“അയ്യോ വത്സാ രക്ഷിക്കണേ… “; കീരിത്തോട് ഭക്തവത്സല സമിതിയുടെ ഏറ്റവും പുതിയ നാടകം.

“അയ്യോ വത്സാ രക്ഷിക്കണേ… “; കീരിത്തോട് ഭക്തവത്സല സമിതിയുടെ ഏറ്റവും പുതിയ നാടകം.
April 06 05:13 2023 Print This Article

മലയാള സിനിമയിൽ ഉള്ളവർക്ക് ഓസ്കാർ കിട്ടിയില്ലെങ്കിലും ഐപിസിയിലെ രാഷ്ട്രീയ കോമാളികൾക്കു ഓസ്കാർ ഏതാണ്ട് ഉറപ്പിക്കാം.

വത്സലൻ എന്ന ഐപിസി യുടെ എതിർക്രിസ്തു ജനറൽ പ്രസിഡന്റായി വരും മുമ്പ് ഐപിസിയിൽ രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും അത് ലോക്കൽ സഭകൾ അത്രയ്ക്ക് അറിഞ്ഞിരുന്നില്ല. എന്നാൽ കള്ളവോട്ടിലൂടെ ജയിച്ചു താലപ്പൊലി മേളത്തോടെ ഐപിസി ജനറൽ പ്രസിഡന്റ്‌ പദവിയിലേക്ക് വൽസലൻ കാലു കുത്തിയതോടെ ഐപിസി ലോക്കൽ സഭകളിൽ പോലും രാഷ്ട്രീയ വിഷബാധ ഏറ്റു തുടങ്ങി.

തിരുവനന്തപുരം, പൊൻകുന്നം, തൃശ്ശൂർ, ഇടുക്കി, കുമ്പനാട്, വൈക്കം, പത്തനാപുരം തുടങ്ങി വിവിധ സെന്ററുകളിൽ എല്ലാം സഭകൾക്കുള്ളിൽ തമ്മിലടിയും പോർവിളിയും അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ കത്തി നിൽക്കുകയാണ്. സഭകളെ തമ്മിൽ തല്ലിച്ച് തന്റെ പാനലിനെ മുറുക്കുകയാണ് ഐപിസി മുടിക്കാൻ സർവ്വ പൈശാചികതകളുമായി ഇറങ്ങിയിരിക്കുന്ന വത്സലനും വത്സരരും.

സ്റ്റേറ്റ് ഐപിസിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ വത്സലൻ നിർത്തിയിരിക്കുന്ന ചാവേറുകളുടെ അങ്ങേയറ്റം നാറിയ സംഘടനാബലത്തിൽ കഴിഞ്ഞ ദിവസം കുമ്പനാട് അരങ്ങേറിയ നാടകമാണ് കീരിത്തോട് ഐപിസിയുടെ “അയ്യോ വത്സാ രക്ഷിക്കണേ” എന്ന സമര നാടകം.

2018- ൽ ആണ് കീരിത്തോട് ഹെബ്രോൻ സഭയിൽ പ്രശ്നങ്ങൾ ആരഭിച്ചത്. അതായത് വത്സലന്റെ ശിങ്കിടി ജോ കുര്യൻ 2017 ൽ ആ സഭയിൽ വന്ന ശേഷമാണ് ഈ സഭയിൽ രാഷ്ട്രീയ കോമാളിത്തരങ്ങൾക്ക് തുടക്കം കുറിച്ചത്. ജോ കുര്യൻ സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കി. അത് അടിയിലും വഴക്കിലും ആയി കീരിത്തോട് പോലീസ് സ്റ്റേഷനിൽ വിശ്വാസികൾ പരാതി കൊടുത്തു. പക്ഷെ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ജോ കുര്യനും, ജോ കുര്യനു വേണ്ടി പേ കുര്യനും ഈ രണ്ടെണ്ണത്തിനും വേണ്ടി വത്സലനും ലോക്കൽ സഭക്ക്‌ വിരുദ്ധമായി കളികൾ തുടങ്ങി. ജോ കുര്യൻ സഭയിൽ തുടരുന്നത് അത്യന്തം അപകടകരമാണെന്ന് മനസ്സിലാക്കിയ സ്റ്റേറ്റ് ഐപിസി ജോ കുര്യനു സ്ഥലം മാറ്റം ക്രമീകരിച്ചു.

