പെന്തക്കോസ്തിലും തീവ്രവാദ ഗ്രൂപ്പ്; സ്പിരിച്യുൽ ഫ്രണ്ട്

പെന്തക്കോസ്തിലും തീവ്രവാദ ഗ്രൂപ്പ്; സ്പിരിച്യുൽ ഫ്രണ്ട്
August 14 00:44 2019 Print This Article

അപ്പോസ്തലന്മാരുടെ കാലത്ത് അവർ സുവിശേഷം പറഞ്ഞതിന് സുവിശേഷ വിരോധികൾ അവരെ അധികാരികളുടെ മുന്നിൽ കൊണ്ടുവന്നു. എന്നാൽ കൃപയിൽ നിന്നു വീണ, പരിശുദ്ധാത്മാവ് നഷ്ടപ്പെട്ട കുറെ സുവിശേഷകർ, മറ്റുകുറെ പാസ്റ്റർമാർ സുവിശേഷ വിരോധികളെ കായീകമായി നേരിടുവാനും, അവരെ അധികാരികളുടെ മുന്നിൽ എത്തിക്കുവാനും അവർ ഉൾപ്പെട്ടുനിൽക്കുന്ന പെന്തകോസ്ത് സംഘടനയിലെ മെമ്പർഷിപ്പും ശുശ്രൂഷകളും പോരാഞ്ഞിട്ട് പുതിയ പുതിയ സംഘടനകൾ അവർ രൂപീകരിച്ചുവരുന്നു. പലവിധ നേതൃത്വങ്ങളും അവർക്കുണ്ട്. അവർ ശത്രുക്കളെ സ്നേഹിക്കണം എന്നല്ല പഠിപ്പിക്കുന്നത്. ശത്രുവിനു വിശന്നാൽ ആഹാരം കൊടുക്കണം എന്നും, ദാഹിച്ചാൽ വെള്ളം കൊടുക്കണം എന്നും, ശത്രു നഗ്നനായിരുന്നാൽ അവനെ ഉടുപ്പിക്കണം എന്നിങ്ങനെയുള്ള ക്രിസ്തുവിന്റെ ഉപദേശങ്ങൾക്ക് വിപരീതമായി ഇക്കൂട്ടർ പ്രവർത്തിക്കുന്നു. പ്രതിഷേധ മീറ്റിങ്ങുകൾ നടത്തുക, അധികാരികളുമായുള്ള ബന്ധങ്ങളും രാഷ്ട്രീയ പിടിപാടുകളും ഉപയോഗിച്ച് സുവിശേഷ വിരോധികളെ പ്രതിരോധിക്കുക, ഇങ്ങനെയുള്ള വിശുദ്ധ വേദപുസ്തകത്തിനു വിരുദ്ധമായി ഒരുകൂട്ടം യുവ തലമുറകളെ തീവ്രവാദികൾ ആക്കുന്നു. ഇവിടെയുള്ള മറ്റ് മതങ്ങളെപ്പോലെ ഇവിടുത്തെ പൗരത്വത്തിന്റെ അവകാശങ്ങൾ എല്ലാം തന്നെ നേടിയെടുക്കാൻ ശ്രമിക്കുന്നു. പുതിയ നിയമസഭയുടെ അടിസ്ഥാന പ്രമാണങ്ങളും ഉപദേശ സത്യങ്ങളും ഇവർ കാറ്റിൽ പറത്തുന്നു. ഈയടുത്ത സമയത്ത് പടയാളിയുടെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം തുറന്നു പറയട്ടെ, ‘സ്പിരിച്യുൽ ഫ്രണ്ട്’ എന്ന പേരിൽ എല്ലാ ജില്ലകളിലും ഒരു ഗ്രൂപ്പ് ഉണ്ടാക്കുവാൻ സാധ്യതകളുണ്ട്. ഇപ്പോൾതന്നെ കേരളത്തിലെ എട്ട് ജില്ലകളിലായി അതാത് ജില്ലകളുടെ പേരിൽ ‘സ്പിരിച്യുൽ ഫ്രണ്ട് ‘ എന്ന് പറയുന്ന ഗ്രൂപ്പ് ആരംഭിച്ചുകഴിഞ്ഞു. ഇതിന് നേതൃത്വം കൊടുക്കുന്നത് പ്രമുഖ പെന്തക്കോസ് പ്രസ്ഥാനമായ IPC മുണ്ടക്കയം സെന്ററിന്റെ സന്ദർശകനായും ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗമായും സ്ഥാനം വഹിക്കുന്ന പാസ്റ്റർ സുനിൽ വേട്ടമലയാണ്. ഈ ഗ്രൂപ്പ് ശരിക്കും തീവ്രവാദമാണ് വളർത്തുന്നത്. സുവിശേഷ വിരോധികളായി നമുക്കെതിരെ വരുന്ന ആളുകളെ കായികപരമായും നിയമപരമായും നേരിടുവാൻ യുവതലമുറയ്ക്ക് ആഹ്വാനം കൊടുക്കുന്നു. ശരിക്കും ക്രിസ്ത്യൻ ക്വട്ടേഷൻ സംഘമായി ഒരു തലമുറയെ മാറ്റാൻ ഈ ഗ്രൂപ്പ് ശ്രമിക്കുന്നു. ദൈവമക്കൾ ഈ വ്യാജന്മാരെ തിരിച്ചറിയണം,
ഇതുപോലെതന്നെ മറ്റു ചില സംഘടനകൾ വിവിധ രാഷ്ട്രീയ പാർട്ടികളോട് ബന്ധമുള്ളതായി പെന്തക്കോസ്ത് സമൂഹത്തിൽ ഉടലെടുത്തിരിക്കുന്നു. അവയുടെ പേരുകൾ….ഇടയ സംഗമം, പെന്തക്കോസ് ഐക്യവേദി, പെന്തക്കോസ്ത് പ്രൊട്ടസ്റ്റന്റ് മൂവ്മെന്റ്, ഓൾ ഇന്ത്യ പെന്തക്കോസ് ഐക്യവേദി… ഈ സംഘടനകൾക്ക് എല്ലാം വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധവും , ഇലക്ഷൻ സമയങ്ങളിൽ തങ്ങളുടെ കൈക്കീഴിൽ എത്ര ആളുകൾ ഉണ്ടെന്നും അവരെക്കൊണ്ട് വോട്ട് ചെയ്യിക്കാം എന്നും പറഞ്ഞ് കാശ് അടിച്ചുമാറ്റി നേതൃത്വം പങ്കിട്ടെടുക്കുന്നു. എവിടെയെങ്കിലും സുവിശേഷ വിരോധികൾ പ്രശ്നമുണ്ടാക്കിയാൽ ഇവർ ഓടിയെത്തുന്നു, അവിടെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പ്രതിഷേധ മീറ്റിങ്ങുകൾ നടത്തുന്നു. ഇതെല്ലാം വേദപുസ്തക സത്യങ്ങൾക്ക് വിരോധമായതു തന്നെ. ക്രിസ്തുവിന്റെ ഭാവം ധരിക്കാത്ത ആട്ടിൻതോലണിഞ്ഞ കടിച്ചുകീറുന്ന ചെന്നായ്ക്കൾ പെന്തക്കോസ്ത് സഭയിൽ ശുശ്രൂഷകൾ ഏറ്റെടുക്കുന്നു. ഇവരെ വിട്ടൊഴിയുക! ഇവർ ദൈവാത്മാവിനാൽ അല്ല ഈ പ്രവർത്തികൾ ചെയ്യുന്നത്. ഇവരിൽ ദുരാത്മാവിന്റെ വലിയ വ്യാപാരം ഉണ്ട്. പടയാളി ഇവരെക്കുറിച്ച് തുടർ അന്വേഷണത്തിലാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ പറയുന്നതാണ്. ദൈവജനം ഇവരുടെ കെണിയിൽ വീഴരുത്. …
ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ…….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.