ഡാളസിലെ പ്രമുഖ ഐപിസി സഭയെ ശൂന്യമാക്കുന്ന മ്ലേച്ഛന്മാർ

ഡാളസിലെ പ്രമുഖ ഐപിസി സഭയെ ശൂന്യമാക്കുന്ന മ്ലേച്ഛന്മാർ
October 03 23:05 2020 Print This Article

ശൂന്യമാക്കുന്ന മ്ലേച്ഛ (ന്മാർ)ത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” – ഇത് വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ – സഭയുടെ അധഃപ്പതനം ആരംഭിച്ചു.

ആത്മീയ ജീവിതത്തിൽ നിഷ്കർഷയും ആത്മീയ അഭിവാഞ്ചയും കാത്തു കാത്തുസൂക്ഷിക്കുന്ന പെന്തക്കോസ്ത്‌ ലോകത്ത് അധമന്മാരുടെ കൂത്തരങ്ങുകൊണ്ട് വീർപ്പുമുട്ടുകയാണ് എന്ന് പറയാതെ വയ്യ. സ്വതവേ ശാന്തശീലരും ആത്മീയ സമാധാനവും കാത്തുസൂക്ഷിക്കുന്ന ഈ സമൂഹത്തിൽ ഇന്ന് യാതൊരുവിധത്തിലുള്ള ക്രൈസ്തവ മൂല്യങ്ങൾക്ക് പുലബന്ധം പോലുമില്ലാത്ത, അഹങ്കാരത്തിനും പണത്തിന്റയും സ്വാധീനത്തിൽ ചർച്ചുകളുടെ ബോർഡുകളിൽ പോലും കടന്നുകൂടിയിരിക്കുന്ന ആഭാസന്മാരെ തുടച്ചു നീക്കിയെങ്കിലേ ഇന്ന് മലയാളി പെന്തക്കോസ്ത്‌ സമൂഹം ഈ മാനസിക നീറ്റലിൽ നിന്നും മുക്തി പ്രാപിയ്ക്കുകയുള്ളൂ.

അടുത്ത പട്ടണമായ ഹൂസ്റ്റണിൽ നാനൂറിലധികം കുടുംബങ്ങൾ കൂടുന്ന ഇതെ പേരുള്ള ഒരു ഐപിസി ഹെബ്രോൺ സഭ ഉണ്ട്. കഴിഞ്ഞ 45 വർഷമായി ആ ചർച്ച് അവിടെത്തന്നെയുണ്ട്. കഴിയുമെങ്കിൽ എല്ലാവരും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും അവിടെ ഒന്നു പോകേണ്ടതാണ്. ആഭാസന്മാരോ, തെറിയൻമാരോ, ഭാര്യയെ എക്സ്ചേയ്‌ഞ്ചു ചെയ്യുന്ന അലവലാതികളായ ഒരുത്തൻ പോലും ആ സഭയുടെ ചർച്ചുബോർഡിൽ ഉണ്ടാവുകയില്ല എന്നുള്ളതിന് ഞാൻ സാക്ഷി. അവിടെയും ജനറൽബോഡി ഉണ്ട്. അവിടെയും ചർച്ചു ബോർഡുകൾ ഉണ്ട്. അവിടെയും മത്സരമുണ്ട് എന്നാൽ ആ മത്സരം കഴിഞ്ഞ പ്രാവശ്യത്തെതി നേക്കാൾ മെച്ചമായി ചെയ്യുവാനുള്ള മത്സരം മാത്രമാണ്.
ഏകദേശം മുപ്പതിലധികം വ്യത്യസ്തമായ മിനിസ്ട്രികൾ ആ ചർച്ചിൽ ഉണ്ട്. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ട്. എന്നാൽ മാന്യമായി പറഞ്ഞ് എല്ലാം നന്നായി ചെയ്യുവാൻ കഴിവുള്ള ഒരു ആത്മീയ കൂട്ടായ്മ ചർച്ചയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട് എന്ന് പറയാതെ തരമില്ല. അവിടെ കോടതിയിൽ വാദിക്കുന്നത് പോലെ തലനാരിഴ കീറിമുറിച്ച് വാദിക്കുവാൻ ആളുണ്ട്. എന്നാൽ എല്ലാം മാന്യതയുടെയും,സഭ്യതയുടെയും അതിർ വരമ്പുകളിൽ നിന്നുകൊണ്ടുതന്നെ മാത്രം. അതുകൊണ്ടുതന്നെ ആ ചർച്ചിനെ ദൈവം അനുഗ്രഹിച്ചു. ഇന്ത്യയിൽ പെന്തക്കോസ്ത്‌ ലോകത്ത് ഏറ്റവുമധികം ദൈവവേല ചെയ്യുന്ന ഒരു ചർച്ചായി ദൈവം അതിനെ മാറ്റി. പാസ്റ്ററുടെ മാന്യതക്കും വാക്കുകൾക്കും വിലകല്പിക്കുന്ന ഒരു ചർച്ച്, അതുപോലെതന്നെ വിശ്വാസികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താതെ മാന്യമായി തന്നെ കാര്യങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു ഇങ്ങനെ വേറെ അധികം മലയാളി സഭകൾ അമേരിക്കയിൽ ഉണ്ടോ എന്ന് സന്ദേഹം തന്നെ.

