സാംകുട്ടി ചാക്കോയോട് ചില ചോദ്യങ്ങൾ

സാംകുട്ടി ചാക്കോയോട് ചില ചോദ്യങ്ങൾ
August 17 22:53 2019 Print This Article

തനിക്കു ആരേയും വിമർശിക്കാം, ചെളി വാരി എറിയാം , തന്റെ നാലും മുന്നും ഏഴു കോപ്പി മാസത്തിൽ രണ്ടു തവണ വിൽക്കുന്ന പത്രത്തിലൂടെ ദുരുപദേശകരുടെ മൂട് താങ്ങാം … പക്ഷെ ശ്രീമാൻ, ബൈബിൾ കോളേജിന്റെ പടി ( സെക്കുലർ കോളേജിന്റെയും) കാണാതെ ആരെയൊക്കെയോ സുഖിപ്പിച്ചു നേടിയ പാസ്റ്റർ പദവി ഉള്ള സാംകുട്ടിയെ ആർക്കും വിമർശിച്ചു കൂടാ !!!!

മഹാ പണ്ഡിതൻ, മികച്ച വാഗ്മി , പെന്തക്കോസ്തിലെ മൂടി ചുടാ പത്ര പ്രവർത്തകൻ … തുടങ്ങിയ പദവികൾ സ്വയം ശിരസ്സിലേറ്റി മസിൽ പെരുപ്പിച്ചു നടക്കുന്ന തന്നോട് ചില ചോദ്യങ്ങൾ ….

വർഷത്തിൽ സ്വന്ത കാര്യ ലബ്ധിക്കായിമാത്രം ആറുമാസം അമേരിക്കയിൽ പര്യടനം നടത്തി അമേരിക്കൻ മലയാളി പെന്തക്കോസ്തു വീടുകളിൽ ഇടിച്ചു കയറി താമസിച്ചു തെണ്ടപ്പിരിവു നടത്തി ( ഇതിൽ കുറഞ്ഞ ഒരു വാക്ക് കിട്ടാഞ്ഞതിൽ ക്ഷിമിക്കണം) അവസരോചിതമായി സംഘാടകരുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടി ജനിച്ചു വളർന്ന പ്രസ്ഥാനത്തെ ഒറ്റി കൊടുക്കുന്ന തരത്തിൽ പ്രസ്താവന നടത്തുന്ന തന്നെ “ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പ്രിതൃ ശൂന്യൻ എന്ന് വിളിച്ചാൽ തെറ്റുണ്ടോ ?

“ ചിലരെ ടാർഗെറ്റു ചെയ്തു ഇല്ലാതാക്കാനുള്ള ശ്രമം …..” എന്ന തന്റെ വാചകത്തോട് പുച്ഛം തോന്നുന്നില്ലേ ? കഴിഞ്ഞ കുറെ വർഷങ്ങളായി താൻ തന്റെ പരട്ട നോട്ടീസിലൂടെ മറ്റുള്ളവർക്ക് വേണ്ടി ഹല്ലെലുയ്യ പാടി , എത്ര പേരെയാണ് ഇല്ലാതാക്കാൻ ശ്രമിച്ചത് ?
ഉദാഹരണത്തിന് മരിച്ചു മണ്ണടിഞ്ഞ ബഹുമാന്യ കർത്തൃ ദാസൻ കെ ഈ അബ്രാഹിമിനെയും മക്കളെയും കൊച്ചു മക്കളെയും തന്റെ ദിനവൃത്താന്ത ങ്ങളിലൂടെ എത്ര കണ്ടു അപമാനിച്ചു ? അപമാനിക്കണം … കാരണം നിലമ്പൂർ കാടുകളിൽ പട്ടിണി കിടന്ന നിങ്ങൾക്ക് അന്നത്തിനു വക തന്നു എന്ന അപരാധം ഐ പി സി യുടെ പേരിൽ കെ ഈ ചെയ്തിട്ടുണ്ടല്ലോ. അത് അറിയണമെങ്കിൽ അപ്പൻ ഉടലോടെ ഉണ്ടാവണമായിരുന്നു .

നെറികെട്ട പത്ര പ്രവർത്തനം വഴി എത്രയോ തിന്മകൾക്ക് താൻ കൂട്ടു നിന്നിട്ടുണ്ട് ? ശരീരം അനങ്ങാതെ തിന്നു ശീലിച്ച താങ്കൾ ഐ പി സി എന്ന മഹാ പ്രസ്ഥാനത്തെ അനാത്മികരുടെ കൈപ്പിടിയിൽ ഒതുക്കാൻ എത്ര പണം പറ്റി?
ഒരു കാലത്തു ടി സ് ബാലൻ എന്ന കടുത്ത വിമർശകന്റെ ന്യൂസ് ചാരനായി താൻ പ്രവർത്തിച്ചിട്ടില്ല ?
താൻ ഉന്നയിച്ച ഇലക്ഷനെ ലാക്കാക്കി എറിഞ്ഞ കുറെ ചോദ്യങ്ങൾ എന്ത് കൊണ്ട് അന്വേഷണാത്മക പത്രപ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന താങ്കൾക്ക് തിരക്കി പ്രതികരിച്ചു കൂടാ ?

