IPC യുവജന പ്രസ്ഥാനത്തിന് ( PYPA ) പ്രതിപക്ഷവും അവരുടെ പാരവെപ്പും

IPC യുവജന പ്രസ്ഥാനത്തിന് ( PYPA ) പ്രതിപക്ഷവും അവരുടെ പാരവെപ്പും
September 26 09:08 2020 Print This Article

ഐപിസി സംസ്‌ഥാന യുവജനസംഘടനയിൽ വീണ്ടും വൻതൊഴുത്തിൽ കുത്ത്‌. രാഷ്ട്രീയ ഗുണ്ടകൾ പോലും ചെയ്യാൻ മടിക്കുന്ന തരത്തിൽ ആണ് പി വൈ പിയയുടെ നിലവിലെ പ്രതിപകഷം പ്രവൃത്തിച്ചുവരുന്നത്.

തൃശൂർ കണ്ണാറ ചീനിക്കടവ് വൈ എം സി എ ഹാളിൽ സമ്മേളിച്ച  പിവൈ പിഎ  സംസ്‌ഥാന സമിതി സംസ്‌ഥാന പ്രസിഡന്റ് അജു അലക്സ് മരവിച്ചു കത്തിറക്കി. എന്നാൽ നാളിതുവരെ കാണാത്ത വിധത്തിൽ വലിയ യുവജന പ്രധിനിധികളുടെ പങ്കാളിത്തം കാണുവാൻ ഇടയായിതിനെത്തുടർന്ന് രസികൻ ഏലപ്പാറ എന്ന പാരവെപ്പുകാരനും കൂട്ടർക്കും അടങ്ങിയിരിക്കാൻ കഴിയാതെ  പലവിധത്തിൽ നിലവിലെ  പി വൈ പിഎ പ്രവർത്തകർക്ക് എതിരെ പാര പണിതു ആസ്വദിക്കുകയാണ്. രസികൻ ഏലപ്പാറയും മാമ്മന്മാരും ആണ് ഇതിനു പിന്നിൽ എന്ന് വ്യക്തമായി.

പിവൈഎ  സംസ്ഥാന സമിതി പ്രവർത്തകർക്കർക്കു എതിരെ ആരോഗ്യപ്രവർത്തകർക്കും, ഡി വൈ എസ്പിക്കും പരാതി കൊടുക്കുകയും, അവരെക്കൊണ്ട് വിളിപ്പിക്കുകയും എന്നുവേണ്ട ചെയ്യാവുന്ന സകല തിന്മകളും ചെയ്യിച്ചു. രസികൻ ഏലപ്പാറയും മങ്കി മാമ്മനും വൈ എം സി എ ഹോളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു 100 പേരിൽ കൂടുതൽ കൂട്ടം കൂടി എന്നു പറഞ്ഞു ആരോഗ്യപ്രവർത്തകരെ വിളിച്ചു പരാതിപ്പെട്ടതു മൂലം അവർ വന്നു അന്വേഷിച്ചു, എണ്ണം എടുക്കുകയും രെജിസ്റ്റർ കണ്ടു ബോധ്യപ്പെടുകയും ചെയ്ത് ലംഘനം നടന്നിട്ടില്ല എന്നു വ്യക്തമാകുകയും ഫോട്ടോസ് എടുത്തു പോകുകയും ചെയ്തു. പിന്നീട് ഡി വൈ എസ് പി യ്ക്ക് പരാതിപ്പെടുന്നു. പിന്നെ വൈ എം സി എ ക്കാർ ഡിവൈഎസ്പിക്ക് പിച്ചർ എടുത്തു മെസ്സേജ് ചെയ്ത് ക്ലിയർ ചെയ്തിട്ടും സ്റ്റേഷനിൽ നിന്നും പോലീസിനെ വിട്ടു അന്വേഷണം നടത്തി. അതിലും പാരവെപ്പുകാർ പരാജയപ്പെട്ടപ്പോൾ കണ്ടെയ്‌മെന്റ് സോണുകളിൽനിന്നും ആൾക്കാർ വന്നു ഒന്നിച്ചുകൂടി എന്ന് അടുത്ത പരാതി ഇവന്മാർ ഉണ്ടാക്കി. സമിതി കഴിഞ്ഞു പോയവരെ വീണ്ടും തിരിച്ചു വിളിപ്പിച്ചു രെജിസ്റ്ററും ടെംമ്പറേച്ചർ ലോഗും വീണ്ടും പരിശോധിപ്പിച്ചു. അവിടെ കൂടിയവരെ ക്വാറൻന്റൈയിനിൽ ആക്കേണം എന്നുപറഞ്ഞു ആരോഗ്യപ്രവർത്തകർക്ക് വീണ്ടും അടുത്ത പരാതി…. ഇത്രയൊക്കെ പാര പണിഞ്ഞിട്ടും ഒന്നും ഏറ്റില്ല എന്നത് മറ്റൊരു സത്യം.

ഈ പ്രതിപക്ഷത്തിന് സത്യത്തിൽ ഇത്രയും കുശുമ്പ് എന്തിനാണ് ? ഇതിപ്പോൾ സത്യത്തിൽ സി പിഎം – ബി ജെ പി തമ്മിലുള്ള അടിയേക്കാൾ കഷ്ടമായിപ്പോവുകയാണ്. പി വൈ പി എ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അജു അലക്സ് തന്റെ ഉത്തരവാദിത്വങ്ങൾ ചെയ്യാതെ അകലം വിട്ടു തൊഴുത്തിൽ കുത്തുനടത്തുന്ന അജുവിനുവേണ്ടി ചാവേർ ആകുകയാണ് രസികൻ ഏലപ്പാറയും മാമനും.
കേരള ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ പ്രോട്ടോക്കോളും അനുസരിച്ചാണ് പി വൈ പി എ സംസ്‌ഥാന സമിതി യോഗം ചേർന്നത്. എന്നാൽ സമൂഹത്തിൽ അവരെ കുറ്റവാളികൾ ആക്കാനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന് വരുത്തി തീർക്കാനുമുള്ള അജുവിന്റെയും കൂട്ടുകാരുടെയും ശ്രമം ആസ്‌ഥാനത്തായി. ഇന്നുവരെ സംസ്ഥാന സമിതിയിൽ കൂടിയിട്ടില്ലാത്ത നിലയിൽ 57 പേർ ഒത്തുകൂടി പല തീരുമാനങ്ങളും എടുത്തു. പ്രസിഡന്റ് ഇറക്കിയ ‘ മരവിപ്പിക്കൽ കത്ത് ‘ സമിതി അംഗങ്ങൾ ഒന്നടങ്കം മരവിപ്പിച്ചു. അങ്ങനെ സംസ്ഥാന പ്രസിഡന്റിന് പുല്ല് വിലയേ ഒള്ളു എന്ന് തെളിയിക്കപ്പെട്ടു. മാത്രമല്ല. നിരുത്തരപരമായി പ്രവർത്തിക്കുന്ന പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്യേണം എന്നും സമിതി ഒന്നടങ്കം തീരുമാനിക്കുകയും ചെയ്തു.

യുവജന പ്രസ്‌ഥാനത്തെ നശിപ്പിക്കുന്ന ഈ ചെറുകുറുക്കന്മാരെ യുവജനങ്ങൾ തിരിച്ചറിഞ്ഞു അകലം പാലിക്കണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.