KE എബ്രഹാമും ഐപിസിയും തമ്മിലുള്ള ബന്ധം

KE എബ്രഹാമും ഐപിസിയും തമ്മിലുള്ള ബന്ധം
May 15 21:53 2022 Print This Article

(ഐപിസി ക്കാർ അറിഞ്ഞിരിക്കേണ്ട യാഥാർഥ്യങ്ങൾ; ഭാഗം -1)

▪️1899 ൽ പുത്തൻകാവിലാണ് കെ ഇ എബ്രഹാമിന്റെ ജനനം.
▪️ഏഴാം വയസ്സിൽ (1906) കർത്താവിനെ രക്ഷകനായി സ്വീകരിച്ചു.
▪️പക്ഷെ പതിനാലാം വയസ്സിൽ (1912) ആണ് ആ നിർണയം കയ്യിൽ കിട്ടിയത്. (ഈ വിഷയത്തിൽ ഉള്ള അറിവില്ലായ്മ കൊണ്ടു ആദ്യം മനസ്സിലായില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്)
▪️ അതായതു രക്ഷിക്കപ്പെട്ടു എന്ന് പറയുന്നതിന് ശേഷവും ഏകദേശം ഏഴു – എട്ടു വർഷങ്ങൾ യാക്കോബയിൽ തന്നെ ആയിരുന്നു.
▪️ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് (1914) സുവിശേഷവേലക്ക് വിളി ഉണ്ടായി.
▪️പതിനഞ്ചാം വയസ്സിൽ (1915) സ്നാനം.
▪️പതിനാറാം വയസ്സിൽ കെവി സൈമൺ സാറിന്റെ കൂടെ സുവിശേഷവേലക്കു കൂടി.
▪️പക്ഷെ പതിനഞ്ചാം വയസ്സ് മുതൽ പത്തു കൊല്ലം അദ്ധ്യാപകൻ ആയിരുന്നു.( ഒന്നോ രണ്ടോ ക്‌ളാസിൽ തോറ്റു പഠിച്ചിട്ടുണ്ട്. )