ഇതിനായി തിരുവമ്പാടി സെന്ററിൽ ശുശ്രൂഷിച്ചിരുന്ന Pr. സാബു ചാക്കോയെ കീരിത്തോട് സഭയിലേക്കും, ജോ കുര്യനെ സാബു ചാക്കോ ശുശ്രൂഷിച്ചിരുന്ന സഭയിലേക്കും നിയോഗിച്ച് കത്ത് നൽകി. സ്റ്റേറ്റ് ഐപിസി വളരെ പക്വതയോടെ എടുത്ത തീരുമാനത്തിൽ സാക്ഷാൽ വത്സലന്റെ വക്രത വെളിപ്പെട്ടു. സ്റ്റേറ്റ് ഐപിസി എടുത്ത തീരുമാനത്തെ വത്സലൻ അടുത്ത കത്ത് ഇറക്കി മരവിപ്പിച്ചു. ഇതോടെ സഭയിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ ഉള്ള അടിയും വാക്ക് തർക്കവും രൂക്ഷമായി.

പിന്നീട് കോവിഡിന്റെ പേരും പറഞ്ഞു ജോ കുര്യൻ വൈറസ്സിനെ വെല്ലുന്ന ബാധയായി സഭയിൽ കടിച്ചു തൂങ്ങിക്കിടന്നു. കൂട്ടിനു ആവശ്യാനുസരണം വ്യാജ കത്തുകൾ ഇറക്കി ഗുണ്ടകളെ സംരക്ഷിക്കുന്ന വത്സലന്റെ ഭരണവും കൂടി ആയപ്പോൾ കീരിത്തോട് സഭയിൽ ഭൂരിപക്ഷം വരുന്ന വിശ്വാസികൾ അടിമചങ്ങലയിലെ ബന്ദികളെപ്പോലെ ആയി. 120 വിശ്വാസികൾ ഉണ്ടായിരുന്ന സഭയിൽ തികച്ചു 15 വിശ്വാസികൾ പോലും ആരാധനക്ക് വരാതെ ആയതോടെ ജോ കുര്യന്റെ വരുമാനം കുറഞ്ഞു. അതോടെ സഭയിൽ ഗ്രൂപ്പിസം മുറുക്കി വച്ചു പാച്ചർ കളം ഒഴിഞ്ഞു. പിന്നീട് ആ സഭയിലേക്ക് സ്റ്റേറ്റ് ഐപിസി നിയോഗിച്ചത് ഉപ്പുതറയിൽ നിന്ന് പാസ്റ്റർ CT ബെന്നിയെ ആണ്. പുതിയ പാസ്റ്റർ വന്നതോടെ വിശ്വാസികൾ വീണ്ടും സഭയിൽ എത്തി. ഇതോടെ ജോ കുര്യന്റെ ശിങ്കിടികളായ ഗ്രൂപ്പിന്നെ വച്ചു വീണ്ടും നേതാക്കന്മാർ കളി തുടങ്ങി.

പിടിച്ചതിലും വലുത് ആയിരുന്നു മടയിൽ ഉള്ളത് എന്നതു പോലെ ആയിരുന്നു, CT ബെന്നിയുടെ വരവിൽ തെളിഞ്ഞത്. പുതിയ ഭരണസമിതി തിരഞ്ഞെടുക്കാതെ ഇച്ചിരി മൂത്ത രാഷ്ട്രീയ വിഴുപ്പുകൾക്ക് ഒപ്പം കൂടിയ CT ബെന്നി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അവഗണിച്ചു. ഗ്രൂപ്പിസത്തിന്റെ പേരിൽ പലപ്പോഴും സഭയിൽ ഭിന്നത ഉണ്ടായപ്പോളും CT ബെന്നി താൻ സഭയുടെ പാസ്റ്റർ എന്ന കാര്യം ഓർക്കാതെ വത്സലൻ ഗ്രൂപ്പിന്റെ വക്താവായി കളിച്ചു. നിലവിൽ തനിക്കു പിടിച്ചു നിൽക്കാൻ ബലമുള്ള രാഷ്ട്രീയ കൊമ്പിൽ തന്നെ CT ബെന്നി പിടിച്ചു. ഇതിനു പേ കുര്യന്മാരുടെ സപ്പോർട്ടും കിട്ടി.

