മലബാറിന്റെ നല്ല ശമര്യക്കാരൻ..

by padayali | 30/11/2021 9:07 AM

എന്റെ ഈ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു യേശു പറഞ്ഞു.  പലപ്പോഴും എളിയവരെ സഹായിപ്പാൻ പലരും മുൻകൈ എടുക്കാറില്ല,

കാരണം വളരെയേറെ ക്ലേശങ്ങളും സാമ്പത്തിക ബാധ്യതകളും ഉണ്ടാക്കുന്ന ഒരു പ്രവർത്തന മേഖലയാണ്. പലരും ഇത്തരം സാഹചര്യങ്ങൾ കണ്ടില്ല എന്ന് നടിച്ചു, അല്ലെങ്കിൽ അല്പം എന്തെങ്കിലും നൽകി കടന്നു പോവുകയാണ് പതിവ്. അവിടെയാണ് ഹുസ്റ്റൺ ഐപിസി ഹെബ്രോൺ പ്രധാന ശുശ്രൂഷകനായ പാസ്റ്റർ സാബു വർഗ്ഗീസ് തന്റെതായ ഒരു വഴിത്താര വെട്ടിത്തുറന്ന് അനേക ജീവിതങ്ങളുടെ ദുരിതപൂർണമാക്കുന്ന സാഹചര്യങ്ങളെ മാറ്റിക്കൊണ്ട് എന്തെല്ലാം വിധത്തിൽ സഹായമേകാൻ കഴിയുമോ അങ്ങനെ എല്ലാം പ്രവർത്തിക്കുന്ന വ്യത്യസ്തനും സ്ഥിരോത്സാഹിയും കർമ്മനിരതനുമായി പാവങ്ങളുടെ പടത്തലവൻ ആവുന്നത്. ദൈവം കൊടുത്ത നന്മയിൽ നല്ലൊരുഭാഗവും അശരണർക്കും ആലംബഹീനർക്കും മാറ്റിവെച്ച് ക്രൈസ്തവ മൂല്യങ്ങൾക്കും ക്രിസ്തുവിന്റെ ദർശനങ്ങൾക്കും വേണ്ടി നിർലോഭമായി അത്യധ്വാനം ചെയ്യുന്നു. അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത് വളരെ ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു പ്രവർത്തന മേഖലയാണ്.

കഴിഞ്ഞ കുറേവർഷങ്ങളായി കണ്ണൂരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന തയ്യൽ സ്കൂളിൽ നിന്നും സൗജന്യമായി തൊഴിൽ പഠിച്ചു ഉപജീവിതം തുടങ്ങിയത് 18 ബാചുകളിലായി ഏകദേശം 900 ജീവിതങ്ങളാണ്. അവരിൽ പലരും മുഴുസമയമോ ഭാഗികമായോ തയ്യൽ ജോലികൾ ചെയ്തത് തന്റെ കുടുംബത്തെ പോറ്റുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏകദേശം 45 ഓളം വീൽചെയർ, തയ്യൽ മെഷീനുകൾ കണ്ണൂരിൽ അർഹതപ്പെട്ടവർക്ക് എത്തിച്ച് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ പ്രവർത്തനമേഖല വയനാട്ടിലും സമാനമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്… അവിടെയും തയ്യൽ സ്കൂളുകളും കുഞ്ഞു കുട്ടികൾക്ക് പഠിക്കുവാനുള്ള സഹായവും രോഗികൾക്ക് ശുശ്രൂഷയും പാവങ്ങൾക്ക് ആഹാരവും എത്തിക്കുന്നു. കൊല്ലത്തും കാസർകോടും ഇതുപോലെ തന്നെയുള്ള പ്രവർത്തനങ്ങളുമായി അദ്ദേഹത്തിന്റെ ടീം പ്രവർത്തിക്കുന്നു.കുട്ടികൾക്ക് പഠിക്കാൻ വേണ്ടി ടിവി, മൊബൈൽ ഫോണുകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാസ്റ്റർമാരുടെ കുട്ടികൾക്ക് സാമ്പത്തിക സഹായം, വിധവകൾക്കും അശരണർക്കും സഹായവും കൊവിഡ് സമയത്ത് പൊലീസുകാർക്കും സന്നദ്ധ പ്രവർത്തകർക്കും സാധുക്കൾക്കും ആഹാരം എത്തിച്ചു കൊടുക്കൽ, ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു കൊടുക്കൽ മുതലായവ അദ്ദേഹത്തിന്റെ ബൃഹത്തായ പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്….

 

Rev.Dr സാബു വർഗീസ്
നേതൃത്വം നൽകുന്ന
Kingdom Voice international മിനിസ്ട്രിയുടെപ്രധാന പ്രവർത്തനങ്ങൾ..

