പാസ്റ്റർ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീർ ആയി തുടരും

by padayali | 7 January 2020 8:06 PM

ഇന്ത്യ ദൈവസഭ സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ. സി.സി.തോമസ് വീണ്ടും തുടരും.
ഇന്ന് മുളക്കുഴയിൽ നടന്ന പ്രിഫറൻസ് ബാലറ്റിൽ 899 ൽ 664 വോട്ടുകൾ നേടി 74% ത്തോടെയാണ് അടുത്ത 4 വർഷത്തേക്ക് ദൈവസഭയെ നയിക്കാനുള്ള അർഹത നിലനിർത്തിയത്. എതിർ സ്ഥാനാർത്ഥിയായി നിന്ന പാസ്റ്റർ. പി. സി ചെറിയാന് വെറും 198 വോട്ടുകൾ മാത്രം നേടാനായൊള്ളൂ.
പി സി ചെറിയാന്റെ അനുകൂല വാദികൾ ഫേസ് ബുക്ക്, വാട്സ്ആപ്, ഗ്രൂപ്പുകളിൽക്കൂടെയും, മറ്റു ഓൺലൈൻ മീഡിയകൾ വഴിയും പാസ്റ്റർ.സി. സി തോമസിനെതിരെ അപവാദ പ്രചരണങ്ങളുടെ മാലപ്പടക്കം മുറയ്ക്ക് പൊട്ടിച്ചുകൊണ്ടിരുന്നതും വൃതാവായി. മാത്രമല്ല ചില വ്യക്തികൾ സ്വയമായി ഉണ്ടാക്കിയ വ്യാജ സർവ്വേഫലത്തിലും പി. സി ചെറിയാന് ഭൂരിപക്ഷം തെളിയിച്ചു പുറത്തുവിട്ടു ആഘോഷിച്ചു.
അതിനിടയ്ക്ക് പാസ്റ്റർ. പി സി ചെറിയാന്റെ സഭാ സെക്രട്ടറി ആയിരുന്ന യേശുദാസ് ചില ദൈവദാസന്മാരെ ഫോണിൽ വിളിച്ചു ” പി. സി. ചെറിയാന് വോട്ട് ചെയ്തില്ലെങ്കിൽ പറപ്പിച്ചുകളയുമെന്നും, സഭ ഇല്ലാതാക്കിക്കളയുമെന്നും ഉള്ള ഭീഷണി” പുറത്തു വന്നു. അതിനെതുടർന്നു പാസ്റ്റർ. പി സി ചെറിയാൻ നേരിട്ടു ലൈവ് വീഡിയോയിൽ വന്നു പിലാത്തോസിനെപ്പോലെ കൈകഴുകി വിശുദ്ധനാകാൻ ശ്രമിച്ചിട്ടും 198 വോട്ടുകൾ മാത്രം നേടാൻ സാധിച്ചൊള്ളു. ചർച്ച് ഓഫ് ഗോഡിൽ ഇദ്ദേഹത്തിന്റെ ജന പിന്തുണ അത്രമാത്രം. ഈ നാടകങ്ങൾ എല്ലാം തകൃതിയായി നടക്കുമ്പോഴും പാസ്റ്റർ. സി സി തോമസിന്റെ ജന പിന്തുണ കൂടിക്കൊണ്ടേയിരുന്നു എന്നതാണ് സത്യം.

വോട്ടു നിലവാരം ഇങ്ങനെ;
പ്രിഫറൻസ് ബാലറ്റിൽ പാസ്റ്റർ. സി.സി.തോമസ് കരസ്ഥമാക്കിയ വോട്ട് 667 (74.4%).
മറ്റു പേർ നിർദ്ദേശിക്കപ്പെട്ടതിൽ കരസ്ഥമാക്കിയ വോട്ട് .
പാസ്റ്റർ പി.സി.ചെറിയാൻ – 198
പാസ്റ്റർ T M മാമച്ചൻ – 13
പാസ്റ്റർ TA ജോർജ് – 5
പാസ്റ്റർ വിനോദ് ജേക്കബ് – 3
പാസ്റ്റർ J ജോസഫ് – 1
2020 മുതൽ 2024 വരെ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രസ്ഥാനത്തെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ. സി സി തോമസിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം സർവ്വ കൃപാലുവായ ദൈവം സ്വർഗ്ഗീയ ജ്ഞാനവും കൃപയും തരുമാറാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

Source URL: https://padayali.com/pastor-cc-thomas-re-elected-again/