വാഹനാപകടത്തിൽ മരണമടഞ്ഞ പാസ്റ്റർ ജോർജ് കുര്യന്റെ സംസ്കാരം 26- ന്

വാഹനാപകടത്തിൽ മരണമടഞ്ഞ പാസ്റ്റർ ജോർജ് കുര്യന്റെ സംസ്കാരം 26- ന്
November 25 10:45 2022 Print This Article

ബെംഗളൂരു: കർണാടകയിലെ മംഗലാപുരം – ബാംഗ്ലൂർ ദേശീയപാത കുനിഗലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നവം.15 ന് മരണമടഞ്ഞ ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് മലയാളം ഡിസ്ട്രിക്റ്റ് ഓവർസിയറും എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപകനുമായ പാസ്റ്റർ ജോർജ് കുര്യന്റെ (രാജൻ -74) സംസ്കാര ശുശ്രൂഷകൾ നവംബർ 25, 26 തീയതികളിൽ ന്യൂയോർക്കിൽ നടക്കും.

Viewing Service: Friday, November 25th, 4:30 – 8:30pm, At Gateway Christian Center, 502 N. Central Avenue

Valley Steam, NY 11580 Homegoing Service: Saturday, November 26th 8:00 – 11:30 A.M At Gateway Christian Center, 502 N. Central Avenue, Valley Steam, NY 11580

Interment Service: Pine Lawn Cemetery, 2030 Well Wood Ave, Farmingdale, NY 11735

Repast: Gateway Christian Center, 502 N. Central Avenue, Valley Steam, NY 11580

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ന്യൂയോർക്കിൽ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, മലയാളം ഡിസ്ട്രിക്റ്റ് ഓവർസിയറും കൺവൻഷൻ പ്രഭാഷകനുമാണ് പാസ്റ്റർ ജോർജ് കുര്യൻ.

ദീർഘവർഷം അബുദാബി, കുവൈത്ത് എന്നിവിടങ്ങളിൽ മെക്കാനിക്കൽ എൻഞ്ചിനിയറായ് ജോലി ചെയ്തിരുന്ന അദ്ദേഹം 1990-ൽ അമേരിക്കയിൽ എത്തി. ഇക്കഴിഞ്ഞ ഒക്ടോബർ 30 ന് എൻജിനിയറിംങ് ജോലിയിൽ നിന്ന് വിരമിച്ചതിന് പിറ്റേ ദിവസം ഇന്ത്യയിലേക്ക് മിഷൻ ട്രിപ്പിനായി എത്തിയതാണ്.

ഭാര്യ. ഡെയ്സി കുര്യൻ. മക്കൾ: അലൻ കുര്യൻ ,അനിൽ കുര്യൻ, ആൽബർട്ട് കുര്യൻ.
മരുമക്കൾ: ജൂലിയറ്റ്, ഷൈനി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.