന് അനേക ഗ്രാമങ്ങളിലേക്ക് വ്യാപിച്ച് പ്രവർത്തനം വളരാൻ തുടങ്ങി. 1997 ൽ പാസ്റ്റർ ജിജി ദുർഗിൽ നിന്നും ഇപ്പോൾ താമസിക്കുന്ന ബസ്റ്റർ എന്ന സ്ഥലത്തേക്ക് മാറി തന്റെ വാടക കെട്ടിടത്തിൽ ഒരു ചെറിയ ബൈബിൾ ട്രെയിനിംഗ് സെന്റർ തുടങ്ങുകയും പ്രവർത്തനം വർദ്ധിക്കും ചെയ്തു, ബൈബിൾ സ്കൂൾ അദ്ധ്യാപകൻ, രജിസ്ട്രാർ എന്നീ നിലകളിൽ പ്രവർത്തിച്ച പാസ്റ്റർ ബിനോയ് പാസ്റ്റർ ജിജി യുടെകൂടെ 1997 മുതൽ താമസവും തുടങ്ങി, പാസ്റ്റർ സണ്ണി ഫിലിപ്പിന്റെ സഹായത്തോടെ ഈ ബൈബിൾ സ്കൂൾ നടക്കുന്നതിനാൽ അന്നത്തെ ഐപിസി എംപി റീജിയൺ അധികാരികൾ വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇവർക്ക് എംപി റീജിയണിൽ കഴിയാൻ പറ്റാത്ത അവസ്ഥയും ഉണ്ടാക്കി. അങ്ങനെയാണ് നോർത്തേൺ റീജിയനിലേക്ക് മടങ്ങി ചേർന്നത്.

ഗ്രാമങ്ങളിൽ സുവിശേഷം എത്തിക്കണം എന്ന ദർശനം ലഭിച്ച പാസ്റ്റർ ജോസ്മോൻ തനിയെ ദുർഗ്ഗ ജില്ലയിലും, സഹോദരൻ ജേക്കബ് തോമസ് സർഗുജ മേഖല (ഏഴ് റെവന്യൂ ജില്ലകൾ ചേർന്നത്) എന്ന് അറിയപ്പെടുന്ന സ്ഥലത്തും, പാസ്റ്റർ ജിജി പി പോൾ ബസ്റ്റർ എന്ന സ്ഥലത്തും പ്രവർത്തനം തുടർന്നു. പാസ്റ്റർ ജിജിയുടെ കൂടെ പാസ്റ്റർ ബിനോയി ഒപ്പം ഉണ്ടായിരുന്നു. ഛത്തീസ്ഗഡിൽ നല്ല ഒരു നേതൃത്വം ഇല്ലാഞ്ഞതിനൽ എല്ലാവരും അവരവരുടെ കഴിവും, കർത്താവ് കൊടുത്ത കൃപയും അനുസരിച്ച് പ്രവർത്തിച്ചു പ്രവർത്തനം വളർത്തി. 2004 ൽ പാസ്റ്റർ കുരുവിള ഏബ്രഹാം ഛത്തീസ്ഗഡിൽ പ്രസിഡന്റ് ആയി വരുമ്പോൾ 10 മലയാളം സഭകൾ കൂടാതെ അനേകം ഹിന്ദി സഭകൾ ഉടലെടുത്തിരുന്നു. എന്നാൽ ഈ സഭകൾ പല തട്ടുകളിൽ ആയിരുന്നു. മലയാളം സഭകളും പാസ്റ്റർ ജോസ്‌മൊന്റെ പ്രവർത്തനവും മധ്യപ്രദേശ് റീജിയന്റെ കീഴിലും, പാസ്റ്റർ ജിജി, പാസ്റ്റർ ബിനോയ് എന്നിവരുടെ പ്രവർത്തനം ഐപിസി നോർത്തേൺ റീജിയന്റെ കീഴിലും, സഹോദരൻ ജേക്കബ് തോമസിന്റെ പ്രവർത്തനം സ്വതന്ത്രമായും നടന്നു വരികയായിരുന്നു. പാസ്റ്റർ കുരുവിള 2004 ൽ ഭോപ്പാൽ നിന്നും താമസം മാറ്റി ഛത്തീസ്ഗഡ് ബിലാസ്പുറിൽ വരികയും വാടക കെട്ടിടത്തിൽ താമസിച്ചു കൊണ്ട് പ്രവർത്തനത്തിൽ നേതൃത്വം കൊടുക്കുവാനും തുടങ്ങി. 