‘ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു ‘ എന്നപോലെ ആയി ഇപ്പോൾ ഐപിസിയുടെ അവസ്ഥ.

by padayali | 29 October 2020 12:07 AM

“മുടിയാന്‍കാലത്തു മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി, അവളും മുടിഞ്ഞു, ഞാനും മുടിഞ്ഞു” എന്ന ഒരു പഴഞ്ചൊല്ലുപോലെ ആയി ഐപിസിയുടെ FCRA ഇപ്പോൾ. വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ഐപിസി എഫ്.സി.ആർ.എ അക്കൗണ്ട് കേന്ദ്ര സർക്കാർ  റദ്ദാക്കിയത് മുൻ ഭരണ നേതൃത്വത്തിന്റെ കഴിവുകേടെന്നു വിളിച്ചുകൂവി ഭരണത്തിൽ വന്നവർ 43 ലക്ഷം പെനാൽറ്റി അടച്ചു തിരിച്ചുപിടിക്കാൻ പണം പിരിച്ചു അടവും നടത്തി. എന്നിട്ടു ഐപിസിക്കു FCRA കിട്ടിയോ ?
അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയും മുൻപ് മറ്റുചില സത്യങ്ങൾ ഐപിസി വിശ്വാസികൾ അറിഞ്ഞിരിക്കേണം.

സത്യത്തിൽ ഇവർ ഐപിസിയിലെ പൊതുജനങ്ങളെ വഞ്ചിക്കുക ആയിരുന്നില്ലേ ?

2014 ൽ ഐപിസി ജനറൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി വന്ന പാസ്റ്റർ. ജേക്കബ് ജോൺ, ഇദ്ദേഹത്തിന് പേരിന് മുൻപിൽ വെക്കാൻ ഡോ…യും, റവ..യും ഒന്നും ഇല്ല. വെറും ഒരു തനി നാടോടി. നന്നായി ഒന്നു പ്രസംഗിക്കാൻ അറിയില്ല. പക്ഷേ ഒരു നാണവും ലജ്ജയും ഇല്ലാതെ ആരുടെ മുൻപിലും കരയും. ആരോടും പണം ചോദിക്കും. അങ്ങനെ തീഷ്ണതയോടെ ഐപിസി എന്ന പ്രസ്ഥാനത്തിന്റെ ഹെഡ് ക്വാർട്ടേഴ്സ് ആയ ഹെബ്രോൻ പൂരത്തിന്റെ മുഖഛായ മാറ്റിതുടങ്ങി.
കൺവൻഷന് സ്റ്റേജ്, അതിന്റെ അടിയിൽ പ്രാർത്ഥനാ കൂടാരം, കൺവൻഷനുമുമ്പ് ഉപവാസ പ്രാർത്ഥന, കൗൺസിൽ ഹോൾ, കൗൺസിൽ അംഗങ്ങൾക്ക് താമസിക്കാൻ AC റൂമുകൾ, വസ്തു, കൺവൻഷനിൽ വരുന്നവർക്ക് എല്ലാവർക്കും ആഹാരം. എന്നുവേണ്ട ഒത്തിരി പദ്ധതികൾ ആസൂത്രണം ചെയ്തു. ( കൂട്ടത്തിൽ കൈയ്യിട്ടു വാരികൾ കൈയ്യിൽ കിട്ടിയത് ഒക്കെ വാരിയും എടുത്തു എന്നു പറയാതിരിക്കാൻ പറ്റില്ല ) ഈ പോക്ക് പോയാൽ പിന്നെ ഒരിക്കലും ബംഗ്ലാവ് കാർക്ക് ഹെബ്രോൻ പുരത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല എന്നു ബോധ്യം വന്നപ്പോൾ ബംഗ്ലാവ് കാരുടെ കുരുട്ടു ബുദ്ധിയിൽ ഉരുത്തിരിഞ്ഞുവന്ന പദ്ധതിയായിരുന്നു FCRA ഇല്ലാതാക്കുക എന്നത്. ബംഗ്ലാവ് കുടുംബക്കാർ തന്നെ ഓഫീസ് ജോലിക്കാരെ കൈയ്യിൽ എടുത്തു വളരെ രഹസ്യമായി സൂക്ഷിക്കേണ്ട സാമ്പത്തീക ഇടപാടുകളുടെ രേഖകൾ, റെസീപ്റ്റ് കോപ്പി, ചെക്ക് കോപ്പി എല്ലാം അടിച്ചുമാറ്റി ഐപിസിയിൽ നിന്നും പുറത്താക്കപ്പെട്ട കെ.പി. കുര്യനെ ഏല്പ്പിച്ചു. FCRA തിരിമറി നടത്തി എന്നുകാട്ടി കെ. പി. കുര്യൻ 2016 ൽ കുര്യന്റെ ബിനാമിയായ വിനോദ് കോടിയാട്ടുകാലായിൽ നെക്കൊണ്ട് കേസ് രെജിസ്റ്റർ ചെയ്യുന്നു. ( കേസ് നമ്പർ WP (C)14622/2016 ) അതിനുള്ള സാമ്പത്തികം കൊടുത്തതും ബംഗ്ലാവുകാർ തന്നെ.

