പാസ്റ്ററും ദശാംശവും !!

പാസ്റ്ററും ദശാംശവും !!
December 28 11:43 2019 Print This Article

ഈ പോസ്റ്റിൽ കാണപ്പെടുന്ന കാർട്ടൂൺ എന്റെ നിർമ്മിതിയല്ല, ഒരു പെന്തക്കോസ്തു ഗ്രൂപ്പിൽ ചില നാളുകൾക്കു മുമ്പ് വന്നതാണ്.

ഈ അടുത്ത ദിവസമാണ് അതിലെ ഹൂമർ എനിക്ക് പിടികിട്ടിയത്. സുവിശേഷാലോകത്തു ഇന്ന് നടന്നു വരുന്ന ഒരു സത്യമാണ് കാർട്ടൂൺ മൂകമായെങ്കിലും വാചാലമായി നമ്മോടു സംസാരിക്കുന്നത്.

എന്റെ ഓർമ്മ ശരിയെങ്കിൽ 1970 മുതലാണ് ഗൾഫു യൂറോപ്പ് അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള നമ്മുടെ ആളുകളുടെ ഒഴുക്ക് ആരംഭിച്ചത്. അവിടെ എത്തിച്ചേർന്ന ജനങ്ങളിൽ നല്ലൊരു പങ്കും സുവിശേഷ വേലക്കുവേണ്ടി തങ്ങളുടെ അധ്വാനത്തിൻ്റെ ഒരു പങ്കു കൊടുക്കുവാൻ തുടങ്ങി. അതുവരെ നാട്ടിൽ വലിയ മുന്നേറ്റമില്ലാതിരുന്ന പല സുവിശേഷ വിഹിതം സഭകളും പ്രവർത്തനങ്ങൾ പ്രോജ്വലമാക്കുവാൻ തുടങ്ങി.

കഴിഞ്ഞ അൻപതു വർഷങ്ങൾക്കുള്ളിൽ വിവിധ സഭകളുടെ പ്രവർത്തനങ്ങൾ ശക്തമായി വ്യാപിച്ചു. ഏതു കുഗ്രാമങ്ങളിലും സഭകളും സ്വാതന്ത്രന്മാരുടെ വിഹാരങ്ങളും വർദ്ധിച്ചു. ചിലർ ദൈവ വിളി കെട്ടും ദൈവനിയോഗം പ്രാപിച്ചും പ്രവവർത്തിച്ചു അവിടെ ആത്മീക മുന്നേറ്റമുണ്ടായി.

മറ്റുചിലർ ദൈവം വിളിച്ചവരേ ദൈവം ആത്മീക ലൗകീക മണ്ഡലങ്ങളിൽ അനുഗ്രഹിക്കുന്നതു കണ്ടു അവരും വേലക്കിറങ്ങി. സൈമൺ സാർ പാടിയതുപോലെ, വേല വേല എന്ന് ചൊല്ലി വെളിയില്ല സ്ഥലം പോലെ നാലുപാടും തുറന്നുള്ള ജാലസുവിശേഷകർ മിക്ക സഭകളിലും ഉടലെടുത്തു. അതിൽ ആരോടും ഒരു കടപ്പാടുമില്ലാതെ സ്വതന്ത്രരായി വേല തുടങ്ങിയവർ നിമിഷം കൊണ്ട് കാശുകാരായി, മണി മന്ദിരങ്ങൾ കെട്ടിപ്പൊക്കി.

