പാസ്റ്റർ സജി പള്ളിക്കുന്ന് എന്ന നന്മമര (ചാരിറ്റി) തട്ടിപ്പ് വീരനെ സൂക്ഷിക്കുക

പാസ്റ്റർ സജി പള്ളിക്കുന്ന് എന്ന നന്മമര (ചാരിറ്റി) തട്ടിപ്പ് വീരനെ സൂക്ഷിക്കുക
November 17 18:13 2020 Print This Article

രോഗികളെ സഹായിക്കുന്നത് ഒരു നല്ല പ്രവൃത്തി ആണ്, പക്ഷെ ഇടനിലക്കാരെ ഒഴിവാക്കുക. ഇയാളുടെ തട്ടിപ്പിന്റെ ചില രീതികൾ ഇങ്ങനെ ആണ്..

രോഗികളുടെ അടുക്കൽ ചെന്ന് വീഡിയോ എടുക്കുമ്പോൾ സങ്കടം വരുത്തി സംസാരിക്കാൻ ഒരു ട്രെയിനിങ്.വീഡിയോ എടുത്തു കഴിഞ്ഞാൽ, എത്ര തുക വന്നാലും അതിന്റെ ദശാശം തനിക്ക് തരണം എന്ന് ആവശ്യപ്പെടുക.ശേഷം വീഡിയോ facebook, whats app വഴി ഷെയർ ചെയ്യുക.. വീഡിയോകളിൽ രോഗിയുടെ അക്കൗണ്ട് ഡീറ്റെയിൽസ് വെക്കും,പക്ഷെ ഒറ്റ വീഡിയോയിലും രോഗിയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വെക്കില്ല, പകരം തന്റെ നമ്പർ ആണ് ഇയാൾ വെക്കുക, അത് എന്തിനെന്നല്ലേ പിന്നാലെ പറയാം.

തുടർന്ന് ആളുകൾ സഹായിക്കാൻ തുടങ്ങുമ്പോൾ മുതൽ ഇയാൾ കൂടെ കൂടെ രോഗികളുടെ അടുക്കൽ ചെല്ലുകയും, അതുവരെ വന്നിട്ടുള്ള കണക്കുകൾ നോക്കുകയും ദശാശം വാങ്ങുകയും ചെയ്യും.

ഇനിയുമാണ് ട്വിസ്റ്റ്‌….രോഗികളോട് പറയുന്നു പൈസ അയച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞു കൊണ്ടു ഒരോ കൊച്ചു വീഡിയോ ചെയ്തു പാസ്റ്റർ സജിക്കു അയക്കണം എന്ന്, എന്തിനെന്നു ചോദിച്ചാൽ സഹായിച്ചവർക്ക് താൻ വിശ്വസ്ഥൻ ആണെന്ന് ബോധ്യപ്പെടാൻ വേണ്ടി അയച്ചു കൊടുക്കാൻ ആണത്രേ.. അത് നല്ല കാര്യമല്ലേ എന്ന് നിങ്ങൾക്ക് തോന്നിയില്ലേ, പക്ഷെ ഒരു ചോദ്യം കാശ് അയച്ചവർക്ക് പൈസ ക്രെഡിറ്റ്‌ ആയോ എന്ന് സംശയം ഉണ്ടെങ്കിൽ രോഗിയെ നേരിട്ട് വിളിച്ചു ചോദിച്ചാൽ പോരെ?
അവിടെയാണ് സജി എന്ന കുറുക്കന്റെ തന്ത്രം.
രോഗിയുടെ Contact നമ്പർ വിഡിയോയിൽ വെക്കുകയില്ലല്ലോ.മാത്രമല്ല മറ്റൊരു ഗുണം ഈ കുറുക്കന് ഉണ്ട് ശ്രദ്ധിച്ചു കേട്ടോ..
പൈസ കിട്ടിയ ഒരു രോഗി നന്ദി പറഞ്ഞു കൊണ്ടു ഒരു വീഡിയോ എടുക്കുന്നു എന്ന് കരുതുക,” സഹോദരൻ അയച്ച പതിനായിരം രൂപ കിട്ടി ദൈവം അനുഗ്രഹിക്കട്ടെ” ഇതാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ ഈ വീഡിയോ കയ്യിൽ കിട്ടുന്ന കുറുക്കന്റെ തന്ത്രം ഇങ്ങനെ, ഈ രോഗിക്കു കൊടുക്കാൻ പാസ്റ്റർ സജിയുടെ കയ്യിൽ 3 വ്യത്യസ്ത വ്യക്തികൾ, പതിനായിരം രൂപ വീതം അയച്ചു എന്നിരിക്കട്ടെ, അവർക്കെല്ലാം ഈ നന്ദി വിഡിയോ അയച്ചു കൊടുത്താൽ പോരെ, അപ്പോൾ മുപ്പതിനായിരം സജിയുടെ പോക്കറ്റിൽ. എങ്ങനെ ഉണ്ട് ഐഡിയ?
തുക കൂടുന്നത് അനുസരിച്ചു കിട്ടുന്നതും കൂടും. ഇവൻ വീഡിയോ എടുത്ത പലരെയും ബന്ധപ്പെട്ടു സംസാരിച്ചു. കിട്ടിയ വിവരങ്ങൾ മുഴുവൻ കയ്യിലുണ്ട്. പക്ഷെ സാധുക്കളായ രോഗികളെ വീണ്ടും പ്രശ്‌നത്തിൽ ആക്കാൻ മനസ്സില്ലാത്തത് കൊണ്ടു ആരുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല.
സഹായിക്കുന്നവരോട് ഒരു വാക്ക്. നിങ്ങൾ ചെയ്യുന്നത് ദൈവം അറിഞ്ഞാൽ പോരെ, എന്തിനാണ് ഒരു നന്ദി വിഡിയോ? മാത്രമല്ല സഹായം ചെയ്യും മുൻപ് നിങ്ങൾ രോഗികളുമായി ഡയറക്റ്റ് ബന്ധപ്പെട്ട് ഉറപ്പ് വരുത്തൂ. ഇതുപോലുള്ള ഇടനില കുറുക്കന്മാരെ ഒഴിവാക്കൂ………

യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ കച്ചവട ചന്തകളിൽ ചുങ്കം പിടിച്ചുപറിച്ചു എടുത്തിരുന്ന മത്തായിയെപ്പോലെയാണ് സജി എന്നുപറയുന്നതിൽ ഒരു അതിശയോക്തിയും ഇല്ല. അന്നു ചുങ്കം, ഇന്നുദശാംശം. അതും പത്തിൽ ഒന്നു പിടിച്ചു പറിക്കുന്നു. അതും ചാരിറ്റിയിൽ വരുത്തിയ പണത്തിൽ നിന്നും. ഇയാളുടെ ഒരു വീഡിയോയിൽ 67 ലക്ഷം വരെ കിട്ടിയ ഒരു കേസ് ഉണ്ട്. 67 ലക്ഷത്തിന്റെ ദശാംശം + ഇയാളുടെകാറിന്റെ ഡ്രൈവർക്കുള്ള ശമ്പളം. എത്രയാണെന്ന് കൂട്ടി നോക്കിക്കൊള്ളു.

ദശാംശം പത്തിൽ ഒന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്യണം. അതുകഴിഞ്ഞാൽ ഇയാളുടെ കാറിന്റെഡ്രൈവർക്കുള്ള ശമ്പളം. ഇതാണ് ഇയാളുടെ ഡീൽ. ഡീലിനു തയ്യാറാവുന്ന രോഗികളുടെ വീഡിയോ മാത്രംഎടുക്കും. പുറത്തുവിട്ടു പണം വരുത്തും.

ചില മാസങ്ങൾക്ക് മുൻപ് 3 വ്യക്തികൾ പരാതിയുമായി പടയാളിയെ ബന്ധപ്പെട്ടു. ഇയാളിൽ നിന്നും അവർക്കുണ്ടായ തീക്താനുഭവങ്ങൾ അവർ മനസുതുറന്നു പറഞ്ഞു. അപ്പോൾ തന്നെ പടയാളി സജി പള്ളിക്കുന്നുമായി ബന്ധപ്പെട്ടു. ” എല്ലാം വ്യാജമാണെന്നും ഇയാൾ ചെയ്യുന്ന നല്ല പ്രവർത്തി ഇഷ്ടപ്പെടാത്തവർപറഞ്ഞു പരത്തുന്നത് ആണന്നും, മാത്രമല്ല ആവശ്യത്തിന് പണം വന്നുകഴിഞ്ഞാൽ ഇനിയും ആവശ്യത്തിന് പണം അയക്കേണ്ട എന്നുപറഞ്ഞു വീഡിയോ ഇട്ടതിന്റെ ചൊരുക്ക് ആണന്നും പറഞ്ഞു കരഞ്ഞുകേൾപ്പിച്ചു. അത് അപ്പാടെ വിശ്വസിച്ച പടയാളി വിഷയം വിട്ടു. ശേഷം 10 ഓളം രോഗികളാണ് നേരിട്ടു പടയാളിയെ ബന്ധപ്പെട്ടത്. എല്ലാം തെളിവായി പടയാളിയുടെ പക്കൽ ഉണ്ട്.

സജി പള്ളിക്കുന്ന് ചാരിറ്റി നടത്തുന്നതിൽ പടയാളിക്ക് ഒരു എതിർപ്പും ഇല്ല.  പക്ഷേ വണ്ടി ഇടിച്ചു രക്തം ചോർന്നുമരിച്ചു വഴിയിൽ കിടക്കുന്നവന്റെ പോക്കറ്റിൽ തപ്പി സിഗരറ്റ് എടുത്തു വലിക്കുന്ന ചില  പഴയ പോലീസുകാരുടെ മനോഗതിയാണ് സജിക്ക് ഉള്ളത്.

ഇതാണ് സജി പള്ളിക്കുന്നിന്റെ ചാരിറ്റി തട്ടിപ്പ്.

( കൂടുതൽ വിവരങ്ങൾ പടയാളി പിന്നാലെ പുറത്തുവിടാം)

(പടയാളി ന്യൂസ് )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.