2005 ൽ അന്ന് കൂടെ ഉണ്ടായിരുന്ന 10 മലയാളം സഭകളും, പാസ്റ്റർ ജോസ്മൊന്റെ പ്രവർത്തനവും ഒരുമിച്ച് കൂട്ടി ഛത്തീസ്ഗഡ് സ്റ്റേറ്റ് ഉണ്ടാക്കി. അങ്ങനെയാണ് ആദ്യമായി സ്റ്റേറ്റ് കൗൺസിൽ ഉണ്ടായത്. അതിനു ശേഷം പാസ്റ്റർ കുരുവിള ഏബ്രഹാം ഛത്തീസ്ഗഡ് പ്രവർത്തനങ്ങളെപ്പറ്റി പല സ്ഥലങ്ങളിലും അവതരിപ്പിച്ചു സ്വന്തമായി ഓഫീസ് സൗകര്യങ്ങൾ വേണമെന്നും പറഞ്ഞു പലരിൽ നിന്നും ഏകദേശം 5 ലക്ഷം രൂപ സ്വരൂപിച്ചു. ഇതേ സമയത്ത് അദ്ദേഹം ഭോപ്പാലിൽ തനിക്ക് ഉണ്ടായിരുന്ന ഭവനം വിൽക്കുകയും ആ തുകയുടെകൂടെ ഐപിസിയുടെ 5 ലക്ഷം രൂപ കൂടി ഇട്ടു അദ്ദേഹം ഇപ്പോൾ താമസിക്കുന്ന കെട്ടിടം സ്വന്തം പേരിൽ വാങ്ങുകയും ഗുഡ് ന്യൂസ് പോലുള്ള ക്രിസ്ത്യൻ പത്രങ്ങളിൽ ഐപിസി സ്റ്റേറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു എന്ന വ്യാജ വാർത്ത കൊടുത്തു ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കുകയും ചെയ്തു. ഇതേസമയം പാസ്റ്റർ കുരുവിള എബ്രഹാം അമേരിക്കയിൽ ചെന്നപ്പോൾ പാസ്റ്റർ സണ്ണി ഫിലിപ്പിനെ കാണുകയും പാസ്റ്റർ ജിജി, ബിനോയ് എന്നിവരെ ഛത്തീസ്ഗഡ് ലേക്ക് ലയിപ്പിക്കുന്നതിനയി സംസരിക്കയും പാസ്റ്റർ സണ്ണി ഫിലിപ്പ് പാസ്റ്റർ ജിജി ബിനോയ് എന്നിവരോട് സംസാരിച്ചു പ്രവർത്തനം ഛത്തീസ്ഗഡിൽ ലയിക്കുകയും ചെയ്തു. കൂടാതെ പാസ്റ്റർ ജിജി യെ കൗൺസിൽ മെമ്പർ ആയി എടുക്കുകയും ചെയ്തു. ആദ്യ കൗൺസിലിൽ സെക്രട്ടറി ആയിരുന്ന പാസ്റ്റർ സഖറിയ മാമ്മൻ എല്ലാ കൗൺസിൽ മീറ്റിങ്ങിലും പാസ്റ്റർ കുരുവിള ഏബ്രഹാം ഗുഡ് ന്യൂസ് ആദിയായ പത്രങ്ങളിൽ കൊടുത്ത വാർത്ത തെറ്റാണ്, ഐപിസി യ്ക്കു സ്വന്തമായി ഓഫീസ് ഉണ്ട് എന്ന് പൊതു ജനം തെറ്റിദ്ധരിക്കും, ആകയാൽ വാർത്ത പിൻവലിക്കണം എന്നുപറഞ്ഞു പ്രശ്നം ഉണ്ടാക്കുമായിരുന്നു. തുടർന്ന് 