= സൗജന്യ തയ്യൽ പരിശീലനം
= വിദ്യാഭ്യാസ സഹായങ്ങൾ
= വിധവ പെൻഷൻ പദ്ധതി
= സൗജന്യ വീൽ ചെയർ വിതരണം
= തയ്യൽ മെഷീൻ വിതരണം
= ഭവന നിർമ്മാണ സഹായം.
= വിവാഹ സഹായം
= മെഡിക്കൽ സഹായം
= പഠനോപകരണ വിതരണം
= കോവിഡ് കാല പ്രത്യേക ഫുഡ് കിറ്റ് വിതരണം
= മെഡിക്കൽ ക്യാമ്പുകൾ
= സാമൂഹീക തിന്മകൾക്കെതിരെ ബോധവൽക്കരണം.
= മാസ്ക്ക് വിതരണം
= TV മിനിസ്ട്രി .പവ്വർ വിഷൻ TV യിൽ എല്ലാ ഞയറാഴ്ചയും വൈകുന്നേരം 6 മുതൽ 6.30 വരെ .

അനുഗ്രഹീതനായ ദൈവവചന പ്രഭാഷകനും പ്രമുഖ കൺവെൻഷൻ പ്രാസംഗികനും ഇംഗ്ലീഷിലും മലയാളത്തിലും മനോഹരമായ പാടവത്തോടെ ദൈവവചനം സംസാരിക്കുന്ന കർതൃദാസനാണ് പാസ്റ്റർ സാബു വർഗീസ്. അദ്ദേഹം ഒരു കൗൺസിലറും മോട്ടിവേറ്ററും കൂടിയാണ്.

നാട്ടിലെ ബൃഹത്തായ ഈ പദ്ധതികൾക്കു ചുക്കാൻ പിടിക്കുന്നത് അദ്ദേഹത്തിന്റെ പിതാവും രക്ഷാധികാരി കൂടി ആയ പാസ്റ്റർ കെ വി വർഗീസ് ആണ്. കാര്യങ്ങൾ എല്ലാം കോഡിനേറ്റ് ചെയ്യുവാൻ പാസ്റ്റർ അനീഷ്‌ ഐപ്പിനേയും ചുമതല പെടുത്തിയിരിക്കുന്നു.
ഹുസ്‌റ്റണിൽ ഐപിസി ചർച്ചുമായുള്ള ബന്ധത്തിൽ സീനിയർ പാസ്റ്ററായി അദ്ദേഹം കഴിഞ്ഞ നാല് വർഷമായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനം സഭയ്ക്ക് ഏറ്റവും അനുഗ്രഹവും അനേകം നല്ല കാര്യങ്ങൾക്ക് മാതൃകയായി മുന്നിട്ടിറങ്ങുവാൻ അദ്ദേഹം ഊർജ്ജസ്വലനായ ഒരു പാസ്റ്റർ ആണ്. കഴിഞ്ഞ നാലുവർഷം കൊണ്ട് സഭയുടെ മിഷൻ സ്റ്റേഷനുകൾ ഇരട്ടിയിലധികം ആയി ഉയർത്തി ഏകദേശം 400 ഇൽ പരം സ്റ്റേഷനുകളിൽ സപ്പോർട്ട് ചെയ്യുന്നു.
കൂടാതെ അനേകം മിനിസ്ട്രികൾ പുതുതായി തുടങ്ങുവാനും മുൻ കൈ എടത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ പത്നി ഫേബാ വർഗ്ഗീസും അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പ്രാർത്ഥനയോടെ കൂട്ടായുണ്ട്. അദ്ദേഹത്തിന്റെ നൂറുകണക്കിന് ആത്മീയ പ്രഭാഷണങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലും അനേകർ വീക്ഷിച്ചും ശ്രദ്ധിച്ചും അനുഗ്രഹവും ആശ്വാസവും പ്രാപിക്കുന്നു .

ക്രൈസ്തവ ദർശനത്തോടെ ഉള്ള എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടായിരിക്കട്ടെ എന്നും നിസ്വാർത്ഥമായ ഇത്തരം പ്രവർത്തനങ്ങൾ അനേകം പേർക്ക് പ്രചോദനമായി തീരട്ടെ എന്നും അതിലൂടെ ദൈവനാമം മഹത്വപ്പെടട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു….

Endnotes:
  1. https://padayali.com/wp-content/uploads/2021/11/IMG_9918.mp4: https://padayali.com/wp-content/uploads/2021/11/IMG_9918.mp4

Source URL: https://padayali.com/the-good-samaritan-of-malabar/