റീനാ അലക്സ് ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്; ദൈവമക്കൾ ജാഗരൂകരായിരിക്കുക!!

റീനാ അലക്സ് ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്; ദൈവമക്കൾ ജാഗരൂകരായിരിക്കുക!!
August 02 06:42 2021 Print This Article

പ്രീയസഹോദരങ്ങളെ എന്റെ ഹൃദയം പിടയുകയാണ്, പിടയുകയാണ്. ആത്‌മഭാരത്താൽ പിടയുകയാണ്…. ഞാൻ കരയുകയാണ്. കണ്ണുനീർ വാർക്കുകയാണ്….വാക്സിനെടുത്തവർ നരകത്തിലേക്ക് പോകുകയാണ് എന്നോർത്തു എന്റെ ഹൃദയം പിടയുകയാണ് പ്രീയരെ.

സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ, നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവുമായ യെരുശലേം തെരുവുകളും, കോട്ടകളും മലകളും കിണറും തടാകവും തോടും പുഴയും ഒക്കെ കാട്ടി റീനാ അലക്‌സും ജനങ്ങളുടെ മനസ്സു ക്രിസ്തു വിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളാക്കുന്നു.ഇപ്പോൾ ഇവരുടെ തനിനിറം പുറത്തുവന്നു. ഇവർ പഴയ പാമ്പാണ്.
ശാബത്ത് ആചരിക്കാത്തവർ നിത്യ നരകത്തിൽ പോകും. ശബത്തുകാരുടെ അച്ചാരം വാങ്ങി ജനത്തെ വഴിതെറ്റിക്കാൻ ഇറങ്ങിയ എതിർക്രിസ്തുവിന്റെ ഏജന്റാണ് ഈ സ്ത്രീ. ദൈവജനം ഈ കൊടിയ പിശാചിനെ ഒഴിഞ്ഞിരിക്കുക.

സത്യത്തിൽ ഇവർക്ക് Bipolar disorder ആണ്. അതിന്റെ Symptoms എല്ലാം ഇവരുടെ ഓരോ വീഡിയോകളിൽകാണാൻ കഴിയും.

റീനയുടെ പഠിപ്പിക്കലുകൾ….
1-ശാബത്ത് ആചരിക്കാത്തവർ നിത്യ നരകത്തിൽ പോകും.
2-നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക, സഹോദരനോട് കോപിക്കുന്നവൻ കുലപാതകൻ, എന്നുപറഞ്ഞാൽ ലോകത്തിൽ എല്ലാവരെയും സ്നേഹിക്കാനല്ല അതിനർത്ഥം, പിന്നെ നിന്നെ ആരാണോ സഹോദരതുല്യം സ്നേഹിക്കുന്നത്‌ അവനോട് കോപിക്കരുത് എന്നാണ്.
3– ആത്മാവായ ദൈവത്തെ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ആർക്കുമ്പോൾ അത് പരിശുദ്ധാത്മാവ് ആകുന്നു. അല്ലാതെ പരിശുദ്ധാത്മാവ് എന്നൊന്നില്ല
പിതാവായ ദൈവം ഏകനാണ്, ആ ദൈവം പരിശുദ്ധനാണ്, ആ ദൈവം ആത്മാവ് ആണ് അതുകൊണ്ടാണ് പരിശുദ്ധാത്മാവ് എന്നു വിളിക്കുന്നത്.
4കോവിഡ് വാക്സിനേഷൻ എടുത്തവർ നിത്യ നരകത്തിൽ പോകും.
5 എന്റെ പഠിപ്പീരുകൾ, വീഡിയോകൾ നിങ്ങളുടെ ഫേസ് ബുക്കിൽ ഷെയർ ചെയ്താൽ ന്യായവിധിയിൽ ദൈവം അത് നീതിയായി കണക്കിടും. ഇതാണ് റീനയുടെ സുവിശേഷം.
( ഇതൊന്നും ഞാൻ ഉണ്ടാക്കി എഴുതിയതല്ല. ഒരു മണിക്കൂർ മുകളിൽ ഉള്ള വീഡിയോയുടെ പ്രധാനഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നത്  നേരിട്ടുകണ്ടു  മനസിലാക്കുക. )
ഈ കൊടിയ പിശാചിന്റെ പിടിയിൽ നിന്നും ദൈവജനം ഓടി രക്ഷപ്പെടുക.