ഇതിനിടെ രണ്ടു തവണ സഭയിൽ അടി ഉണ്ടായി. കയ്യാങ്കളിക്കു പാച്ചർ ബെന്നിയും മോശമായിരുന്നില്ല. തന്റെ വിരുതുകൾ സഭയിൽ വച്ചിരുന്ന ക്യാമറയിൽ പതിഞ്ഞു. ഒടുക്കം പോലീസ് സ്റ്റേഷനിൽ എത്തിയ അവശ വിഭാഗം CCTV റെക്കോർഡ് പരിശോധിക്കണം എന്ന് പറഞ്ഞിട്ടും CT ബെന്നിയും കൂട്ടരും വിട്ടു കൊടുത്തില്ല. അടിയും ബഹളവും തുടർന്ന് കൊണ്ടിരുന്നു. മൂന്നു ആഴ്ച പോലീസ് കാവലിൽ ആരാധന നടത്തേണ്ടി വന്നു. കേസുകൾ വർദ്ധിച്ചു. പഞ്ചായത്തിൽ വരെ പ്രശ്നം എത്തി. RDO ഇടപെട്ടു. ഒടുക്കം വീണ്ടും സ്റ്റേറ്റ് ഐപിസി പ്രശ്ന പരിഹാരത്തിനു വിളിച്ചു. പക്ഷെ വത്സലന്റെ ഒത്താശയിൽ ഗുണ്ടായിസം തുടരുന്ന ജോ കുര്യന്റെ ശിഷ്യന്മാർ അഥവാ CT ബെന്നിയുടെ ശിങ്കിടികൾ യാതൊരു പ്രശ്നപരിഹാര ചർച്ചക്കും തയ്യാറല്ലായിരുന്നു.

ഇത്രയും പ്രശ്നങ്ങൾ നിലവിൽ ഇരിക്കെ കട്ടപ്പന സെന്റർ പാസ്റ്റർ M.T. തോമസും, അദ്ധേഹത്തിന്റെ എല്ലാം തികഞ്ഞ മാന്യ പുത്രൻ, പ്രത്യേകിച്ച് മദ്രാസ്സിലും മറ്റും തികഞ്ഞ സാക്ഷ്യം പ്രാപിച്ച ടോം തോമസും കൂടി കീരിത്തോട് സഭയിൽ കുറുക്കൻ വേലകൾ തുടങ്ങി. ഇടുക്കി സൗത്ത് സെന്ററിൽപ്പെട്ട ഒരു സഭ സെന്ററുമായി യാതൊരു പ്രശ്നവും ഇല്ലാതിരിക്കുമ്പോൾ അതിൽ നിന്നും അടിച്ചു മാറ്റി കട്ടപ്പന സെന്ററിൽ എത്തിക്കാൻ കളികൾ തുടങ്ങി. ആടുകളെ മോഷ്ടിക്കുന്ന കുറുക്കന്മാരെ കണ്ടിട്ടുണ്ട്, എന്നാൽ ആട്ടിൻകൂട് സഹിതം മോഷ്ടിക്കുന്ന കുറുക്കനും ചെന്നായും ആയ, അല്ലെങ്കിൽ രണ്ടും കെട്ടവന്മാരും കൂടെ കീരിത്തോട് സഭയിൽ കണ്ണ് വച്ചതോടെ സഭ ഒന്നടങ്കം പെരുവഴിയിൽ ആയി. കട്ടപ്പന സെന്റർ കൺവൻഷൻ നടന്നപ്പോൾ കീരിത്തോട് സഭ യാതൊരു അറിയിപ്പും ഇല്ലാതെ പൂട്ടിയിട്ട് CT ബെന്നിയും ഏതാനും ശിങ്കിടികളും സൺ‌ഡേ ആരാധനക്ക് കട്ടപ്പനയിൽ എത്തി. ഇത് അറിയാതെ ആരാധനയ്ക്ക് കീരിത്തോട് സഭയിൽ എത്തിയ വിശ്വാസികൾ റോഡിലും ബസ് വെയ്റ്റിംഗ് ഷെഡ്‌ഡിലും ആരാധിക്കേണ്ടി വന്നു.