കുറച്ച് കാലങ്ങൾക്ക് മുൻപ് ഗായക സംഘത്തിലെ ഒരു പ്രധാനി തന്റെ ഒരു ദുർബലമായ നിമിഷത്തിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആ വീഡിയോ ചർച്ചിലെ ഉത്തരവാദിത്വപ്പെട്ടവരുടെ കൈകളിൽ എത്തിയപ്പോൾ, അത് വിശ്വാസികളുടെ സഭ്യതയ്ക്ക് അല്പം കുറവുണ്ട് എന്ന് കണ്ടു. പാസ്റ്റർ ഉൾപ്പടെ ബോർഡ് അംഗങ്ങൾ ആ വ്യക്തിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തോട് ഇനി അവർ പറയാതെ യാതൊരുവിധ ആത്മീയ കാര്യങ്ങളിലും പങ്കെടുക്കരുതെന്ന് ഉപദേശിച്ചു. ചർച്ചുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു വീഡിയോ ആയിരുന്നിട്ടുകൂടി അത്ര ഗൗരവത്തോടെയാണ് ആ ചർച്ചിൽ കാര്യങ്ങൾ മുൻപോട്ടു ഉത്തരവാദിത്വപ്പെട്ടവർ നീക്കുന്നത് എന്നുള്ളതിന് നല്ല ഒരു ഉദാഹരണമാണ് ഇത്.

ചർച്ചിന്റെ ബോർഡുകളിൽ ആത്മീയ കാഴ്ചപ്പാടില്ലാത്ത പണത്തിന്റെ ഹുങ്കിലും അധികാരത്തിന്റെ ധാർഷ്ട്യത്തിലും
കയറി പറ്റുന്നവർ ഉണ്ടെങ്കിൽ നിർദാക്ഷണ്യം എതിർക്കേണ്ടതു ( ജനറൽബോഡി ) വിശ്വാസികളാണ്. നിങ്ങളെ നയിക്കേണ്ടവർ നിങ്ങളെക്കാൾ മാന്യന്മാർ ആയിരിക്കണം എന്നത് നിങ്ങൾ തീരുമാനിക്കേണ്ട കാര്യമാണ്. അത് ആരും മറന്നുപോകരുത്. എന്നാൽ പലയിടത്തും കള്ളുകുടിയന്മാരും ആഭാസന്മാരും പെണ്ണുപിടിയന്മാരും വരെ ഈ ആത്മീയ ശകട ത്തിന്റെ വളയം പിടിക്കാൻ കയറി ഇരിക്കുമ്പോൾ നിങ്ങളോർക്കുക നിങ്ങളെ നയിക്കുന്നത് ആരാണ് എന്നുള്ളത്? എത്ര നല്ല സ്നേഹിതനായാലും ഒരു നല്ല ആത്മീയൻ അല്ലാത്ത ഒരാളെപ്പോലും ഒരിക്കലും ആത്മീയ നേതൃത്വത്തിന്റെ അകത്തളങ്ങളിലേക്ക് പറഞ്ഞയച്ചു കൂടാ. ആത്മീയത മുന്നിൽ നിൽക്കട്ടെ, പണം എന്നത് പിന്നാലെ വന്നുകൊള്ളും. അതുകൊണ്ട് വിശ്വാസികൾ ദൃഢവും ധൈര്യവും ആയ ഒരു കാഴ്ചപ്പാടോടെ നിന്നില്ലെങ്കിൽ നിങ്ങൾ നിൽക്കുന്ന ഇടം മ്ലേച്ഛതയുടെ കൂത്തരങ്ങായി മാറുമെന്നതിൽ സംശയമില്ല. അവിടെ നിങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും ആത്മീക നന്മകൾ പ്രാപിക്കാതെ മുരടിച്ചു ജഡമോഹങ്ങളുടെ പ്രതാപത്തിൽ മുങ്ങിത്താഴേണ്ടിവരും എന്നുള്ളത് സത്യമായ കാര്യമാണ്.