റീന അലക്സിന്റെ കപടമുഖം വ്യക്തമായ സ്ഥിതിക്ക് ദൈവവചനത്തിൽ ഇതിനെപ്പറ്റി എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.

പുതിയനിയമ വിശ്വാസികൾ ശബത്ത് ആചരിക്കണോ ?
ബൈബിളിന്റെ ഉത്തരം…
ക്രിസ്‌ത്യാനികൾ ആഴ്‌ചതോറുമുള്ള ശബത്ത്‌ ആചരിക്കേണ്ടതില്ല. അവർ “ക്രിസ്‌തുവിന്റെ നിയമ”ത്തിൻകീഴിലാണ്‌. ശബത്ത്‌ ആചരണം അതിൽ ഉൾപ്പെടുന്നില്ല. (ഗലാത്യർ 6:2; കൊലോസ്യർ 2:16, 17) നമുക്ക്‌ അത്‌ എങ്ങനെ അറിയാം? അതിന്‌ ആദ്യം ശബത്തിന്റെ ഉത്ഭവത്തെക്കുറിച്ച്‌ നോക്കാം.
എന്താണു ശബത്ത്‌?
“വിശ്രമിക്കുക; നിറുത്തുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രായവാക്കിൽനിന്ന്‌ വന്നിരി ക്കുന്ന പദമാണു “ശബത്ത്‌.” പുരാതന ഇസ്രായേൽ ജനതയ്‌ക്കു നൽകിയ കല്‌പനകളിലാണ്‌ ഈ പദം ആദ്യമായി ഉപയോഗിച്ചുകാണുന്നത്‌. (പുറപ്പാട്‌ 16:23) ഉദാഹരണത്തിന്‌, പത്തു കല്‌പനകളിൽ നാലാമത്തേത്‌ ഇതാണ്‌: “ശബത്തു ദിവസം വിശു ദ്ധമായി കണക്കാക്കി അത്‌ ആചരിക്കാൻ ഓർക്കുക. ആറുദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്‌ക്കുള്ള ശബത്താണ്‌. അന്നു നീ ഒരു പണിയും ചെയ്യരുത്‌.” (പുറപ്പാട്‌ 20:8-10) വെള്ളിയാഴ്‌ച സൂര്യാ സ്‌തമയം മുതൽ ശനിയാഴ്‌ച സൂര്യാ സ്‌തമയം വരെയായിരുന്നു ശബത്തുദിവ സം. ആ സമയത്ത്‌ ഇസ്രായേല്യർ തങ്ങളുടെ സ്ഥലത്തു നിന്ന്‌ എങ്ങോട്ടെങ്കിലും പോകുകയോ തീ കത്തിക്കുകയോ വിറകുപെറുക്കുകയോ ചുമടു ചുമക്കുകയോ ചെയ്യരുതായിരുന്നു. (പുറപ്പാട്‌ 16:29; 35:3; സംഖ്യ 15:32-36; യിരെമ്യ 17:21) ശബത്തു ലംഘിക്കുന്നതു മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റമായിരുന്നു.—പുറപ്പാട്‌ 31:15.
യഹൂദ കലണ്ടറിലെ മറ്റു ചില ദിവസങ്ങളെയും 7)മത്തേയും 50-)മത്തേയും വർഷങ്ങളെയും ശബത്ത്‌ എന്നുവിളിച്ചിരുന്നു. ശബത്തുവർഷങ്ങ ളിൽ നിലം കൃഷി ചെയ്യാതെ വിട്ടേക്കണമായിരു ന്നു. കടം വീട്ടാൻ ഇസ്രായേല്യരെ നിർബന്ധിക്കാ നും പാടില്ലായിരുന്നു.—ലേവ്യ 16:29-31; 23:6, 7, 32; 25:4, 11-14; ആവർത്തനം 15:1-3.

ശബത്തു നിയമം ക്രിസ്‌ത്യാനികൾക്കു ബാധകമല്ലാത്തത്‌ എന്തുകൊണ്ട്‌?
