പെന്തക്കൊസ്തിന്റെ പേരിൽ നടക്കുന്ന മറ്റൊരു തട്ടിപ്പ് വീരൻ, രാജു മാത്യു എന്ന ഈ ഫ്രോഡിനെ അറിഞ്ഞിരിക്കുക. JDP എന്ന പേരിൽ ഒരു തുക്കടാ രാഷ്ട്രീയ പാർട്ടിയും തട്ടിക്കൂട്ടിയാണ് രാജു മാത്യു വിഹരിക്കുന്നത്.
തങ്ങളുടെ തട്ടിപ്പുകൾക്ക് വേണ്ടി എന്ത് നെറികേടും കാണിക്കാൻ മടിയില്ലാത്തവരുടെ മറ്റൊരു ആയുധമാണ് ഇത്തരം തുക്കടാ പാർട്ടികൾ. വർഗ്ഗീയത കുത്തിയിളക്കി അതിന്റെ പേരിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു പണം തട്ടിക്കാൻ നോക്കുന്നതും ഒക്കെ ഇവന്റെ കൗശലങ്ങൾ ആണ്. ബോംബെയിൽ ഒരു ഫ്ലാറ്റിൽ തുടങ്ങുന്ന തട്ടിപ്പ് ആണിവന്റേത്,
സിനിമ ഫീൽഡിൽ ഒരു കൂട്ടി കൊടുപ്പ് കാരന്റെ റോളിൽ തെണ്ടിത്തിരിഞ്ഞു നടന്ന ഇവൻ ഒരു രണ്ടാം കിട സിനിമയിൽ മുഖം കാണിച്ചു. ആ വഴി പരിചയപ്പെട്ട ഒരു സ്ത്രീയെ ഫ്ലാറ്റിൽ താമസിപ്പിച്ചു കൊണ്ടായിരുന്നു ബാക്കി കലാപരിപാടികൾ . പിന്നീട് ഇവർ തമ്മിൽ അടിയും ബഹളവുമായി. ഒടുക്കം ബോംബെക്കാരുടെ തല്ലു കൊണ്ട് ഓടി തിരിച്ചു തിരുവനന്തപുരത്തു എത്തി.
ഇവന്റെ ആദ്യഭാര്യ മരിച്ചു പോയി എന്ന് പറയുന്നു. അത് കഴിഞ്ഞു കെട്ടിയത് ഡിവോഴ്സ് ആയി. വാസ്തവം അവർ ഉപേക്ഷിച്ചു പോയി എന്നതാണ്. ഇപ്പോൾ കൂടെ ഉള്ളത് മറ്റൊരെണ്ണം ആണ്. ഇതിനിടയിൽ ഒരു പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ പ്രതിയും ആയി. ഇതിന്റെ പേരിലും തിരുവനന്തപുരത്തു നിന്ന് കുറെക്കാലം മുങ്ങി നടന്നു. തട്ടിപ്പ് കുലത്തൊഴിൽ ആക്കിയ ഈ ഫ്രോഡ് ഇതിനിടെ കേരള പോലീസിൽ ഉള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞ് കോട്ടയം കുഴിമറ്റത്ത് ഉള്ള ഫിലിപ്പ് എന്ന ആളിന്റെ കയ്യിൽ നിന്ന് 5 ലക്ഷം പറ്റിച്ചു. സംഗതി അറിഞ്ഞ ഉദ്യോഗസ്ഥൻ ഇവനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അതോടെ ആശാൻ തിരുവനന്തപുരം വിട്ടു.
ഇങ്ങനെ അങ്ങും ഇങ്ങുമായി മുങ്ങി നടക്കുന്ന ഈ കള്ളന്റെ പേരിൽ നിരവധി കേസുകൾ ആണുള്ളത്. വട്ടിയൂർക്കാവ് സ്റ്റേഷനിൽ 13 ലക്ഷം രൂപയുടെ വിസ തട്ടിപ്പ് കേസ് ഉണ്ട്. പോത്തൻകോട് സ്റ്റേഷനിൽ 2 ലക്ഷം രൂപ പറ്റിച്ച വിസ തട്ടിപ്പ് കേസ് ഉണ്ട്. ഈ കേസുകൾ വഞ്ചിക്കപ്പെട്ട സ്ത്രീകൾ കൊടുത്തവയും കൂടിയാണ്. പേരൂർക്കട സ്റ്റേഷനിൽ വളർത്തു പൂച്ചയെ മോഷ്ടിച്ച കേസും ഇവന്റെ പേരിൽ ഉണ്ട്.
ഇങ്ങനെ ഒരുപാട് കേസുകളിൽ പ്രതി ആണ് ഈ ഫ്രോഡ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ആണ് ഇവൻ പാസ്റ്റർ വേഷത്തിൽ അവതരിച്ചത്. ഐപിസി വെമ്പായം സെന്ററിലെ പാസ്റ്റർ എന്ന പേരിൽ കുറേക്കാലം നടന്നു. കൂടാതെ പവർ വിഷൻ ചാനലിന്റെ ദുബായിയിലുള്ള സെഷന്റെ ഭാരവാഹി എന്ന പേരിലും ഈ വ്യാജൻ ആളുകളെ പറ്റിച്ചു.
