“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല……”എന്ന് വായ് തോരാതെ കുഞ്ഞാടുകളോട് പ്രസംഗിച്ചു അവരുടെ ഭയം മാറ്റുന്ന ഈ കള്ളന്മാർ ദേ ഇപ്പോൾ രാഷ്ട്രീയ നേതാവിനെ അഭയം പ്രാപിച്ചിരിക്കുന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും, MPCC പ്രസിഡന്റുമായ ശ്രീ. കമൽനാഥ് ജി യുടെ കാൽക്കൽ വീണ് പീഡനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്ന് അപേക്ഷിച്ചിരുന്നു.
ഇവന്മാർ ഒന്നും ദൈവത്തെ സ്നേഹിച്ചിട്ടോ, ദൈവവേലക്ക് വിളി ഉണ്ടായിട്ടോ, ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് വേണ്ടിയോ ഇറങ്ങിയവർ അല്ല എന്ന് 100 % ഉറപ്പോടെ പടയാളിക്ക് പറയാൻ കഴിയും. വളരെ ചുരുക്കത്തിൽ ഇവന്മാരുടെ ചില കഥകൾ പടയാളി പറയാം. ( വേണ്ടി വന്നാൽ കൂടുതൽ ചരിത്രങ്ങൾ തെളുവുകളോടെ പിന്നാലെ പറയാം. )
“A delegation of Pentecostal Pastors under the leadership of Rev. C. P. Mathew and Rev. Varghese Mathew met former M P Chief Minister and MPCC President Shri. Kamalnath Ji. The leaders prayed for him and requested him to take steps to ensure the safety of Christians in the State. They also suggested to him to have Christian representation in every DCC.”
കമൽനാഥിന്റെ കാൽക്കൽ വീണ കള്ള ഉപദേശിമാരുടെ ചില യോഗ്യതകൾ.
ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് കൊന്നിരുന്നകാലമുണ്ടായിരുന്നു. ദൈവ സഭയുടെ തുടക്കം എങ്ങനെ? അതിന്റെ വളർച്ച എങ്ങനെ ? ഒന്നാം നൂറ്റാണ്ടിലെ സഭയുടെ അവസ്ഥ എങ്ങനെ ആയിരുന്നു. അത് അറിയണമെങ്കിൽ പുതിയ നിയമം നന്നായി പഠിക്കണം. ദൈവവിളികേട്ടു ഇറങ്ങിത്തിരിച്ച അപ്പോസ്തലന്മാർക്ക് സുഖ നിദ്രയായിരുന്നോ ? അവരെ മത്സരങ്ങളും പന്തയങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ കൽ തൂണുകളിൽ കെട്ടി തുണി ചുറ്റി അതിൽ എണ്ണയൊഴിച്ച് തീപ്പന്തമാക്കി ആ വെളിച്ചത്തിൽ കാഴ്ചകൾ കണ്ടു രസിച്ചു കൊന്നിരുന്ന കാലമുണ്ടായിരുന്നു. തലകീഴായി കുന്തത്തിൽ കുത്തി നിർത്തി കൊന്ന കാലമുണ്ടായിരുന്നു. വലിയ രണ്ടു മരത്തിന്റെ കൊമ്പുകൾ പിടിച്ചുചേർത്തു അതിന്റെ ഓരോ കൊമ്പിലും ഓരോ കാലുകൾ വെച്ചുകെട്ടി കൊമ്പുകളുടെ പിടി വിട്ട് രണ്ടായി കീറിയ കാലമുണ്ടായിരുന്നു. പൊങ്ങുതടിയിൽ വെച്ചുകെട്ടി അറപ്പുവാളുകൊണ്ട് ( ഈർച്ചവാൾ ) രണ്ടായി അറുത്തുമാറ്റിയ കാലം. സിംഹങ്ങളുടെയും കടുവകളുടേയും കൂട്ടിലേക്ക് ജീവനോടെ ഇട്ടുകൊടുത്തിരുന്ന കാലമുണ്ടായിരുന്നു. കുരിശിൽ തലകീഴായി ആണി അടിച്ച് കൊന്ന കാലം ഉണ്ടായിരുന്നു. ജീവനോടെ തിളച്ച എണ്ണയിൽ ഇട്ടു പൊരിച്ചു കൊന്ന കാലം ഉണ്ടായിരുന്നു. മൃഗങ്ങളുടെ പച്ച