പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലാ…

പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലാ…
June 20 08:06 2021 Print This Article

കരിവണ്ടും, ബലൂൺ വയറനും കിനാവ് കണ്ടതെല്ലാം പാളിപ്പോയി. കരിവണ്ട് വിചാരിച്ചു, പണ്ട് നടത്തിയ റിയൽ എസ്റ്റേറ്റ്, ഹോം ഹെൽത്ത്, അവന്റെ ബാംഗ്ലൂരിലെ കള്ള ബിസിനസ്, തേങ്ങാക്കൊല മാങ്ങാത്തൊലി, ഇതേപോലെ ഒരു ചവ പൂട്ടിക്കാം എന്ന് വിചാരിച്ചതാ, പണി പാളി. പഞ്ചായത്ത് മെമ്പറിന്റെ  കളികൾ ഒന്നും ഇവിടെ നടന്നില്ല. മുത്തുമണി ചീപ്പാച്ഛന്റെ കാര്യമാണങ്കിൽ പറയുകയും വേണ്ട , ‘ചീപ്പ്അച്ഛൻ പണ്ട് സ്കൂളിൽ പോയിട്ടില്ല” എന്ന സിനിമ ഡയലോഗ് ഉരുവിട്ട് വീട്ടിലിരിക്കു അതായിരിക്കും അയാൾക്കും നല്ലത്. എന്തൊക്കെയായിരുന്നു വീരവാദം… മലപ്പുറം കത്തി, അമ്പും വില്ലും, മിഷ്യന്‍ഗണ്ണ്, ഒലക്കേന്റ മൂട്…ഒടുവില്‍ പവനായി ശവമായി…”. സുനാമിയായി വന്ന വാൾസ്ട്രീറ്റ് റിബലുകളെല്ലാം ഒരു കോർട്ട് ഓർഡറോടെ മന്ദമാരുതനായി. സ്വയം പൊങ്ങികളായ റിബല്‍ കുട്ടപ്പന്മാര്‍ അരയും തലയും മുറുക്കി നോക്കിയിട്ടും കള്ള കേസ് തള്ളിപ്പോയി. അതോടെ അവിടം വിട്ടു പോയവരുടെ മുന്നിൽ പോയി തേങ്ങി കരയാനായ പരുവത്തിലായി വാൾസ്ട്രീറ്റ് റിബലുകൾ. ഈ തേങ്ങൽ കണ്ടുനിന്നവര്‍ക്കു പോലും സഹിക്കാനായില്ല. ചിലരെല്ലാം ആരും കാണാതെ വിതുമ്പി. ഒടുവില്‍ ചിലർ മറ്റുചിലരെ താങ്ങിപിടിച്ച് പുറത്തുകൊണ്ട് ആശ്വസിപ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. വെളുക്കനെ ചിരിച്ച്, നാണിച്ച് നഖചിത്രം വരക്കുന്ന അവരുടെ ഫോണുകളെല്ലാം ചില ദിവസങ്ങൾ പ്രവര്‍ത്തനരഹിതമായിരുന്നു എന്നാണ് നാട്ടുവർത്തമാനം.

മറ്റുള്ളവന് പാര പണിത് പണിത് ഇരിക്കുന്ന കൊമ്പ് കൂടെ വെട്ടി താഴെ ഇടുന്ന പരുവമായി. അങ്ങനെ വീണ്ടും പവനായി ശവമായി. കേസ് വാദിച്ച വക്കീല് പോലും ജീവനുംകൊണ്ടോടി. എത്ര എന്ന് കണ്ടാണ് കള്ളകേസ് വാദിക്കുക. ഒടുവിൽ ആരെ ഇറക്കാൻ പോലീസിനെ പള്ളിമുറ്റത്ത് കൊണ്ടുവന്നോ  അവർ വിചാരിച്ചാൽ ഇവന്മാരെ ഉണ്ട തീറ്റിക്കാവുന്ന വിധം ദൈവം പ്രവർത്തിച്ചു. നീതി പ്രസംഗിയുടെ പ്രസംഗങ്ങളും ഫലം കണ്ടില്ല. കർമ്മഫലം  അനുഭവിക്കേണ്ടിവന്നു എന്നോക്കെ പറയാം. അമ്മാമ്മമാരെല്ലാം ഉപവസിച്ചതും പ്രാർഥിച്ചതും എല്ലാം വൃഥാവിലായി. വാൾസ്ട്രീറ്റിലെ കള്ള കമ്മിറ്റിയുടെ സ്വേച്ഛാധിപത്യം സഹിക്കാതെ ഇറങ്ങി പോയതിന്റെ പേരിൽ അനുഭവിച്ച ഊമക്കത്തുകൾക്കും പേര് ദോഷങ്ങൾക്കും ശാരീരിക മാനസിക പീഡനങ്ങൾക്കും എല്ലാം ഒരു അറുതി വരുത്തിക്കൊണ്ട് സത്യം ജയിച്ചു. വാൾസ്ട്രീറ്റിലെ കള്ളന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും പരാജയം എന്ന ഒരു ലേബലിൽ ആയിപ്പോയി. അവർ ഇറക്കി വിട്ടവർ ഇന്ന് അവരെ ഇറക്കിവിടാൻ പാകത്തിന് കോടതി വിധിയായി. കരിവണ്ടൻ പഞ്ചായത്ത് മെമ്പർ എത്ര ഉറച്ച് മൂളിയിട്ടും ഒരു വക്കീലും തിരിഞ്ഞു നോക്കുന്നതുമില്ല. ഒന്നും കയ്യിൽ തിരികെ കിട്ടിയില്ല എന്നറിഞ്ഞപ്പോൾ അരാപ്പാഹോയിലെ സ്ഥലം ഫോർക്ലോഷർ ഇടൂവാനുള്ള ഇടപാടുകൾ ചെയ്തു. അപ്പോഴാണ് ഈ തിരുമണ്ടന്മാരോട് ആരോ ബുദ്ധി ഉപദേശിച്ചു കൊടുത്തത് ഒരു പ്രോപ്പർട്ടി ഫോർ ക്ലോഷർ ആയാൽ അവന്മാർ ഇരിക്കുന്ന വാൾസ്ട്രീറ്റിലെ പ്രോപ്പർട്ടിയും കൂടെ കൈവിട്ട് പോകും എന്നുള്ളത്. അങ്ങനെ ആ സംരംഭവും ചീറ്റിപ്പോയി.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.