2006 ൽ സഹോദരൻ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനം ഐപിസി ജനറൽ കൗൺസിലിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകുകയും സഹോദരൻ ജേക്കബ് തോമസ് പാസ്റ്റർ KC ജോണിന്റെ ഫസ്റ്റ് കസിൻ ആകയാൽ ജനറൽ കൗൺസിൽ ഇതിൽ ഇടപെട്ട് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ സാന്നിധ്യത്തിൽ 2006 ൽ ഈ പ്രവർത്തനത്തെ കൂടി ഛത്തീസ്ഗഡ് സ്റ്റേറ്റിൽ ലയിപ്പിക്കുക ഉണ്ടായി. അങ്ങനെ ഒരു ബുദ്ധിമുട്ടും കൂടാതെ പാസ്റ്റർ കുരുവിള ഏബ്രഹാം വലിയ ഒരു സ്റ്റേറ്റിന്റെ പ്രസിഡന്റ് ആയിത്തീർന്നു. തുടർന്ന് അദ്ദേഹം തന്റെ കെട്ടിടത്തിൽ ഒരു ബൈബിൾ സ്കൂൾ ആരംഭിക്കുകയും അവിടെ നിന്നും കുറെ കുട്ടികളെ പഠിപ്പിച്ചു ഇറക്കി ബിലാസ്പൂറിലും ചുറ്റുമുള്ള സ്ഥലങ്ങളിലും ആക്കി ബിലാസ്പുർ ഡിസ്ട്രിക്റ്റ് എന്ന ഒരു പ്രവർത്തനം ഉണ്ടാക്കുകയും ചെയ്തു. 2008 ൽ നടന്ന സ്റ്റേറ്റ് ഇലക്ഷനിൽ സ്റ്റേറ്റ് സെക്രട്ടറി ആയ സഖറിയ മാമനെ മാറ്റുകയും അതേ സ്ഥാനത്ത് പാസ്റ്റർ ജിജി പി പോളിനെ എടുക്കുകയും ചെയ്തു. തുടർന്നുള്ള മൂന്ന് വർഷങ്ങൾ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സ്റ്റേറ്റ് മുന്നോട്ട് പോയി 2011 ൽ വീണ്ടും പാസ്റ്റർ ജിജി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടയിൽ 2005- 2006 ഐപിസി ഹ്യൂസ്റ്റൺ ചർച്ച് ഛത്തീസ്ഗഡിലെ വേലയ്ക്ക് സപ്പോർട്ട് ആരംഭിക്കുന്നത്‌. അതിൽ നിന്നും അല്പം സഹായം പാസ്റ്റർ ജോസ്‌മോനും കൊടുക്കുന്നു. പ്രവർത്തനങ്ങൾ ഉണ്ടന്ന് കാട്ടി സപ്പോർട്ട് ആരംഭിച്ചു എങ്കിലും പ്രവർത്തനങ്ങളോ, പ്രവർത്തകരോ ഇല്ലാതെ ആരംഭിച്ച സഹായം നില നിർത്തുവാൻ പാസ്റ്റർ ജിജി യുടെ കൂടെ പ്രവർത്തിച്ചിരുന്ന പാസ്റ്റർ ബിനോയിയെ ബസ്റ്ററിൽ നിന്നും രായിപൂറിലേക്ക് കൊണ്ടുപോകുന്നു. അവിടെ ഉണ്ടായിരുന്ന 8 സ്വതന്ത്ര സഭകളെ കൂടെ കൂട്ടി പാസ്റ്റർ ബിനോയിയുടെ നേതൃത്വത്തിൽ ഹ്യൂസ്റ്റൺ സഹായം വാങ്ങി.