അതേ സമയം വിശ്വാസികളെ പെരുവഴിയിൽ ആക്കിയ CT ബെന്നി കട്ടപ്പന സെന്ററിൽ കർത്തൃമേശ നടത്തുന്ന തിരക്കിൽ ആയിരുന്നു. തങ്ങൾ അറിയാതെ സഭ അട്ടിമറിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കിയ ഭൂരിപക്ഷം വരുന്ന വിശ്വാസികൾ ഒന്നടങ്കം ഇടുക്കി RDO യ്ക്ക് പരാതി നൽകി. RDO അന്വേഷണം ഊർജ്ജിതമാക്കി. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നു എന്ന് മനസ്സിലാക്കിയതോടെ ഐപിസി സ്റ്റേറ്റ് നേതൃത്വം വീണ്ടും ഇടപെട്ടു.

മാർച്ച്‌ 17 നു സ്റ്റേറ്റ് ഐപിസി ഭാരവാഹികൾ പ്രശ്നപരി ഹാരത്തിനു ചെല്ലും എന്ന് സ്റ്റേറ്റ് എക്‌സിക്യുട്ടീവ്സ് തീരുമാനിച്ചു വിവരം അറിയിച്ചപ്പോൾ, അതിന്റെ തലേ ദിവസം കീരിത്തോട് വിശ്വാസികളിലെ വത്സലൻ അടിമ സാജൻ, സജി, തുടങ്ങിയ ചിലർ സ്റ്റേറ്റ് സെക്രട്ടറിയെയും സ്റ്റേറ്റ് പ്രസിഡന്റിനെയും വിളിച്ചു ഭീഷണിപ്പെടുത്തി. പ്രശ്ന പരിഹാരം എന്ന പേരിൽ ആരെങ്കിലും കീരിത്തോട് ചെന്നാൽ നാട്ടുകാർ എടുത്തു പെരുമാറും എന്നായിരുന്നു സാജന്റെയും സജിയുടെയും ഭീഷണി. ഇതോടെ 2023 മാർച്ച്‌ 17 നു കീരിത്തോട് സഭയിൽ ചെല്ലുന്നത് സ്റ്റേറ്റ് എക്‌സിക്യുട്ടീവ്സ് ഉപേക്ഷിച്ചു.

ഇതിനിടെ സ്റ്റേറ്റ് ഐപിസി ഭാരവാഹികളെ തെറ്റിദ്ധരിപ്പിക്കാൻ RDO യുടെ പേരിൽ വ്യാജ അറിയിപ്പ് ഉണ്ടെന്നു പറഞ്ഞ വത്സലൻ ഗ്രൂപ്പിന്റെ വ്യാജം പ്രചരിപ്പിച്ചു. സഭയിലെ ചിലർ RDO ഓഫീസിൽ അന്വേഷിച്ചതോടെ ആ വ്യാജവും പൊളിഞ്ഞു. ഇതോടെ അന്വേഷണം ശക്തമാക്കിയ RDO യ്ക്ക് പഞ്ചായത്തിൽ നിന്ന് കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭയ്ക്ക് Church Permission ഇല്ലെന്നു മനസ്സിലാക്കിയ RDO സഭ ഇടിച്ചു കളയുവാൻ ഉത്തരവിട്ടു.

ഇതോടെയാണ് ഇത്രയും കാലം വിഷം ചീറ്റി നടന്ന വത്സലൻ അണികളുടെയും പാനൽ ഗുണ്ടകളുടെയും സകല കളികളും തകർന്നത്. ഈ കാര്യങ്ങൾ മറച്ചു പിടിക്കാൻ വത്‌സലന്റെ പാനൽ ഗുണ്ടകൾ അടുത്ത നാടകം ആവിഷ്കരിച്ചു. അതാണ് കഴിഞ്ഞ ദിവസം (4/ഏപ്രിൽ/23) കുമ്പനാട് നടന്ന സമര നാടകം.

