പെന്തക്കോസ്തിലെ സകല അണ്ടനും അടകോടൻമാർക്കും ഡോക്ടറേറ്റ് ഉണ്ട്. ഇതൊന്നും പഠിച്ചു പ്രബന്ധം എഴുതി നേടിയതോ അല്ല. വിലകൊടുത്തു വാങ്ങിയതാണ്. കേരളത്തിലെ പെന്തക്കോസ്ത് നേതാക്കളിലെ ‘ഡോ’ കൾ, ബാംഗ്ലൂരിലെ ശാപം മുറിക്കൽ ‘ ഡോ’ വടക്കേ ഇന്ത്യയിലെ ചില ‘ഡോ’ കൾ എല്ലാം ദേ ഈ ഇല്ലാ യുണിവേഴ്സിറ്റിയിയുടെ വൈസ് ചാൻസലർ പാപ്പച്ചൻ ബേബിയുടെ സംഭവനകളാണ്.വരും ദിവസങ്ങളിൽ പാപ്പച്ചൻ ബേബിയുടെ കൈയ്യിൽ നിന്നും ഡോക്ടറേറ്റ് വാങ്ങിയ പെന്തക്കോസ്തിലെ എല്ലാ ചുമ്മാ ‘ ഡോ’ കളുടേയും പേരുകൾ പുറത്തുവിടും.
പ്ലസ്ടു വരെ പഠിച്ച പാപ്പച്ചന് നടത്തിയത് വ്യാജ സര്വകലാശാല; ഡി.ലിറ്റ് നല്കിയത് ഒട്ടേറെ പ്രമുഖര്ക്ക് ഒളിമ്പിക് മെഡൽ ജേതാവ് കർണം മല്ലേശ്വരി ഉൾപ്പെടെ രാജ്യത്തെയും വിദേശരാജ്യങ്ങളിലെയും പ്രമുഖർക്ക് ബിരുദങ്ങൾ സമ്മാനിച്ച ഡൊമനിക്കിലെ ബാൾസ് ബ്രിഡ്ജ് യൂണിവേഴ്സിറ്റി വ്യാജമെന്ന് കണ്ടെത്തൽ. സർവകലാശാലയുടെ പേരിൽ വെബ്സൈറ്റ് രൂപവത്കരിച്ച് തട്ടിപ്പുനടത്തിയ വാളകം സ്വദേശി പാപ്പച്ചൻ ബേബിയെ കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബാൾസ് ബ്രിഡ്സ് യൂണിവേഴ്സിറ്റി എന്ന പേരിൽ ഒരു സർവകലാശാല നിലവിലില്ലെന്നും വ്യാജമായി നിർമിച്ച വെബ്സൈറ്റ് മാത്രമാണുള്ളതെന്നും പ്രാഥമികാന്വേഷണത്തിൽത്തന്നെ കണ്ടെത്തി. വിശദമായ അന്വേഷണത്തിനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ബി.അശോകന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. പാപ്പച്ചൻ ബേബിയുടെ നേതൃത്വത്തിൽ നടത്തുന്ന ബിരുദദാന തട്ടിപ്പ് ചൂണ്ടിക്കാട്ടി ലണ്ടനിലെ ഡൊമനിക്ക് ഹൈക്കമ്മിഷണർ ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് കത്തുനൽകിയിരുന്നു. ഡൊമനിക്ക് ആസ്ഥാനമായ ബാൾസ് ബ്രിഡ്ജ് സർവകലാശാലയുടെ ഏഷ്യൻ മേധാവി എന്ന പേരിൽ പാപ്പച്ചൻ ബേബി വ്യാജ ബിരുദദാനം നടത്തുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. വിദേശകാര്യമന്ത്രാലയം അന്വേഷണത്തിനായി കൊല്ലം റൂറൽ ജില്ലാ പോലീസിന് കത്ത് കൈമാറി. പ്രാഥമികാന്വേഷണത്തിൽ തട്ടിപ്പ് ബോധ്യമായതോടെ കൊട്ടാരക്കര പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതും കഴിഞ്ഞദിവസം അടൂരിൽനിന്ന് പാപ്പച്ചൻ ബേബിയെ അറസ്റ്റ് ചെയ്തതും. നിലവിൽ നേരിട്ട് പരാതിക്കാരില്ലെങ്കിലും വരുംദിവസങ്ങളിൽ തട്ടിപ്പിനിരയായവർ എത്തുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്. ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിലും പ്രമുഖർക്ക് ഓണററി ഡോക്ടറേറ്റുകൾ നൽകിയിട്ടുണ്ട്. വാളകം പാലയ്ക്കൽ ബിൽഡിങ്ങിൽ കേരള സ്റ്റേറ്റ് ഇന്ത്യൻ സെന്റർ എന്ന പേരിൽ സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നു.