അങ്ങനെ ഒരുവിധം നല്ല രീതിയിൽ ഛത്തീസ്ഗഡ് പ്രവർത്തനം മുന്നോട്ട് പോയി കൊണ്ടിരിക്കയിൽ 2012 ൽ ചാക്കോ തോമസ് ഛത്തീസ്ഗഡിൽ വരുന്നത്‌. ഇയാൾ റായ്പൂരിൽ താമസിച്ചു കൊണ്ട് പ്രവർത്തനം ആരംഭിക്കുന്നു. ചരോദ എന്ന സ്ഥലത്ത് IFGM ചർച്ചിൽ ഉള്ള രണ്ടോ മൂന്നോ കുടുംബങ്ങളെ അടർത്തി എടുത്ത് ഒരു ആരാധന ചാക്കോ ആരംഭിക്കുന്നു. 2012 ൽ ഐപിസി ഹ്യൂസ്റ്റൺ ചർച്ചിൽ നിന്നും എട്ടുവീട്ടിലെ മൂത്ത പിള്ള പാസ്റ്റർ കുരുവിള ഏബ്രഹാമിനെയും, പാസ്റ്റർ ജിജി യെയും വിളിച്ച് പാസ്റ്റർ ബിനോയിയെ ഡിസ്ട്രിക് പാസ്റ്റർ ആക്കാനും, റായ്പൂർ ഡിസ്ട്രിക്റ്റ് രൂപീകരിക്കാനും നിർബന്ധം ചെലുത്തി. സ്റ്റേറ്റ് കൗൺസിലിൽ ഈ ആവശ്യം വന്നപ്പോൾ അവിടെ ഡിസ്ട്രിക്റ്റ് ആക്കുവാനുള്ള പ്രവർത്തനം ഇല്ല എന്ന് പറഞ്ഞു കൗൺസിൽ അതിനെ എതിർക്കുകയും, തുടർന്ന് റായ്പൂർ പ്രവർത്തനത്തെ കുറിച്ച് പൂർണ്ണ വിവരം എടുക്കുവാനും റിപ്പോർട്ട് സമർപ്പിക്കാനും ആയി ഒരു കമ്മീഷനെ നിയോഗിക്കാൻ തീരുമാനിക്കുന്നു. പാസ്റ്റർ ജിജി, പാസ്റ്റർ നൈനാൻ എന്നിവർ കമ്മിഷൻ ആയി പോകയും അവിടെ വച്ച് ചാക്കോയെ ഇവർ ആദ്യമായി കാണുന്നത്‌ . റായ്പൂർ ഡിസ്ട്രിക്റ്റ് 15 സഭ ഇല്ലായിരുന്നു എങ്കിലും 300 ഇൽ അധികം വിശ്വാസികളും, പാസ്റ്റർ ബിനോയ് 94 മുതൽ ഇവിടെ ഉള്ള ആൾ എന്ന പരിഗണന വെച്ചും ഡിസ്ട്രിക്ട് രൂപീകരിക്കാൻ കമ്മിഷൻ ശുപാർശ ചെയ്യുകയും, അങ്ങനെ ഡിസ്ട്രിക്റ്റ് രൂപീകരിക്കാൻ ഇടയായി. തുടർന്ന് പാസ്റ്റർ ബിനോയ്, ചാക്കോ തോമസ്, പാസ്റ്റർ ജോസ്‌മൊൻ എന്നിവർ ചേർന്ന് ഐ പീ സീ ഹ്യൂസ്റ്റൺ ചർച്ചിൽ നിന്നും ദുർഗ്, രായപുർ എന്നീ സ്ഥലത്തെ പ്രവർത്തനത്തിന് വേണ്ടി വന്ന 25 ലക്ഷം രൂപ പാസ്റ്റർ കുരുവിള ഏബ്രഹാം എടുത്തു എന്ന ആരോപണം കൊണ്ടുവരികയും , അത് ഹ്യൂസ്റ്റൺ ചർച്ചിലെ എട്ടുവീട്ടിലെ മൂത്തപിള്ളയും,തടിയൻ പിള്ളയും സ്ഥിരീകരിച്ചു എന്ന് പ്രചരിപ്പിക്കുകയും എല്ലാവരും എല്ലാവരും വിശ്വസിക്കുകയും ചെയ്യുന്നു.

ഇതിനിടയ്ക്ക് 2012 ൽ പാസ്റ്റർ കുരുവിള എബ്രഹാം കുവൈറ്റിൽ പോകയും അവിടെ നിന്നും ഒരു സഭ 6 ലക്ഷം രൂപ പിരിച്ചു ഐപിസി ഛത്തീസ്ഗഡ് മുഖ്വാലയത്തിന് എന്ന് പറഞ്ഞു നൽകി, അത് പാസ്റ്റർ കുരുവിള പാസ്റ്റർ ജിജിയോട് പറയുകയും പാസ്റ്റർ ജിജി അത് സ്റ്റേറ്റ് കൗൺസിലിൽ പറഞ്ഞു പാസ്റ്റർ കുരുവിളയുടെ സമ്മതത്തോടെ രേഖയാക്കുകയും ചെയ്തു. തുടർന്ന് 2014 ൽ പാസ്റ്റർ കുരുവിള അമേരിക്ക സന്ദർശിച്ചു മടങ്ങി വന്നപ്പോൾ അമേരിക്കയിൽ നിന്ന് പ്രസ്ഥനത്തിന് വേണ്ടി ഒരു സഹായവും കിട്ടിയില്ല എന്ന് പറഞ്ഞു എങ്കിലും അമേരിക്കയിൽ വച്ച് സഹായം കൊടുത്ത ചിലർ അവർ സഹായം കൊടുത്തു എന്ന് വെളിപ്പെടുത്തുകയും, അത് സ്റ്റേറ്റ് കൗൺസിലിൽ ചർച്ച ആകയാൽ പാസ്റ്റർ കുരുവിള തന്റെ നിലനിൽപ്പും, തുടർന്ന് ചില ദിവസങ്ങൾക്കുള്ളിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് 12 ലക്ഷം രൂപ അക്കൗണ്ടിൽ കൊടുക്കാം എന്ന് സമ്മതിച്ചു. കൂടാതെ അദ്ദേഹത്തിന്റെ സ്വന്തം സംഭാവന ആയി രണ്ടു ലക്ഷം രൂപായും മുൻപ് വാഗ്ദാനം ചെയ്തത് കൂടെ കൂട്ടി 20 ലക്ഷം രൂപാ തരാമെന്ന് കൗൺസിലിൽ പറയുകയും അത് രേഖ ആക്കുകയും ചെയ്തു.