എല്ലാവരും പരിശുദ്ധരും തികഞ്ഞവരും കുറ്റമറ്റ ജീവിതം ഉള്ളവരും ആയിരിക്കേണം എന്ന് ഇതിന് അർത്ഥമില്ല. എന്നാൽ മാന്യമായി ജീവിതം നയിക്കുന്ന മറ്റുള്ളവരുടെ മുൻപിൽ സന്ദേഹം ഇല്ലാതെ സംശയങ്ങൾക്ക് ഇടകൊടുക്കാതെ ഉത്തരവാദിത്വ ബോധത്തോടെ കുടുംബത്തെ പോറ്റുന്ന സ്വന്തം മക്കളെ ഉപദേശിപ്പാൻ തക്ക യോഗ്യതയുള്ളവരെ മാത്രം ആത്മീയ നേതൃത്വത്തിലേക്ക് ( സഭയുടെ ബോർഡിലേക്ക് ) കയറ്റി കൊണ്ടുവരിക.

ഡാളസിലെ പ്രമുഖ ഐപിസി പെന്തക്കോസ്ത് സഭയെ ശൂന്യമാക്കുന്ന മ്ലേച്ഛന്മാർ മദ്യപാനികൾ, വ്യഭിചാരികൾ, തെറിയന്മാർ ഇവരെയൊക്കെ താങ്ങി ബോർഡ് അംഗങ്ങൾ ആക്കുകയും ആത്മീയ നേതൃത്വത്തിൽ പിടിച്ചിരുത്തുകയും ചെയ്യുന്ന വിശ്വാസികളുടെ ( ജനറൽബോഡി ) അവസ്ഥ ചിന്തിക്കാവുന്നതേ ഒള്ളു. സത്യത്തിൽ സഭയെ നടത്തേണ്ടത് പരിശുദ്ധാത്മാവ് ആണ്, സഭയുടെ തല ക്രിസ്തുവും. എന്നാൽ പ്രതിനിധിയായി നിന്നു തന്റെ ആടുകളെ നയിക്കേണ്ടത് ഇടയന്റെ കടമയാണ്. ആത്മീയമായി മാത്രമല്ല വഴി തെറ്റി പോകുന്ന ആടുകളെ നേരായവഴി കാട്ടിക്കൊടുത്തു ആ വഴിക്കു നടത്തി, ഉപദേശിച്ചു തിരുത്തേണ്ടതിനെ ഉപദേശിച്ചു നടത്തി, അനുസരിക്കാത്തതിനെ ശിക്ഷിച്ചു, ശാസിച്ചു- ഗുണീകരിച്ചു- നീതിയിലെ അഭ്യാസനത്തിൽ നടത്താൻ കഴിവുള്ളവരെ മാത്രം സഭകൾ പാസ്റ്റർമാരായി തിരഞ്ഞെടുക്കാവു.
ആത്മീയ ആരാധനയ്ക്ക് ശേഷം കൂടിയ ബോർഡ് മീറ്റിങ്ങിൽ ” പന്ന പുലയാടി മോനെ എന്നും, പന്ന പൂ…. മോനെ ” എന്നും പുളിച്ച തെറി ( സഭയുടെ ഉള്ളിൽ കാണിച്ച മ്ലേച്ചതകളും തെറി വിളിയും അതുപോലെ പടയാളി എഴുതിയതിന് ആരുടേയും കുരു പൊട്ടിക്കേണ്ട കാര്യം ഇല്ല. വിളിച്ചവർക്ക് കുഴപ്പം ഇല്ല. അത് തുറന്നു പറയുന്നവരാണ് തെറ്റുകാർ ) വിളിച്ചുകൊണ്ട് കൂട്ടു സഹോദനെ ദേഹോപദ്രവം ഏൽപ്പിക്കാൻ പാഞ്ഞു ചെല്ലുകയും, പാസ്റ്ററുടെ ഓഫീസ് ഡോർ ചവിട്ടി തൊഴിച്ചു തകർത്ത ആഭാസന്മാർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ സഭാ പാസ്റ്റർക്കോ സാധിക്കുന്നില്ലെങ്കിൽ ചുമ്മാതല്ല ഇദ്ദേഹത്തിനെ നാട്ടുകാർ ‘ വാവാ പാസ്റ്റർ , ഉറക്കം തൂങ്ങി പാസ്റ്റർ ‘ എന്നൊക്കെ വിളിക്കുന്നത്. ഇദ്ദേഹത്തിന്റെ വായിൽ കുഞ്ഞു കുട്ടികളുടെ വായിൽ വെച്ചുകൊടുക്കുന്ന പാസിഫൈയർ (Pacifier) വെച്ചാണ് നടപ്പ്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി എന്നു വേണം കരുതാൻ. അല്ലാ എങ്കിൽ പാസ്റ്റർ പ്രസിഡന്റ് ആയിരിക്കുന്ന ഒരു വലിയ സഭയിലെ മ്ലേച്ഛത കണ്ടു ആർക്കാണ് കണ്ണടച്ചു നടക്കാൻ കഴിയുക. ഈ ആഭാസതരത്തിന് എതിരെ മൗനമായി നില്ക്കുന്ന ബോർഡ് അംഗങ്ങൾ സത്യത്തിൽ നിങ്ങൾ ഒക്കെ ആത്മീയർ ആണോ?

