ഇത് നമ്മുടെ മുത്ത്; ആയിഷ ആയി മാറിയ സോണിയ സെബാസ്റ്റ്യൻ…!

ഇത് നമ്മുടെ മുത്ത്; ആയിഷ ആയി മാറിയ സോണിയ സെബാസ്റ്റ്യൻ…!
June 16 09:35 2021 Print This Article

ഒരു നല്ല മാതാപിതാക്കൾക്ക് ജനിച്ചു റോമൻ കാത്തലിക്ക് ആയി വളർന്നു ബഹറിനിൽ ജീവിതമാരംഭിച്ചു നാട്ടിൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ വന്നു. നമ്മുടെ ഐഷ മോൾ ചെറുപ്പത്തിലെ തന്നെ റോസറി ചൊല്ലി, എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയിരുന്നു. പലപ്പോഴും ദൈവം ഒന്നാണോ മൂന്ന് ആണോ എന്ന് സംശയം ഉണ്ടായിരുന്നു… ഐഷ മോൾക്ക് ആരും അതു പറഞ്ഞു കൊടുത്തില്ലത്രേ….
ഇസ്ലാമിനെ പറ്റി തെറ്റായ ധാരണകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം മാറി കൂട്ടുകാരിലൂടെ ഇസ്ലാം പഠിച്ചു അങ്ങനെ അവർ ഇസ്ലാമിൽ ചേർന്ന് സംശയം എല്ലാം മാറി. അങ്ങനെ അവർ ഐസിസി ലേക്ക് പുറപ്പെട്ടു കാരണം സിറിയയിൽ ആണല്ലോ യഥാർത്ഥമായും സ്വർഗ്ഗം ഉള്ളത്. അങ്ങനെ അവർ എല്ലാ കാഫിറുകളേയും കൊന്ന് ഒരു നല്ല സ്വർഗ്ഗം പണിയുവാനുള്ള അശ്രാന്തപരിശ്രമം….
ഭർത്താവ് മലയാളിയായ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർ അബ്ദുൽ റഷീദ് അബ്ദുള്ള. ഭൂമിയിൽ തന്നെ സ്വർഗ്ഗം പണിയുന്നതും സാധുക്കളായ കാഫിറുകളെ എല്ലാം കൊന്ന് നല്ലൊരു ഇസ്ലാമിക ജീവിതം നയിക്കുന്നതും സ്വപ്നംകണ്ടു ശ്രീലങ്ക വഴി സിറിയയിൽ എത്തി. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഒക്കെ വരുന്ന പൊട്ടന്മാരായ ധൈര്യമില്ലാത്തവർ എന്നു വിളിക്കുന്ന ഇവരെ ബോംബ് പൊട്ടിച്ചു മറ്റുള്ളവരെയും കൂടെ കൊല്ലുവാൻ പറഞ്ഞുവിടും. അങ്ങനെ നമ്മുടെ കമാൻഡർ പൊട്ടിത്തെറിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ബോബിങ്ങിൽ തകർന്ന ഐസിസ് തീവ്രവാദികളും അവരുടെ പുറകെ സ്വപ്നംകണ്ടു മതം മാറി പോയ ഹൂറികളും എല്ലാം മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. അങ്ങനെ നമ്മുടെ മുത്ത് മറ്റു മൂന്നാല് പൊട്ടിത്തെറിച്ചവരുടെ വിധവമാരുടെ ഒപ്പം അഫ്ഗാനിസ്ഥാനിൽ എത്തി.
സാധാരണക്കാരായ നമ്മൾക്ക് പല ആത്മീയ കാര്യങ്ങളിലും ഇപ്പോഴും ഉത്തരം കിട്ടാത്ത വിഷയങ്ങളുണ്ട്, ചോദ്യങ്ങളുണ്ട്, ആത്മീയം കുറഞ്ഞ വരുണ്ട്, കൂടിയവർ ഉണ്ട്, ദൈവം ഇല്ല എന്നു പറഞ്ഞു നടക്കുന്നവരുണ്ട്. നമ്മളെല്ലാവരും ഇവിടെ തന്നെ ജീവിക്കുന്നുണ്ട്. ആരെയും കൊല്ലുവാൻ, ബോംബ് പൊട്ടിച്ച് സ്വയം പൊട്ടിത്തെറിച്ചു മറ്റുള്ളവരെ കൂടെ കൊല്ലുവാൻ ഈ സംശയമുള്ള നമ്മൾ ആരും പോയില്ല. നമ്മൾ മാത്രമല്ല സക്കീർ നായിക്കിന്റെയോ, എം എം അക്ബറിന്റെയോ, കാന്തപുരം മുസ്ലിയാരുടെയോ, കുഞ്ഞാപ്പയുടെയോ, പാണക്കാട് വീടുകളിലെ മക്കൾ ആരും ആട് മേയിക്കാൻ പോയില്ല…..! ആരെയും കിട്ടുകയും ഈല്ല കാരണം അവരുടെ മക്കൾ അന്തസ്സായി ജീവിച്ച് ധനം സമ്പാദിച്ച് മക്കളും കൊച്ചുമക്കളുമായി കഴിയണമെന്നാണ് അവരുടെ ആഗ്രഹം. മറ്റുള്ളവരെ മക്കളെ ചതിക്കുഴിയിൽ വീഴ്ത്തി പീഡിപ്പിച്ചും ബലാൽസംഗം ചെയ്തും, ജ്യൂസിൽ മയക്കുമരുന്ന് കലക്കി അബോധാവസ്ഥയിൽ എത്തിച്ചു നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തിയും കൂട്ടുകാരികളെ കൊണ്ട് പല പുരുഷ കൂട്ടുകാരെ പരിചയപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അപമാനിച്ചും മതം മാറ്റി ആളെ കൊല്ലാൻ പറഞ്ഞു വിടുന്നു. ദൈവം ഉണ്ടായാലും ഇല്ലാതായാലും ഇതൊരു വിശ്വാസം മാത്രമാണ്. മറ്റുള്ളവരുടെ മക്കളെ തള്ളി യുദ്ധത്തിനും ആടു മേയിക്കലിന് മനസ്സു മാറ്റി പറഞ്ഞു വിടുമ്പോൾ ഈ നാടിനോടും സാമൂഹിക നീതിയോടും, മര്യാദയ്ക്കും മാന്യതയോടും മനുഷ്യത്വപരമായി ജീവിക്കുന്ന മുസ്ലിം സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. നമ്മുടെ മക്കൾ ഇത്തരം ചതിക്കുഴികളിൽ വീഴ്ത്തപ്പെടാതിരിക്കാൻ സൂക്ഷിക്കേണ്ടതുണ്ട്. കാരണം നേതാക്കന്മാരുടെ മക്കൾ അവരുടെ വീട്ടിൽ ഭദ്രമായി സുഖമായി ജീവിതം ആസ്വദിക്കുന്നു…!

ആയിഷ ആയി മാറിയ സോണിയ സെബാസ്റ്റ്യന്റെ വിശദീകരണം കേൾക്കാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.