ശ്രീലങ്കയിലെ ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്‌ നടക്കും

ശ്രീലങ്കയിലെ ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്‌ നടക്കും
July 20 10:56 2022 Print This Article

കൊളംബോ: ശ്രീലങ്കയിലെ ഇടക്കാല പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്. ആഭ്യന്തര പ്രക്ഷോഭെത്ത തുടര്‍ന്ന് ഗോട്ടാബായ രജപക്‌സെ രാജ്യം വിടുകയും പ്രധാനമന്ത്രി റിനില്‍ വിക്രമസിന്‍ഹെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

225 അംഗ പാര്‍ലമെന്റാണ് തെരഞ്ഞെടുപ്പിലൂടെ ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമയും ആക്ടിംഗ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗെയും , അനുര കുമാര ദിസനായകെയുമാണ് മത്സരരംഗത്തുള്ളത്.

ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് എത്തുമ്ബോള്‍ ശ്രീലങ്കയില്‍ ശക്തമായ മത്സരചിത്രമാണ് തെളിയുന്നത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയുടെ പിന്മാറ്റവും അലഹ പെരുമക്കുള്ള പിന്തുണയും മത്സരം ശക്തമാക്കുന്നു. കൂടാതെ പ്രതിപക്ഷ കൂട്ടയ്മയുടെ പിന്തുണയും അലഹ പെരുമക്കുണ്ട്.

ഭരണപക്ഷത്തെ സ്വതന്ത്ര എം.പിമാരായ വിമല്‍ വീരവന്‍സയും, ഉദയ ഗമ്മന്‍പില അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . ആക്ടിങ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗെയ്ക്ക് പാര്‍ലമെന്റില്‍ കാര്യങ്ങള്‍ വളരെ കടപ്പുമാകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.