തിരുവനന്തപുരം വ്യാജമേഖല തെരുവ് ഗുണ്ട ജാസ്പിൻ, എറണാകുളത്ത് പാസ്റ്റർ പണി വിട്ടിട്ടു ഡ്രൈവർ പണി നടത്തി ടൂറിസ്റ്റുകളെ തള്ളിക്കൊണ്ട് നടന്നു ജീവിക്കുന്ന ബിജോയ്‌ ചിറമേൽ, കുമ്പനാട്ടെ ആസ്ഥാന തെറിയൻ പേ കുര്യൻ തുടങ്ങിയവരാണ് പ്രസ്തുത സമരത്തിന്റെ അണിയറ ശില്പികൾ.

നാടകം തുടങ്ങുകയായി സുഹൃത്തുക്കളെ…
ഇന്നലെ വരെ ചൊവ്വേ നേരെ ഓഫീസിൽ വന്നിരിക്കാത്ത വൽസലൻ കൃത്യം ആ സമയത്ത് ഓഫീസിൽ എത്തുന്നു.

ഫസ്റ്റ് ബെല്ലിൽ ….
ടാക്സി ഡ്രൈ ബിജോയ്‌ ചിറമേൽ , കുര്യൻ തുടങ്ങിയ അടിമകൾ എന്തിനെന്നു അറിയാതെ ആ വരാന്തയിൽ കൂടി തെക്കോട്ടും വടക്കോട്ടും തെണ്ടി തിരിയുന്നു.

സെക്കന്റ് ബെല്ലിൽ…
സഭയിൽ അംഗം പോലും അല്ലാത്ത ഏലിയാസ് എന്ന ഊര് ചുറ്റി പ്രവാചകൻ പ്രസംഗം തുടങ്ങുന്നു…

ഉടൻ തേർഡ് ബെല്ലും അടിച്ചു… അതാ…
വൽസലൻ ഓഫീസിന് വെളിയിലേക്ക് വരുന്നു…
സഭ ആറു കൊല്ലം മുമ്പ് മുടക്കിയ സാജൻ വൽസലന് മുമ്പിൽ ധാര ധാര ആയി കണ്ണീർ ഒഴുക്കി… ആ ഡയലോഗ് പൊട്ടിക്കുന്നു…”അയ്യോ സാറേ രക്ഷിക്കണേ… സഭ പൂട്ടിയിടുന്നേ..” ടൈമിംഗ് ഒട്ടും തെറ്റാതെ വൽസലന്റെ ഡയലോഗ് വന്നു….
” സഭ സ്റ്റേറ്റിന്റെ ആണ്… തീരുമാനം ഉണ്ടാകും “
എന്ന് പറഞ്ഞാൽ ഇത്രേയുള്ളൂ… സ്റ്റേറ്റിനു എതിരെ വൽസലൻ അടുത്ത കളി തുടങ്ങാൻ പോകുന്നു എന്ന്…

ഇത് വരാനിരിക്കുന്ന നാടകത്തിന്റെ രണ്ടാം പാർട്ടിൽ അത് നമുക്ക് കാണാം.

ചില ചോദ്യങ്ങൾ ഇപ്പോളും സസ്പെൻസിൽ തുടരുകയാണ്…
സ്റ്റേറ്റ് നേതൃത്വം ഈ സഭയ്ക്ക് വേണ്ടി കത്ത് ഇറക്കിയപ്പോൾ വൽസലൻ അത് മരവിപ്പിച്ചു, അന്ന് ഈ സഭ സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നോ?
രണ്ടു തവണ സ്റ്റേറ്റ് ഭാരവാഹികൾ, സഭയെ മൊത്തം പ്രശ്ന പരിഹാരത്തിനു വിളിച്ചു.. വൽസലന്റെ ശിങ്കിടികൾ അത് മുടക്കി.. അന്ന് ഈ സഭ സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നോ?

ഇപ്പോൾ സഭ ഇടിച്ചു കളയാൻ RDO ഓർഡർ വന്നപ്പോൾ ഇത് വരെ തന്റെ ഗുണ്ടകൾക്കുവേണ്ടി കത്തിറക്കിയ സഭയുടെ കീടം ആയ പ്രസിഡന്റ് ഈ സഭ സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ ആയിരുന്നു എന്ന് ‌ സമ്മതിച്ചോ… ?ഇതായിരുന്നോ ഈ നാടകത്തിന്റെ ഒന്നാം ഭാഗം നൽകിയ സന്ദേശം….???

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.