പൊതുവേദികളിൾ ഉച്ചഭാഷിണിയിൽ കൂടിയുള്ള പ്രവചനവും അന്യഭാഷാ കോമാളികളും

പൊതുവേദികളിൾ ഉച്ചഭാഷിണിയിൽ കൂടിയുള്ള  പ്രവചനവും അന്യഭാഷാ കോമാളികളും
February 14 09:27 2020 Print This Article

നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.

അതുകൊണ്ട് ആത്മാവിലുള്ള ശുശ്രൂഷയേയും ആത്മീയവരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രവാചകന്മാരോടും പുതിയനിയമ ശുശ്രൂഷകരോടും ഒരു സഹശുശൂഷകൻ എന്ന നിലയിൽ വിനയത്തോടെ അപേക്ഷിക്കുന്നു. കഴിവതും നിങ്ങൾ അന്യഭാഷയിലുള്ള പ്രാർത്ഥനയും പ്രവചനങ്ങളും ഉച്ചഭാഷിണിയിൽക്കൂടി ചെയ്യാതിരിക്കുക . അന്യഭാഷയിലുള്ള പ്രാർത്‌ഥനകളും പ്രസംഗങ്ങളും കഴിയുമെങ്കിൽ റിക്കോർഡ് ചെയ്യാതിരിക്കുക. കാരണം അത് മനുഷ്യർക്ക് തിരിയുന്നതല്ലാ എന്നും അതിന് നമ്മുടെ ബുദ്ധി അഫലമാണെന്നും നാം വായിച്ചിട്ടുണ്ടല്ലോ . ആകയാൽ ആ വിധത്തിലുള്ള അനുഭവങ്ങളുടെ വീഡിയോ പിടിക്കാതിരിക്കയും ലൈവിൽ വിടാതിരിക്കുകയും ചെയ്യുന്നത് പരിജ്ഞാനമാണന്ന് കരുതുക . നിങ്ങളെ തിരുത്തുവാൻ ദൈവത്തിന്റെ ആത്മാവ് ആഗ്രഹിക്കുന്നു. ഇത് ഞാൻ പറയുമ്പോൾ സോഷ്യൽ മീഡിയയിൽ ശുശ്രുഷ മദ്ധ്യ പറഞ്ഞ അന്യഭാഷ മൂന്നോ നാലോ മിനിറ്റ് ഉള്ളത് പതിനായിരക്കണക്കിന് ആളുകൾ കണ്ട് പുച്ഛിച്ച് മുത്തുകളെ പന്നികളുടെ മുന്നിലിട്ടു ചവിട്ടുന്ന അവസ്ഥ വന്നിരിക്കുന്നു . ഇത് നമുക്ക് ഒഴിവാക്കുന്നതാണ് നല്ലത് . എങ്കിലും ചില പ്രത്യേക സന്ദർഭത്തിൽ ദൈവത്തിന്റെ ആത്മാവിന്റെ ആവേശത്തിൽ , സന്തോഷത്തിൽ, അധികാരത്തിൽ പറഞ്ഞിട്ട് ഒരാൾ പരിഹസിക്കു ന്നെങ്കിൽ പരിഹസിക്കട്ടെ. പ്രതിഫലം സ്വർഗ്ഗം കൊടുക്കട്ടെ . പൗലോസ് അപ്പൊസ്തലൻ കഴിവതും പൊതുവിൽ അന്യഭാഷ പറയുന്ന ആൾ അല്ലായിരുന്നു . എന്നാൽ താൻ എപ്പോഴും അന്യഭാഷ പറയുന്ന ആളും ആയിരുന്നു . ആത്മാവിലുള്ള ആരാധനയെക്കുറിച്ചു പഠിക്കുമ്പോൾ വീണ്ടും പറയുന്നു, വ്യക്തിപരമായി നിങ്ങൾ എപ്പോഴും അന്യഭാഷയിൽ സ്തിക്കുന്നവരും ആരാധിക്കുന്നവരും ആയിരിപ്പാൻ ഉത്സഹിക്കുക. കൂടി വരുമ്പോൾ കട്ടത്തോടെ അന്യഭാഷയിൽ ദൈവത്തെ ആരാധിക്കുവാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട് .

പൗലോസ് അപ്പൊസ്തലൻ റോമർ 1 – ൽ പറഞ്ഞ ആ വാക്ക് ഒന്നുകൂടെ ഇത്തരുണത്തിൽ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ. ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. ( റോമർ 1 : 10 ). 1 കൊരി 14 : 18 ലേക്ക് വരുമ്പോൾ നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. ഞാൻ എന്റെ ആത്മാവിൽ 24 മണിക്കൂറും ആരാധിക്കുന്ന എന്റെ ദൈവം എന്ന് റോമർ 1 : 10 പറഞ്ഞ അതേ പൗലോസ് നിങ്ങളിൽ എല്ലാവരിലും ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നു എന്നു പറഞ്ഞപ്പോൾ ആത്മീയമായി കാര്യങ്ങൾ മനസ്സിലാക്കാൻ കൊതിക്കുന്നവർക്ക് ഏറ്റവും നല്ല വെളിച്ചമാണ് കർത്താവ് ഈ വചനത്തിലൂടെ തരുന്നത് . ഞാൻ ഇങ്ങനെ പറയാൻ ഇഷ്ടപ്പെടുന്നു പൗലോസിനെപ്പോലെ മഹാനായ അപ്പൊസ്തലൻ 24 മണിക്കൂറും ഇരുന്നും നടന്നും കിടന്നും അന്യഭാഷയിൽ ദൈവത്തെ സ്തുതിച്ചു.

ഈ വിഷയങ്ങളെക്കുറിച്ചെല്ലാം വിണ്ടും പഠിക്കാവുന്നതാണ് . അന്യഭാഷ എന്ന വിഷയം വരുമ്പോൾ അതെല്ലാം കൂടുതലായിട്ട് പരിശോധിച്ച് വ്യക്തമായി ഗ്രഹിപ്പാൻ നമുക്ക് കഴിയും എന്ന് കർത്താവിൽ ആശിക്കുന്നു .

ആത്മാവിനെക്കുറിച്ചോ, അന്യഭാഷയെക്കുറിച്ചോ, അതിന്റെ അച്ചടക്കത്തെക്കുറിച്ചോ പറയാൻ ആർക്കെങ്കിലും അധികാരമുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രഥമ യോഗ്യത പറയട്ടെ. ( Basic Qualification ) നിങ്ങളിൽ എല്ലാവരിലും ഞാൻ അധികം അന്യഭാഷയിൽ സംസാരിക്കുന്നു എന്ന ബേസിക് ക്വാളിഫിക്കേഷൻ ഇല്ലാത്ത ആരും അന്യഭാഷ സംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടാൻ ധൈര്യപ്പെടരുത് . അന്യഭാഷ സംബന്ധിച്ചും കൃപാവരങ്ങളെ സംബന്ധിച്ചും നിർദ്ദേശങ്ങളും തിരുത്തലുകളും ഉപദേശങ്ങളും നൽകിത്തന്ന പൗലോസിന്റെ ക്വാളിഫിക്കേഷൻ ആണ് 1 കൊരി 14 : 18 ലെ വാക്യം . ( നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതു കൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു) ഈയൊരു അടിസ്ഥാന യോഗ്യത ഇല്ലാത്തവരല്ലേ ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്നത് . ഇതാണ് ഇന്നത്തെ സഭ നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.