മോശ യി ലൂ ടെ നൽകിയ നിയമങ്ങൾ അനുസരി ച്ചിരുന്ന ജനതയ്‌ക്കു മാത്രമാണു ശബത്തുനിയമ വും ബാധകമായിരുന്നത്‌. (ആവർത്തനം 5:2, 3; യഹസ്‌കേൽ 20:10-12) മറ്റൊരു ജനതയോടും ദൈവം ശബത്ത്‌ ആചരിക്കാൻ ആവശ്യപ്പെട്ടിരുന്നി ല്ല. എന്തിനു ജൂതന്മാർപോലും, യേശുക്രിസ്‌തുവി ന്റെ ബലിയിലൂടെ പത്തുകല്‌പനകൾ ഉൾപ്പെടെയു ള്ള “നിയമത്തിൽനിന്ന്‌ സ്വതന്ത്രരാക്കപ്പെട്ടി”രുന്നു. (റോമർ 7:6, 7; 10:4; ഗലാത്യർ 3:24, 25; എഫെസ്യർ 2:15) മോശയുടെ നിയമം അനുസരി ക്കുന്നതിനുപകരം, ക്രിസ്‌ത്യാനികൾ സ്‌നേഹത്തി ന്റെ ശ്രേഷ്‌ഠനിയമം പിൻപറ്റുന്നു.—റോമർ 13:9, 10; എബ്രായർ 8:13.
ശബത്തിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ കൾ
തെറ്റിദ്ധാരണ: ദൈവം ഏഴാം ദിവസം വിശ്രമിച്ചപ്പോ ഴാണു ശബത്ത്‌ ഏർപ്പെടുത്തിയത്‌.
വസ്‌തുത: ബൈബിൾ പറയുന്നു: “ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച്‌ അതിനെ വിശു ദ്ധമായി പ്രഖ്യാപിച്ചു; കാരണം ഉദ്ദേശിച്ചവയെല്ലാം സൃഷ്ടിച്ച ദൈവം, സൃഷ്ടി എന്ന പ്രവൃത്തി തീർത്ത്‌ ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങി.” (ഉൽപത്തി 2:3) ഇതു മനുഷ്യർക്കു നൽകിയ ഏതെങ്കിലും നിയമമല്ല, പകരം സൃഷ്ടിപ്പിന്റെ ഏഴാം ദിവസം ദൈവം എന്തു ചെയ്‌തു എന്നു മാത്രം പറയുന്ന ഒരു വാക്യമാണ്‌. മോശയുടെ കാലത്തിനുമുമ്പ്‌ ആരെങ്കി ലും ശബത്ത്‌ ആചരിച്ചതായി ബൈബിൾ രേഖപ്പെടു ത്തിയിട്ടില്ല.
തെറ്റിദ്ധാരണ: മോശയുടെ നിയമം ലഭിക്കുന്നതിനു മുമ്പു തന്നെ ഇസ്രായേല്യർക്കു ശബത്തു നിയമമു ണ്ടായിരുന്നു.
വസ്‌തുത: “നമ്മുടെ ദൈവമായയഹോവ ഹോരേബിൽവെച്ച്‌ (അതായത്‌, സീനായ്‌ പർവത ത്തിനു സമീപമുള്ള പ്രദേശം.) നമ്മോടു ഒരു നിയമം ചെയ്‌തുവല്ലോ” എന്നു മോശ ഇസ്രായേല്യരോടു പറഞ്ഞു. ആ നിയമത്തിൽ അഥവാ ഉടമ്പടിയിൽ ശബത്തു നിയമവും ഉൾപ്പെട്ടിരുന്നു. (ആവർത്തനം 5:2, 12) ഇസ്രായേല്യർക്കു ശബത്ത്‌ തികച്ചും പുതിയ ഒരു കാര്യമായിരുന്നെന്ന്‌ അവരുടെ അനുഭവം വ്യക്തമാക്കുന്നു. അവർ ഈജിപ്‌തിൽ ആയിരുന്നപ്പോൾത്തന്നെ ശബത്ത്‌ ആചരിച്ചിരുന്ന വരാണെങ്കിൽ ഈജിപ്‌തിൽനിന്നുള്ള മോചനത്തെ ക്കുറിച്ച്‌ ശബത്ത്‌ അവരെ ഓർമിപ്പിക്കുമെന്നു ദൈവം പറഞ്ഞത്‌ എങ്ങനെ ശരിയാകും? (ആവർത്തനം 5:15) ഇനി, ഏഴാം ദിവസം മന്ന പെറുക്കരുതെന്ന്‌ അവരോടു പറയേണ്ടി വന്നത്‌ എന്തുകൊണ്ടാണ്‌? (പുറപ്പാട്‌ 16:25-30) രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശബത്തു ലംഘനത്തിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്ന്‌ അവർക്ക്‌ അറിയില്ലായിരു ന്നത്‌ എന്തുകൊണ്ടാണ്‌?—സംഖ്യ 15:32-36.
