ശാരോൺ പ്രസ്ഥാനത്തിലെ കണക്ക് ചോദിച്ചാൽ ചോദിക്കുന്നവരുടെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് മുൻ ട്രഷറാർ ഏബ്രഹാം വർഗ്ഗീസ്

ശാരോൺ പ്രസ്ഥാനത്തിലെ കണക്ക് ചോദിച്ചാൽ ചോദിക്കുന്നവരുടെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് മുൻ ട്രഷറാർ ഏബ്രഹാം വർഗ്ഗീസ്
April 09 03:12 2021 Print This Article

ശാരോൺ ജനറൽ ബോഡി കഴിഞ്ഞപ്പോൾ കണക്ക് അവതരിപ്പിച്ചു. മൂന്നു കോടി ചിലവഴിച്ച വഴി ആരും ചോദിക്കരുത്, ചോദിച്ചാൽ മുട്ടുകാൽ കാണില്ല. കണക്ക് ചോദിക്കില്ല എന്ന് ഉറപ്പുള്ള റിജിയൺ പ്രതിനിധികളെ നേതൃത്വം ഇലക്ഷൻ ഇല്ലാതെ പേര് നിർദ്ദേശിച്ച് തിരഞ്ഞെടുത്ത് ചായയും, വടയും കൊടുത്ത് ജനറൽ ബോഡിയിൽ കണക്ക് പാസ്സാക്കി. പുറത്ത് വന്ന കണക്കുകൾ കണ്ട് അത്ഭുതപ്പെട്ട വിശ്വാസികൾ വിശദമായി അറിയാൻ വിളിച്ച് ചോദിച്ചാൽ മറുപടി വളരെ വിച്ചിത്രം. “കണ്ട അണ്ടനോടും, അടകോടനോടും കണക്ക് പറയാൻ ബാധ്യതയില്ല” എന്നായിരുന്നു മറുപടി. മാത്രമല്ല കാലിന്റെ മുട്ടുകാൽ തല്ലിയൊടിക്കും എന്ന ഭിഷണിയും.

വോയിസ് കേൾക്കാം ….

മൂന്ന് കോടി ഏഴരലക്ഷം (30757100 )രൂപ വരവ് വന്നപ്പോൾ മിച്ചം ചില ലക്ഷങ്ങൾ മാത്രം. കണക്കിൽ വന്നത് മുഴുവൻ ചിലവഴിച്ചത് എവിടെ എന്നത് കൃത്യമല്ല. മുൻ കാലങ്ങളിലെപ്പോലെ വൻ തിരിമറിയാണ് നടത്തിയത്. ആത്മിയ കൂട്ടായ്മക്ക് ചിലവാക്കിയത്:- 843450 (8 ലക്ഷത്തി നാൽപ്പത്തിമൂവായിരത്തി നാനൂറ്റി അൻപത്) കോവിഡ് കാലത്ത് എവിടെയാണ് ഇവർ സ്പിരിച്ച്വൽ മിറ്റിങ്ങ് നടത്തിയത്? എന്തിന് ചിലവഴിച്ചു ? എന്നതും വ്യക്തമല്ല.

സ്ത്രികൾക്ക് ക്ഷേമത്തിനായി (ladies welfare):- 1904500(19 ലക്ഷത്തി നാലായിരത്തി അഞ്ഞൂറ്) ഏതു സ്ത്രിയുടെ ക്ഷേമത്തിനാണ് ചിലവാക്കിയത് ? എന്നതും വ്യക്തമല്ല. കോവിഡ് കാലത്ത് പല ദൈവ ദാസൻമാരും പട്ടിണി കിടന്നു നേതൃത്വം അവരോട് ‘കാക്കയുടെ വരവും നോക്കി കാത്തിരിക്കാൻ” പറഞ്ഞപ്പോഴാണ് കണക്കിൽ അവ്യക്തത.

Travelling Expense :-സഞ്ചാര ചിലവ്:- കുമ്പടിയാണ് മൂന്നേമുക്കാൽ ലക്ഷം (387973) ഒരിടത്തും, മറ്റൊരിടത്ത് (174414) ഒന്നേമുക്കാലും

Medical Aid (വൈദ്യ സഹായം) 16 ലക്ഷം 1623333 ആർക്ക് വൈദ്യ സഹായം നൽകി ? എന്നതും വ്യക്തമല്ല.

ഫർണിച്ചർ:- 213280 (രണ്ട് ലക്ഷം) ആരുടെയോ മക്കളുടെ അടുക്കള കാണാൻ പോയപ്പോൾ കൊടുത്തതായിരിക്കാം എന്നാണ് പലരും പറയുന്നത്.

