പ്രളയ ഫണ്ട് തട്ടിപ്പിൽ ശാരോൺ നേതൃത്വം അങ്കലാപ്പിൽ

പ്രളയ ഫണ്ട് തട്ടിപ്പിൽ ശാരോൺ നേതൃത്വം അങ്കലാപ്പിൽ
July 05 23:18 2021 Print This Article

പടയാളി ചില നാളുകൾക്ക് മുൻപ് പുറത്ത് വിട്ട വാർത്ത ആയിരുന്നു പ്രളയ ഫണ്ട് തട്ടിയെടുത്ത ശാരോൺ നേതൃത്വത്തെ കുറിച്ച്. പിന്നിട് കേസ്സ് കോടതിയിലെത്തി. എന്നാൽ തിരുവല്ല കോടതിയിലെ കേസ്സിനെതിരെ നേതാകൾ ഹൈ കോടതിയെ സമീപിച്ച് തൽക്കാലികമായി സ്റ്റേ വാങ്ങി. ഇതിനെ സംബന്ധിച്ച് ഒരു സംശയം… ?
കണക്കുകൾ കൃത്യമായിരുന്നു എങ്കിൽ എന്തിന് സ്റ്റേ വാങ്ങി?
എന്താണ് മറയ്ക്കാൻ ശ്രമിച്ചത്?
കണക്ക്, പേര്, അർഹതപ്പെട്ടവരുടെ ലിസ്റ്റ്, പണം നൽകിയ ലിസ്റ്റ്, ആകെ തുക, വരവ്, ചിലവ് ഇത്രയും ഹാജരാക്കിയാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു. എന്നാൽ തട്ടിപ്പ് മറയ്ക്കുവാനും കണക്ക് പുറത്ത് വിടുവാനും കഴിയാതെ കാളകൂഡ വിഷം വിഴുങ്ങിയ അവസ്ഥയായി മാറി.

മേൽപറഞ്ഞ കേസ്സിൽ പ്രളയ ഫണ്ട് നഷ്ട്ട കണ്ണക്ക് എടുക്കുവാൻ ഉണ്ടാക്കിയ സമിതിയുടെ ചെയർമാൻ പാസ്റ്റർ ജോൺസൺ കെ സാമൂവേൽ ഒന്നാം പ്രതി. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ എടുത്തത് 30000 രൂപ, കൂടാതെ കെട്ടിടത്തിന്റെ പണിക്ക് വന്ന പല ബംഗാളികളുടെയും പേരിൽ ചെക്ക് എഴുതി തുക മാറി സ്വന്തം പോക്കറ്റിൽ താഴ്ത്തി.

രണ്ടാം പ്രതി ഏബ്രഹാം ജോസഫ് ഭാര്യയുടെ അനുജത്തിയുടെ പേരിൽ തുക എഴുതി എടുത്തു. SFC News ൽ വന്ന ലിസ്റ്റിൽ കുത്താട്ടുകുളത്തുള്ള ഭാര്യാ സഹോദരിയുടെ പേര് കണ്ട് വിശ്വാസ സമൂഹം ചോദ്യങ്ങൾ ഉയർത്തി. കാരണം ആ പ്രളയത്തിൽ കുത്താട്ടുകുളത്ത് വെള്ളം കയറിയിട്ടില്ല പിന്നെ എന്തിന് പണം നൽകി?യഥാർത്ഥത്തിൽ അവർ കൈപറ്റിയോ എന്ന സംശയം ബാക്കിയാണ്.

മൂന്നാം പ്രതി പൊടിക്കുഞ്ഞ്…
ഓഫിസ് സെക്രട്ടറിയാണ് ഭാര്യയുടെ പേരിൽ തുക എഴുതി എടുത്തു, കൂടാതെ സ്വന്തം സഭയുടെ പേരിലും ലക്ഷങ്ങൾ തട്ടിയെടുത്തു. പരുമല ശാരോൺ സഭയിൽ വെള്ളം കയറിയിരുന്നു എന്നാൽ നാൾ ഇതു വരെ യാതൊരു അറ്റകുറ്റ പണിയും നടത്തിയിട്ടില്ല. പണം വൻ തോതിൽ തിരിമറി നടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

നാലാം പ്രതി ജോയ്സ് ഡാനിയേൽ. അന്നത്തെ ട്രഷ്റാർ എല്ലാ തട്ടിപ്പിനും കൂട്ട് നിന്ന പ്രതി. തന്റെ അറിവും സമ്മതവും എല്ലാം തട്ടിപ്പിനും ഉണ്ടായിരുന്നതായി വ്യക്തമാണ്

അഞ്ചാം പ്രതി പി.എം ജോൺ…
മുൻ പ്രസിഡന്റ്

ആറാം പ്രതി പാസ്റ്റർ:- ഫിന്നി ജേക്കബ് മാവേലിക്കരയിൽ പ്രയ്സ് സിറ്റിയുടെ സ്ഥാപകൻ വൈസ് പ്രസിഡന്റ്. തട്ടിപ്പിന് കുട പിടിച്ച പ്രധാന തട്ടിപ്പ് വീരൻ, ബഹുമുഖ പ്രതിഭ, പ്രസ്ഥാനത്തിലെ ഏറ്റവും മികച്ച അഭിനയതാവ്. എന്നാൽ സ്വന്ത നേട്ടത്തിനായി ഏതറ്റം വരെ പോകാനും ഇദ്ദേഹത്തിന്ന് മടിയില്ല. ഒരേ സമയം പല ചാരിറ്റബിൾ സംഘടനയിൽ അംഗമായി ലാഭം കൊയ്യുന്ന പ്രധാന വ്യക്തിയാണ്.

അരക്കോടിയിൽ അധികം പണം വിവിധ രാജ്യങ്ങളിൽ നിന്ന് പ്രളയത്തിന്റെ പേരിൽ വരുത്തിയാണ് സ്വന്തം അകൗണ്ടിലൂടെയും, ഭാര്യമാരുടെ അകൗണ്ടിലൂടെയും ഇവർ തട്ടിയെടുത്തത്. ഭാര്യമാരുടെ പേരിൽ എഴുതി എടുത്താൽ ആരും സംശയിക്കില്ല എന്നായിരുന്നു മോഷ്ടാക്കൾ കരുതിയത്.

120B,406,420,465,468,471 എന്നി വകുപ്പകൾ പ്രകാരമാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത് അതിനാൽ പ്രതികൾ ജാമ്യം എടുക്കണം…മോഷണ കുറ്റത്തിന് ജാമ്യത്തിൽ നിൽക്കുന്ന സംഘമാണ് ശാരോൺ പ്രസ്ഥാനത്തെ നയിക്കുന്നത് എന്നത് പെന്തകോസ്ത് സമൂഹത്തിന് തന്നെ എത്ര അപമാനകരമാണ് .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.