എന്ത് വ്യത്യാസം ?

എന്ത് വ്യത്യാസം ?
September 17 23:52 2019 Print This Article

ശൂനേം കാരത്തി മറ്റു ജാരന്മാരെ വിട്ട് അകന്നു നിന്നതിന് കാരണമുണ്ട്. അവളുടെ പ്രിയന് മറ്റുള്ളവർക്കില്ലാത്ത ചില പ്രത്യേകതകൾ അവൾ പ്രിയനിൽ കണ്ടു.

സാമുദായിക കൂട്ടം വിട്ടു, വിഗ്രഹങ്ങളെ വിട്ടു, ജനം പെന്തക്കോസ്തിലേക്ക് വന്നത്, അവിടെയില്ലാത്ത ചിലത് ഇവിടെ കണ്ടതുകൊണ്ടാണ്.

ഓരോ സഭക്കും അതിന് ‘സ്വന്തമായ ഐഡന്റിറ്റി’ ഉണ്ട്. ഒരു പ്രത്യേക സംസ്കാരം ഉണ്ട്. പെന്തക്കോസ്തിന് ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നു. അടുത്ത കാലത്ത് നടത്തിയ ഒരു പഠനം കണ്ടെത്തിയത്, ഇന്ന് പെന്തക്കോസ്തർക്ക് പ്രത്യേകതയായി ചുണ്ടി കാണിക്കാൻ ഒന്നുമില്ലെന്നാണ്.

പെന്തക്കോസ്തരെ ലോകമെമ്പാടും അറിയപ്പെട്ടിരുന്നത്, ‘അന്യഭാഷാ ഭാഷണത്തോടെയുള്ള ആത്മ സ്നാനം, കൃപാവരങ്ങൾ എന്നിവയുടെ പേരിലാണ്. എന്നാൽ, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി ഇന്ന് മിക്ക സഭകളിലും കൃപാവര ശുശ്രൂഷകൾക്ക് അംഗീകാരമായി. (ബ്രദറൺ ഒഴികെ ).

പ്രാർത്ഥന, ഉപവാസം, ആരാധന, സുവിശേഷ പ്രസംഗം എന്നിവക്കൾക്കെല്ലാം പട്ടത്വ സഭകൾ പ്രാധാന്യം കൊടുത്തു. അവരുടെ ആരാധന ഭക്തിനിർഭരമാണ്. എന്നാൽ നമ്മുടെ ആരാധന വെറും ‘ എൻറർടെയിൻമെൻറായി’. നമുക്ക് ആരാധിക്കണമെങ്കിൽ കുറെ കോമാളികൾ (വർഷിപ്പ് ലീഡേർസ് എന്ന് അറിയപ്പെടുന്നു ) വേണം. അവരുടെ താളമേളങ്ങൾക്ക് ചുവട് വച്ച് ഡിസ്കോ സാൻസ് കളിക്കുന്നതാണ് ഇപ്പോൾ ആരാധന.

അത്ഭുതങ്ങളും അടയാളങ്ങളും നമ്മുടെ സഭകളിൽ കണ്ട് ജനം വന്നിരുന്നു. ഇന്ന് ജനത്തെ ആകർഷിക്കാൻ കത്തോലിക്കരാണ് നമ്മുടെ സഭയിൽ വർഷിപ്പ് ലീഡും ഗാനമേളയും നടത്തുന്നത്. സുവിശേഷ യോഗങ്ങൾ ഗാനസന്ധ്യകളായി മാറി. ആത്മവ്യാപാരം അന്യാഗ്നി കത്തിക്കലായി. വിമർശിച്ചാൽ ഊരുവിലക്കും. പാപത്തിന് അർത്ഥവ്യത്യാസം വന്നെന്ന് ജനപ്രിയൻ പ്രഖ്യാപിച്ചു. പാപമെല്ലാം ബലഹീനതയായി. കൃപ- പാപം ചെയ്യാനുള്ള ലൈസൻസായി.

അപ്പോസ്തോലിക കാലത്ത് മുടന്തൻ തുള്ളിച്ചാടി അകത്തു വന്നു. ഇന്ന് പ്രസംഗകൻ സ്റ്റേജിൽ ചാടുന്നു, പോരാ … പോരാ എന്ന് പറയുന്നു. ‘യോഗ’ പഠിപ്പിക്കുന്നു (പൊക്ക്, താക്ക്, വാ പൊളിക്ക് …,) പണ്ട് അധികാരത്തിനു വേണ്ടി ശീമോൻ പണവുമായി വന്നപ്പോൾ അപ്പോസ്റ്റോലന്മാർ ശാസിച്ചു. ഇന്ന് സിംഹാസനം പിടിക്കാൻ പണവുമായി മൂന്നു പാനലുകാർ സഭകൾ കേറുന്നു. സുവിശേഷം പറയാൻ ഒറ്റ വീട് കയറാത്തവരാണിവർ. വോട്ട് തെണ്ടി ലൈവുകൾ !!!

പൗലോസിന്റെ യാത്രയയപ്പിന് അന്ത്യോക്കയിലെ ലോക്കൽ സഭയിലെ മൂപ്പന്മാർ പ്രാർത്ഥിച്ചതിനെ ഓർഡിനേഷനാക്കി നേതാക്കന്മാർ കോടികൾ സമ്പാദിക്കുന്നു. ആസ്യയിലെ ഏഴു സഭകളെ ചേർത്ത് റീജിയനോ സെന്ററോ ഉണ്ടാക്കാഞ്ഞ യോഹന്നാൻ മണ്ടൻ ????

ഇന്ന് ഒറ്റ സഭയില്ലാത്തതുമായ ‘ റീജിയനും പാരവാഹികളും സുലഭം’. ലോക്കൽ സഭക്ക് മുകളിൽ യാതൊരു അധികാര കേന്ദ്രങ്ങളും ബൈബിളിലില്ലാതിരിക്കെ, ജനറൽ സെക്രട്ടറിയായി മത്സരിക്കാൻ പരിശുദ്ധാത്മാവ് ( ?????) ഒരാളോട് പറഞ്ഞു പോലും? ഇതാണ് പൗലോസ് പറഞ്ഞ വേറൊരു ആത്മാവ്.

ഇനിയും പറയൂ …. നിന്റെ പ്രിയന് എന്തു പ്രത്യേക ത ???

ഈ കൂട്ടം ഒരിക്കലും നന്നാവുകയില്ലെന്ന് പ്രഖ്യാപിക്കട്ടെ!!

( സത്യം പറഞ്ഞതിന് പടയാളിയെ ചീത്തവിളിക്കേണ്ട )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.