സംസ്ഥാന പി.വൈ.പി.എ 72-മത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി

സംസ്ഥാന പി.വൈ.പി.എ 72-മത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി
December 29 15:00 2019 Print This Article

✳ 24 പേർ പൂർണ്ണ സമയം സുവിശേഷ വേലയ്ക്കായി സമർപ്പിച്ചു.

✳ 33 അംഗങ്ങൾ അഭിഷേകം പ്രാപിച്ചു.

✳ 30 വ്യക്തികൾ ജോലിയോടൊപ്പം സുവിശേഷ വേലയ്ക്കായി സമർപ്പിച്ചു.

പാലക്കാട് : ഇരുപത്തിമൂന്നു വർഷങ്ങൾക്ക് ശേഷം പാലക്കാടിന്റെ മണ്ണിൽ വിരുന്നെത്തിയ കേരള സംസ്ഥാന പി.വൈ.പി.എ 72-മത് ജനറൽ ക്യാമ്പ് എക്സോഡസ് സീസൺ 2വിന് ഉജ്ജല സമാപനം.

ഡിസംബർ 23 തിങ്കൾ രാവിലെ 9:00 മണിക്ക് പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്‌മന്റ് ഓഡിറ്റോറിയത്തിൽ പി വൈ പി എ സംസ്ഥാന പ്രസിഡന്റ്‌ സുവി അജു അലക്സിന്റെ അധ്യക്ഷതയിൽ ഐ.പി.സി പാലക്കാട് സോണൽ പ്രസിഡന്റ് പാസ്റ്റർ സാം ദാനിയേൽ ക്യാമ്പിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു. പാസ്റ്റർ എബി എബ്രഹാം തീം അവതരണം നടത്തി.

റോമർ 12:2 ആസ്പദമാക്കി വിവിധ സെക്ഷനുകളിൽ ‘ക്രിസ്തുവിനെ അറിയുക, രൂപാന്തരപ്പെടുക’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടന്നു.

പാസ്റ്റർ. സാം ജോർജ്ജ്, പാസ്റ്റർ. വിൽസൺ ജോസഫ്, പാസ്റ്റർ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ. വി.പി ഫിലിപ്പ്, ഇവാ. ജെറി പൂവക്കാല, ഇവാ. ബിനു വടശേരിക്കര, സിസ്റ്റർ പ്രീതി ബിനു, റവ. ജോ തോമസ്, ഡോ.സാമുവേൽ പി. രാജൻ, പാസ്റ്റർ. അനീഷ് ഏലപ്പാറ, ബ്രദർ ജോർജ്ജ് മത്തായി (CPA), സിസ്റ്റർ. സ്റ്റർലാ ലുക്ക്, ബ്രദർ ഗ്ലാഡ്‌സൺ, ബ്രദർ അജി കല്ലുങ്കൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

ബ്രദർ യേശുദാസ് ജോർജ്ജ് നേതൃത്വം നൽകിയ ഹോളി ഹാർപ്സിനോടൊപ്പം ക്രൈസ്തവ കൈരളിയിലെ ഏറെ അനുഗ്രഹീതരായ ഇവാ ബെറിൽ. ബി.തോമസ്, ഡോ. ബ്ലെസ്സൻ മേമന, ജോയൽ പടവത്തു, ഇമ്മാനുവേൽ കെ. ബി, ബിനോയ് കെ. ചെറിയാൻ, സ്റ്റാൻലി വയല, ബിജോയ് തമ്പി, ജമൽസൺ പി. ജേക്കബ്, വിൽജി തോമസ്, സ്റ്റീഫൻ നിലമ്പൂർ, അബിഗെയ്ൽ എബ്രഹാം എന്നിവർ വർഷിപ്പ് സെഷനുകൾക്ക് നേതൃത്വം നൽകി.

സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി ബ്രദർ. ഷിബു മുളങ്കാട്ടിൽ സെമിനാറിനു നേതൃത്വം നൽകി.

ഇവാ. അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, സുവി. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ. ഷിബു എൽദോസ്, സന്തോഷ്. എം പീറ്റർ, വെസ്ലി പി. എബ്രഹാം, പാസ്റ്റർ. തോമസ് ജോർജ്ജ് കട്ടപ്പന എന്നീ സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ്സിനൊപ്പം പാലക്കാട് സോണൽ പി.വൈ.പി.എ എക്സിക്യൂട്ടീവ്സ്, മലബാർ മേഖല പി.വൈ.പി.എ പ്രവർത്തകർ നേതൃത്വം നൽകി.

കൗൺസിൽ മെംബേർസ് പാസ്റ്റർ. ജെയിംസ് വർഗീസ്‌, ബ്രദർ . എബ്രഹാം വടക്കേത്, പാസ്റ്റർ ചാക്കോ ദേവസ്യ, ബ്രദർ പി വി മാത്യു, പാസ്റ്റർ പ്രതീഷ് ജോസഫ്, ബ്രദർ ഫിന്നി ജോൺ, ബ്രദർ വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ ക്യാമ്പ് കമ്മിറ്റി വിജയത്തിനായി പ്രവർത്തിച്ചു.

സംസ്ഥാന പി.വൈ.പി.എ നടത്തിയ ബാഖൂർ മെഗാ ബൈബിൾ ക്വിസ് വിജയികളായ ഒന്ന് മുതൽ അഞ്ചാം സ്ഥാനം വരെ ലഭിച്ച മത്സരാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് & മെമെന്റോ നൽകി അനുമോദിച്ചു. പാസ്റ്റർ. ബിജോയ് കുര്യാക്കോസ് മെഗാ ബൈബിൾ ക്വിസ് സമ്മാന വിതരണം ഉത്ഘാടനം ചെയ്തു.

ഓരോ സെക്ഷനുകളിലും വ്യാപാരിച്ച ദൈവസാനിധ്യവും യുവജന പങ്കാളിത്തവും 72-മത് ജനറൽ ക്യാംപിനു ആവേശകരമായ അനുഭവങ്ങളായി.

ഗുഡ്‌ന്യൂസ് ഓൺലൈൻ, പവർ വിഷൻ ടി വി ഓൺലൈൻ സംപ്രേക്ഷണം നടത്തി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.