ഇതിനു മുൻപ് നടന്ന ഇലക്ഷനുകളിൽ എത്രയോ സ്ഥാനാർത്ഥികൾ അന്യ സംസ്ഥാന വോട്ടു തൊഴിലാളികളെ പണവും യാത്ര ബത്തകളും കൊടുത്തു വോട്ടു ചെയ്യിപ്പിച്ചു എന്ന സത്യം നിലനിൽക്കെ, എന്തിനു ഇപ്പോൾ വത്സൻ എബ്രഹാം ഇത്തരത്തിലൂടെ അട്ടിമറി നടത്തും എന്ന് താൻ സംശയിക്കുന്നു ???

ഐ പി സി യുടെ ആധാരം സംബന്ധിച്ചു വ്യക്തമായ മറുപടി പാസ്റ്റർ വൽസൻ വിവരിച്ചിട്ടും തനിക്കു എന്തെ തൃപ്തി ആവാത്തത് ? അഥവാ താൻ ഒരു നിഷ്പക്ഷ പത്ര പ്രവർത്തകൻ ആയിരുന്നുവെങ്കിൽ വൽസൻ അബ്രഹാമിന്റെ കുറുപ്പ് തന്റെ നോട്ടീസിൽ പ്രസിദ്ധികരിക്കുമായിരുന്നു. അത്തരത്തിൽ ഒരു വിശദീകരണം വന്നിട്ടും എന്തെ താൻ വിറളി പിടിച്ചു അതെ പറ്റി വീണ്ടും കുത്തി പൊക്കൽ നടത്തുന്നു ? അതിനു കാരണം വൽസൻ പാനൽ ജയിക്കാൻ ഉള്ള സാധ്യതകൾ ഉണ്ടെങ്കിൽ അത് നുള്ളി കളയാൻ വേണ്ടി അല്ലെ ?

ഐ പി സി ബംഗ്ളാവിനെ പറ്റി തനിക്കു എന്തെ ഇത്ര ആശങ്ക ? അഥവാ 6 മാസം അമേരിക്കയിൽ നിന്ന് സമയം കളയാതെ നാട്ടിൽ ചെന്ന് കഴുത —— കരഞ്ഞു തീർക്കുന്ന പോലെ കുടുംബ സമേതം ഒരു കുത്തിയിരിപ്പു സമരം അങ്ങ് നടത്തി ആശങ്ക അങ്ങ് അകറ്റു …

താൻ എഴുതി പിടിപ്പിച്ച, തന്റെ ഉപജീവനത്തിന് വേണ്ടി ചരിത്രം ഇല്ലാത്തവരെ തേടിപ്പിടിച്ചു ചരിത്രം ഉണ്ടാക്കി കൊടുത്ത കുട്ടിയച്ചന്റെ വിശേഷങ്ങളിൽ കെ ഇ പ്രതിപാദിച്ച ഒരു വാചകം ” പെന്തക്കോസ്ത് കാരുടെ ഇടയിൽ ഉള്ള പ്രവർത്തനം പരിത്യജിച്ച് “ എന്നത് പെന്തക്കോസ്തു വിശ്വാസം പരിത്യജിച്ചു ” എന്ന് എഴുതി ആശയ കുഴപ്പം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്തു കേസു ഫയൽ ചെയ്തതിനെ എന്തെ പരിഹാസ രൂപത്തിൽ അവതരിപ്പിക്കുന്നു ?
അതോ താൻ ആണോ മലയാള ഭാഷയുടെ അവസാന വാക്ക് ?

തനിക്കു നാണമില്ലേ എന്ന് ഒരിക്കൽ എങ്കിലും തന്നോട് തന്നെ താൻ ചോദിച്ചിരിന്നുവെങ്കിൽ
ആരാലും അറിയപ്പെടാതെ , സമൂഹത്തിനു ഒരു നന്മയും ചെയ്യാത്ത പണ ചാക്കുകളുടെ പോക്കറ്റിന്റെ കനം കണ്ടു അവരെ ബ്രെയിൻ വാഷ് ചെയ്തു അവരുടെ ജീവചരിത്രം എഴുതി പണം പിടിങ്ങുകയില്ലായിരുന്നു … അഥവാ പ്രയോജനരഹിതമായി അത്തരത്തിൽ എഴുതപ്പെടുന്നതുകൊണ്ട് തനിക്കു പണ ലാഭമല്ലാതെ ആർക്കു എന്ത് പ്രയോജനം ?

താങ്കളുടെ അനധികൃത പണ സമ്പാദനം മറയ്ക്കാൻ വേണ്ടി എന്തു പിതൃ ശൂന്യതയും താൻ കാട്ടും എന്ന അറിവ് നിലനിൽക്കെ ചോദിക്കട്ടെ വർഷങ്ങളായി അമേരിക്കൻ പര്യടനത്തിലൂടെ ലഭിച്ചവ തന്റെ വായിൽ പോയതല്ലാതെ എന്തെങ്കിലും സമൂഹത്തിനു താൻ ചെയ്തിട്ടുണ്ടോ ?

ഇനിയും ഉണ്ട് – നേതൃ നിരയിൽ നിൽക്കുന്ന വ്യഭിചാരികളുടെയും, മദ്യപാനികളുടെയും മൂട് താങ്ങിയായി വർത്തിക്കുന്ന താങ്കളോട് ചോദ്യങ്ങൾ.
കണ്ണിൽ പൊടി ഇടാം— മനുഷ്യരുടെ, – എന്നാൽ ന്യായ ന്യായങ്ങളെ നേരോടെ കാണുന്ന ദൈവത്തെ മറയ്ക്കാൻ കഴിയുമോ ?

താങ്കൾ ഒരു നിഷ്പക്ഷമതി ആണെങ്കിൽ മുകളിൽ പറഞ്ഞവയ്ക്കു ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.
——-

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.