തെറ്റിദ്ധാരണ: ശബത്ത്‌ സ്ഥിരമായ ഒരു ഉടമ്പടിയാ യതു കൊണ്ട്‌ അത്‌ ഇപ്പോഴും ആചരിക്കണം.
വസ്‌തുത: ചില ബൈബിൾപരിഭാഷകൾ ശബത്തിനെ ഒരു “നിത്യനിയമമായി” പരാമർശിക്കു ന്നുവെന്നതു ശരിയാണ്‌. (പുറപ്പാട്‌ 31:16) എന്നാൽ ‘നിത്യം’ എന്നതിന്റെ എബ്രായ പദത്തിനു “ദീർഘ കാലത്തേക്കു നിലനിൽക്കുന്ന” എന്നും അർഥമാ ക്കാനാകും. അത്‌ അവശ്യം എന്നേക്കും എന്ന്‌ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിന്‌ ഇസ്രായേല്യ പൗരോഹിത്യത്തെക്കുറിച്ച്‌ പറഞ്ഞപ്പോഴും ബൈബിൾ ഇതേ പദം ഉപയോഗിച്ചു. പക്ഷേ ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ ദൈവം ആക്രമീകര ണം നിറുത്തലാക്കി.—പുറപ്പാട്‌ 40:15; എബ്രായർ 7:11, 12.
തെറ്റിദ്ധാരണ: യേശു ശബത്ത്‌ ആചരിച്ചിരുന്നതു കൊണ്ട്‌ ക്രിസ്‌ത്യാനികളും അങ്ങനെ ചെയ്യണം.
വസ്‌തുത: യേശു ഒരു ജൂതനായിരുന്നതു കൊണ്ട്‌ മോശയുടെ നിയമം അനുസരിക്കാൻ ചെറുപ്പം മുത ലേ ബാധ്യസ്ഥനായിരുന്നു. അതുകൊണ്ടാണു യേശു ശബത്ത്‌ ആചരിച്ചത്‌. (ഗലാത്യർ 4:4) എന്നാൽ യേശുവിന്റെ മരണത്തോടെ ശബത്ത്‌ ഉൾപ്പെടെയുള്ള നിയമ ഉടമ്പടി നീക്കംചെയ്യപ്പെട്ടു.കൊലോസ്യർ 2:13, 14.
തെറ്റിദ്ധാരണ: ഒരു ക്രിസ്‌ത്യാനിയായ ശേഷവും പൗലോസ്‌ അപ്പോസ്‌തലൻ ശബത്ത്‌ ആചരിച്ചു.
വസ്‌തുത: ശബത്തിൽ പൗലോസ്‌ സിനഗോഗിൽ പ്രവേശിച്ചു വെന്നതു ശരിയാണ്‌. പക്ഷേ അതു ജൂതന്മാരോടൊപ്പം ശബത്ത്‌ ആചരണത്തിൽ പങ്കെടുക്കാനായിരുന്നില്ല, സുവാർത്ത പ്രസംഗിക്കാ നായിരുന്നു. (പ്രവൃത്തികൾ 13:14; 17:1-3; 18:4) അന്നാളുകളിൽ, സിനഗോഗിൽ ആരാധനയ്‌ക്കായി വന്നിരിക്കുന്നവരോടു പ്രസംഗിക്കാൻ സന്ദർശകരാ യ പ്രസംഗകരെ ക്ഷണിക്കുന്ന ഒരു രീതിയുണ്ടായി രുന്നു. അതനുസരിച്ച്‌ പൗലോസ്‌ സിനഗോഗിൽ സുവാർത്ത പ്രസംഗിച്ചെന്നേ ഉള്ളൂ. (പ്രവൃത്തികൾ 13:15, 32) അദ്ദേഹം ശബത്തിൽ മാത്രമല്ല “ദിവസേന” പ്രസംഗിച്ചിരുന്നു.—പ്രവൃത്തികൾ 17:17.
തെറ്റിദ്ധാരണ: ക്രിസ്‌ത്യാനികൾ ശബത്ത്‌ ആചരി ക്കേണ്ടതു ഞായറാഴ്‌ചയാണ്‌.
