വിസ, ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ്; പാസ്റ്ററുടെ മകനും പ്രമുഖ വർഷിപ്പ് ലീഡറുമായ Sam Herter K അറസ്റ്റിൽ

വിസ, ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ്; പാസ്റ്ററുടെ മകനും പ്രമുഖ വർഷിപ്പ് ലീഡറുമായ Sam Herter K അറസ്റ്റിൽ
January 30 06:39 2021 Print This Article

വിദേശത്തു വിസയും ജോലിയും വാഗ്ദാനം ചെയ്തു കഴിഞ്ഞ ചില വർഷങ്ങളായി നടന്നുവന്നിരുന്ന കോടികളുടെ തട്ടിപ്പിനു പിന്നിൽ പെന്തക്കോസ്ത് വർഷിപ്പ് ലീഡറും ഒരു പെന്തക്കോസ്തു പാസ്റ്ററുടെ മകനുമായ Sam Herter K എന്ന വ്യക്തിയാണ്. തട്ടിപ്പിന് ഇരയായവരിൽ ചിലർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു സബ് ജയിലിലും ആക്കി. റിമാന്റ് കാലാവധി തീരുന്ന നാളെ (30/1/2021) ഇയാളെ കോടതിയിൽ വീണ്ടും ഹാജരാക്കും.

 

 



കേസിന്റെ FIR കോപ്പിയും മറ്റു ഒരാളുടെ പോലീസിൽ കൊടുത്ത പരാതിയും…..

തിരുവനന്തപുരം അഞ്ചുതെങ്ങിലുള്ള സ്വതന്ത്ര പെന്തകോസ്ത് സഭയിലെ പാസ്റ്റർ ക്രിസ്റ്റിയുടെ മകനാണ് ഈ തട്ടിപ്പ് വീരൻ.


ഇവന്റെ അപ്പനും അമ്മയും

മാത്രമല്ല, ഐപിസി പ്രസിഡന്റിന്റെ വലങ്കയ്യും ഇപ്പോഴത്തെ ഐപിസിയുടെ മൊത്തനാവും പഞ്ചാബിൽ സ്വന്തമായി റിസോട്ടും ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും ഉള്ള മറ്റൊരു കോടീശ്വരനുമായ പ്ലാസ്റ്റർ കുഞ്ഞുകോശിയുടെ സഹോദരി പുത്രനാണ് ഈ തട്ടിപ്പു വീരൻ എന്നതിൽ അത്ഭുതപ്പെടാനില്ല. ഒന്നുമില്ലാത്തവനായി പഞ്ചാബിലേക്ക് കുടിയേറിയ കോശി ഇന്നു ശത കോടീശ്വരനാണ്.മേലനങ്ങി അദ്ധ്വാനിച്ചു ഉണ്ടാക്കിയതാണെന്നു കരുതേണ്ട. മിനിസ്ട്രിയുടെ പേരിൽ പിരിച്ചു കൂട്ടിയതും ഐപിസി പ്രസിഡന്റിന്റെ പഞ്ചാബ് മിനിസ്ട്രിയിൽ വന്നതും. ഇതൊക്കെ ഉണ്ടങ്കിലും പുള്ളി ഇപ്പോഴും പാപ്പരാണ്, കാരണം ഒരു സ്വത്തും പുള്ളിയുടെ പേരിൽ ഇല്ല എന്നതു തന്നെ. അപ്പോൾ എവിടെയാണ് ഈ കോടികൾ ? പറയാം. എല്ലാം പുള്ളിയുടെ ഭാര്യയുടെയും മക്കളുടേയും പേരിൽ .

കോശിയുടെ അതേ നാടകം തന്നെയാണ് ഇയാളുടെ പെങ്ങളുടെ മകൻ ( അനിന്ദ്രവൻ ) കാണിച്ചിരിക്കുന്നത്. ( കുഞ്ഞുകോശിയോട് ഇതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ അപ്പോൾ വരും മറുപടി. ‘ ഇവരുമായി എനിക്കോ എന്റെ കുടുംബത്തിനോ വർഷങ്ങളായി ഒരു ബന്ധവും ഇല്ല ‘ അല്ലങ്കിൽ ആരെങ്കിലും കുഞ്ചൻ കോശിയോട് ഒന്നു ചോദിച്ചു നോക്ക്. അപ്പോൾ അറിയാം ഈയുള്ളവൻ പറഞ്ഞത് സത്യമാണോ എന്ന് )