തോലുകൊണ്ട് ശരീരം പൊതിഞ്ഞു തുന്നിക്കെട്ടി കൊടും ചൂടിൽ കൊണ്ടിട്ടു ചൂടുകൊണ്ട് തോൽ ഉണങ്ങി ചുരുങ്ങുമ്പോൾ അതിനുള്ളിലെ ശരീരം ഞെരിഞ്ഞു അമർന്നു മരിച്ചിരുന്നു. മൂർച്ചയുള്ള വാളുകൊണ്ട് തല ഛേദിച്ചു കൊന്നിരുന്നു കാലം ഉണ്ടായിരുന്നു. നീർ കുളങ്ങളിൽ ഐസ് കട്ടകൾ കൊണ്ടു നിറച്ചു അതിൽ കൈകാലുകൾ കെട്ടിയിട്ടു മരവിപ്പിച്ചു കൊന്ന കാലം ഉണ്ടായിരുന്നു. ക്രൈസ്തവരാണെന്ന് പരസ്പരം പറയുവാൻ ഭയപ്പെട്ട സമയത്ത് മത്സ്യത്തിന്റെ ആകൃതിയിൽ ചിഹ്നങ്ങൾ വരച്ച് പരസ്പരം കാട്ടി ക്രൈസ്തവരാണെന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. എന്നിട്ടും ക്രിസ്ത്യാനികൾ മരിച്ചില്ല. അവരാരും രാജാക്കന്മാരുടെ കാല് പിടിക്കാൻ പോയില്ല എന്നു മാത്രമല്ല ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ രക്ത സാക്ഷികളാകാൻ വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്. ഈ പീഡകൾ എല്ലാം ഒരു പരാതിയും പറയാതെ ഒരു എതിർപ്പും പ്രകടിപ്പിക്കാതെ അവരെല്ലാം അതു സഹിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി.
എവിടെയോ അടി തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും ഭോപ്പാലിൽ ഉള്ള ഉപദേശിമാർ അടി പേടിച്ച്, സ്വയം രക്ഷ ഇല്ലാത്ത, നിലനിൽപ്പ് നഷ്ടപ്പെട്ട, കോൺഗ്രസിന്റെ നേതാവായ കമൽനാഥിനെ കാണാൻ പോയി. “യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.” ദൈവം കൈവിട്ട ഇവന്മാരെ കമൽനാഥ് കാക്കും പോലും ?
“ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു ” എന്നു പറഞ്ഞ കർത്താവിനെ വിട്ട് കമൽനാഥിനെ കൂട്ടുപിടിച്ചു ഈ ഉപദേശിമാക്ക് ദൈവത്തിലുള്ള വിശ്വാസം പോയ്‌പോയി. ഇപ്പോൾ കോൺഗ്രസിൽ അഭയം ചൊല്ലി. ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണം എന്ന് മാത്രമല്ല, എല്ലാ ഡിസിസിയിലും ക്രിസ്ത്യൻ പ്രാതിനിധ്യം വേണമെന്നും അവർ അദ്ദേഹത്തോട് നിർദേശിച്ചിരിക്കുന്നു.
ഇതിൽ മറ്റൊരുത്തനാണ് Pr. Mathews Varghese, ഭോപ്പാൽ മിഷൻ എന്ന പേരിൽ ഈ മഹാന് മാസം തോറും Rs.1.60 ലക്ഷം( ഒരു ലക്ഷത്തി അറുപതിനായിരം രൂപ ) സുവിശേഷവേലക്ക് എന്നുപറഞ്ഞു കുമ്പനാട് IPC യുടെ FCRA മുഖേന അമേരിക്കയിലെ ഹൂസ്റ്റണിലുള്ള മുന്തിയ സഭ അയച്ചുകൊണ്ടിരുന്നു. ഇതിന് കൂട്ടുനിന്നത് കോട്ടയം കാരനായ തക്കുടുമാമനും ഈ സഭയുടെ മുൻ സെക്രട്ടറിയുമായിരുന്നു. അയച്ചു കൊടുത്തത് പ്രശ്നം ആയി IPC യുടെ FCRA പൂട്ടിക്കെട്ടാൻ മറ്റൊരു കാരണമായത്. കോട്ടയം തക്കുടുമാമൻ സെക്രട്ടറി സ്ഥാനം മാറുകയും ഈ സഭയിൽനിന്നുമുള്ള വരുമാനം നിലക്കുകയും ചെയ്തപ്പോൾ ഭോപ്പാൽ മിഷൻ കളഞ്ഞു ഐപിസി മധ്യപ്രദേശ് റീജിയനിൽ കുടിയേറി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.