സത്യത്തിൽ ആ കേസ് ആണ് ഇപ്പോൾ FCRA യ്ക്ക് ഉണ്ടായ ഈ അവസ്ഥയുടെ കാരണം. കഴിഞ്ഞ ഭരണസമിതിക്ക്‌ പിടിപ്പുകേട് ധാരാളം ഉണ്ടങ്കിലും പ്രധാനമായും FCRA യ്ക്ക് എതിരെ കൊടുപ്പിച്ചു കേസ് ആണ് ഹോം മിനിസ്ട്രിയുടെ മുന്നിൽ FCRA നോട്ടപ്പുള്ളി ആകാനും ഇന്ന് FCRA നഷ്ടപ്പെടാനും ഈ അവസ്ഥയിൽ എത്താനും കാരണമായത്. അങ്ങനെ ഐപിസിയുടെ FCRA ഫ്രീസ് ചെയ്തു. 43  ലക്ഷം രൂപ പിഴ അടച്ചു വീണ്ടും പുതുക്കണം എന്ന് കേന്ദ്രസർക്കാർ അറിയിപ്പുമുണ്ടായി.
ശേഷം ഭരണം മാറി. പുതിയ സമിതി ഐപിസിയുടെ ജനറൽ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഐപിസി FCRA ജനറൽ അക്കൗണ്ട്സ് വ്യാജ കണക്കും ജനറൽ എക്സിക്യൂട്ടീവ്സ് സ്വന്ത ആവശ്യത്തിന് ആണ് പണം ഉപയോഗിക്കുന്നത് എന്നും ആരോപിച്ചു കേസ് ഫയൽ ചെയ്ത വ്യക്തിയായ കുര്യനെത്തന്നെ ഉപയോഗിച്ചു വീണ്ടും പുതിയ സമിതി ( ബംഗ്ലാവ് കുടുംബം ) കേന്ദ്ര ഗവർമെന്റിന്റെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് ചുമത്തിയ പിഴ മാറ്റിക്കൊടുക്കേണം എന്നുകാട്ടി കേരളാ ഹൈ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. ( ചിലവ് 7 ലക്ഷം ) ആ കേസിലും കെ പി കുര്യൻ ലക്ഷങ്ങൾ വിഴുങ്ങി. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് ചുമത്തിയ പിഴ( 43 ലക്ഷം )അടച്ചു FCRA ഓപ്പൺ ചെയ്തുകൊള്ളാൻ ശേഷം കോടതി വിധി വന്നു.
അങ്ങനെ “അടിയും കൊണ്ടു, പുളിയും കുടിച്ചു, കരവും അടച്ചു ” എന്നു പറഞ്ഞപോലെ ആയി കാര്യങ്ങൾ. ( ഇത്രയും നാടകത്തിൽ പ്രയോജനം രണ്ടു കൂട്ടർക്ക്. 1- കെ പി കുര്യൻ. ലക്ഷങ്ങൾ പോക്കറ്റിൽ. 2- ബംഗ്ലാവ്. ഐപിസിയുടെ ഭരണ നിയന്ത്രണം കൈയ്യിൽ. ) ( സിനിമാ സംവിധായകർ നമ്മുടെ ഐപിസിയിൽ ഉള്ളതുകൊണ്ട് നല്ല ഒരു സിനിമയക്കുള്ള സ്റ്റോറിയുണ്ട്. )

ഇനിയുമാണ് നാടകത്തിന്റെ ട്വിസ്റ്റ്…….

FCRA വിഷയത്തിൽ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് ചുമത്തിയ പിഴയായ 43 ലക്ഷം രൂപാ അമേരിക്കയിൽ നിന്നും മറ്റു എക്സിക്യൂട്ടീവുകളും ഒക്കെ ചേർന്നു പിരിച്ചു അടച്ചു FCRA ഹോം പേജ് തുറന്നു. 2017-18 റിട്ടേൺ ഫയൽ ചെയ്തു. ഇതുകഴിഞ്ഞു ഹൈ കോടതിയിൽ കേസ് കൊടുത്തത് ഐപിസിക്ക് ഫേവറായി വിധിയുണ്ടായി എന്നുപറഞ്ഞു പ്രസിഡന്റ് ഒരു വീഡിയോ ഇറക്കി. അതു കണ്ടവർ കണ്ടവർ രോമാഞ്ച പുളകിതർ ആയി പ്രസിഡന്റിനെ വാനോളം പുകഴ്ത്തി. പണ്ട് ആരോ പറഞ്ഞതുപോലെ ” ഇലക്റ്റ്രിക്‍ പൊസ്റ്റിനു വെള്ളമൊഴിച്ചിട്ടെന്താ കാര്യം” ? എന്ന അവസ്ഥയിൽ ആയി വീണ്ടും കാര്യങ്ങൾ.

“ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദ് “? FCRA മുടിക്കാനും പുതുക്കാനും കേസുകൊടുത്ത കുര്യൻ ലക്ഷാധിപതിയായി. 43 ലക്ഷം രൂപാ പിഴ അടച്ചു FCRA അക്കൗണ്ട് വീണ്ടും ലോഗിൻ ചെയ്തു 17-18 റിട്ടേൺ ഫയൽ ചെയ്തു. ” പാമ്പ് കടിച്ചവന്റെ തലയില്‍ തേങ്ങ വീണതു” പോലെ ദേ പോയി ദാ വന്നു അടുത്ത പെനാൽറ്റി. 35 ലക്ഷം രൂപാ ഡിസംബറിനുള്ളിൽ അടച്ചില്ലെങ്കിൽ FCRA വീണ്ടും ഫ്രീസ് ആകും. അങ്ങനെ വീണ്ടും പിരിക്കും. പിഴ അടക്കും. 2018 -2019 റിട്ടേൺ ഫയൽ ചെയ്യും. അപ്പോൾ വരും അടുത്ത പെനാൽറ്റി. അങ്ങനെ ഈ നേതൃത്വം പെനാൽറ്റി അടച്ചുകൊണ്ടേ ഇരിക്കും. FCRA ഒട്ടു കിട്ടുകയും ഇല്ല. അതിൽ ഉള്ള തുക ഏകദേശം ഒരു കോടി ഇരുപത് ലക്ഷം. 43 (അടച്ചത് ) + 35 ( ഇപ്പോൾ അടയ്‌ക്കേണ്ടത്/ഈ തുകയ്ക്ക് തെണ്ടൽ തുടങ്ങി എന്നും കേൾക്കുന്നു) = 78 ലക്ഷം. കേസിന്‌ പോയത് 8 ലക്ഷത്തിന് മുകളിൽ. (86) ഇത് കഴിഞ്ഞു 18-19 പെനാൽറ്റി = ? എല്ലാം കൂടി അകെ മൊത്തം റ്റോട്ടൽ 1 കോടി 20 ലക്ഷം. ( ഈയുള്ളവൻ ഇത് നേരത്തേ മുൻകൂട്ടി പറഞ്ഞതാണ് )
അടി കപ്യാരെ കൂട്ടമണി……
കഴിഞ്ഞ ഭരണ നേതൃത്വത്തിൽ വന്ന പാകപ്പിഴകൾ കണ്ടും കേട്ടും അനുഭവിച്ചും വേദനിച്ചവർ ഐപിസിയ്ക്ക് ഒരു ഭരണമാറ്റം വന്നാൽ എല്ലാം ശരിയാകും എന്നാഗ്രഹിച്ചു തിരഞ്ഞെടുക്കപ്പെട്ടവർ വർഷം ഒന്നായി ഭരണത്തിൽ വന്നിട്ട്. എന്തു ഭരണ നേട്ടം ആണ് ഈ നേതൃത്വം ഐപിസിക്ക് കാഴ്ച്ച വെച്ചത് ? വീണ്ടും ലക്ഷങ്ങൾ പാഴാക്കി എന്നല്ലാതെ എന്തു ഗുണം അല്ലങ്കിൽ നന്മ എടുത്തുപറയാൻ ഉണ്ട് ? പ്രീയ വിശ്വാസ സമൂഹമേ. “കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പിയില്‍ ആയിപ്പോയി” എന്നു മാത്രം. “ഇല്ലത്തു നിന്നും പുറപ്പെട്ടു, അമ്മാത്തൊട്ട് എത്തിയതുമില്ല” എന്ന അവസ്ഥയിലാണ് ഇപ്പോൾ ഐപിസി സമൂഹം.

ദയവുചെയ്ത് ഇനിയും ആരും ഐപിസിയുടെ FCRA റിപ്പയർ ചെയ്യാൻ നിങ്ങളുടെ വിയർപ്പിന്റെ അധ്വാനഫലം വാരി എറിയരുത്. അത് ശരിയാവില്ല. ബംഗ്ലാവ് കാർ തന്നെയാണ് ഈ FCRA നശിപ്പിക്കാൻ കളം ഒരുക്കിയത്. അവരാണ് കെ പി കുര്യന് പണം കൊടുത്ത് FCRA തിരിമറി നടത്തി എന്നുകാട്ടി കെ. പി. കുര്യന്റെ ബിനാമിയായ വിനോദ് കോടിയാട്ടുകാലായിലിനെക്കൊണ്ട് കേസ് ഫയൽ ചെയ്യിപ്പിച്ചത്.
വിശ്വാസികൾ പ്രതികരിക്കണം, മുഖത്തുനോക്കി ചോദിക്കാനുള്ള ആർജ്ജവം നേടണം. ഇവരുടെ അനീതിയും അന്യായവും കണ്ടു കണ്ണടച്ചു നിൽക്കുന്നതുതന്നെ പാപമാണ്.

ചത്ത കുതിരയ്ക്കെന്തിനാ ലാടം തറയ്ക്കുന്നത്?

Source URL: https://padayali.com/the-current-state-of-the-ipc-is-as-follows/