വെബ്സൈറ്റ് ഡിസൈനറെ തിരിച്ചറിഞ്ഞു
എസ്.പി. ഹരിശങ്കർ ബാൾസ് ബ്രിഡ്ജ് സർവകലാശാലയുടെ പേരിൽ വെബ്സൈറ്റ് നിർമിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. ഇവർ ഉടൻ പിടിയിലാകും. സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കംപ്യൂട്ടറും പ്രിന്ററും വാളകത്തെ ഓഫീസിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് ശാസ്ത്രീയമായി പരിശോധിക്കും. രാജ്യാന്തര തട്ടിപ്പാണ് നടന്നിരിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള ആരെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. സമഗ്രമായ അന്വേഷണമാണ് ലക്ഷ്യമിടുന്നത്.
അവാർഡുകളുടെ കൂട്ടുകാരൻ
പതിനേഴ് രാജ്യങ്ങളിൽ കാമ്പസുകളുള്ള ബാൾസ് ബ്രിഡ്ജ് യുണിവേഴ്സിറ്റിയുടെ ഏഷ്യൻ മേധാവി പാപ്പച്ചൻ ബേബി നാട്ടിൽ പ്ലസ്ടുവരെമാത്രമാണ് പഠിച്ചിട്ടുള്ളതെന്ന് പോലീസ്. എന്നാൽ യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ സൈറ്റുകളിൽ എണ്ണമറ്റ ബിരുദങ്ങളാണ് പേരിനൊപ്പമുള്ളത്. ആഗോളതലത്തിൽ വിദ്യാഭ്യാസരംഗത്തിന് നൽകിയ സംഭാവനകൾക്ക് ഡൽഹി ആസ്ഥാനമായ ഗ്ലോബൽ ഇക്കോണമിക് പ്രോഗ്രസ് ആൻഡ് റിസർച്ച് അസോസിയേഷൻ കഴിഞ്ഞ ഫെബ്രുവരി 22-ന് ഭാരതസേവാ രത്തൻ അവാർഡ് പാപ്പച്ചൻ ബേബിക്ക് സമ്മാനിച്ചതിന്റെ ചിത്രങ്ങൾ കാണാം. ഭാരതരത്ന ഡോ. രാധാകൃഷ്ണൻ ഗോൾഡ് മെഡൽ അവാർഡ് എന്നും ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡി.ലിറ്റ് സ്വീകരിച്ചവർ
ഒളിമ്പിക് മെഡൽ ജേതാവ് കർണം മല്ലേശ്വരി, തെക്കൻ കശ്മീരി ശാസ്ത്രജ്ഞൻ ഡോ. സയ്യദ് ബഷറത് അഹമ്മദ് ഷാ, സുവോളജി പ്രൊഫസർ ഡോ. വാഹിദ് ഖാവാർ, മോംഗിയ സ്റ്റീൽ കമ്പനി ഉടമ ഗുണവന്ത് സിങ്, വി.ഐ.പി. വസ്ത്ര ബ്രാൻഡ് ഡയറക്ടർ കപിൽ പതാരെ, കയ്ലി എയ്റോസ്പെയ്സ് സി.ഇ.ഒ. യുർ ഇങ് ബിഷുൻജി സിങ് തുടങ്ങി പാപ്പച്ചൻ ബേബി ഓണററി ഡോക്ടറേറ്റ് നൽകിയവർ നിരവധിയാണ്.
Comment:*
Nickname*
E-mail*
Website