വലിയ വിലയുള്ള ആഡംബര കാറുകളുടെ ഉടമസ്ഥരായി. ബോഡി ഗാർഡുകളായി ലക്ഷങ്ങളും കൊടികളും പാവപ്പെട്ട വിശ്വാസികളുടെ ദശാശം സ്തോത്രകാഴ്ച ഇവയിലൂടെ സമ്പാദിച്ചു. കത്തിക്കിടക്കുന്ന ഇലക്ട്രിക്ക് ബൾബിന്റെ സമീപേ ഈച്ചകൾ വട്ടമിട്ടു പറക്കുന്നപോലെ ആളുകൾ ഇവർക്ക് ചുറ്റും വട്ടം കൂടുവാൻ തുടങ്ങി. ആളുകൾ കൂടാൻ ഇവർ ഉപയോഗിച്ച മാർഗ്ഗം ഫോറെൻസിക്ക് പ്രവചനവും, അത്ഭുതം രോഗശാന്തിയുമായിരുന്നു.

വേദപുസ്തകം വായിക്കാത്ത ശരീരത്തിലെ രോഗം ആദി പാപത്തിന്റെ പരിണിത ഫലങ്ങളിൽ ഒന്നായി മനുഷ്യനിൽ കുടിയേറിയ ഒരു സംഗതിയാണെന്നും ശരീരത്തിന്റെ വീണ്ടെടുപ്പ് സാധിക്കും വരെ അത് ശരീരത്തിൽ ഉണ്ടാകുമെന്നും ശോക മൂല ഗാത്രം പല രോഗബീജങ്ങൾക്ക് പത്രമെന്നും അതിലാണ് സൃഷ്ടിതാവ് ജീവൻ എന്നൊരു സൂത്രം വച്ചിരിക്കുന്നത് എന്നും മനസ്സിലാക്കാൻ കഴിയാത്ത കുറെ സ്ത്രീകൾ മേൽപ്പറഞ്ഞ സ്വതന്ത്ര മനുഷ്യ ദൈവങ്ങളുടെ അടുക്കൽകൂടി അവർക്കെല്ലാം വേണ്ടുന്നത് പാപ ശാന്തിയല്ല, രോഗശാന്തിയാണെന്ന മനഃശാസ്ത്രം മനസ്സിലാക്കിയ ഈ അത്ഭുത രോഗശാന്തി വിദഗ്ദർ അവർക്കു ലഭിക്കാൻ പോകുന്ന സൗഖ്യത്തെ കുറിച്ച് ഉറക്കെ പ്രവചിച്ചു.

ഒരു കിഡ്നി പോയവന് അത് സഖ്യമായതായും മൂന്നാമത് ഒരെണ്ണം സമീപേ സ്പെയർ ആയി ഉണ്ടായി വരുന്നതും ഈ ഫോറെൻസിക്ക് വിദഗർ ദർശിച്ചു. രോഗശാന്തി, വിദേശ യാത്ര, പരീക്ഷയിൽ വിജയം, ഉദ്ദിഷ്ട കാര്യ സാധ്യം എന്നുവേണ്ട സകല വിധ പ്രേശ്നങ്ങൾക്കും ഒറ്റമൂലി ഇവർ നിർദ്ദേശിക്കാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ പ്രേശ്നങ്ങളുമായി വരുന്ന വിശ്വാസികളിട് പറഞ്ഞു, നീ നിങ്ങൾ സ്തോത്രകാഴ്ച സഞ്ചിയിൽ നിങ്ങളുടെ ഹൃദയം തുറന്നു അങ്ങോട്ട്‌ ഇടുക, പാസ്റ്റർക്കു ആദ്യം അങ്ങോട്ട്‌ സമൃദ്ധിയായി കൊടുക്കുക, ദൈവം നിങ്ങളെ അനുഗ്രഹിക്കും, രോഗ സൗഖ്യം നൽകും.

മണ്ടശിരോമണികൾ ഈ മനുഷ്യ ദൈവങ്ങളുടെ വാക്കുകൾ വെറുതെ വെട്ടി വിഴുങ്ങി, കാലങ്ങൾ കൊണ്ട് ദൈവത്തോടും ദൈവ വചനത്തോടും വിശ്വസ്തരല്ലാത്ത ഈ ദ്രവ്യ പ്രേമികൾ പാവപ്പെട്ടവരുടെ വിയർപ്പു തുള്ളികൾ വീണുണ്ടായ കായലിൽ കപ്പലോടിച്ചു സുഖിക്കുന്ന സുഖിമാന്മാരായി മാറി. എന്നിട്ട് ചെയ്യുന്നതോ, ഏക നാഥനും കർത്താവുമായവനെ തള്ളി പാരമ്പര്യത്തിന്റെയും ദുർഭൂതങ്ങളുടെയും പിന്നാലെ പായുന്നു.