വസ്‌തുത: ആഴ്‌ചയിലെ ആദ്യദിവസമായ ഞായറാ ഴ്‌ച ക്രിസ്‌ത്യാനികൾ വിശ്രമിക്കാനും ആരാധിക്കാ നും ആയി മാറ്റിവെക്കണമെന്ന കല്‌പനയൊന്നും ബൈബിളിലില്ല. ആദ്യകാലത്തെ ക്രിസ്‌ത്യാനി കൾക്കു മറ്റേതൊരുദിവസവും പോലെ ഞായറാഴ്‌ച യും ഒരു പ്രവൃത്തി ദിവസമായിരുന്നു. ഒരു സർവവി ജ്ഞാനകോശം (The International Standard Bible Encyclopedia) പറയുന്നു: “ആദ്യമൊന്നും ഞായറാഴ്‌ചകളിൽ ശബത്തിലേതുപോലുള്ള കാര്യ ങ്ങളൊന്നും ചെയ്‌തിരുന്നില്ല. പിന്നീട്‌ 4-) നൂറ്റാണ്ടാ യപ്പോൾ കോൺസ്റ്റന്റയ്‌നാണ്‌ (ഒരു പുറജാതീയ റോമൻ ചക്രവർത്തി) ഞായറാഴ്‌ചകളിൽ ചില ജോലികൾ ചെയ്യാൻ പാടില്ലെന്ന ഉത്തരവിറക്കി യത്‌.” അങ്ങനെ യെങ്കിൽ ഞായറാഴ്‌ച ഒരു പ്രത്യേക ദിവസമായിരുന്നെന്നു സൂചിപ്പിക്കുന്ന വിവരണങ്ങ ളെ സംബന്ധിച്ചോ? ഉദാഹരണത്തിന്‌, പൗലോസ്‌ അപ്പോസ്‌തലൻ “ആഴ്‌ചയുടെ ഒന്നാം ദിവസം,” ഞായറാഴ്‌ച സഹാരാധകരോടൊപ്പം ഭക്ഷണത്തിനു കൂടിവന്നതായി ബൈബിൾ പറയുന്നു. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. കാരണം അടുത്ത ദിവസം പൗലോസ്‌ യാത്രപുറപ്പെടാനിരിക്കുകയായി രുന്നു. (പ്രവൃത്തികൾ 20:7) അതുപോലെ ആഴ്‌ച യുടെ ഒന്നാം ദിവസമായ ഞായറാഴ്‌ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു തുക നീക്കിവെക്കാൻ ചില സഭകളോട്‌ ആവശ്യപ്പെട്ടു. ഇവിടെ അത്‌ ഓരോരുത്തർക്കും ചെലവുകൾ ആസൂത്രണം ചെയ്യു ന്നതിനുള്ള ഒരു പ്രായോഗികക്രമീകരണം മാത്ര മാ യിരുന്നു. ഓരോരുത്തരും സംഭാവനകൾ സ്വന്തം വീടുകളിലാണു നീക്കിവെച്ചിരുന്നത്‌; അതു യോഗ സ്ഥലത്ത്‌ കൊണ്ടുപോയി കൊടുത്തിരുന്നില്ല.—1കൊരിന്ത്യർ 16:1, 2.
തെറ്റിദ്ധാരണ: വിശ്രമിക്കാനും ആരാധിക്കാനും വേണ്ടി ആഴ്‌ചയിൽ ഒരു ദിവസം മാറ്റി വെക്കുന്നതു ശരിയല്ല.
വസ്‌തുത: ആ തീരുമാനം ബൈബിൾ ഓരോ ക്രിസ്‌ത്യാനി ക്കും വിടുന്നു.—റോമർ 14:5.

ചോദ്യം: എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കുന്നില്ല?
മറുപടി: യഹോവയായ ദൈവം തന്‍റെ ദാസനായ മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തിനു കൊടുത്ത 613 കല്പനകളടങ്ങിയ ന്യായപ്രമാണത്തിലെ പ്രധാനപ്പെട്ട പത്തു കല്പനകളില്‍ ശബ്ബത്ത് ഒഴികെയുള്ള ഒന്‍പതു കല്പനകളും യേശുക്രിസ്തു പുതിയ നിയമത്തില്‍ നല്‍കുന്നുണ്ട്. കേവലം ആ കല്‍പനകള്‍ ആവര്‍ത്തിക്കുകയല്ല യേശുക്രിസ്തു ചെയ്തിരിക്കുന്നത്. മറിച്ചു, ആ കല്പനകളുടെ പുറകിലുള്ള ആത്മീക വീക്ഷണത്തെക്കൂടി വെളിപ്പെടുത്തിക്കൊണ്ടാണ് അത് നല്‍കിയിരിക്കുന്നത്.