6 പേർക്ക് കാനഡയിൽ ജോലിയും PR കാർഡും വാഗ്ദാനം ചെയ്തു ഓരോരുത്തരുടെ കൈയ്യിൽ നിന്നും 8.5 ലക്ഷം വെച്ചു വാങ്ങി. മറ്റു എട്ടോളം സഹോദരിമാരെ ഖത്തർ, ദുബായ്, സൗദി, മസ്കറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിൽ വിസയും ജോലിയും വാഗ്ദാനം ചെയ്തു 3.5 ലക്ഷവും 4 ലക്ഷവും വെച്ചു അടിച്ചുമാറ്റി. ഇങ്ങനെ ഊറ്റി പിഴിഞ്ഞു മൊത്തം ഭാര്യയുടെയും മകന്റേയും പേരിൽ ആക്കി. ഇപ്പോൾ ഇയാളുടെ പേരിൽ ഒരു മുട്ടുസൂചി പോലും ഇല്ല.
എന്നിട്ടു മറ്റൊരു കിംവദന്തി ഇവൻ ഭാര്യയെ ഉപേക്ഷിച്ചുവത്രേ. ( കാരണം ഇവന്റെ ഭാര്യയെ ഇതിലേക്ക് വലിച്ചിഴച്ചാൽ സ്വത്തുവിവരം കോടതി അന്വേഷിച്ചു കണ്ടുകെട്ടും. അപ്പോൾ അടിച്ചു പിരിഞ്ഞു എന്നു പറഞ്ഞാൽ അവരുടെ പുറകിനു ആരും പോകില്ലല്ലോ. ) വാട്ട് ആൻ ഐഡിയാ സാംജി !!


ഇതാണ് ഇവന്റെ ഭാര്യ. ഇപ്പോൾ കുളനടയിൽ രാജകീയമായി വാഴുന്നു
…..

ഇനിയും ഇവന്റെ അടുത്ത അടവ് പാപ്പരത്വം പ്രഖ്യാപിക്കുക. അതിലൂടെ ഈ സാമ്പത്തീക തട്ടിപ്പിൽ നിന്നും രക്ഷപെടുക… അങ്ങനെ സംഭവിച്ചാൽ ഇവനെ ജീവനോടെ വിടരുത്.


ഇവന്റെ പാസ്പോർട്ട് ഡീറ്റയിൽസ്. 

ചില നാളുകളായി ഇവൻ കുളനടയിലുള്ള മറ്റൊരു പെന്തകോസ്ത് പാസ്റ്ററുടെ വീട്ടിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. അനേകരിൽ നിന്നായി കോടികളാണ് ഇവൻ തട്ടിയെടുത്തത്. പല രാഷ്ട്രീയ നേതാക്കളുമായി ഒരുമിച്ചുള്ള ചിത്രങ്ങളും തട്ടിപ്പിന് ഇവൻ ഉപയോഗിച്ചു. പത്തനംതിട്ടയിൽ ഇവൻ തുടങ്ങിയ ഒരു തുണിക്കട തട്ടിപ്പിന് മറയായി ഉപയോഗിച്ചു. ആ സ്ഥാപനത്തിന്റെ ഉത്ഘാടന സമയത്ത് പല രാഷ്ട്രീയ പ്രമുഖരെയും പങ്കെടുപ്പിച്ചു.അതിൽ MP യും MLA യും പങ്കെടുത്തിരുന്നു.ഈ ചിത്രങ്ങളും തട്ടിപ്പിനായി ഉപയോഗിച്ചു.

അനേക ആളുകൾ വിദേശ താമസവും ജോലിക്കും ആഗ്രഹിച്ചവർ ഭാര്യയുടെ കെട്ടുതാലിവരെ പണയം വെച്ച് നൽകിയ പണം ഇവന്റെ സമ്പാദ്യത്തിലുണ്ട്. ഇത് മുഖാന്തരം അനേകം കുടുംബ ബന്ധങ്ങൾ വരെ തകർന്നിട്ടുണ്ട്. നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട അനേകം പെൺകുട്ടികളെ ഇവൻ കടക്കെണിയിലും കണ്ണുനീരിലും ആക്കിയി. ജോലി ആവശ്യത്തിന് കൊടുക്കാനായി പലിശ്യക്കുപോലും പണം എടുത്തു കൊടുത്തവർ ഇതിലുണ്ട്. അങ്ങനെ അന്നത്തിന് കഷ്ടപ്പെട്ട് ജോലി ചെയ്തവർ ഇപ്പോൾ പലിശ അടയ്ക്കാൻ തികയുന്നില്ല അവരുടെ ശമ്പളം. അനേകരെ ചതിച്ചു അവരുടെ ജീവിതം നരകതുല്യമാക്കി. ഇവന്റെ ചതിയിൽപ്പെട്ടിട്ടുള്ളവർ വിസയും ജോലിയും ഉടൻ കിട്ടും എന്നു സ്വപ്നം കണ്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഇവനെത്തിരെ കേസ് ഫയൽ ചെയ്യുക. ഇവനേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേനിൽ വിവരം അറിയിക്കുക. ഇനി ഒരാളും ഇവന്റെ ചതിയിൽപ്പെടരുത്.

(ഈ ചതിയന് പലരും പണം കൊടുത്തതിന്റെ സകല രേഖകളും പടയാളിയുടെ കൈവശം ഉണ്ട്. )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.