ഇങ്ങനെ നിളുന്നു വൈരുദ്ധ്യാത്മക ഗണിത ശാസ്ത്രം… എന്നാൽ പണം നൽകുന്ന ഒരു വിശ്വാസിയും കണക്കിലേ സംശയം ചോദിക്കരുത്. ചോദിച്ചാൽ ജനന സർട്ടിഫിക്കറ്റിൽ തുടങ്ങി പൗരത്വ സർട്ടിഫിക്കറ്റ് വരെ നീളും വിശ്വാസി ആണോ എന്ന് തെളിയിക്കേണ്ട രേഖകൾ. അത് സഭയുടെ പ്രതിപുരുഷനായാലും,സെക്ഷൻ പ്രതിപുരുഷനായാലും നേതൃത്വത്തിന് അണ്ടനും, അടകോടനുമാണ്. കൺവൻഷനിലും ചിലവുണ്ട് കൺവൻഷന്റെ തറ ശരിയാക്കാൻ എന്നതാണ് രസകരമായ മറ്റൊരു സവിശേഷത. വിശ്വാസികൾക്ക് ആഹാരം നൽകി വയറിളക്കിയതിന് 10 ലക്ഷം ചിലവാക്കി. വാലും, തലയും ഇല്ലാത്ത കണക്കിനെപ്പറ്റി മിണ്ടിയാൽ കണക്ക് പാസ്സാക്കി എന്ന തൊടു ന്യായവും പറയും.

Help for poor and needy:-അതു മാത്രം 32050 രൂപയിൽ ഒതുക്കി മുന്നു കോടിയുടെ ദശാംശം മുപ്പത് ലക്ഷം അല്ലേ ? മുപ്പത്ത് ലക്ഷത്തിന്റെ ദശാംശം മൂന്ന് ലക്ഷവും ആണല്ലോ ? അപ്പോൾ അതിന്റെ ദശാംശം കൃത്യമായി പാവങ്ങൾക്ക് പിച്ച കൊടുത്തു എന്നതിൽ പലർക്കും ചാരിതാർത്ഥ്യം ഉണ്ട്. അതു സത്യമാണെങ്കിൽ. വിദേശത്ത് നിന്നും, സ്വദേശത്ത് നിന്നും പ്രസ്ഥാനത്തിലേക്ക് പണമയയ്ക്കുന്നവർക്ക് കൃത്യമായ കണക്ക് ലഭിച്ചില്ല എന്ന സ്ഥിതി തുടർന്നാൽ ദയവായി നിങ്ങൾ കഴിവതും നേരിട്ട് അർഹതപ്പെട്ടവർക്ക് എത്തിക്കാൻ ശ്രമിക്കുക. ഇല്ലാത്ത പക്ഷം വരുന്ന മുഴുവൻ തുകയും ചിലവാക്കുന്ന കാര്യത്തിൽ (സ്വന്തം പോക്കറ്റിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ) മാത്രമേ നേതൃത്വം വിശ്വസ്തത കാണിക്കുകയുള്ളു. അല്ലാത്ത പക്ഷം ഇനിയും മോഷ്ടിക്കാനും, ചോദിക്കുന്നവരുടെ മുട്ടുകാൽ തല്ലിയൊടിക്കാനും, അസഭ്യം പറയാനും ഇവർക്ക് പ്രചോദനം ലഭിക്കും. മുൻ ട്രഷ്റാർ ഇത്രയും കള്ളത്തരം കാണിച്ചതിനാൽ നന്ദി സൂചകമായി ശാരോന്റെ ലീഗൽ അഫേഴ്സിൽ എടുത്തിട്ടുണ്ട്. ഒരു സാധുവിന് ലൈഫ് മിഷനിൽ ലഭിച്ച വിടിന്റെ പണം അപഹരിച്ച വ്യക്തിയിൽ നിന്നും ഇതിൽ കുടുതൽ പൊതുജനം എന്താണ് പ്രതീക്ഷിക്കേണ്ടത് ? ആരാധന സമയത്ത് ആലയത്തിൽ കയറി സ്ത്രികളെ അസഭ്യം പറഞ്ഞു ആരാധന അലക്ഷ്യമാക്കിയവനിൽ നിന്നും ഇതല്ലാതെ എന്തു മറുപടി ലഭിക്കും?

വിശ്വാസികൾ ജാഗ്രതയുള്ളവർ ആയിരിക്കുക.അല്ലങ്കിൽ നിങ്ങൾ വീണ്ടും വീണ്ടും കഴുതകൾ ആയിക്കൊണ്ടേയിരിക്കും. നിങ്ങളെ അവർ അണ്ടന്മാരും അടകോടന്മാരും ആക്കിക്കൊണ്ടേയിരിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.