അങ്ങനെയിരിക്കെ തിരുവനന്തപുരത്ത് തന്നെ ഇവന്റെ തട്ടിപ്പുകൾക്ക് എതിരെ സംസാരിച്ച ഒരു പാസ്റ്ററെ അടിക്കാൻ ഇവൻ ഗുണ്ടകളുമായി ആ ദൈവദാസന്റെ വീട്ടിൽ ചെന്ന് പ്രശ്നം ഉണ്ടാക്കി. അവിടെ നിന്നും നാട്ടുകാർ ശരിക്ക് പെരുമാറി. ഒടുക്കം രാജു മാത്യുവും കൂടെ ഉണ്ടായിരുന്ന ഗുണ്ടകളും നാല് വഴിക്കോടി. പാസ്റ്റർ എന്ന പേരിൽ ആണ് ഈ തട്ടിപ്പു വീരൻ നടക്കുന്നതെങ്കിലും ഇയാൾക്ക് വാസ്തവത്തിൽ പെന്തക്കോസ്തുമായി നേരെ ചൊവ്വേയുള്ള ബന്ധമൊന്നും ഇല്ല എന്നതാണ് വാസ്തവം.
പക്ഷെ പെന്തക്കൊസ്തിലെ തന്നെ ചില തരികിടകൾ ഇയാളുടെ ഉറ്റ സുഹൃത്തുക്കൾ ആണ്. തിരുവനന്തപുരത്തു നിന്ന് ഐപിസി കൗൺസിലിലേക്ക് മത്സരിക്കുന്ന ജാസ്‌പിൻ ജോൺ എന്ന തരികിടയുടെയും എൽ കെ റോയ് എന്ന പകൽ മാന്യന്റെയും ചാവേറും കൂലിഗുണ്ടയും ഒക്കെയാണ് ഈ രാജു മാത്യു. രാഷ്ട്രീയ പരമായി ആരെയെങ്കിലും ആക്ഷേപിക്കാനോ വ്യാജവാർത്ത പ്രചരിപ്പിക്കാനോ തങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ ഫ്രോഡിനെ എൽ കെ റോയ് ആഡ് ചെയ്യും.
അത്യാവശ്യം തെറിവിളിയും ഗുണ്ടായിസവും കഴിയുമ്പോൾ പകൽ മാന്യൻ പുറത്താക്കുകയും ചെയ്യും. പാസ്റ്റർ ഷിബു നെടുവേലിക്കു എതിരെ അപവാദം പ്രചരിപ്പിക്കാൻ ജാസ്‌പിൻ ജോണും എൽ കെ റോയിയും ഉപയോഗിച്ചതും ഈ ഫ്രോഡിനെ തന്നെയാണ്. പാസ്റ്റർ ഷിബു നെടുവേലിക്കു എതിരെ സമരം നടത്താൻ നടന്ന തുക്കടാ പാർട്ടിയും ഈ കള്ളന്റെതാണ്. ഇതിന്റെ പേരിൽ പണം പിടുങ്ങുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ നടന്നില്ല. പുറം ലോകം അറിയാതെ മുങ്ങി നടക്കുന്ന കള്ളൻ എങ്ങനെ സമരം നയിക്കും.
മാത്രമല്ല ഇവനെ വച്ചു ഐപിസി മുടിക്കാൻ നടന്ന ഇതേ ജാസ്‌പിൻ ആണ് തിരുവനന്തപുരം സൗത്ത് സെന്റർ പാസ്റ്റർ Y. റോബർട്ടിന്റെ കഴുത്തിനു പിടിച്ചതും ഉപദ്രവിക്കാൻ ശ്രമിച്ചതും. തീർത്തും ഗുണ്ടാ രീതിയിൽ ആണ് തിരുവനന്തപുരത്തു ഇത്തരം നീചന്മാരുടെ ലോബികൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ പുതിയ ഒരുത്തിയെയും കൊണ്ടാണ് രാജു മാത്യു നടക്കുന്നത്. ഇവരും മെഡിക്കൽ തട്ടിപ്പിൽ കേസ് നേരിട്ടവരാണ്. ഇവന്റെ കൂട്ടത്തിൽ കുറെ തരികിട പെണ്ണുങ്ങളും ഉണ്ട്.
അവരെ ഉപയോഗിച്ച് ചാറ്റ് ചെയ്യിച്ചു പാസ്റ്റർമാരെ കുടുക്കുന്നതാണ് ഇവന്റെ മറ്റൊരു തൊഴിൽ. പത്തനംതിട്ടയിൽ ചർച്ച് ഓഫ് ഗോഡിലെ ഒരു പാസ്റ്ററെ ഇങ്ങനെ കുടിക്കാൻ ശ്രമിച്ചു എങ്കിലും അദ്ദേഹം പരാതി കൊടുത്തു ആ കേസും ഇവന്റെ പേരിൽ ഉണ്ട്. നിരവധിപേരെയാണ് ഇയാൾ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. ഇയാളുടെ തെറി വിളിയും ഗുണ്ടായിസവും കാരണം പണം പോയ പലരും മിണ്ടുന്നില്ല. ഇത്തരം ഫ്രോഡ്കളെയും ഇത്തരക്കാരെ സംരക്ഷിക്കുന്ന പെന്തക്കൊസ്തിലെ കള്ളന്മാരെയും ജനം തിരിച്ചറിയുക.
ഇവരോടൊക്കെ എന്തെങ്കിലും ബന്ധം ഉണ്ടെന്നു പുറം ലോകം അറിയുന്നത് പോലും നാറ്റക്കേസാണ്. ഇവന്റെ ഒരു കോൾ നിങ്ങൾക്ക് വന്നാൽ പോലും അതിൽ ഒരു ചതി കാണും. പൊതു സമൂഹം സൂക്ഷിക്കുക.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.