ഉദാ: കൊലചെയ്യരുതെന്നതിനെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍:
“കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)
അവിടെ കര്‍ത്താവ് മൂന്നു കാര്യങ്ങള്‍ പറയുന്നു:
(1) സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും.
(2) സഹോദരനെ നിസ്സാരന്‍ എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്‍പാകെ നില്‍ക്കേണ്ടി വരും.
(3)  മൂഡാ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
എന്താണ് യേശുക്രിസ്തു ഈ കല്പന കൊടുത്തതിലൂടെ ഉദ്ദേശിച്ചത്?
അതറിയണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോകണം. മോശൈക ന്യായപ്രമാണത്തില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും മരണശിക്ഷയില്ല. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍  [പുറ. 21:12], കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊല്ലുന്നവന്‍  [പുറ. 21:14], ഇരുമ്പായുധം കൊണ്ട് ഒരുത്തനെ അടിച്ചു കൊല്ലുന്നവന്‍ [സംഖ്യാ.35:16], മരിപ്പാന്‍ തക്കവണ്ണം ഒരുത്തനെ കല്ലെറിയുന്നവന്‍  [സംഖ്യാ.35:17], ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെ മേല്‍ വല്ലതും എറിയുകയോ ചെയ്തിട്ട് അവന്‍ മരിച്ചു പോയാല്‍, അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ട് അവന്‍ മരിച്ചു പോയാല്‍ അവനെ കൊന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം [സംഖ്യാ.35:20,21].
‘എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരം നോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചു കൊന്നിട്ട് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിപ്പോയാല്‍, അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം.നിനക്ക് അവനോടു കനിവ് തോന്നരുത്’ [ആവ. 19:11,12].
ഇവിടെയെല്ലാം ദൈവം ഊന്നല്‍ കൊടുത്ത് പറയുന്ന കാര്യം ‘ഒരുവനോടുള്ള ശത്രുതയാല്‍ അവനെ ദ്വേഷിച്ചു മന:പൂര്‍വ്വം കൊലപാതകം നടത്തുന്നവനാണ് വധശിക്ഷക്ക് വിധേയമാകേണ്ടത്’ എന്നാണു. അബദ്ധവശാല്‍ കൊലപാതകം നടത്തിയവന് രക്ഷപ്പെടാന്‍ സങ്കേത നഗരങ്ങള്‍ ഉണ്ടായിരുന്നു  [സംഖ്യാ.35:11-15, 22-29; ആവ.19:4-6].
ഒരു മനുഷ്യനോട് കോപിച്ചു അവനെ നിസ്സാരനെന്നോ മൂഡനെന്നോ ഉള്ള ചെറിയ ചീത്ത വിളിയില്‍ ആരംഭിക്കുന്ന ഒരു വഴക്കിന്‍റെ അവസാനമാണ് അവനെ കൊല്ലാന്‍ തക്ക വണ്ണമുള്ള ശത്രുത ഉണ്ടാകുന്നത്. മോശൈക ന്യായപ്രമാണമനുസരിച്ചു ആ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചെങ്കില്‍ മാത്രമേ അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകൂ, എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു അങ്ങനെയൊരു വഴക്കിനു ഒരുമ്പെട്ടാല്‍ പോലും അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകും.
ന്യായപ്രമാണം അനുസരിച്ച് കൊല നടത്തിയവന്‍ മാത്രമേ ശിക്ഷാര്‍ഹാനായി തീരുന്നുള്ളൂ. എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു കൊലപാതകത്തിനു കാരണമാകുന്ന വഴക്ക് തുടങ്ങി വെക്കുന്നവനെ കൊലപാതകിയായി ദൈവം പരിഗണിക്കും എന്നുള്ളതാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.
ഇതേ മാനദണ്ഡം തന്നെയാണ് വ്യഭിചാരത്തിനോടുള്ള ബന്ധത്തില്‍ കര്‍ത്താവ് പറയുന്നതും:
“വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)വ്യഭിചാരം ശരീരം കൊണ്ട് ചെയ്തെങ്കില്‍ മാത്രമേ ന്യായപ്രമാണത്തില്‍ ശിക്ഷയുള്ളൂ. എന്നാല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട് അതു ചെയ്യാന്‍ അവസരം കിട്ടാതെ ഇരിക്കുന്നവരും ദൈവമുമ്പാകെ വ്യഭിചാരികള്‍ ആണെന്ന് ക്രിസ്തു പറയുന്നു.
“ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവള്‍ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു” (മത്താ.5:31,32) ഇവിടേയും കര്‍ത്താവ് ന്യായപ്രമാണത്തിലെ കല്പനയുടെ അന്ത:സത്തയും തന്‍റെ ധാര്‍മ്മിക നിയമവും  ജനത്തോട് അറിയിക്കുകയാണ്.
“കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്‍റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്‍റെ നഗരം. നിന്‍റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.  നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു” (മത്താ.5: 33-37)
“കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടു കൂടെ പോക” (മത്താ.5:38-41)“കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ (മത്താ.5:43,44).ഇങ്ങനെ ന്യായപ്രമാണത്തിലെ കല്പനകളുടെ അന്ത:സത്ത എന്താണെന്ന് വെളിപ്പെടുത്തികൊടുത്ത യേശു ക്രിസ്തു ഒരിക്കലും ശബ്ബത്ത് ആചരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും ശബ്ബത്തിനു എതിരെ സംസാരിക്കുകയും യെഹൂദന്മാരുടെ ശബ്ബത്ത് ലംഘിക്കുകയും താന്‍ ശബ്ബത്തിനും കര്‍ത്താവാണ് എന്നവകാശപ്പെടുകയും ചെയ്യുന്നുണ്ട്.
ശബത്ത് എന്ന പദത്തിന് വിശ്രമം എന്നാണ് അര്‍ത്ഥം. മനുഷ്യന്‍ ആറു ദിവസം ജോലി ചെയ്യുകയും ഏഴാം ദിവസം വിശ്രമിക്കുകയും വേണം എന്ന് ദൈവം കല്പിച്ചു. “ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്‍ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു” (പുറ.20:10) എന്ന കല്പനയിലൂടെ തൊഴിലുടമക്ക് മാത്രമല്ല, വേലക്കാര്‍ക്കും മൃഗങ്ങള്‍ക്കും എല്ലാം വിശ്രമം നിര്‍ബന്ധമാക്കുകയാണ് യഹോവയായ ദൈവം.
ഈ കല്പന, യേശുക്രിസ്തുവില്‍ ഒരുവന് ലഭിക്കാനിരിക്കുന്ന യഥാര്‍ത്ഥ വിശ്രമത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. (പഴയ നിയമത്തില്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച ഇപ്രകാരമുള്ള ധാരാളം നിഴലുകള്‍ കാണാം) ഒരുവന് യഥാര്‍ത്ഥമായ വിശ്രമം ലഭിക്കുന്നത് അവനു പാപക്ഷമ ലഭിച്ചു എന്നുള്ള ഉറപ്പു കിട്ടുമ്പോള്‍ മാത്രമാണ്. അതുവരേക്കും അവന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കും. അവന്‍ പാപക്ഷമക്ക് വേണ്ടി തീര്‍ഥാടനങ്ങള്‍ നടത്തും, നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കും, ദാനധര്‍മ്മങ്ങള്‍ ചെയ്യും, മലകള്‍ കയറും. പക്ഷേ പാപക്ഷമ ലഭിച്ചു എന്ന ഉറപ്പു അവനു കിട്ടാത്തതുകൊണ്ട് അടുത്ത വര്‍ഷവും ഇതൊക്കെ ആവര്‍ത്തിക്കും. അവന്‍റെ മരണം വരെ ഇത് തുടരും, മരണ ശേഷം അവന്‍റെ മക്കള്‍ അവനു വേണ്ടി കര്‍മ്മങ്ങള്‍ നടത്തും. അതും അവനു പാപക്ഷമ ലഭിച്ചിട്ടില്ല എന്നുള്ളതിന് ഒന്നാന്തരം തെളിവാണ്. പാപക്ഷമ ലഭിച്ചു കഴിഞ്ഞു അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ വേണ്ടി ഇവിടെ ഒരു കര്‍മ്മങ്ങളും ചെയ്യേണ്ട കാര്യമില്ലല്ലോ. എത്രയൊക്കെ കര്‍മ്മങ്ങള്‍ ചെയ്തു കഴിഞ്ഞാലും അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തി എന്നുള്ള ഉറപ്പു കൊടുക്കാന്‍ കര്‍മ്മികള്‍ക്ക് കഴിയുകയുമില്ല. ഫലത്തില്‍ ഏതു മതത്തിലായാലും ഈ മരണാനന്തര കര്‍മ്മങ്ങള്‍ കൊണ്ട് ലാഭം കിട്ടുന്നത് കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരോഹിത വൃന്ദത്തിന് മാത്രമായിരിക്കും.