അതിനുശേഷം 2014 ഡിസംബർ മാസത്തിൽ നടന്ന ജനറൽ ബോഡിയിൽ 313 പേര് കൂടുകയും 312 പേരുടെ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിൽ 2005 മുതൽ ഛത്തീസ്ഗഡ് പ്രവർത്തനത്തിൽ ഒരിക്കൽ പോലും നിയമം അനുസരിച്ച് ഇലക്ഷൻ നടത്താതെ ഇരുന്നതിനാലും ഛത്തീസ്ഗഡിൽ ആ വർഷങ്ങളിൽ നിയമപരമായി തിരഞ്ഞെടുക്കാൻ പ്രായം അനുസരിച്ചുള്ള ആളുകൾ ഇല്ലാത്തതിനാലും നിയമത്തിൽ ഇളവ് വരുത്തി തിരഞ്ഞെടുപ്പ് നടത്താൻ ജനറൽ ബോഡിയിൽ തീരുമാനം ഉണ്ടായി. അങ്ങനെ 44 വയസുള്ള പാസ്റ്റർ ജിജി 312 പേരുടെ വോട്ടോട് കൂടി പ്രസിഡന്റ് ആയി.

38 വയസ് പ്രായം ഉള്ള പാസ്റ്റർ ജോർജ്ജ്‌ കുരമൂട്ടിൽ സെക്രട്ടറി ആയും, പാസ്റ്റർ ബിനോയ് ജോസഫ് വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. തുടർന്ന് പാസ്റ്റർ കുരുവിള എബ്രഹാം തിരഞ്ഞെടുക്കപ്പെട്ട പുതിയ സമിതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

അതിനു ശേഷം പാസ്റ്റർ കുരുവിള ജനറൽ കൗൺസിലിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയ്‌ക്ക് എതിരായി 44 വയസുള്ള പാസ്റ്റർ ജിജിയ്ക്കും, 38 വയസുള്ള പാസ്റ്റർ ജോർജ് കുരമൂട്ടിലിനും ഈ പദവികളിൽ ഇരിക്കാൻ യോഗ്യത ഇല്ല എന്ന് കാണിച്ച് ജനറൽ കൗൺസിലിന് പരാതി നൽകി. ജനറൽ കൗൺസിൽ കര്യങ്ങൾ പഠിച്ചതിനു ശേഷം പാസ്റ്റർ ജിജി രണ്ടുപ്രാവശ്യം സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ആൾ ആയതിനാൽ പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കുകയും, 38 വയസുള്ള പാസ്റ്റർ ജോർജ് നേ മാറ്റി 45 വയസ് ഉള്ള ആളെ സെക്രട്ടറി ആയി തിരഞ്ഞു എടുക്കുവാനും കല്പിച്ചു. തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പാസ്റ്റർ കുരുവിള യെ പെട്രോൺ ആക്കാനും ആവശ്യപ്പെട്ടു. അങ്ങനെ വീണ്ടും ജനറൽ ബോഡി വിളിച്ചു കൂട്ടുകയും പാസ്റ്റർ ജോർജ് രാജി വച്ചു മാറിയ സെക്രട്ടറി സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റ് ആയിരുന്ന പാസ്റ്റർ ബിനോയ് തന്റെ സ്ഥാനം രാജി വച്ച് സെക്രട്ടറി ആയി മത്സരിക്കുകയും അദ്ദേഹത്തിന് എതിരായി പാസ്റ്റർ കുരുവിളയും മൽസരിച്ച് എങ്കിലും പാസ്റ്റർ ജിജി, പാസ്റ്റർ ജോസ്മോൻ , പാസ്റ്റർ ജേക്കബ് തോമസ് എന്നിവരുടെ ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്നതിനാൽ പാസ്റ്റർ ബിനോയ് ജയിക്കുകയും ചെയ്തു. തുടർന്നുനടന്ന കൗൺസിലിൽ പാസ്റ്റർ കുരുവിളയെ പെട്രൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ എന്നീ നിലകളിൽ കൗൺസിൽ കൂടി അംഗീകരിക്കുകയും 2014 ൽ നടന്ന ഇലക്ഷൻ സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുകയും ചെയ്തു.

