ഓർത്തഡോക്സ് അച്ചന്മാരുടെ പീഡന പരമ്പരക്ക് പിന്നാലെ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ ഒരു പ്രമുഖന്റെ സ്ത്രീപീഡനവും പുറത്താകുന്നു. ചില വർഷങ്ങൾക്ക് മുമ്പ് നടന്നതാണെങ്കിലും സ്വന്തം ഭർത്താവുതന്നെ സ്വന്തം കൈപ്പടയിൽ കത്തെഴുതി ഐ പി സി ജനറൽ പ്രസിഡന്റിന് കൊടുത്തുവെങ്കിലും ഒരു നടപടിയും എടുത്തില്ല, മാത്രമല്ല, അന്നത്തെ ജനറൽ പ്രസിഡന്റ് ഇരുചെവി അറിയാതെ ആ വിഷയം ഒതുക്കി നിസാരവലത്കരിച്ചുകളഞ്ഞു. ഓർത്തഡോക്സിലെ അഞ്ചു അച്ചന്മാരുടെ പേരിൽ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ ഭർത്താവ് ഭദ്രാസനത്തിൽ പരാതിപ്പെട്ടപ്പോൾ അവരെ സസ്‌പെന്റ് ചെയ്ത ഓർത്തഡോക്സ് നേതൃത്വത്തിന്റെ മാതൃക ഇനിയെങ്കിലും പെന്തക്കോസ്തുകാർ കണ്ടു പഠിക്കേണ്ട സമയം അതിക്രമിച്ചു. അന്ന് പല തവണ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ ഭർത്താവ് ഐ പി സി ജനറൽ പ്രസിഡന്റിന് കൊടുത്ത കത്തിന്റെ കോപ്പി താഴെ ചേർക്കുന്നു. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി ഇന്നും ഒരു മനസാന്തരവും ഇല്ലാതെ സ്വർണ്ണ നാവിന്റെ ഉടമയായി വിശുദ്ധിയുടെ വേഷം കെട്ടി വിലസി നടക്കുന്നു. ഈ ആട്ടിൻ തോലിട്ട ‘ കുറുക്കൻ’ കപട വേഷ ധാരിയെ ഇനിയെങ്കിലും ദൈവജനം തിരിച്ചറിയുക.
ഇത് ഇപ്പോൾ പുറത്തുവിട്ടതിന് കാരണമുണ്ട്.ചില നാളുകൾക്ക് മുൻപ് ഇദ്ദേഹം പെന്തക്കോസ്തിനു കുപ്പായവും കുരിശും വേണം എന്ന നിലപാടുമായി വന്നപ്പോൾ ഇദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് അധികം ആർക്കും പിടികിട്ടിയില്ല. ഒപ്പം കുമ്പസാരവും നടത്താമല്ലോ. അങ്ങനെ കുറച്ചു സഹോദരിമാരെക്കൂടി തന്റെ ചൊൽപ്പടിയിൽ നിർത്തി കാര്യങ്ങൾ സാധിക്കാം. മാത്രമല്ല, ചില വർഷങ്ങളായി ഈ കത്ത് ഈയുള്ളവന്റെ കയ്യിലും, മറ്റു ചിലരുടെ പക്കലും ഉണ്ട്. അതിൽ ഒരാൾ ഈ കത്ത് പുറത്തുവിട്ടതിന്റെ പേരിൽ കള്ള പോലീസ് കേസും, വീടുകയറി ഗുണ്ടാ ആക്രമണവും, ഭീഷണിയും മാത്രമല്ല. ആ പാസ്റ്ററുടെ സഭ തന്നെ പൂട്ടിച്ചു. ഇന്നും ശാരീരികമായും മാനസികമായും ആ കുടുംബത്തെ ഈ സ്വർണ്ണനാവുകാരൻ പീഡിപ്പിക്കുന്നു…മറ്റു ചിലർക്ക് ഭയവും. സ്ത്രീ പീഢനത്തിന്റെ പേരിൽ സ്വന്ത ഭർത്താവ് പരാതികൊടുത്തപ്പോൾ ഓർത്തഡോക്സ് സഭാ നേതൃത്വം ആരോപിതർക്കെതിരെ നടപടിയെടുത്തെങ്കിൽ പെന്തക്കോസ്ത് പ്രസ്ഥാനമായ ഐ പി സി അങ്ങനെയൊരു പരാതി അനേഷിക്കാൻ പോലും തയ്യാറാകാതെ ഒതുക്കി വ്യഭിചാരിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇത് പുറത്തു വിട്ടതിനാൽ ഈയുള്ളവനെയും കള്ളക്കേസിൽ കുടുക്കാനും ഗുണ്ടാ വിളയാട്ടം നടത്താനും മടിക്കില്ല. ഇപ്പോൾ പെന്തക്കോസ്തിലെ വിശുദ്ധവേഷം കെട്ടിനടക്കുന്ന ഇദ്ദേഹത്തെപ്പോലുള്ള മറ്റു ചില വ്യഭിചാരികൾ സ്വർണ്ണ നാവിനെ വിശുദ്ധീകരിച്ച് വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട് ഉടൻ രംഗത്തുവരും. കാരണം നാളെ അവരും പിടിക്കപ്പെടുമെന്ന ഭയം. കാത്തിരിക്കാം..
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.