“പന്നം പിടിച്ച ആൾക്കാർ” പ്രയോഗം, അസലായിരിക്കുന്നു ഉണ്യേ…..

“പന്നം പിടിച്ച ആൾക്കാർ” പ്രയോഗം, അസലായിരിക്കുന്നു ഉണ്യേ…..
June 27 06:14 2020 Print This Article

സുഹൃത്തുക്കളെ സത്യത്തിന്റെ പടയാളി പ്രതീക്ഷിച്ചതുപോലെ; ‘കള്ളൻ തൊണ്ടിമുതൽ മുക്കി കടന്നുകളഞ്ഞിരിക്കുന്നു’. പടയാളി വ്യാജം പരത്തുന്നു, ഞാൻ പറയാത്ത ” പന്നം പിടിച്ച ” കട്ടുചെയ്തു ” ആൾക്കാരുടെ ” പിന്നിൽ വെച്ചു അപവാദികൾ എന്നെ അപമാനിക്കുന്നു എന്നുപറഞ്ഞു സ്വയം ന്യായീകരണവുമായി വന്ന വർഗ്ഗീസ് അടപടലെ ദേ കിടക്കുന്നു.
രണ്ടാമത്തെ മകൻ ( സന്തോഷ്‌ ) ജോൺസൺ വർഗ്ഗീസ് അപ്പന്റെ ചവയിലെ വിശ്വാസികളെ “പന്നം പിടിച്ച ആൾക്കാർ” പ്രയോഗത്തിന് ജാമ്യവുമായി വന്ന ‘ഗോലിയാത്തിനെ അഭിമുഖീകരിക്കുന്ന വർഗ്ഗീസ് ” വീണ്ടും ആഖാൻ ആണന്നു തെളിഞ്ഞിരിക്കുന്നു.
വർഗ്ഗീസ് പറയുന്നത് കള്ളമല്ല എന്നു തെളിയിക്കാൻ രണ്ടു ‘കള്ള സാക്ഷി’ കളെയും രംഗത്തിറക്കി.


അതിൽ ഒരുത്തനാണ് പാച്ചർ. നെൽസൺ ജോൺ. ഇയാൾ പറയുന്നത് ” പന്ന നോട്ടുകൾ എന്നാണ് പറഞ്ഞത്, പന്ന ആളുകൾ എന്ന് പറഞ്ഞിട്ടില്ല, കാരണം ഞാൻ ആ സമയത്തു റോയി ഹെൻറിയുടെ വലതുവശത്ത് സ്റ്റേജിൽ ഇരുന്നുകൊണ്ട് നോട്ട് എഴുതുകയായിരുന്നു”. ( പ്രീയരെ, ഇയാൾ MA വർഗ്ഗീസിനെക്കാൾ കള്ളനാണ് ) ഒറിജിനൽ വീഡിയോ താഴെ ഇടുന്നു. അതിൽ ഇയാൾ സ്റ്റേജിൽ ഇരിക്കുന്നതോ, നോട്ട് എഴുതുന്നതോ വീഡിയോയിൽ കാണാൻ ഇല്ല.
മാത്രമല്ല, MA വർഗ്ഗീസ് പന്ന ആളുകൾ എന്ന് പറഞ്ഞു എന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടേ ഇല്ല. മറിച്ചു ” ഈ പന്നം പിടിച്ച ആളുകൾ കൊണ്ട് നോട്ടും ഇട്ടേച്ചുപോകും, അത് തൂത്തും തുടച്ചും തേച്ചും വിഷമിച്ചു” ഇതാണ് പറഞ്ഞത്.
അടുത്ത ‘ കള്ള സാക്ഷി’ യാണ് റോയി ഹെൻറി. ഇവനും ഭൂലോക തരികിടകളിൽ ഒന്നാണ്.( തിരുവനന്തപുരത്ത് സഭയ്ക്ക് ഹോൾ പണിയാൻ 2 കോടി രൂപ വേണം എന്നുപറഞ്ഞു വിദേശ രാജ്യങ്ങളിൽ പിരിവുനടത്തിയ ചരിത്രം പടയാളി പിന്നാലെ പുറത്തുവിടുന്നതാണ്.) MA വർഗ്ഗീസ് അങ്ങനെ പറയുന്നത് ഇവനും കേട്ടില്ല എന്നാണ് സാക്ഷ്യം പറഞ്ഞത്. അത് എങ്ങനെ കേൾക്കാനാ ഉവ്വേ ? നീ സ്റ്റേജിൽ ഇരുന്നു മൂക്കിൽ വിരൽ ഇട്ടു എന്തോ തോണ്ടി എടുത്തു അതു രണ്ടുവിരലിന്റെ ഇടയിൽ വെച്ചു ഉരുട്ടി ബോൾ ആക്കുന്ന പണിയല്ലേ ചെയ്തുകൊണ്ടിരുന്നത്. അതിന്റെ ശ്രദ്ധയിൽ ഇത് കെട്ടുകാണില്ല സത്യം. ( ഈ പറഞ്ഞത് വീഡിയോയിൽ കാണാം ) പക്ഷേ MA വർഗ്ഗീസ് എന്ന ഭൂലോക ഫ്രോഡും ഈ രണ്ടു കള്ള സാക്ഷികളും ഓർത്തില്ല അനുഗ്രഹങ്ങളും ശാപങ്ങളും – (ഭാഗം 2) 1 മണിക്കൂർ 58 മിനിറ്റുള്ള ഒറിജിനൽ വീഡിയോ സാക്ഷ്യം പറയാൻ എഴുന്നേൽക്കും എന്ന്. പക്ഷേ എന്തുചെയ്യാം. പടയാളി വിളിച്ചു പറഞ്ഞതുപോലെ ഈ തെണ്ടികൾ തൊണ്ടിമുതൽ മുക്കി;

മന്നാ TV MA യ്ക്കുവേണ്ടി മാമാ പണി ചെയ്തു. മന്നാ ടിവിയുടെ യുട്യൂബ് ചാനൽ 2019 ഡിസംബറിൽ അപ് ലോഡ് ചെയ്ത വീഡിയോ ഇന്നലെ ഡിലീറ്റ് ചെയ്തു. ( ഒറിജിനൽ താഴെ )

Posted by ‎ماثيو انو‎ on Friday, June 26, 2020

പക്ഷേ അവിടെയും കള്ളന്മാർക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മലയാളികൾ എല്ലാവരും അത് മുഴുവൻ ഡൗൺലോഡ് ചെയ്തു സോഷ്യൽ മീഡിയകളിൽ വയറൽ ആക്കിക്കഴിഞ്ഞു. അങ്ങനെ ബാംഗ്ലൂരപ്പൻ MA വർഗ്ഗീസ് ഗജ ഫ്രോഡ് ആണ് എന്ന് ലോകത്തിനു മുഴുവൻ അയാൾതന്നെ വ്യക്തമാക്കി കൊടുത്തു.

M.A വർഗ്ഗീസ് അറിയാൻ, യേശുവിനെ കുത്തിയത് പടയാളിയായിരുന്നു… അവന്റെ വസ്ത്രം ചീട്ടിട്ടു വിഭാഗിച്ചു എടുത്തതും പടയാളികൾ ആയിരുന്നു. പക്ഷേ നിർദ്ദോഷിയായ യേശുവിനെ കൊല്ലാൻ ഏല്പിച്ചുകൊടുത്തതും, വാദിച്ചതും, പകരം കള്ളനായ ബറാബാസിനെ ചോദിച്ചതും താങ്കളെപ്പോലെ ആലയം വാണിഭശാലയാക്കിയ മുന്തിയ ഇനം മഹാപുരോഹിതനും പുരോഹിതന്മാരും പരീശന്മാരും ആയിരുന്നു എന്നുള്ളത് താങ്കൾ മറന്നുപോയി എം.എ. വർഗ്ഗീസ്.

കർത്താവ് തന്റെ ചങ്കിലെ ചോര കൊടുത്തുസമ്പാദിച്ച തന്റെ ആടുകളെ പണത്തിന്റെ അടിസ്ഥാനത്തിൽ പന്നം പിടിച്ചവരാക്കിമാറ്റിയ ആ വലിയ മനസ് നമ്മൾ ആരും കാണാതെ പോകരുത്.
വർഷങ്ങളായി പാവപ്പെട്ട വിശ്വാസികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ‘വർഗ്ഗീസ് ആന്റ് സൺസ് ലിമിറ്റെഡിന് ‘ ദൈവം കൊടുത്ത പണി.” പന്നം പിടിച്ച വിശ്വാസികൾ കൊടുത്ത പിച്ചക്കാശ് ” എന്ന സരസ്വതി വർഗ്ഗീസിന്റെ നാവിൽ നിന്നും ഉതിർന്നു വീണത്. തുടർന്ന് പിടിച്ചു നിൽക്കാൻ ആവാതെവണ്ണം വർഗ്ഗീസിനു അടിതെറ്റി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.