ശാരോൺ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി; വൈസ് പ്രസിഡന്റിന്റെ കുമ്പസാരം.

ശാരോൺ പ്രളയ ദുരിതാശ്വാസ ഫണ്ട്  തിരിമറി; വൈസ് പ്രസിഡന്റിന്റെ കുമ്പസാരം.
November 19 22:40 2022 Print This Article

പടയാളി പലയാവർത്തി പുറത്ത് കൊണ്ടു വരുവാൻ ശ്രമിച്ച വാർത്തയാണ് ശാരോൺ പ്രളയ ഫണ്ട് വെട്ടിപ്പ്. ഇതിനെ തുടർന്ന് വിശ്വാസികൾ കേസ്സുമായി കോടതിയെ സമീപ്പിച്ചു.മുഖ്യ മന്ത്രിയുടെ ഭൂരിത്വാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപാ സമാഹരിക്കുന്നു എന്ന പേരിൽ എല്ലാ സഭക്കൾക്കും കത്ത് അയ്ക്കുകയും പ്രസ്ഥാനം 55 ലക്ഷത്തിന് മുകളിൽ പണം പിരിച്ചെടുക്കുകയും, തുടർന്ന് പിരിച്ചെടുത്ത തുകയുടെ ദശാംശം 5 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിത്യാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബാക്കി തുക വീതം വെച്ചെടുത്തതിന്റെ പിന്നാമ്പുറ കഥ രഹസ്യമായി വെളിപ്പെടുത്തുന്നത് ഇന്നത്തെ വൈസ് പ്രസിഡന്റെ പാസ്റ്റർ ജോൺസൻ. കെ. സാമുവേൽ …., ഇതു മാത്രമല്ല, ഇദ്ദേഹമായിരുന്നു പ്രളയ ദുരിത്യാശ്വാസ കമ്മറ്റിയുടെ ചെയർമാൻ ഇതിന്റെ അധികാരികത വർദ്ധിപ്പിക്കുന്നത്. താഴെ കേൾക്കുന്ന ഓഡിയോയിൽ അദ്ദേഹം വളരെ വ്യക്തമായി പറയുന്നു.

ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന പണം ഞങ്ങൾ ശാരോൺ ഓഡിറ്റോറിയം പണിയാൻ പണം തികയാതെ വന്നപ്പോൾ അവിടെ പണിയാൻ വന്ന ബംഗാളികളുടെ പേരിൽ ചെക്ക് എഴുത്തിയെടുത്ത് ദുരിത്യാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിച്ചു,”ഞങ്ങൾക്ക് തെറ്റ് പറ്റി” എല്ലാവർക്കും വീതം വെക്കുന്ന കൂട്ടത്തിൽ എനിക്കും കിട്ടി 30000 അത് അന്നത്തെ കൗൺസിൽ നിർബന്ധിച്ചു പിടിച്ച് എല്പിച്ചതാണ്. എന്നാൽ അതിൽ കൂടുതൽ പണം തനിക്ക് യാത്രാ ചിലവുണ്ടായത്രേ! ശാരോൺ പ്രസ്ഥാനത്തിൽ നടന്ന തീ വെട്ടികൊള്ളക്ക് പിന്നിൽ നിരത്തുന്ന കാരണങ്ങൾ പലത്താണ്. എന്തായാലും പണം അപഹരിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഓഡിയോ പടയാളി പുറത്ത് വിടുന്നു. അപ്പോൾ തന്നെ പല ചോദ്യങ്ങൾ ഉയരുന്നുണ്ട്..
1- പ്രളയഫണ്ട് ബംഗാളിക്കൾക്ക് മാറി കൂലിയായി കൊടുത്തെങ്കിൽ അവരുടെ പേര് ലിസ്റ്റിൽ ചേർക്കാതിരുന്നത് എന്തുകൊണ്ട്?
2- അവരുടെ പേരിന് പകരം വന്ന പേരുകൾ ആരുടെ?

3- പ്രളയഫണ്ട് വകമാറ്റി ചിലവാക്കി ഓഡിറ്റോറിയം പണിത്ത നേതൃത്വം ബിൽഡിങ്ങിനായി പിരിച്ചെടുത്ത തുക എന്തു ചെയ്തു?
4- ഈ വിവരം വിശ്വാസികളിൽ നിന്ന് മറച്ച് വെച്ചത് എന്തിന്?