എന്നാല്‍ ഒരുവന്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവിന്‍റെ അരികിലേക്ക് വരുമ്പോള്‍ അവനു സമ്പൂര്‍ണ്ണമായ പപക്ഷമ ലഭിക്കുന്നു. അവന്‍റെ പാപത്തിന്‍റെ ശിക്ഷ യേശുക്രിസ്തു കുരിശില്‍ ഏറ്റെടുത്തു കഴിഞ്ഞത് കൊണ്ട് അവനു ഇനിയൊരു ശിക്ഷാവിധി ഇല്ല. ഈ ഉറപ്പു അവനു ലഭിക്കുന്നതുകൊണ്ട് അവന്‍ ഇനി പാപത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി തീര്‍ഥാടനങ്ങളോ മല കയറ്റമോ നേര്‍ച്ച കാഴ്ചകളോ നടത്തേണ്ടതില്ല. ഇങ്ങനെയുള്ള അദ്ധ്വാനങ്ങളില്‍ നിന്നും അവനെ വിടുവിച്ചു അവനു സമ്പൂര്‍ണ്ണമായ വിശ്രമം കൊടുക്കാന്‍ കഴിയുന്നത് യേശുക്രിസ്തുവിന് മാത്രമാണ്. അതുകൊണ്ടാണ് കര്‍ത്താവ് “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ.11:28) എന്ന് പറഞ്ഞത്. ഇവിടെ ‘ആശ്വസിപ്പിക്കും’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് αναπαύω എന്നതാണ്. ഇതിന്‍റെ ആക്ഷരികമായ അര്‍ത്ഥം വിശ്രമം എന്നാണ്. (ഇവിടെ അര്‍ത്ഥം കാണാം) അതുകൊണ്ടാണ് ഇംഗ്ലീഷ്‌ ബൈബിളില്‍ ഈ വാക്യം I will give you rest എന്ന് കാണാന്‍ കഴിയുന്നത്. പാപത്തിന്‍റെ ഭാരം ചുമക്കുന്ന, പാപമോചനത്തിനായി അദ്ധ്വാനിക്കുന്ന ഏതൊരുവനും ക്രിസ്തുവിന്‍റെ അരികില്‍ വന്നാല്‍ അവന്‍ അവര്‍ക്ക് വിശ്രമം കൊടുക്കും. പുതിയ നിയമ വിശ്വാസികള്‍ അങ്ങനെയുള്ള വിശ്രമം ലഭിച്ചവര്‍ ആണെന്നു ള്ളതുകൊണ്ടാണ്‌ പഴയ നിയമത്തിലെ ശബ്ബത്തു അവര്‍ അനുസരിക്കേണ്ട കാര്യമില്ലാത്തത്. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുള്ളത് നിഴലായ പഴയ നിയമ ശബ്ബത്തല്ല, പൊരുളായ പുതിയ നിയമ ശബ്ബത്താണ്. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് പൗലോസ്‌ അപ്പോസ്തലിനിലൂടെ ഇപ്രകാരം വെളിപ്പെടുത്തിയത്: “അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്,  ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു”  [കൊലോ.2:16,17]മാത്രമല്ല, ഒരുവന്‍ ഇപ്പോഴും ശബ്ബത്ത് ആചരിക്കുവാന്‍ ബദ്ധപ്പെടുകയാണെങ്കില്‍ അവന്‍ ന്യായപ്രമാണത്തിന് കീഴില്‍ ഇരിക്കുവാന്‍ ആണ് താല്‍പര്യപ്പെടുന്നത്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു  [ഉല്പത്തി.17:11]. എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ്  [പുറ.31:12-17]. ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനനായിരിക്കുന്നത് [റോമര്‍ 6:15; യോഹ.1:17]. അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ [മത്തായി.11:28-30] നിഴലായ ന്യായപ്രമാണത്തിലെ ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ്  ഒരു ക്രിസ്ത്യാനി ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കാത്തത്.

വീഡിയോ കാണാം …

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.