ഏകദേശം ഒരുവർഷം പുതിയ കൗൺസിലിന്റെ പ്രവർത്തനം അനുഗ്രഹമായി നടന്നു കൊണ്ടിരുന്നു, ഛത്തീസ്ഗഡിലെ എല്ലാ സ്ഥലങ്ങളിലും പ്രസിഡന്റ് ആയ പാസ്റ്റർ ജിജിയെ ആളുകൾ മീറ്റിംഗ് വച്ച് വിളിക്കുകയും ജനങ്ങൾ അംഗീകരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി, കൂടാതെ ഐപിസി ബിശ്രാംപൂർ സെന്റർ ശുശ്രൂഷകൻ ആയ പാസ്റ്റർ ജേക്കബ് തോമസ് തന്റെ മാതാവിന്റെ ആരോഗ്യ സ്ഥിതി മോശം ആയതിനാൽ കേരളത്തിൽ മാതാവിന്റെ അടുക്കൽ പോകാൻ തീരുമാനിക്കുകയും, താൽക്കാലികമായി അദ്ദേഹത്തിന്റെ അസാന്യധ്യത്തിൽ സെന്ററിന്റെ ആവശ്യങ്ങളിൽ ഒരു ഇളയ സഹോദരൻ എന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും പാസ്റ്റർ ജിജി കടന്നുവരും എന്ന് സെന്ററിൽ ഉള്ള ആളുകളോട് പറയുകയും ചെയ്തു. ഈ സമയങ്ങളിൽ ചാക്കോ തോമസ് പാസ്റ്റർ കുരുവിള യെക്കുറിച്ച് താൻ വലിയ സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചു എന്ന് ഐപിസി ഹ്യൂസ്റ്റൺ സഭയെ അറിയിച്ചു. പാസ്റ്റർ കുരുവിള വഴി വന്നുകൊണ്ടിരുന്നു ഹ്യൂസ്റ്റൺ ചർച്ചിന്റെ സഹായം ചാക്കോയുടെ പേരിൽ നേരിട്ട് വരുത്താൻ ഉള്ള ക്രമീകരണം ചെയ്തു. ഐപിസി ഹ്യൂസ്റ്റൺ ചർച്ചും പാസ്റ്റർ ചാക്കോയും തമ്മിലുള്ള ബന്ധം ഛത്തീസ്ഗഡിൽ ഒന്നും അല്ലാതിരുന്ന ചാക്കോയെ എന്തൊക്കയോ ആക്കി മാറ്റി.