ഇദ്ദേഹം പല ന്യായവാദങ്ങളും ഉന്നയിച്ച് ഒടുവിൽ നടത്തിയ കുറ്റസമ്മതം പലരിലും ഞെട്ടൽ ഉള്ളവാക്കി. ഇങ്ങനെ പലപ്പോഴും നടത്തിയ പിരിവുകൾ പലരുടെയും പോക്കറ്റിലായി. സംഭാവന ലഭിച്ചവരുടെ ലിസ്റ്റിൽ ഭാര്യമാരുടെ പേരേഴുതിയാൽ ആരും പെട്ടെന്ന് കണ്ടുപിടിക്കില്ല എന്ന് കരുതിയാണ് ഈ കുശാഗ്ര ബുദ്ധി പ്രയോഗിച്ചത്. മാത്രമല്ല പല പേരുകളും വ്യാജമാണ്…, പൂർണ്ണമായി വിട് പ്രളയത്തിൽ നഷ്ട്ടപ്പെട്ട വിശ്വാസി അപേക്ഷയുമായി സമീപിച്ചപ്പോൾ ഇദ്ദേഹം പറഞ്ഞത് “സഹോദരാ ആശ്വാസത്തിനായി പ്രാർത്ഥിക്ക് ഞങ്ങളും പ്രാർത്ഥിക്കാം” എന്നായിരുന്നു. ഇവരുടെ മുന്നിലേക്ക് സംഭാവന എന്ന പേരിൽ പണം നീട്ടുമ്പോൾ സൂക്ഷിക്കുക ഇവർ വകമാറ്റി ചിലവഴിക്കാനും, പിടിക്കപ്പെടുമ്പോൾ കോടതിയിൽ വക്കിലിന് ഫീസ് കൊടുക്കാനും പല സാക്ഷിക്കളെ സ്വാധിനിക്കാനും ഈ പണം ഉപയോഗിക്കും. ഈ വിഷയം പിടിക്കപ്പെട്ടപ്പോൾ അന്ന് വരെ പ്രസിദ്ധികരിച്ച ശാരോൺ സഭയുടെ ഔദ്യോഗിക മാസിക SFC News നിർത്തലാക്കി. കാരണം അതിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ഇവർ പിടിക്കപ്പെടാൻ സാഹചര്യം ഒരുക്കിയത്. അതിൽ വന്ന വാർത്തയും ഇവർ പ്രസിദ്ധീകരിച്ച പത്ര രേഖകളും പടയാളി ഇതിനോടോപ്പം പുറത്ത് വിടുന്നു.

ഇദ്ദേഹത്തിന് ഏതിരായി ഉയർന്ന കുഴൽപ്പണ ആരോപണം നടത്തിയ കൗൺസിൽ അംഗവും, റാന്നി റിജിയൻ പാസ്റ്ററുമായ പാസ്റ്റർ ബോസ് .എം.കുരുവിള പാസ്റ്ററെ കൗൺസില്ലിൽ നിന്ന് പുറത്താക്കി. സത്യം വിളിച്ച് പറയുന്നവരേ അടിച്ചമർത്തുന്ന ശാരോൺ കൗൺസിലിന് നട്ടെല്ലുണ്ടെങ്കിൽ ഇദ്ദേഹം പറഞ്ഞത് വ്യാജമായി കരുതുന്നെങ്കിൽ ഇദ്ദേഹത്തിനെതിരെയും നടപടി എടുക്കുക. ഇല്ലാത്ത പക്ഷം ഇദ്ദേഹം പറഞ്ഞത് ശരിയാണ്, ഞങ്ങൾക്ക് വീഴ്ച്ച പറ്റി എന്ന കുറ്റ സമ്മതം നടത്തി എല്ലാ സഭക്കൾക്കും കത്ത് അയച്ച് കുന്നംകുളം ഇല്ലാത്ത മാപ്പ് , മാപ്പ്, മാപ്പ് എന്ന് കരയുക…

ഇവന്മാരുടെ അടുത്ത തീവെട്ടി കൊള്ളയുമായി ഓരോ വീടുകളിൽ കയറിയിറങ്ങുന്നു. കൺവൻഷന് 35 ലക്ഷം ബഡ്ജറ്റ് ഇട്ട് വിശ്വാസികളുടെ വീട്ടിൽ കയറി പിരിവു തുടങ്ങി. നേരത്തെ സഭാ തലത്തിൽ കൊടുത്താൽ മതിയായിരുന്നു. വിശ്വാസികൾ സൂക്ഷിക്കുക!!!

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.