വിശുദ്ധന്മാരുടെ രക്തം പാനം ചെയ്തു കാർട്ടൂണിൽ കാണുന്നപോലെ കൊഴുത്തു തടിക്കുന്ന സുഖിമാന്മാരാണ് ഇവർ എന്നും തങ്ങളുടെ പോക്കറ്റിലെ പണമാണ് ഇവരെ കോടീശ്വരർ ആക്കിയതെന്നും ഈ ബുദ്ധികെട്ടവർ ഗ്രഹിക്കുന്നില്ല. സ്നേഹിതാ ഈ ലോകത്തിൽ ഉള്ള കാലമത്രയും ഈ ശരീരം വിവിധ രോഗങ്ങൾക്ക് പാത്രമാണ്. രോഗസൗഖ്യം ദൈവത്തിനു ഇഷ്ടമെങ്കിൽ വിശ്വാസത്തോടെ നീ പ്രാർത്ഥിച്ചാൽ നിനക്ക് കിട്ടും അല്ലെങ്കിൽ ഏറ്റവും നല്ലൊരു ഉദ്ധാനം പ്രാപിപ്പാൻ ഈ രോഗത്തിലൂടെ ദൈവം നിന്നെ ഒരുക്കും.

രോഗശാന്തിയല്ല പാപ ശാന്തിയാണ് ജനത്തിനാവശ്യം അത് പ്രസംഗിക്കാതെ കപട രോഗശാന്തി കച്ചവടം നാടാകെ നടത്തി പാവപ്പെട്ടവന്റെ കാശ് പിടുങ്ങി തടിച്ചു കൊഴുക്കുന്ന സ്വതന്ത്രരും അല്ലാത്തവരുമായ ദൈവത്തിന്റെ പേരിലുള്ള വേല ചെയ്യുന്ന കപട വേലക്കാരെയാണ് ഈ കാർട്ടൂൺ വിശദീകരിക്കുന്നത്. ഒപ്പം സകലവും അർത്ഥമല്ലാത്തതിന് വേണ്ടി നഷ്ടമാക്കി മേലിഞ്ഞു പോയ ഭക്തനും. സ്നേഹഹിതരെ നിങ്ങളെ ചതിച്ചവരും നിങ്ങളുടെ കാശ് വാങ്ങുന്നവരും തടിച്ചു കൊഴുത്തു ബാശാൻ കൂറ്റൻ പോലെ നടക്കുന്നു.

നിങ്ങളോ? ചതിക്കപ്പെടാതിരിപ്പാൻ നിങ്ങളെ തന്നെ സൂക്ഷിക്കുക. ഈസ്കര്യോത്താ യൂദാ ഇക്കൂട്ടരെ കണ്ടാൽ അവരുടെ മുമ്പാകെ നമ്രശിരസ്‌കം ചെയ്യും എന്നതിന് സംശയം വേണ്ട. ഇവരുടെ തൊലി കാണ്ടാമൃഗത്തിന്റേതിലും കടുപ്പമുള്ളതു.

വൈകി പോയി എങ്കിലും ചിന്തിക്കുവാൻ ഇനിയും സമയമുണ്ട് ദേശാംശ ക്കൊതിയരും പിടിച്ചു പറിക്കാരുമായ ചതിയന്മാരിൽ നിന്നും ദൈവത്തിന്റെ സത്യ വചനത്തിലേക്കു തിരിയുക, അത് ഒരിക്കലും നിങ്ങളെ ചതിക്കയില്ല.

ഇ.എസ്. തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.