തെറിയന്മാരും മദ്യപന്മാരും ഭാര്യമാരെ എക്സ്ചേയ്ഞ്ച് ചെയ്യുന്ന വ്യഭിചാരികളും ഒക്കെയുള്ള മ്ലേച്ഛന്മാരുടെ ഒരു ഗാങ് തന്നെ ഈ സഭയിൽ ഉണ്ട് എന്നത് നിരാശാജനകമായ കാര്യം തന്നെ. ഇവരാണ് സഭയെ നിയന്ത്രിക്കുന്നത്. എന്തുകൊണ്ട് ഇവർക്കെതിരെ സഭ ( ജനറൽ ബോഡി ) ശബ്ദം ഉയിർത്തുന്നില്ല? ഡിസംബർ 31 രാത്രിയിലെ ആണ്ടറുതി യോഗത്തിന് അകത്തു ആരാധന നടക്കുമ്പോൾ സഭയുടെ പാർക്കിങ്ങ് ലോട്ടിൽ ഇരുന്ന് ചിയേഴ്സ് പറഞ്ഞു മദ്യം പാനം ചെയ്തിട്ട് അകത്തുവന്ന് പിന്നിലെ ബെഞ്ചിൽ ചാരിക്കിടന്നു ” തുജെ ദേഖാ തോയെ ജാനാസനം, പ്യാർ ഹോത്താ ഹേ ദിവാനസം” എന്ന ഹിന്ദി സിനിമാ ഗാനം പാടി പാമ്പ് ആയി. ഒരു നടപടിയും ഉണ്ടായില്ല. പിന്നെ നടക്കുന്ന ഓരോ കമ്മിറ്റികളിലും ഈ ഗുണ്ടാ സംഘങ്ങൾ ഭീഷണിയായി മാറി. ഈ തെറിയന്മാരായ ആഭാസന്മാരാണ് ഇവിടെ ആത്മീയ നേതൃത്വത്തെപ്പോലും നിയന്ത്രിക്കുന്നത് എന്നാണ് പൊതുവേയുള്ള പറച്ചിൽ. അതുകൊണ്ടല്ലേ അടുത്ത PCNAK യിൽ ട്രഷറാർ ആക്കികൊടുക്കാം എന്നുപറഞ്ഞു ഇതെ സഭയുടെ ഒരു മുൻപാസ്റ്ററുടെ മകനെ കൂടെ നിർത്തിയിരിക്കുന്നത്. അവനും തെറിയന്മാരിൽ ഒരാളായി മാറി. സഭയിലെ ജനറൽ ബോഡിയിൽ ഖരാവോ ചെയ്യുന്നത് ഈ വ്യക്തിയാണ് എന്നാണ് പൊതുവെയുള്ള സംസാരം. സഭയുടെ രാഷ്ട്രീയത്തിൽ ഇടപെടരുത്. ഒഴിഞ്ഞുമാറി നില്ക്കേണം എന്ന് സ്വന്ത പിതാവായ പാസ്റ്റർ മകന് സാരോപദേശം കൊടുത്തപ്പോൾ ” ഞാൻ ഏജ് മൂത്ത അഡൽറ്റ്‌സ് ആണ്, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം, നിങ്ങളുടെ ഉപദേശം എനിക്ക് ആവശ്യമില്ല എന്നുപറഞ്ഞ മൂത്ത അഡൽറ്റ്സ്‌ ആണ് ഈ മഹാൻ.
ഇങ്ങനെയുള്ള ജഡീകന്മാരെ മുൻ നിരയിലേക്ക് കയറ്റിവിട്ടു, വിശുദ്ധിയുടെ വേഷം കെട്ടി പിന്നിൽ നിന്നു ആടുന്ന മറ്റൊരു ഗാങ് ഈ സഭയിൽ ഉണ്ട് എന്നത് മറ്റൊരു യാഥാർഥ്യം. സഭയുടെ ഉള്ളിൽ ഗുണ്ടായിസം കാട്ടാൻ ഈ മ്ലേച്ചന്മാർക്ക് സകല മെന്റൽ സപ്പോർട്ടും കൊടുക്കുന്നത് ഈ വിശുദ്ധ വേഷധാരികളാണ്. ഡാളസ് സിറ്റിയിൽ രാത്രി ജോലിചെയ്യുന്ന ഒരു സഹോദരിയുടെ കെട്ടിയവൻ, അയ്യോ ഇവനാണ് ഈ ചവയിലെ – ബ്രേയ്സ്‌ ആന്റ് വാർഷിപ്പ് – ലീഡർ, സ്റ്റേജിലേക്ക് കയറിയാൽ പിന്നെ ഇവന്റെ വായിൽ അന്യഭാഷയേ വരൂ. ഭാര്യ ജോലിക്കു പോയപ്പോൾ പാതിരാത്രി ” മുത്തേ നീ ഉറങ്ങിയില്ലേ ? എനിക്ക് ഉറക്കം വരുന്നില്ല. അതെന്താ, മൂട്ടകടിക്കുന്നുണ്ടോ ? എന്ന് മറുസൈഡിലെ ചോദ്യത്തിനു മറുപടി, കടിയുണ്ട്, പക്ഷേ, മൂട്ട അല്ല. കടിമൂത്ത് രാത്രിയിൽ ഓൺലൈനിൽ കാണുന്ന പെണ്ണുങ്ങളുടെ അടുക്കൽ കടിമാറ്റാൻ ചെല്ലുന്ന ഇവനെപ്പോലെയുള്ള അധമന്മാർ സഭയുടെ മുൻപന്തിയിൽ നിന്നു ആത്മീയത നയിക്കുന്നത്‌.( ചാറ്റ് ഡീറ്റെയിൽസ് പടയാളിയുടെ പക്കലുണ്ട് )