ഐപിസി ഹ്യൂസ്റ്റൺ ചർച്ച് പാസ്റ്റർ ചാക്കോയെ കോർഡിനേറ്റർ ആയി അംഗീകരിക്കുകയും, അയാൾ ഹ്യൂസ്റ്റൺ സഹായത്തോടെയും, അമേരിക്കയിൽ ഉള്ള മറ്റ് ചില സഭകളുടെയും സഹായത്തോടെ ബാലോധ് എന്ന ജില്ലയിൽ കുറെ സ്വതന്ത്ര സഭകളെ പണം കൊടുത്ത് ഐപിസി യോട് ചേർക്കുകയും ഐപിസി ഹൂസ്റ്റൺ ചർച്ചിലെ ചിലരുടെ നിർബന്ധത്തെ തുടർന്ന് അ പ്രവർത്തനങ്ങൾ ഒരു ഏരിയ ആയി തിരിക്കുകയും ചാക്കോയെ അതിന്റെ ഏരിയ മിനിസ്റ്റർ ആക്കുകയും ചെയ്തു. ഇതേസമയം ഐപിസി ബിശ്രാപൂർ സെന്ററിൽ പാസ്റ്റർ ജിജിയ്‌ക്കു കിട്ടുന്ന അംഗീകാരം കണ്ടൂ അസൂയ ഉണ്ടായ ചാക്കോയും, ഒരു കാലത്ത് ഒന്നും ഇല്ലാതിരുന്ന പാസ്റ്റർ ജിജി യുടെ ഈ നിലയിൽ ഉള്ള വളർച്ചയിൽ നാളുകൾ ആയി അസൂയ മനസ്സിൽ കൊണ്ടു നടന്നിരുന്ന പാസ്റ്റർ ബിനോയി എന്നിവർ ഒത്തുകൂടി പാസ്റ്റർ ജിജിയെ അന്നത്തെ ഏറ്റവും കൂടുതൽ പ്രവർത്തനം ഉള്ള ജില്ലയായ വിശ്രാമ്പൂർ ജില്ലയിൽ നിന്നും മറ്റിനിർത്തണം എന്ന ആഗ്രഹത്തോടെ പാസ്റ്റർ ജേക്കബ് തോമസിനോട് ജിജിയെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു വിശ്വസിപ്പിച്ചു, കൂടാതെ ഹൂസ്റ്റണിൽ നിന്നും ബിശ്രമ്പൂർ സെന്ററിൽ ഉള്ള ദൈവദാസന്മാർക്ക് കൂടി സപ്പോര്ട്ട് വരുത്തി കൊടുക്കുകയും ചെയ്തു. അത് കൂടാതെ പാസ്റ്റർ ഡേവിഡ് ചാക്കോ എന്ന ദൈവദാസൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രജനന്ദഗാവ് എന്ന സ്ഥലത്തും ഹൂസ്റ്റണിൽ നിന്നും സഹായം വരുത്തി കൊടുത്തു അദ്ദേഹത്തെയും ചാക്കോയുടെ കൂടെ കൂട്ടി. അതും കൂടാതെ പെട്രാൻ സ്ഥാനവും, കൗൺസിൽ മെമ്പർ സ്ഥാനവും ലഭിച്ചു സന്തോഷത്തോടെ മുന്നോട്ട് വന്ന പാസ്റ്റർ കുരുവിള യെ വീണ്ടും കുത്തിപ്പോക്കി പാസ്റ്റർ ജേക്കബ് തോമസിന്റെ ബിശ്രംപൂർ സെന്റർ, പാസ്റ്റർ കുരുവിള യുടെ ബിലസ്പൂർ സെന്റർ, പാസ്റ്റർ ബിനോയിയുടെ റായ്പൂർ സെന്റർ, പാസ്റ്റർ ഡേവിഡ് ചാക്കോയുടെ രജനന്ദഗാവ്‌, പാസ്റ്റർ ചാക്കോ തോമസിന്റെ ബാലോദ് എന്നീ പ്രവർത്തനങ്ങൾ ഒരുമിച്ച് നിന്നാൽ പാസ്റ്റർ ജിജിയെ നേതൃത്വത്തിൽ നിന്നും മാറ്റി വീണ്ടും പാസ്റ്റർ കുരുവിളയക്ക് നേതൃത്ത്വത്തിൽ വരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ സ്ഥാനമോഹിയായ കുരുവിളയും ഇവരുടെ കൂടെ കൂടി. കോർബാ ഡിസ്ട്രിക്റ്റ് പാസ്റ്റർ ആയ സഖറിയ മാമൻ പാസ്റ്റർ കുരുവിള ഗ്രൂപ്പിന്റെ സ്ട്രെങ്ത് കണ്ട് അവരുടെ കൂടെ കൂടി, കൂടാതെ പാസ്റ്റർ നൈനാൻ ടീ വർക്കി, പാസ്റ്റർ സുനിൽ എം എ എന്നിവർ പാസ്റ്റർ ജിജി യുടെ കൂടെയുള്ള ചിലരോട് ഉണ്ടായ പിണക്കം കാരണം പാസ്റ്റർ കുരുവിളയോടു ചേർന്നു. അങ്ങനെ അവർ എല്ലാവരും ചേർന്ന് പാസ്റ്റർ ജിജിയ്ക്ക്‌ എതിരെ കള്ള കഥകൾ എഴുതി ഉണ്ടാക്കി ആരോപണങ്ങൾ ഉന്നയിച്ചു ജനറൽ കൗൺസിലിൽ പരാതി നൽകി. അവിടം മുതൽ ആണ് ഛത്തീസ്ഗഡിൽ വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
ഐപിസി ഛത്തീസ്ഗഡിന്റെ ചരിത്രത്തിൽ ഒരിക്കൽപോലും ആരും പ്രസിഡന്റ് പദവിയെ ആഗ്രഹിച്ചു ഛത്തീസ്‌ഗഡിനെ സഹായിക്കാൻ വന്നിട്ടില്ല,എന്നാൽ ഹ്യൂസ്റ്റൺ സഭയുടെ സപ്പോർട്ട് ഇവിടെ കൊണ്ടുവന്ന ആ സഭയുടെ മുൻ പാസ്റ്റർ ഷാജി ഡാനിയേലിനെ പ്രസിഡന്റ് ആക്കാൻ ഉള്ള പ്ലാൻ ചാക്കോ തോമസും ബിനോയിയും മുന്നോട്ടു കൊണ്ടുവന്നു. നേരിട്ട് ഒരാളെ സ്റ്റേറ്റിൽ ഇറക്കുമതി ചെയ്യാൻ വർഷങ്ങളായി ഇവിടെ വേല ചെയ്യുന്ന ആരും സമ്മതിക്കില്ല എന്ന കാരണത്താൽ ആദ്യം പാസ്റ്റർ ഷാജി ഡാനിയേലിനെ ഐപിസി ബിശ്രാമ്പൂർ ഡിസ്ട്രിക്റ്റ് പാസ്റ്റർ ആക്കുക, ശേഷം അടുത്ത ഇലക്ഷൻ വരുമ്പോൾ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരിക. കുരുവിളയും, പാസ്റ്റർ ജിജിയും സ്റ്റേറ്റിനെ സഹായിക്കാൻ കഴിവില്ലാത്തവർ ആണ്, പാസ്റ്റർ ഷാജി ഡാനിയേലിനെ പ്രസിഡന്റ് ആക്കിയാൽ അദ്ദേഹം എല്ലാവരെയും സഹായിക്കും എന്ന ചിന്തയാൽ ( ഇങ്ങനെയൊരു അഡാർ ഐഡിയ പാസ്റ്റർമാരിൽ എത്തിക്കാൻ ചാക്കോയും ബിനോയിയും പരിശ്രമിച്ചു. ) പസ്റ്റർമാർ അദ്ദേഹത്തിന് വോട്ട് ചെയ്യും. ഇതിന് പാസ്റ്റർ ഷാജി ഡാനിയേലും പൂർണ്ണ സമ്മതം നൽകി. എന്നാൽ ആ ഗർഭം കലങ്ങി ചാപിള്ള വെളിയിൽ വന്നു. ഉറക്കത്തിൽ പാമ്പ് കടിക്കാൻ ഓടിക്കുന്ന സ്വപ്നം കണ്ടു ഓടി ഓടി പിന്നെ ഉരുണ്ടുവീണ് പിന്നെയും എഴുന്നേറ്റ് ഓടി അവസാനം ചതുപ്പ് ചെളിയിൽ വീണു നിരങ്ങി നിരങ്ങി നീങ്ങി ഞെട്ടി ഉണർന്നപ്പോൾ ബെഡിൽ തന്നെ എന്നപോലെ ആയി ഛത്തിസ്‌ഗഡ്‌ പ്രസിഡന്റ് പദവി. ഈ തരികിട ചാക്കോ തോമസിന്റെ വാക്ക് കേട്ട പാസ്റ്റർ ഷാജിയുടെ പേര് നാറിയത് മാത്രം മിച്ചം.
ഒരു സ്റ്റേറ്റിലെ ദൈവത്തിന്റെ വേലയെ പേരിനും പെരുമയ്ക്കും രാഷ്ട്രീയം കളിച്ചും സാമ്പത്തീക ലാഭത്തിനുമായി ഇത്രയധികം ചിഹ്നഭിന്നമാക്കിയ, നശിപ്പിച്ച ഈ ചാക്കോയോടും തലമുറയോടും ദൈവം ക്ഷമിക്കുമോ ? ഇവന്റെ തലമുറ ഇതിനു കണക്കുപറയും. ഉറപ്പ്.       (തുടരും…… ) 

Source URL: https://padayali.com/the-growth-of-the-chempan-chelli-chacko-thomas-and-the-collapse-of-the-chhattisgarh-work/