ശാരോൺ കൗൺസിൽ അപഹാസ്യരായി; നാണം മറയ്ക്കാൻ അത്തിയില തുന്നുന്നു.

ശാരോൺ കൗൺസിൽ അപഹാസ്യരായി; നാണം മറയ്ക്കാൻ അത്തിയില തുന്നുന്നു.
February 04 21:09 2022 Print This Article

‘ശാരോൺ കൗൺസിലിൽ പരിഹരിക്കേണ്ട ആഭ്യന്തര വിഷയം ബി.ജെ.പി പ്രവർത്തകർ പരിഹരിച്ചു. കൗൺസിലിൽ ഏത് വിഷയത്തിന് പരാതി നൽകിയാലും പരിഹാരമില്ല. അതിന് കാരണം പണം വാങ്ങി ന്യായത്തെയും, നിതീയെയും മറിച്ച് കളയുന്ന കൗലേടയൻമാരാണ് നേതൃത്വത്തിൽ.

സാധാരണ ഉപദേശിമാരെ മർദ്ദിക്കുകയും, പണം അപഹരിക്കുകയും, ചെയ്യുന്ന കൊള്ള സംഘമാണ് നേതൃത്വ നിരയിൽ…… അനീതിയുടെ രാജാക്കന്മാർ ….

ഇടുക്കി കമ്പിളികണ്ടത്തിൽ വിധുമോൻ എന്ന പാസ്റ്ററെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ ഒരു ലക്ഷം രൂപ അപഹരിക്കുകയും ചെയ്ത റിജിയൻ പാസ്റ്ററായ സജിക്കെതിരെ പരാതി നൽകിയ പാസ്റ്ററെ ശാരോൺ നേതൃത്വം ഒറ്റപ്പെടുത്തുകയും, ഊര് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് പ്രദേശത്തെ ബി.ജെ.പി പ്രവർത്തകർ പ്രശ്നത്തിൽ ഇടപെട്ടു.

നാളുകളായി ശാരോൻ നേതൃത്വത്തിന് പരിഹരിക്കാൻ കഴിയാതെയിരുന്ന പ്രശ്നം ഇരു കുട്ടരും ബി .ജെ.പി പ്രവർത്തകരെ സമീപിച്ച് ഒരു ദിവസം കൊണ്ട് ഒത്ത് തീർപ്പാക്കി. ശാരോൺ നേതൃത്വം പണം വാങ്ങി അപഹാസ്യരായപ്പോൾ യഥാർത്ഥ നിതി പാവപ്പെട്ട ദൈവദാസന് ലഭിച്ചു. വേലി തന്നെ വിളവ് തിന്നുന്നു..

അപഹരിച്ച ഒരു ലക്ഷം രൂപയിൽ 50000 രൂപ തിരികെ നൽകി റിജിയൺ പാസ്റ്റർ. ദേശത്തിലെ ബി.ജെ.പി പ്രവർത്തകർക്ക് മുന്നിൽ നാണവും, മാനവും ഇല്ലാതെ ശാരോൺ നേതൃത്വം. ഈ വിഷയം മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കമ്പ് ജോർജ്ജിനെ വിളിച്ചറിയിച്ചപ്പോൾ ഇളിഭ്യനായത് കേൾക്കുക. പരിഹാസമായി പാർട്ടി പ്രവർത്തകരെ ശാരോൺ കൗൺസിലിൽ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് കൗൺസിൽ കൂടി തീരുമാനിക്കാം എന്നാണ് സെക്രട്ടറി പറയുന്നത്. ഇതിൽ നിന്ന് തന്നെ എത്രത്തോളം മടയന്മാരാണ് നേതൃത്വത്തിൽ എന്നറിയാം….

പ്രളയത്തിന്റെ പേരിൽ പണം അപഹരിച്ചതിൽ പ്രധാന പ്രതികളാണ് നേതൃത്വത്തിൽ. ഇതിനെതിരെ വിശ്വാസികൾ നൽകിയ പരാതി ഹൈകോടതിയിൽ വരെ എത്തി നിൽക്കുന്നു. നാൾ ഇതുവരെയായി ഒരു വിഷയങ്ങളും പരിഹരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അതിന് പ്രധാന കാരണം കലഹപ്രിയരാണ് നേതൃത്വത്തിൽ. സാധാരണ ദൈവദാസന്മാരെ അകാരണമായി പോലിസ് സ്റ്റേഷനിൽ കയറ്റാനും മടിയില്ലാത്ത ഒരു കൂട്ടം ജഡികരാണ് ഒരോ സ്ഥാനങ്ങൾ കൈയ്യാളുന്നവർ.

മാത്രമല്ല പോലീസ് മോഷണ കുറ്റത്തിന് FIR ഇട്ട പ്രതികളാണ് നേതൃത്വത്തിൽ എന്നത് മറ്റൊരു സത്യവും…. സഭയിലെ വിഷയങ്ങൾ ജാതികളായ സഹോദരന്മാർ പരിഹരിച്ചത് കണ്ട് നാണം മറക്കാൻ അത്തിയില തുന്നി കെട്ടുകയാണ് നേതൃത്വം…. തിരുവല്ലയിൽ ആഴ്ച്ചയിൽ ഒരിക്കൽ കൂടുന്നത് നന്നായി. ഭക്ഷണം കഴിക്കാനും, കള്ള കണക്ക് ഉണ്ടാക്കി വിശ്വാസികളെ പറ്റിക്കാനുമാണ്.

പല സഭയിലും പ്രശ്ന പരിഹാരത്തിന് ശ്രമിച്ച് സഭകളെ ഭിന്നിപ്പിക്കുകയും, വിശ്വാസികളെ ഓടിച്ചതിന് ശേഷം സ്ഥലം വിറ്റ് കാശാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. 50 വർഷം പഴക്കമുള്ള പല സഭകളും ഒരു കുടുംബമായി ചുരുങ്ങി. അത്തിയില തുന്നിയാലും വെയിലുറയ്ക്കുമ്പോൾ വാടി പോകും എന്ന് മറക്കരുത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.