ഇങ്ങനെയുള്ള ആഭാസന്മാരായ മ്ലേച്ഛന്മാരെ (ജനറൽബോഡി) വിശ്വാസികൾ ഒറ്റക്കെട്ടായി നിന്നു സഭയുടെ ബോർഡിൽ നിന്നും, കമ്മിറ്റി അംഗത്വത്തിൽ നിന്നും മുടക്കി സാധാ വിശ്വാസികളെപ്പോലെ വേണമെങ്കിൽ ആരാധയ്ക്ക് വന്നു പുറകിൽ ഇരുന്നു ആരാധന കൂടി മടങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് തരം താഴ്ത്തിയില്ലങ്കിൽ സഭയുടെ പേര് പട്ടണത്തിൽ മാത്രമല്ല മലയാളികളുടെ ഇടയിൽ നാറി, ഞങ്ങൾ ഇന്ന സഭയിൽ ആണ് ആരാധനയ്ക്ക് പോകുന്നത് എന്നു പറയാൻ വിശ്വാസികൾ ലജ്ജിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തപ്പെടും.

സഭ ഈ വിഷയത്തിൽ നടപടി എടുത്തു ഈ ആഭാസന്മാരെ പിന്നിൽ ആക്കും വരെ പടയാളി എഴുതിക്കൊണ്ടേയിരിക്കും.

(ഈ സഭയിലെ ബോർഡ് അംഗവും മുഴു കുടിയനും ഡാളസ് പെന്തക്കോസ്ത് യൂത്ത് സിന്റെ സ്പോർട്സ് തലവനുമായ ധർമ്മജന്റെ  വ്യജ നേഴ്‌സിംഗ് സർട്ടിഫിക്കറ്റ് തട്ടിപ്പുകൾ, സാമ്പത്തീക ബിനാമി ഇടപാടുകൾ, മോഷണം… അടുത്ത ലക്കത്തിൽ.)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.