▪️അതായത് ഏഴാം ക്ലാസ്സിൽ പഠിച്ചു കഴിഞ്ഞപ്പോൾ അദ്ധ്യാപകൻ ആയി. രണ്ടു മാസം കൊണ്ടു ഹെഡ് മാസ്റ്ററും ആയി, അഞ്ചു മാസം കൊണ്ടു തന്നെ ഗവൺമെന്റിലും എടുത്തു.
▪️1918 ൽ ആദ്യത്തെ സ്നാനം നടത്തി. ( അതായതു 1915 ൽ ഏഴാം ക്ലാസ്സിൽ പഠിച്ച വ്യക്തി പത്താം ക്ലാസ്സിൽ എത്താൻ ആയപ്പോൾ സ്നാനം നടത്തി തുടങ്ങി)
▪️1919 ൽ കെ വി സൈമൺ സാറുമായി പിരിഞ്ഞു.
ഇതിനുള്ള കാരണം KE എബ്രഹാം നടത്തിയ ആദ്യത്തെ തിരുവത്താഴമാണ്.
▪️1921 ൽ വിവാഹം
(ഈ വിവാഹം നടന്നത് AD ഖാൻ ആരംഭിച്ച ചർച്ച്‌ ഓഫ് ഗോഡിൽ ആണ്,അവിടെ എന്ന് ചെന്നു എത്രകാലം നിന്നു എന്നത് ഡീറ്റൈൽ കിട്ടിയിട്ടില്ല.)
▪️1923 ൽ കെ ഇ എബ്രഹാമിന് അന്യഭാഷ കിട്ടി.
▪️1923 Dec – ൽ കുക്ക് സായിപ്പ് നടത്തിയ കൺവൻഷനിൽ മറ്റു പലരെയും പോലെ സഹായി ആയി പ്രവർത്തിച്ചു.
▪️1924 ൽ കുക്ക് സായിപ്പ് അമേരിക്കയിലേക്ക് ഫർലോ അവധിക്കു പോയപ്പോൾ കുക്ക് സായിപ്പിന്റെ പ്രവർത്തനങ്ങൾ തട്ടിയെടുക്കാൻ മിസിസ് ചാപ്മാന്റെ കൂടെ കൂടി.
▪️കുക്ക് സായിപ്പ് സ്ഥലത്തു ഇല്ലാതിരുന്ന കാലത്ത് (1924-1926) സുറിയാനി നേതാക്കളെ കൂട്ട് പിടിച്ചു വർഗ്ഗീയ ധ്രുവീകരണം തുടങ്ങി വെച്ചു.
▪️1925 ൽ സുറിയാനി നേതാക്കൾ ആയ പലരും ചേർന്ന് റാന്നിയിൽ ഒരു കൺവൻഷൻ നടത്തി. ഇത് പിന്നീട് ഐപിസി യുടെ ഒന്നാമത്തെ കൺവൻഷൻ ആയി ദുർവ്യാഖ്യാനിച്ചു.
▪️1926 ൽ കുക്ക് സായിപ്പ് മടങ്ങി വന്നപ്പോൾ വീണ്ടും കുക്ക് സായിപ്പിന്റെ കൂടെ കൂടി. ഇതോടെ പ്രവർത്തനം AG സഭയുടെ കീഴിൽ ആയി.
▪️ഈ സമയത്തും ഇവർ AG യുടെ കീഴിൽ മലങ്കര പെന്തക്കോസ്തു എന്ന നാമത്തിൽ പ്രവർത്തിക്കുക ആയിരുന്നു.
▪️എന്നാൽ 1929 ൽ മലങ്കര പെന്തക്കോസ്ത് AG യുമായുള്ള ബന്ധം ഉപേക്ഷിച്ചു.
▪️1930 വരെയും കെ ഇഎബ്രഹാം, സുവിശേഷ പ്രഭാഷകൻ എന്ന (കുക്കു സായിപ്പ് തുടങ്ങിയ) മാസികയിൽ പ്രവർത്തിക്കുകയും ചെയ്തു.
▪️1930 ൽ മലങ്കര പെന്തകൊസ്തിനോടും കുക്കു സായിപ്പിനോടും പിരിഞ്ഞു.
▪️ഇതോടെ കുക്കു സായിപ്പ് ആരംഭിച്ച കുമ്പനാട് സഭ രണ്ടായി പിരിഞ്ഞു.
▪️1930 ൽ മുളക്കുഴ സഭ കെ ഇ എബ്രഹാമിനെ ഉപേക്ഷിച്ചു.
▪️1930 ൽ കടം കയറി വീട് വിറ്റു മുളക്കുഴയിൽ നിന്നു വാടകക്ക് പാർക്കാൻ കുമ്പനാട്ട് വന്ന കെ ഇ എബ്രഹാമിന് പാസ്റ്റർ കെസി ഉമ്മൻ അഭയം നൽകി.
▪️1930 -ൽ 9 സുറിയാനി നേതാക്കൾ ഒരുമിച്ചു തെന്നിന്ത്യാ പെന്തക്കോസ്തു സഭ ആരംഭിച്ചു.
▪️1930 ൽ തന്നെ സിലോൺ പെന്തിക്കോസ്തുമായി സുറിയാനി നേതാക്കൾ ചേർന്നു.
▪️1930 മാർച്ച് 6 നു, സിലോൺ പെന്തക്കോസ്തു നേതാവ് പോളിൽ നിന്നു KE Abraham ഓർഡിനേഷൻ സ്വീകരിച്ചു.
▪️1930 ൽ പാസ്റ്റർ PM ശാമുവൽ തെന്നിന്ത്യ പെന്തസ്ക്കോസ്തു രൂപീകരിച്ചു, രെജിസ്റ്റർ ചെയ്തു.
▪️1934 ൽ സിലോൺ പെന്തക്കോസ്തുമായും പിരിഞ്ഞു. അവരുടെ ഉപദേശം സ്നാനം ജീവിതം ഒന്നും കൊള്ളില്ല, പക്ഷെ ഓർഡിനേഷൻ മാത്രം നല്ലതാണ്.
▪️1934 ൽ തെന്നിന്ത്യ പെന്തസ്ക്കോസ്തു ഇന്ത്യ പെന്തക്കോസ്തു ദൈവസഭ എന്ന പേരിൽ എലൂരിൽ രെജിസ്റ്റർ ചെയ്തു. ഇതിനു വേണ്ട ഉപദേശരൂപീകരണവും സംഘടനാ തത്വവും ചെയ്തത് പാസ്റ്റർ പിഎം സാമൂവേലിന്റെ നേതൃത്വത്തിൽ ആണ്.
▪️ആദ്യത്തെ പ്രസിഡന്റ്‌ പിഎം സാമൂവേലും സെക്രട്ടറി കെ സി ചെറിയാനും ആയിരുന്നു.
▪️പാസ്റ്റർ കെസി ഉമ്മൻ കൊടുത്ത ഭൂമിയിൽ ആണ് ഇപ്പോൾ ഹെബ്രോൺ പുരം നിലനിൽക്കുന്നത്.
▪️അതിൽ അന്യായമായി ചിലർ ഇന്നും ഒഴിഞ്ഞു കൊടുക്കാതെ പാർക്കുന്നു.
▪️പാസ്റ്റർ കെസി ചെറിയാനുമായുള്ള ബന്ധത്തിൽ സ്വീഡൻ സഭയും സ്വാൻ സായിപ്പും കൊടുത്ത പണം കൊണ്ടു പിന്നീട് സ്ഥലം വാങ്ങി കെട്ടിടവും മറ്റും പണിതു.
▪️ ഈ ഭൂമിയുടെ ഒന്നും തന്നെ ആധാരം എവിടെ എന്ന് ഇന്നത്തെ ഐപിസി ജനറൽ ഓഫീസിന് അറിവില്ല.
▪️ വെള്ളപശുവിന്റെ പാൽ വേണ്ടെന്നു പറഞ്ഞു വിദേശ സഹായത്തെ വരെ നിഷേധിച്ച കെഇ എബ്രഹാം പിൽക്കാലത്ത് കെസി ചെറിയാൻ പാസ്റ്ററുടെ കൂടെയും അല്ലാതെയും വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ചു ഒരുപാട് രാജ്യങ്ങളിൽ നിന്നും പണം പിരിച്ചു.
▪️ പിൽക്കാലത്ത് ഇതേ കെസി ചെറിയാൻ പാസ്റ്ററെ കെഇ എബ്രഹാം ഐപിസി യിൽ നിന്നു പുറത്താക്കി.
▪️എന്നാൽ TG ഉമ്മൻ എന്ന അഭിഷിക്തൻ കെ സി ചെറിയാൻ പാസ്റ്ററെ തിരിച്ചെടുത്തു.
▪️എന്നാൽ താൻ ഏറ്റവും കൈത്താങ്ങിയവർ, തന്നെ അന്യായമായി പുറത്താക്കിയതിന്റെ മുറിവ് ഉണങ്ങും മുമ്പ് പാസ്റ്റർ കെസി ചെറിയാൻ സാത്താനോ സാത്താൻ ഉപയോഗിക്കുന്ന മനുഷ്യർ തന്നെ പുറത്താക്കാത്ത നിത്യഭവനത്തിലേക്കു യാത്രയായി.

തുടരും..
Prince Nilambur

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.